18 വർഷത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റ് ഓൺലൈനിൽ ചോർത്തിയ സംഭവത്തിൽ നടപടി. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു.
നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് നടപടി. സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് കേസ്. മേയ് രണ്ടിനും അഞ്ചിനും ഇടയിലാണ് ചിത്രം വ്യാപകമായി ഓൺലൈനിൽ പങ്കുവെച്ചത്.
125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.
Tags : Patriot Mammootty Mohanlal Mahesh Narayanan