x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാ സഹായങ്ങളും സതീശൻ സാറിന്‍റെ സർക്കാരിന് വാഗ്ദാനം ചെയ്യുന്നുവെന്ന് മോഹൻലാൽ


Published: May 24, 2026 07:21 PM IST | Updated: May 24, 2026 07:21 PM IST

കൊച്ചി: മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക്‌ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ മോഹൻലാൽ പറഞ്ഞു.

സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ്‌ അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.

നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുത്.

നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന സിനിമ ഡയലോഗും പറഞ്ഞ മോഹൻലാൽ ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വി.ഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീയെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ മാറ്റം കൊണ്ടുവരാൻ കഴിയട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Tags : Mohanlal government V D Satheesan

Recent News

Corehub Up