x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ക്സ് ഓ​ഫീ​സി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ പ്രി​യ​ദ​ർ​ശ​ൻ ചി​ത്രം; ബോ​ളി​വു​ഡ് കൈ​വി​ട്ട​പ്പോ​ൾ ത​മി​ഴ​കം നെ​ഞ്ചേ​റ്റി​യ ജ്യോ​തി​ക​യു​ടെ ക​ഥ!


Published: May 16, 2026 03:15 PM IST | Updated: May 16, 2026 03:15 PM IST

തെ​ന്നി​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​രം ജ്യോ​തി​ക, ഇ​ന്ന് ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ ക​രു​ത്തു​റ്റ സ്ത്രീ ​സാ​ന്നി​ധ്യ​മാ​ണ്. എ​ന്നാ​ൽ 26 വ​ർ​ഷം മുൻപ് ബി ​ടൗ​ൺ ത​ന്നെ കൈ​യൊ​ഴി​ഞ്ഞ​പ്പോ​ൾ, ചെ​ന്നൈ​യി​ലേ​ക്കു വ​ണ്ടി ക​യ​റാ​നു​ള്ള ജ്യോ​തി​ക​യു​ടെ തീ​രു​മാ​നം ഇ​ന്ത്യ​ൻ സി​നി​മാ​ച​രി​ത്ര​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​യി മാ​റി.

ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സി​സ്റ്റ​ത്തി​ന്‍റെ പ്രൊ​മോ​ഷ​നി​ട​യി​ൽ താ​രം പ​ങ്കു​വ​ച്ച ക​രി​യ​റി​ലെ ആ​ദ്യ​കാ​ല​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

1998-ൽ ​പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഡോ​ലി സ​ജാ കെ ​ര​ഖ്ന- എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ജ്യോ​തി​ക​യു​ടെ ച​ല​ച്ചി​ത്ര​പ്ര​വേ​ശ​നം. അ​ക്ഷ​യ് ഖ​ന്ന നാ​യ​ക​നാ​യ ചി​ത്രം വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്. എ​ന്നാ​ൽ ബോ​ക്സ്ഓ​ഫീ​സി​ൽ ത​ക​ർ​ന്ന​ടി​യാ​നാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ വി​ധി. മു​ട​ക്കു​മു​ത​ൽ പോ​ലും തി​രി​ച്ചു​പി​ടി​ക്കാ​നാ​കാ​തെ നി​ർ​മാ​താ​ക്ക​ൾ​ക്കു വ​ൻ ന​ഷ്ട​മാ​ണു സം​ഭ​വി​ച്ച​ത്.

അ​തേ​സ​മ​യം, ചി​ത്ര​ത്തെ​ക്കു​റി​ച്ച് ജ്യോ​തി​ക പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്,

‌വ​ള​രെ ക്യൂ​ട്ട് ആ​യ സി​നി​മ​യാ​യി​രു​ന്നു അ​ത്. പ​ക്ഷേ ബോ​ക്സ് ഓ​ഫീ​സി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ആ ​പ​രാ​ജ​യ​മാ​ണ് എ​ന്നെ ത​മി​ഴ​ക​ത്തേ​ക്ക് എ​ത്തി​ച്ച​ത്. ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ സ്ഥ​ല​ത്ത് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു എ​ന്നു മാ​ത്ര​മേ ഇ​തി​നെ​ക്കു​റി​ച്ച് പ​റ​യാ​നു​ള്ളൂ...

ബോ​ളി​വു​ഡ് ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും തെ​ന്നി​ന്ത്യ​ൻ സി​നി​മ​യും ചെ​ന്നൈ ന​ഗ​ര​വും ജ്യോ​തി​ക​യെ ഇ​രു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു.

ഞാ​ൻ ചെ​ന്നൈ​യെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു. എ​നി​ക്കു ജീ​വി​ക്കാ​നു​ള്ള വ​ക ത​ന്ന​തും ന​ല്ല കു​ടും​ബ​ജീ​വി​തം ത​ന്ന​തും ചെ​ന്നൈ​യാ​ണ്. ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ എ​നി​ക്കു ചോ​ദി​ക്കാ​നാ​കു​ന്ന​തി​ലും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ത​മി​ഴ് സി​നി​മ എ​നി​ക്ക് ത​ന്ന​ത്... താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

26 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ബോ​ളി​വു​ഡി​ലേ​ക്കി​ലേ​ക്കു ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ക​യാ​ണു താ​രം ഇ​പ്പോ​ൾ. മു​ന്പ് ബോ​ളി​വു​ഡി​ൽ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു വ​ലി​യ പ്രാ​ധാ​ന്യ​മി​ല്ലാ​തി​രു​ന്ന​താ​ണ് ത​ന്നെ അ​വി​ടെ​നി​ന്ന് അ​ക​റ്റി​യ​ത്. ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ മാ​റ്റ​ങ്ൾ വ​ന്നി​രി​ക്കു​ന്നു. മി​ക​ച്ച​തും ആ​ഴ​മു​ള്ള​തു​മാ​യ വേ​ഷ​ങ്ങ​ളാ​ണു ല​ഭി​ക്കു​ന്ന​തെ​ന്നും ജ്യോ​തി​ക പ​റ​ഞ്ഞു.

ജ​നി​ച്ചു​വ​ള​ർ​ന്ന മും​ബൈ ന​ഗ​ര​ത്തോ​ടു​ള്ള ക​ടു​ത്ത നൊ​സ്റ്റാ​ൾ​ജി​യ​യും ജ്യോ​തി​ക പ​ങ്കു​വ​ച്ചു. മും​ബൈ​യി​ലെ സ്കൂ​ൾ കാ​ല​ഘ​ട്ട​വും അ​വി​ടു​ത്തെ തെ​രു​വു​ക​ളും പാ​നി​പൂ​രി​യും ഭേ​ൽ​പൂ​രി​യും, ഹി​ന്ദി സം​സാ​രി​ക്കു​ന്ന​തു​മെ​ല്ലാം താ​ൻ ഒ​രു​പാ​ട് മി​സ് ചെ​യ്തി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

അ​ശ്വി​നി അ​യ്യ​ർ തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന സി​സ്റ്റം - എ​ന്ന വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് ജ്യോ​തി​ക വീ​ണ്ടു​മെ​ത്തു​ന്ന​ത്. സൊ​നാ​ക്ഷി സി​ൻ​ഹ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. മേ​യ് 22-ന് ​പ്രൈം വീ​ഡി​യോ​യി​ലൂ​ടെ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

Tags : jyothika Priyadarshan

Recent News

Corehub Up