x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ; ര​ണ്ട് മ​ര​ണം

വെബ് ഡെസ്‌ക്
Published: August 1, 2026 01:33 PM IST | Updated: August 1, 2026 01:33 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. പ​ല​യി​ട​ത്തും മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളി​ലേ​ക്ക് മാ​റ്റി.

കാ​സ​ർ​ഗോ​ഡ് മു​ത​ൽ പാ​ല​ക്കാ​ട് വ​രെ​യു​ള്ള വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഒ​ട്ടു​മി​ക്ക ഇ​ട​ങ്ങ​ളി​ലും ഇ​ട​വി​ട്ടു​ള​ള ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. മ​തി​ൽ ഇ​ടി​ഞ്ഞും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വെ​ള്ളം ക​യ​റി​യും പ​ല​യി​ട​ത്തും വീ​ടു​ക​ൾ​ക്കും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നാ​ശ​മു​ണ്ടാ​യി.

മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന്‍ തോ​ട്ടി​ല്‍ വീ​ണ് മ​രി​ച്ചു. നെ​ടി​യി​രു​പ്പ് മേ​ലേ​പ്പ​റ​മ്പ് ക​ണ്ണ​പ്പ​തൊ​ടി ഹ​മീ​ദി​ന്‍റേ​യും ന​ദീ​റ​യു​ടേ​യും മ​ക​ന്‍ ആ​ദം അ​യ്മ​ന്‍ ആ​ണ് മ​രി​ച്ച​ത്.

തോ​ടി​ന്‍റെ ക​ര​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വ​യ​നാ​ട് പ​ടി​ഞ്ഞാ​റെ​ത്ത​റ​യി​ലാ​ണ് ഒ​രാ​ള്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. മ​ഞ്ഞൂ​റ സ്വ​ദേ​ശി ബെ​ന്നി​യാ​ണ് മ​രി​ച്ച​ത്. മീ​ന്‍ വ​ള​ര്‍​ത്തു​ന്ന കു​ള​ത്തി​ല്‍ നി​ന്ന് മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ല്‍ നി​ന്ന് മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ ബോ​ട്ട് യ​ന്ത്ര​ത്ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ട​ലി​ല്‍ കു​ടു​ങ്ങി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 17 മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ​യും തീ​ര​ര​ക്ഷാ​സേ​ന​യും മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തൊ​ട്ടി​ല്‍​പാ​ലം, ചാ​ലി​പ്പു​ഴ, ഉ​റു​മി, കു​ളി​ര​മു​ട്ടി, വി​ല​ങ്ങാ​ട് പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഉ​ണ്ടാ​യി. എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം അ​ല്‍​പ​നേ​രം ത​ട​സ​പ്പെ​ട്ടു.

കൊ​യി​ലാ​ണ്ടി -ബാ​ലു​ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ മ​രം വീ​ണും ഗ​താ​ഗ​തം ത​ട​സ്സ​മു​ണ്ടാ​യി. ചാ​ലി​പ്പു​ഴ​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​വു​ക​യും ജ​ല നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ത്തെ അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കി​ങ്ങ് മ​ത്സ​ര​ങ്ങ​ള്‍ നി​ര്‍​ത്തി​വെ​ച്ചു.

Tags : heavy rain north kerala districts death

Recent News

Corehub Up