പ്രതീകാത്മക ചിത്രം
കോട്ടയം: വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന് മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന് മിലന് കെ. ഷിജു (11) ആണ് മരിച്ചത്.
വീടിന് സമീപം ജല്‍ ജീവന് മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്തതില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് താഴ്ന്ന് പോവുകയായിരുന്നുവെന്നാണ് വിവരം.
മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരന് ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു. മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെ മകന് ആദം ഐമന് ആണ് മരിച്ചത്. തോട്ടില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിരുന്നു. മുതുവല്ലൂര്‍ സ്കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ് ആദം. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം നിലവില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
Tags : boy death waterlogged pit vakathanam