Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pit

ആ​ല​പ്പു​ഴ​യി​ൽ ക​നാ​ൽ തീ​ര​ത്തെ നി​ർ​മാ​ണ​ക്കു​ഴി​യി​ൽ വീ​ണ് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു 

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ക​നാ​ൽ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​ഴി​യി​ൽ വീ​ണ് സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. ആ​ല​പ്പു​ഴ മം​ഗ​ലം വ​ട​ക്കേ​ത​യ്യി​ൽ വീ​ട്ടി​ൽ മ​ഹേ​ഷ് മാ​നു​വ​ൽ (66) ആ​ണ് മ​രി​ച്ച​ത്. 

ക​ണ്ണ​ൻ​വ​ർ​ക്കി പാ​ല​ത്തി​നു​സ​മീ​പം കൊ​മേ​ഴ്സ്യ​ൽ ക​നാ​ലി​ന്‍റെ വ​ട​ക്കേ​ക​ര​യി​ലാ​ണ് സം​ഭ​വം. ടൂ​റി​സം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത ഒ​ന്ന​ര​യ​ടി​യി​ലേ​റെ താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ വീ​ണാ​യി​രു​ന്നു അ​പ​ക​ടം.

ക​ള​ർ​കോ​ട് സു​ഹൃ​ത്തി​ന്‍റെ മ​ക​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങി​നു​ശേ​ഷം രാ​ത്രി ഏ​ഴി​നു​ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് സൈ​ക്കി​ളു​മാ​യി കു​ഴി​യി​ൽ പ​തി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. 

ആ​ല​പ്പു​ഴ ബീ​ച്ചി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് പോ​യ മ​ഹേ​ഷ് ക​നാ​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​യോ​ടും റോ​ഡി​നോ​ടും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഒ​ന്ന​ര​യ​ടി​താ​ഴ്ച​യു​ള്ള കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ കോ​ൺ​ക്രീ​റ്റി​ൽ ത​ല​യ​ടി​ച്ച് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. ക​ഴു​ത്ത് ഒ​ടി​യു​ക​യും മു​ഖം വി​കൃ​ത​മാ​വു​ക​യും ചെ​യ്തി​രു​ന്നു. 

നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് രാ​ത്രി​കാ​ല​ത്തും പ​ക​ലും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സൗ​ത്ത് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ എ​ത്തി​ച്ച് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. പി​ന്നാ​ലെ സം​സ്കാ​രം ന​ട​ന്നു.

National

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ന്ന് മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടി. സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (എ​സി​എ​ഫ്) ശൈ​ലേ​ഷ് ഖം​ബ്ല(39)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​യ​ന (42), ഒ​ൻ​പ​ത്, 13 പ്രാ​യ​മു​ള്ള മ​ക​നും മ​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​വ്‌​ന​ഗ​റി​ലെ ത​ല​ജ റോ​ഡി​ലെ ഫോ​റ​സ്റ്റ് കോ​ള​നി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് സ​മീ​പ​മു​ള്ള ആ​റ​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഈ ​മാ​സം ആ​ദ്യം മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും തി​രോ​ധാ​ന​ത്തി​ൽ ഇ​യാ​ൾ​ക്ക് വി​ഷ​മ​മി​ല്ലാ​തി​രു​ന്ന​ത് പോ​ലീ​സി​ൽ സം​ശ​യം തോ​ന്നി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മൊ​ഴി​യി​ൽ പൊ​രു​ത്ത​കേ​ടു​ക​ൾ ക​ണ്ടെ​ത്തി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് ശൈ​ലേ​ഷ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സൂ​റ​ത്തി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ന​യ​ന​യും കു​ട്ടി​ക​ളും ന​വം​ബ​ർ ആ​ദ്യം ദീ​പാ​വ​ലി അ​വ​ധി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഭ​ർ​ത്താ​വി​ന്‍റെ അ​ടു​ക്ക​ലെ​ത്തി​യ​ത്. ന​വം​ബ​ർ അ​ഞ്ചി​ന്, താ​ൻ ജോ​ലി​ക്ക് പോ​യ സ​മ​യം ഭാ​ര്യ മ​ക്ക​ളു​മാ​യി വീ​ടു​വി​ട്ടി​റ​ങ്ങി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ശൈ​ലേ​ഷ് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ന​യ​ന​യും കു​ട്ടി​ക​ളും ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്ന​ത് ക​ണ്ട​താ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ത​ന്നോ​ട് പ​റ​ഞ്ഞെ​ന്ന് ശൈ​ലേ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ക്കാ​ര്യം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ നി​ഷേ​ധി​ച്ചു.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ശൈ​ലേ​ഷി​ന്‍റെ വി​ചി​ത്ര​മാ​യ പെ​രു​മാ​റ്റം പോ​ലീ​സി​ൽ സം​ശ​യം ജ​നി​പ്പി​ച്ചു. ന​യ​ന​യു​ടെ​യും മ​ക്ക​ളു​ടെ​യും തി​രോ​ധാ​ന​ത്തി​ന് മു​മ്പ് ശൈ​ലേ​ഷ് ഒ​രു ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ വീ​ടി​ന് പി​ന്നി​ൽ ര​ണ്ട് കു​ഴി​ക​ൾ കു​ഴി​ച്ച് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ശൈ​ലേ​ഷ് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഈ ​കു​ഴി​യി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൂ​ന്നു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ശൈ​ലേ​ഷ് പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചു.

സൂ​റ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ന​യ​ന ഒ​ന്നി​ച്ച് താ​മ​സി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​ബ​ന്ധം പി​ടി​ച്ചി​രു​ന്നു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും ശൈ​ലേ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

Latest News

Corehub Up