ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ കോളജ് അധ്യാപിക സഞ്ചരിച്ച കാർ റോഡിലെ കുഴിൽ മറിഞ്ഞു. സ്വകാര്യ സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് മേധാവിയായ അധ്യാപിക വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്.
തിരക്കേറിയ പാതയിൽ മുന്നറിയിപ്പുകളൊന്നുമില്ലതെ തുറന്നു കിടന്ന വലിയ കുഴിയിലേയ്ക്ക് കാർ വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അധ്യാപികയെ പുറത്തെടുത്തു. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വീഴ്ചയിൽ കാറിന് കേടുപാടുകൾ സംഭവിച്ചു.
മാസങ്ങളായി കുഴി തുറന്നുകിടക്കുകയാണെന്നും മുന്നറിയിപ്പ് ബോർഡുകളോ രാത്രികാലങ്ങളിൽ ലൈറ്റോ സ്ഥാപിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.