Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road

Kottayam

കെ.​എ​സ്. പു​ര​ത്തെ കൊ​ടുംവ​ള​വു​ക​ള്‍ നി​വ​ര്‍​ത്താ​ന്‍ ന​ട​പ​ടി​ക​ളാ​കു​ന്നു

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡി​ല്‍ കെ.​എ​സ്. പു​ര​ത്തെ കൊ​ടും വ​ള​വു​ക​ള്‍ നി​വ​ര്‍​ത്താ​ന്‍ ന​ട​പ​ടി​ക​ളാ​കു​ന്നു. ഇ​വി​ടു​ത്തെ അ​പ​ക​ട​വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഇ​ന്ന​ലെ ഈ ​ഭാ​ഗ​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ക​ടു​ത്തു​രു​ത്തി സെ​ന്‍റ് ജോ​സ​ഫ് താ​ഴ​ത്തു​പ​ള്ളി​യു​ടെ കു​രി​ശു​പ​ള്ളി​യു​ടെ മു​ന്നി​ലെ​യും സ​മീ​പ​ത്തെ​യും ര​ണ്ട് കൊ​ടും വ​ള​വു​ക​ളാ​ണ് നി​വ​രു​ക. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി വ​ള​വ് നി​വ​ര്‍​ത്തു​ന്ന​തി​നാ​യി സ്ഥ​ലം ന​ല്‍​കേ​ണ്ട ഭൂ​വു​ട​മ​യു​മാ​യി സം​സാ​രി​ച്ചു.

താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ട​വും പി​ഡ​ബ്ല്യുഡി ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യി വ​രു​ന്ന സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെടു​ത്തി മ​ന്ത്രി​യു​ടെ​യും ഭൂ​വു​ട​മ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ കു​റ്റി​ക​ള്‍ സ്ഥാ​പി​ച്ചു. ചാ​പ്പ​ലി​ന്‍റെ സ​മീ​പ​ത്ത് വ​രു​ന്ന വ​ള​വി​ല്‍ ആ​രം​ഭ ഭാ​ഗ​ത്ത് ഒ​രു മീ​റ്റ​റും തു​ട​ര്‍​ന്ന് വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് മീ​റ്റ​റും കൊ​ടും വ​ള​വ് വ​രു​ന്ന മ​ധ്യ​ഭാ​ഗ​ത്ത് മൂ​ന്ന് മീ​റ്റ​ര്‍ ദൂ​ര​ത്തി​ലുമാണ് വ​ള​വ് നി​വ​ര്‍​ത്തു​ന്ന​തി​നാ​യി ഭൂ​മി വേ​ണ്ടി വ​രു​ന്ന​ത്.

മ​റു​ഭാ​ഗ​ത്തെ വ​ള​വി​ന്‍റെ ആ​രം​ഭ ഭാ​ഗ​ത്ത് ഒ​രു മീ​റ്റ​റും മ​ധ്യ​ഭാ​ഗ​ത്ത് ര​ണ്ട് മീ​റ്റ​റും സ്ഥ​ലം വേ​ണ്ടി വ​രും. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷം ഭൂ​മി വി​ട്ടു​ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​മെ​ന്നാ​ണ് ഭൂ​വു​ട​മ മ​ന്ത്രി​യെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റി​യി​ച്ച​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ഭൂ​വു​ട​മ​യു​ടെ സ്ഥ​ല​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ പി​ഡ​ബ്ല്യു​ഡി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ചു ന​ല്‍​കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെട്ട് ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശേ​ഷി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് ഇ​ത്ര​യും ഭാ​ഗം സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ തി​ക​യാ​ത്ത​തി​നാ​ല്‍ ശേ​ഷി​ക്കു​ന്ന വ​ര്‍​ക്കു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി അ​ടി​യ​ന്തര​മാ​യി പ്രൊ​പ്പോ​സ​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മ്പോ​ള്‍ ഏതെ​ങ്കി​ലും ഒ​രു വ​ശ​ത്തു​നി​ന്ന് പ​ണി​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഭൂ​വു​ട​മ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. ക​ടു​ത്തു​രു​ത്തി-​പെ​രു​വ റോ​ഡ് വീ​തി​കൂ​ട്ടി വ​ള​വു​ക​ള്‍ നി​വ​ര്‍​ത്താ​നു​ള്ള തീ​രു​മാ​നം എ​ടു​ത്തു​ള്ള റോ​ഡ് വി​ക​സ​ന​പ​ദ്ധ​തി ഈ ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡി​ന് പ​ല ഭാ​ഗ​ത്തും വേ​ണ്ട​ത്ര വീ​തി​യി​ല്ല. കൂ​ടാ​തെ റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള നി​ര​വ​ധി വ​ള​വു​ക​ളു​മു​ണ്ട്. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നും വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തു​ന്ന​തി​നും മു​മ്പ് പ​ല​ത​വ​ണ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്നും പെ​രു​വ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും തി​രി​ച്ചും ബു​ദ്ധി​മു​ട്ടി​യാ​ണ്. കെ.​എ​സ്. പു​ര​ത്തെ വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തു​ന്ന​തി​നൊ​പ്പം സ​മീ​പ​ത്താ​യി പു​തു​താ​യി വെ​ട്ടി​യു​ണ്ടാ​ക്കി​യ വ​ഴി ബൈ​പാ​സാ​യി ഒ​രു​ക്കി​യെ​ടു​ക്കു​ന്ന​തി​നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ പ​ഠി​ച്ച് പ്രൊ​പ്പോ​സ​ല്‍ ത​യാ​റാ​ക്കി ന​ല്‍​കാ​നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പി​ഡ​ബ്യൂ​ഡി എ​എ​ക്‌​സ്ഇ നി​ത, എ​ഇ രേ​ഷ്മ ജോ​ഷി, ബേ​ബി​ച്ച​ന്‍ നി​ല​പ്പ​ന, ഔ​സേ​പ്പ​ച്ച​ന്‍ കൈ​ത​മ​റ്റം, സെ​ബാ​ന്‍ കോ​ച്ചേ​രി, ജോ​ണ്‍ കെ.​ആ​ന്‍റ​ണി, ജോ​ണി ഒ​റ​വു​ങ്ക​ര, ജോ​സ് ഓ​ല​പ്പു​ര തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

National

റോ​ഡ് സു​ര​ക്ഷ​ വർധിപ്പിക്കും; ന​ട​പ​ടി​യു​മാ​യി എ​ൻ​എ​ച്ച്എ​ഐ​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ ദേ​​​​ശീ​​​​യ​​​പാ​​​​ത​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും ഗ​​​​താ​​​​ഗ​​​​ത​​​ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ദേ​​​​ശീ​​​​യപാ​​​​ത അ​​​​ഥോ​​​റി​​​റ്റി (എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ).

ദേ​​​​ശീ​​​​യ​​​പാ​​​​ത​​​​ക​​​​ളി​​​​ൽ അ​​​​പ​​​​ക​​​​ട​​​ഭീ​​​​ഷ​​​​ണി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന 595 അ​​​​ന​​​​ധി​​​​കൃ​​​​ത പാ​​​​ർ​​​​ക്കിം​​​​ഗു​​​​ക​​​​ൾ പൊ​​​​ളി​​​​ച്ചു​​​നീ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ, ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ, എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​ന്‍റ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​താ​​​​യി എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ അ​​​​റി​​​​യി​​​​ച്ചു.

2002ലെ ​​​​ക​​​​ൺ​​​​ട്രോ​​​​ൾ ഓ​​​​ഫ് നാ​​​​ഷ​​​​ണ​​​​ൽ ഹൈ​​​​വേ​​​​സ് (ലാ​​​​ൻ​​​​ഡ് ആ​​​​ൻ​​​​ഡ് ട്രാ​​​​ഫി​​​​ക്) നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഹൈ​​​​വേ​​​​ക​​​​ളി​​​​ലെ കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​മാ​​​​യും നീ​​​​ക്കം ചെ​​​​യ്യാ​​​​നു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യും എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​യ യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​​ൻ​​​​എ​​​​ച്ച്എ​​​​ഐ തീ​​​രു​​​മാ​​​നം.

District News

അ​യ്യ​ന്തോ​ൾ - പു​ഴ​യ്ക്ക​ൽ മോ​ഡ​ൽ റോ​ഡി​ന് ഒ​രു​കോ​ടി

തൃ​ശൂ​ർ: 22 വ​ർ​ഷം​മു​ന്പു തു​ട​ങ്ങി​യ അ​യ്യ​ന്തോ​ൾ - പു​ഴ​യ്ക്ക​ൽ മോ​ഡ​ൽ റോ​ഡ്‌ നാ​ലാം​ഘ​ട്ടം പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു ബ​ജ​റ്റി​ൽ ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തു യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി. അ​യ്യ​ന്തോ​ളി​ൽ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക​വ​സ​തി മു​ത​ൽ പു​ഴ​യ്ക്ക​ൽ പാ​ടം​വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഈ ​ഭാ​ഗ​ത്തെ റോ​ഡു​പ​ണി എ​ത്ര​യും വേ​ഗം ആ​രം​ഭി​ച്ച് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​ന്നു​വ​ന്ന മോ​ഡ​ൽ റോ​ഡ് പ​ണി അ​വ​സാ​ന​മാ​യി നി​ർ​ത്തി​വ​ച്ച​തു പ​ത്തു​വ​ർ​ഷം​മു​ന്പാ​ണ്. തു​ട​ർ​പ​ണി​ക​ൾ​ക്കാ​യി ആ​റു​വ​ർ​ഷം​മു​ന്പ് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി​യും 20 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി അ​ള​ന്നു ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും വ​ർ​ഷ​ങ്ങ​ൾ നി​ര​വ​ധി ക​ഴി​ഞ്ഞു. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ കേ​സു​ക​ളോ പ​രാ​തി​ക​ളോ ഇ​ല്ലാ​തി​രു​ന്നി​ട്ടും റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​കാ​തെ നീ​ളു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഈ ​ഭാ​ഗ​ത്തു പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്.

ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്ര​മു​ള്ള അ​യ്യ​ന്തോ​ളി​ലെ കോ​ൺ​വെ​ന്‍റ് മു​ത​ൽ പു​ഴ​യ്ക്ക​ൽ പാ​ടം​ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡ് നി​ർ​മാ​ണം​കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ജി​ല്ല​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ക​ഴി​യും.

ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ച വേ​ള​യി​ൽ ഈ ​ഭാ​ഗ​ത്തെ മോ​ഡ​ൽ റോ​ഡി​ന്‍റെ പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും ജി​ല്ല​യി​ലെ മ​ന്ത്രി​യും എം​എ​ൽ​എ​മാ​രും വ്യ​ക്തി​പ​ര​മാ​യ താ​ല്പ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന് അ​യ്യ​ന്തോ​ൾ ജ​ന​കീ​യ​സ​മി​തി ക​ൺ​വീ​ന​ർ ജെ​യിം​സ് മു​ട്ടി​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പ്രീ-​സ്കൂ​ളി​ൽ നി​ന്ന് റോ​ഡി​ലി​റ​ങ്ങി ര​ണ്ട​ര വ​യ​സു​കാ​ര​ൻ; ര​ക്ഷ​ക​രാ​യി ലോ​റി ജീ​വ​ന​ക്കാ​ർ

ആ​ലു​വ: പ്രീ-​സ്‌​കൂ​ളി​ന്‍റെ തു​റ​ന്നു​കി​ട​ന്ന ഗേ​റ്റി​ലൂ​ടെ റോ​ഡി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ര​ണ്ട​ര വ​യ​സു​കാ​ര​നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷി​ച്ചു. റോ​ഡി​ലൂ​ടെ വ​ന്ന മി​നി ലോ​റി ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി കു​ട്ടി​യെ റോ​ഡി​ൽ നി​ന്ന് മാ​റ്റി. ആ​ലു​വ എ​ട​യ​പ്പു​റ​ത്താ​ണ് സം​ഭ​വം.

റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ-​സ്‌​കൂ​ളി​ൽ നി​ന്ന് കു​ട്ടി ഗേ​റ്റി​ലൂ​ടെ പു​റ​ത്തു​ക​ട​ന്ന് റോ​ഡി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം അ​തു​വ​ഴി വ​ന്ന മി​നി ലോ​റി​യു​ടെ ഡ്രൈ​വ​ർ കു​ട്ടി​യെ ക​ണു​ക​യും ഉ​ട​ൻ ത​ന്നെ വാ​ഹ​നം നി​ർ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്ന് ഓ​ടി​യി​റ​ങ്ങി​യ ഡ്രൈ​വ​റും ക്ലീ​ന​റും ചേ​ർ​ന്ന് കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി റോ​ഡി​ൽ നി​ന്നെ​ടു​ത്തു. സ​മീ​പ​വാ​സി​ക​ളെ കൂ​ട്ടി​യ ശേ​ഷം സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കു​ട്ടി​യെ കൈ​മാ​റി.

കു​ട്ടി സ്‌​കൂ​ളി​ൽ നി​ന്ന് പു​റ​ത്തു​പോ​യ കാ​ര്യം അ​ധി​കൃ​ത​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല. സ്‌​കൂ​ളി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഗേ​റ്റ് തു​റ​ന്നു​കി​ട​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

 

District News

കാ​ടു​ക​യ​റു​ന്ന പാ​ത​യോ​ര​വും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ഓ​ട​യും;  വി​ദ്യാ​ർ​ഥി​ക​ളും വ​ഴി​യാ​ത്രി​ക​രും ദു​രി​ത​ത്തി​ൽ

ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം-​ത​ല​യോ​ല​പ്പറ​മ്പ് കെ ​എ​സ്ടി​പി റോ​ഡി​ലെ വ​ട​യാ​ർ ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ പു​ല്ലും​വ​ള്ളി​പ്പ​ട​പ്പും കു​റ്റി​ച്ചെ​ടി​ക​ളും വ​ള​ർ​ന്നു ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യ​താ​യി പ​രാ​തി. വ​ട​യാ​ർ ഇ​ള​ങ്കാ​വ് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​നും മാ​ർ​സ്ലീ​ബ യു​പി സ്കൂ​ളി​നും സ​മീ​പ​മാ​ണ് പാ​ത​യോ​രം കാ​ടു​ക​യ​റു​ന്ന​ത്. ഇ​ള​ങ്കാ​വ് യു​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ മ​ലി​ന​ജ​ലം നി​റ​ഞ്ഞ ഓ​ട​യും യാ​ത്രി​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​കു​ക​യാ​ണ്.

സ്കൂ​ൾ തു​റ​ന്ന് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട അ​ധി​കൃ​ത​ർ ചെ​റു​വി​ര​ല​ന​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. റോ​ഡി​ന്‍റെ മൂ​വാ​റ്റു​പു​ഴ​യാ​റി​നോ​ട് ചേ​ർ​ന്ന ഭാ​ഗം കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.സ്‌​കൂ​ളി​നു സ​പീ​മ​ത്തെ റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം കൊ​തു​ക് വ​ള​രു​ന്ന​തി​നും ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന​തി​നും കാ​ര​ണ​മാ​കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​നോ​ടു​ചേ​ർ​ന്ന പ​ല ഭാ​ഗ​ങ്ങ​ളി​ലും പു​ഴ​യോ​രം ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.
കാ​ടു വ​ള​ർ​ന്നു കാ​ഴ്ച​മ​റ​ച്ച​തോ​ടെ അ​പ​ക​ട ഭീ​ഷ​ണി​യു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം എം. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.


ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് റോ​ഡി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.

District News

കേ​ള​കം–​മ​ഞ്ഞ​ളാം​പു​റം റോ​ഡ് ദു​രി​ത​പാ​ത​യാ​യി; കു​ഴി​ക​ളും ക​ട്ടിം​ഗു​ക​ളും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി

കേ​ള​കം: കേ​ള​കം മു​ത​ൽ മ​ഞ്ഞ​ളാം​പു​റം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ളും അ​പ​ക​ട​ക​ര​മാ​യ ക​ട്ടിം​ഗു​ക​ളും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ലാ​യ​തി​നാ​ൽ യാ​ത്ര അ​തീ​വ അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ജ​ല​നി​ധി​യു​ടെ പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ഴി​ച്ച കു​ഴി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ മൂ​ടാ​ത്ത​തും ഇ​തു​വ​ഴി മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യ​തു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. റോ​ഡി​ലൂ​ടെ ദി​വ​സേ​ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, റോ​ഡി​ന്‍റെ അ​രി​കു​ക​ളി​ലെ ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ൾ മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി സൈ​ഡ് ന​ൽ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

എ​തി​ർ​ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മാ​റു​ന്ന​തി​നി​ടെ അ​പ​ക​ട​സാ​ധ്യ​ത​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​ന്ന​തോ​ടെ അ​പ​ക​ട സാ​ധ്യ​ത വീ​ണ്ടും ഉ​യ​രു​ക​യാ​ണ്.

നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും സം​ര​ക്ഷ​ണ​ഭി​ത്തി​യോ അ​നു​യോ​ജ്യ​മാ​യ ഫി​ല്ലിം​ഗോ ന​ട​ത്തി സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും കു​ഴി​ക​ൾ അ​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

District News

റോ​ഡ​രി​കി​ലെ മ​രം ഭീ​ഷ​ണി

ചെ​റു​തോ​ണി: കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. വാ​ഴ​ത്തോ​പ്പ് - ത​ടി​യ​മ്പാ​ട് റോ​ഡി​ൽ പാ​പ്പ​ൻ​സ് കി​ച്ച​നു സ​മീ​പ​മാ​ണ് റോ​ഡ​രി​കി​ലെ മ​രം ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. എ​തി​ർ​ദി​ശ​യി​ലെ വൈ​ദ്യു​ത​ിലൈ​നിനു മു​ക​ളിലേ​ക്കാ​ണ് മ​രം ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും യാ​ത്ര ചെ​യ്യു​ന്ന പ്ര​ധാ​ന റോ​ഡി​ലാ​ണ് മ​രം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്കും വൈ​ദ്യു​തി​ലൈ​നിലേക്കും പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി മ​രം മു​റി​ച്ചു​മാ​റ്റി ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ റോ​ഡ് ചെ​ളി​ക്കു​ണ്ട്; ക​രാ​ർ ക​ന്പ​നി​ക്കി​ത് സ​ർ​വീ​സ് റോ​ഡ്

ആ​ല​പ്പു​ഴ: വീ​തി​യു​മി​ല്ല, വെ​ളി​ച്ച​വു​മി​ല്ല, വെ​ള്ള​വും ചെ​ളി​യും നി​റ​ഞ്ഞ വ​ഴി. ചെ​ളി​ക്കു​ണ്ടെ​ന്നും മ​ണ​ൽ​ക്കൂ​ന​യെ​ന്നു​മൊ​ക്കെ നാ​ട്ടു​കാ​ർ ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്പോ​ൾ റോ​ഡ് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള ക​രാ​ർ ക​ന്പ​നി​ക്കു​മാ​ത്രം ഇ​ത് സ​ർ​വീ​സ് റോ​ഡാ​ണ്. ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഓ​ഫീ​സ് മു​ത​ൽ പ​ഴ​യ ജെ​ട്ടി​യി​ലെ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് വ​രെ​യു​ള്ള റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി. മ​ഴ പെ​യ്ത​തോ​ടെ ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര​പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി. മൂ​ന്നു മീ​റ്റ​ർ പോ​ലും വീ​തി​യി​ല്ലാ​തെ കെ​ട്ടി​ട​വേ​സ്റ്റും മ​റ്റു​മി​ട്ട് നി​ർ​മി​ച്ച​റോ​ഡി​ൽ പ​ല​യി​ട​ത്തും വ​ൻ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വെ​ള്ള​ക്കെ​ട്ടി​ല്ലാ​ത്ത സ്ഥ​ലം നോ​ക്കി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് യാ​ത്ര​ക്കാ​ർ. വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ തെ​ന്നി​വീ​ണും ചെ​ളി​യി​ൽ ച​വി​ട്ടി​യു​മാ​ണ് പ​ല​രും ഈ ​റോ​ഡ് താ​ണ്ടി​യെ​ത്തു​ന്ന​ത്. എ​ന്തെ​ങ്കി​ലും അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ൽ ഒ​രു ആ​ബു​ല​ൻ​സി​നോ ഫ​യ​ർഫോ​ഴ്സി​നോ പോ​ലും എ​ത്താ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണ് സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വീ​സ് റോ​ഡ് വീ​തി​ക്കു​റ​വ് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ലം നി​ർ​മാ​ണം ത​ട​യു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

കോ​ട​തി​പ്പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​തി ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചി​രു​ന്നു. ക​നാ​ലി​ന്‍റെ മ​റു​ക​ര​യി​ലെ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽനി​ന്നു​ള്ള അ​ര​ണ്ട വെ​ളി​ച്ചം മാ​ത്ര​മാ​ണ് രാ​ത്രി​യി​ൽ ഈ ​ഭാ​ഗ​ത്തെ ഏ​ക ആ​ശ്ര​യം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​റ്റു​ക​ളു​ടെ പ്ര​കാ​ശ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് പ​ല​രും ന​ട​ക്കു​ന്ന​ത്.

പാ​ലം നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് സ​ർ​വീ​സ് റോ​ഡ് ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ന​ഗ​ര​ഹൃ​ദ​യ​ത്തെ ഗ​താ​ഗ​ത ക്കുരു​ക്കി​ൽനി​ന്നു ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. വൈ​എം​സി​എ, മു​ല്ല​യ് ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം​ കൂ​ടി​യാ​ണ് ഈ ​റോ​ഡ്. മ​ഴ പെ​യ്ത് റോ​ഡ് തോ​ടാ​യി മാ​റി​യ​തി​നാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​ണ് പ​ല​രും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​തി​നി​ട​യ്ക്ക് ജെപി ട​വ​റി​നു മു​ന്നി​ലെ കാ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഉ​ള്ള റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തുത​ന്നെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രേ​സ​മ​യം ഇ​രു ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ ഇ​തു​മൂ​ലം വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ന​ഗ​ര​ത്തെ മു​ഴു​വ​ൻ ഗ​താ​ഗ​ത​ത്തേ​യും ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ കൂ​രു​ക്ക് പ​ല​പ്പോ​ഴും നീ​ളാ​റു​ണ്ട്. എ​ന്നാ​ൽ, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളാ​രും ഈ ​പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ന്നി​ല്ല.

Kerala

മു​ട്ടി​ലി​ഴ​ഞ്ഞ് പി​ഞ്ചു​കു​ഞ്ഞ് ന​ടു​റോ​ഡി​ൽ, ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

മ​ല​പ്പു​റം: മു​ട്ടി​ലി​ഴ​ഞ്ഞ് ന​ടു​റോ​ഡി​ലെ​ത്തി​യ കു​ഞ്ഞി​ന് ര​ക്ഷ​ക​രാ​യി ബ​സ് ജീ​വ​ന​ക്കാ​ർ. റോ​ഡി​ന്‍റെ ന​ടു​വി​ൽ കു​ഞ്ഞ് ഇ​രി​ക്കു​ന്ന​തി​ന്‍റെ ന​ടു​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. പു​ളി​ക്ക​ൽ റോ​ഡി​ൽ വ​ലി​യ​പ​റ​മ്പ് എ​ന്ന സ്ഥ​ല​ത്ത് ബു​ധ​നാ​ഴ്‌​ച രാ​വി​ലെ​യാ​ണ് കു​ഞ്ഞ് റോ​ഡി​ൽ ഇ​രി​ക്കു​ന്ന​ത് ബ​സ് ജീ​വ​ന​ക്കാ​ർ ക​ണ്ട​ത്.

കു​ഞ്ഞി​നെ ക​ണ്ട ഉ​ട​ൻ ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തു​ന്ന​തും ജീ​വ​ന​ക്കാ​ര​ൻ കു​ഞ്ഞി​നെ എ​ടു​ക്കു​ന്ന​തും പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ഈ ​റൂ​ട്ടി​ലൂ​ടെ സ​ർ​വി​സ് ന​ട​ത്തു​ന്ന 'സ​ഫ മ​ർ​വ' എ​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് ര​ക്ഷ​ക്കെ​ത്തി​യ​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ലി​യ വ​ണ്ടി​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​ര​മാ​യി പോ​കു​ന്ന തി​ര​ക്ക് നി​റ​ഞ്ഞ റോ​ഡാ​ണി​ത്. ഇ​രു​വ​ശ​വും വീ​ടു​ക​ളാ​ണ്.

സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന് മു​ട്ടി​ലി​ഴ​ഞ്ഞാ​ണ് കു​ഞ്ഞ് തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് എ​ത്തി​യ​ത്. ക​ണ്ട​ക്ട​ർ കു​ഞ്ഞി​നെ കൈ​യി​ലെ​ടു​ത്ത് വീ​ട്ടു​കാ​രെ തി​ര​ക്കി​യെ​ത്തി​യ​പ്പോ​ഴാ​ണ് കു​ഞ്ഞ് റോ​ഡി​ലെ​ത്തി​യ വി​വ​രം അ​വ​ര​റി​യു​ന്ന​ത്. കു​ഞ്ഞി​ന്‍റെ പി​താ​വ് വീ​ട്ടു​മു​റ്റ​ത്ത് പ​ത്രം വാ​യി​ച്ചി​രി​ക്കു​മ്പോ​ൾ ശ്ര​ദ്ധ തെ​റ്റി​യ സ​മ​യ​ത്താ​ണ് കു​ഞ്ഞ് റോ​ഡി​ലേ​ക്ക് പോ​യ​തെ​ന്ന് പി​താ​വ് പ​റ​ഞ്ഞു.

ബ​സി​ലെ സി​സി​ടി​വി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ബ​സ് ജീ​വ​ന​ക്കാ​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തു​കൊ​ണ്ട് വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യി. ബ​സ് ഡ്രൈ​വ​ർ രാ​മ​ച​ന്ദ്ര​ന്‍റെ​യും ക​ണ്ട​ക്ട‌​ർ ന​വാ​സി​ന്‍റെ​യും മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Kerala

ഇലക്ട്രിക് ലൈനിലേക്കും റോഡിലേക്കും വൻ മരം കടപുഴകി വീണു; നേര്യമംഗലം റൂട്ടിൽ ഗതാഗത തടസം

കോതമംഗലം: നേര്യമംഗലം-ഇടുക്കി റൂട്ടിൽ ഓഡിറ്റ് വണ്ണിൽ ഫോറസ്റ്റ് ഏരിയയിൽ വൻമരം കടപുഴകി ഇലക്ട്രിക് ലൈനിലും റോഡിലും വീണു ഗതാഗത തടസം. നേര്യമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ എത്തി ദീർഘനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

70 ഇഞ്ച് വണ്ണമുള്ള മരം 40 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷൻ ഓഫീസർ വിഷ്ണു മോഹന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ടി. അനീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അൻവർ സാദത്ത്, വി.എസ്. ശ്രീഹരി, എസ്.എസ്. അരുൺ, ജെ. ജയേഷ്. ബേസിൽ ബാബു എന്നിവർ മരം മുറിച്ചുമാറ്റുന്നതിന് നേതൃത്വം നൽകി.

Kerala

കോ​ഴി​ക്കോ​ട്ട് ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മാ​യ​നാ​ട് ഒ​ഴു​ക്ക​ര​യി​ൽ സ്വ​കാ​ര്യ ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​നേ​ഴു​കാ​ര​ൻ മ​രി​ച്ചു. മേ​ലേ​ത​ട്ടാ​രി ഷ​ബീ​റി​ന്‍റെ മ​ക​ൻ അ​ലി അ​ഫാ​നാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

അ​ഫാ​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും ഇ​ത് കാ​ണാം. അ​ഫാ​നെ ഉ​ട​ൻ ആ​ശ​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

District News

അ​പ​ക​ട​ക്കെ​ണി​യാ​യി മ​ല​യി​ഞ്ചി-ബൗ​ണ്ട​റി റോ​ഡ്

ഉ​ടു​മ്പ​ന്നൂ​ര്‍: വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞ​തി​നെത്തു​ട​ര്‍​ന്ന് മ​ല​യി​ഞ്ചി - ബൗ​ണ്ട​റി റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മ​ല​യി​ഞ്ചി, ആ​ള്‍​ക്ക​ല്ല് മേ​ഖ​ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് പു​റംലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​മാ​ണ് മ​ല​യി​ഞ്ചി - ബൗ​ണ്ട​റി റോ​ഡ്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് ഇ​പ്പോ​ള്‍ വ​ശ​ങ്ങ​ള്‍ ഇ​ടി​ഞ്ഞുതാ​ഴ്ന്നി​രി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ റോ​ഡി​ന്‍റെ ഒ​രു വ​ശം പൂ​ര്‍​ണ​മാ​യും ഇ​ടി​യുന്ന സ്ഥി​തി​യാ​ണു​ള്ള​ത്. സ്വ​കാ​ര്യ ബ​സു​ക​ളും സ്‌​കൂ​ള്‍ ബ​സു​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ത​ക​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

റോ​ഡ് ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​നുള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ന്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ര്യ​മാ​യ പ​രി​ക്കേ​ല്‍​ക്കാ​തെ ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡ് ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മ​റ്റും നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെത്തു​ന്ന മ​ല​യി​ഞ്ചി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ പ​രി​ഹ​രി​ച്ച് റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Kerala

ലഹരിമൂത്തു നടുറോഡില്‍ യുവാവിന്‍റെയും യുവതിയുടെയും പരാക്രമം; പോലീസിനെ മര്‍ദിച്ചു, വാഹനങ്ങൾ തകര്‍ത്തു

കൊച്ചി: ലഹരിമൂത്ത് നടുറോഡില്‍ കുത്തിയിരുന്ന് ബഹളം വച്ച കേസില്‍ യുവാവിനും യുവതിക്കുമെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജിം ട്രെയ്‌നറായ തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് അസ്‌ലം, ആലുവ സ്വദേശി അനുപമ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. ഇവര്‍ പോലീസ് ജീപ്പിന്‍റെ സൈഡ് മിറര്‍ തകര്‍ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആലുവ യുസി കോളേജിന് സമീപമായിരുന്നു ഇരുവരുടെയും പരാക്രമം. ഒന്നിച്ച് താമസിക്കുന്ന ഇരുവരും ലഹരി ഉപയോഗിച്ച ശേഷം നടുറോഡില്‍ ഇരുന്ന് ബഹളം ഉണ്ടാക്കുകയിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുക ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു.

പോലീസ് ജീപ്പിന്‍റെ സൈഡ് മിറര്‍ തകര്‍ക്കുകയും വയല്‍ലെസ് സെറ്റിന് കേടുപാടു വരുത്തുകയും ചെയ്തു. ഒരു സ്‌കൂട്ടറും തകര്‍ത്തു. ഇരുവരും നടുറോഡില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാടകത്തിലേത് എന്ന പോലെ ഡയലോഗുകള്‍ പറയുകയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയുമാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്.

ഇരുവരെയും ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിനെ ഏറെ ശ്രമകരമായാണ് പോലീസ് കൈകള്‍ അടക്കം കെട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ലഹരി വിട്ടുമാറാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

District News

മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തി​യ പാ​ത​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ടു


ച​മ്പ​ക്കു​ളം: മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ച​മ്പ​ക്കു​ളം പ​ള്ളി പാ​ല​ത്തി​ന്‍റെ സ​മീ​പ​ന പാ​ത​യി​ൽ ഇ​ന്ന​ലെ കു​ഴി രൂ​പ​പ്പെ​ട്ടു.

ച​മ്പ​ക്കു​ളം പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ക​ര​യി​ൽ പാ​ല​വും സ​മീ​പ​ന റോ​ഡും ത​മ്മി​ലു​ള്ള പൊ​ക്ക വ്യ​ത്യാ​സം ഒ​രു മീ​റ്റ​റി​ല​ധി​കം ആ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ട​നാ​ട് എം​എ​ൽ​എ റെ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​സി റോ​ഡി​ന്‍റെ ക​രാ​റു​കാ​രാ​യ യു​എ​ൽ​സി​സി ഇ​വി​ടെ അ​റ്റു​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു.

ഈ ​സ്ഥ​ല​ത്ത് റോ​ഡും സ​മീ​പ​ന പാ​ത​യും ചേ​രു​ന്ന ഇ​ട​ത്താ​ണ് ന​ടു​വി​ലാ​യി കു​ഴി രൂ​പ​പ്പെ​ട്ട​ത്. വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​ർ താ​ത്കാ​ലി​ക മു​ന്ന​റി​യി​പ്പാ​യി കൊ​ടി​കു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​കാ​നു​ള്ള സാ​ധ്യ​ത ഇ​വി​ടെ നി​ല​നി​ല്ക്കു​ന്നു.


പാ​ലം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ കാ​ലം മു​ത​ൽ പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ക​ര​യി​ൽ അ​പ്രോ​ച്ച് റോ​ഡ് ഇ​ടി​ഞ്ഞ് താ​ഴു​ന്ന​ത് പ​തി​വാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ഇ​വി​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മാ​യി​ല്ല. ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്കി​യ 20 സെ​ന്‍റ് സ്ഥ​ല​ത്തി​ലൂ​ടെ​യാ​ണ് പ​ടി​ഞ്ഞാ​റെ ക​ര​യി​ൽ പാ​ലം നി​ർ​മ്മി​ച്ച​ത്.

പാ​ലം വ​ന്ന​തോ​ടെ പാ​ല​ത്തി​ന്‍റെ വ​ശ​ത്ത് നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ല്ക്കു​ന്ന സി​മി​ത്തേ​രി​യി​ലെ ക​ല്ല​റ​ക​ൾ പൊ​ട്ടി ത​ക​രു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രി​ക്കു​ന്നു. സ​മീ​പ​ന പാ​ത​യു​ടെ നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ല്കി​യ ക​ല്ലൂ​ർ​ക്കാ​ട് പ​ള്ളി​ക്ക് വ​ലി​യ ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ന്നു. പാ​ല​ത്തി​ന്‍റെ സ​മീ​പ​ന പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഇ​വി​ടെ പ​തി​യി​രി​ക്കു​ന്ന​ത്.

National

ഗ​വ​ർ​ണ​ർ​ക്ക് പോ​കാ​നാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മാ​യി പോ​യ യു​വാ​വ് റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ക​ട​ന്നു​പോ​കാ​നാ​യി പോ​ലീ​സ് റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യും യു​വാ​വും റോ​ഡി​ൽ കു​ടു​ങ്ങി​യ​ത് അ​ര​മ​ണി​ക്കൂ​ർ.

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു യു​വാ​വ്. ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ർ കു​ടു​ങ്ങി​യ​ത് വി​ഐ​പി വാ​ഹ​ന​വ്യൂ​ഹ​ത്തി​നെ ക​ട​ത്തി​വി​ടാ​നു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ. അ​ര​മ​ണി​ക്കൂ​റോ​ളം ട്രാ​ഫി​ക്കി​ൽ കു​ടു​ങ്ങി​യ​തോ​ടെ ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് യു​വാ​വ് പ്ര​തി​ഷേ​ധി​ച്ചു.

ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ലോ​ട്ടി​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഈ ​റൂ​ട്ടി​ലെ ഗ​താ​ഗ​തം പോ​ലീ​സ് 30 മി​നി​റ്റോ​ളം പൂ​ർ​ണ​മാ​യി ത​ട​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മാ​യി ഒ​രു യു​വാ​വ് ഇ​തേ റോ​ഡി​ലൂ​ടെ വ​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ടും സി​ഗ്ന​ലി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ഗ​വ​ർ​ണ​ർ എ​ച്ച്എ​എ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ച​ത് യു​വാ​വി​നെ കോ​പാ​കു​ല​നാ​ക്കി. ക​ന​ത്ത ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ ഭാ​ര്യ കാ​റി​നു​ള്ളി​ൽ പെ​ട്ടു​പോ​യ​തോ​ടെ, യു​വാ​വ് കാ​റി​ൽ നി​ന്നി​റ​ങ്ങി ഇ​സ്രോ ജം​ഗ്ഷ​നി​ലെ സീ​ബ്രാ ക്രോ​സിം​ഗി​ന് ന​ടു​വി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​യാ​ണെ​ന്നും അ​ര​മ​ണി​ക്കൂ​ർ നേ​രം ഗ​താ​ഗ​തം ത​ട​ഞ്ഞു​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

തേ​വാ​രം​മെ​ട്ട്-തേ​വാ​രം റോ​ഡി​ന് വീ​ണ്ടും സാ​ധ്യ​ത തെ​ളി​യു​ന്നു

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി​യെ ത​മി​ഴ്‌​നാ​ടു​മാ​യി കു​റ​ഞ്ഞ ദൂ​ര​ത്തി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന തേ​വാ​രം​മെ​ട്ട്-തേ​വാ​രം പാ​ത​യ്ക്ക് വീ​ണ്ടും സാ​ധ്യ​ത തെ​ളി​യു​ന്നു. പാ​ത​യു​ടെ സാ​ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് ക​മ്പം എം​എ​ല്‍​എ ജ​ഗ​നാ​ഥ് മി​ശ്ര മേ​ഖ​ല​യി​ലൂ​ടെ കാ​ല്‍ന​ട​യാ​യി സ​ഞ്ച​രി​ച്ച് തേ​വാ​രം​മെ​ട്ടി​ലെ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

ഇ​ടു​ക്കി​യു​ടെ അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ തേ​വ​ാരം​മെ​ട്ടി​ല്‍നി​ന്നു നാ​ല് കി​ലോ​മീ​റ്റ​ര്‍ ചു​രം​പാ​ത നി​ര്‍​മി​ച്ചാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലെ തേ​വാ​ര​ത്തി​നു സ​മീ​പ​ത്തെ അ​ടി​വാ​ര​ത്തെ​ത്താം. ഇ​വി​ടെനി​ന്നു തേ​വാ​ര​ത്തേ​ക്ക് മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ റോ​ഡു​ണ്ട്. ചു​രം​പാ​ത യ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ കൊ​ച്ചി​യും മ​ധു​ര​യും ത​മ്മി​ലു​ള്ള ദൂ​രം 60 കി​ലോ​മീ​റ്റ​റി​ല​ധി​കം കു​റ​യും.

പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് സ​ജീ​വ​മാ​യി​രു​ന്ന പാ​ത പി​ന്നീ​ട് ത​മി​ഴ്‌​നാ​ട് വ​നംവ​കു​പ്പ് അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. 1981ല്‍ ​റോ​ഡി​ന്‍റെ നി​ര്‍​മാ​ണോദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും തു​ട​ര്‍ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് പ​ല ത​വ​ണ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും വി​വി​ധ ത​ട​സ​ങ്ങ​ളാ​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു.

റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും ബോ​ഡി​നാ​യ്ക്ക​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്കും പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന മേ​ഖ​ല​യാ​യ ചി​ന്ന​മ​ന്നൂ​രി​ലേ​ക്കും വേ​ഗ​ത്തി​ല്‍ എ​ത്താ​നാ​കും.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കും ദി​വ​സേ​ന കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പാ​ത ഗു​ണ​ക​ര​മാ​വും. ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ര​ക്കുനീ​ക്ക​വും വേ​ഗ​ത്തി​ലാ​ക്കാ​നും സാ​ധി​ക്കും.

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന ഈ ​പാ​ത നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യാ​ണ് ക​മ്പം എം​എ​ല്‍​എ തേ​വാ​രം​മെ​ട്ടി​ല്‍ എ​ത്തി​യ​ത്. പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.

തേ​വാ​രം​മെ​ട്ടി​ലെ​ത്തി​യ ക​മ്പം എം​എ​ല്‍​എ​യ്ക്കും സം​ഘ​ത്തി​നും റോ​ഡ് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ലി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.അ​ഡ്വ. സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​മ്പം എം​എ​ല്‍​എ​യെ സ്വീ​ക​രി​ക്കാ​ന്‍ തേ​വാ​രം​മെ​ട്ടി​ല്‍ കാ​ത്തു​നി​ന്ന​ത്. തു​ട​ര്‍​ന്ന് ആ​ന​ക്ക​ല്ലി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി, ഉ​ടു​മ്പ​ഞ്ചോ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​ഗ​ജ്, എം.​എ​ന്‍. ഗോ​പി, പി.​എ​ന്‍. വി​ജ​യ​ന്‍, പി.​എ​സ്. അ​നീ​ഷ്, ശ്യാ​മ​ള വി​ശ്വ​നാ​ഥ​ന്‍, കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, സോ​ണി​യ മാ​ര്‍​ട്ടി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

കാ​മു​കി​യെ മ​ർ​ദി​ച്ച ശേ​ഷം റോ​ഡി​ൽ ത​ള്ളി; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: കാ​മു​കി​യെ മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും മ​രി​ച്ചെ​ന്നു ക​രു​തി റോ​ഡി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി നി​തി​ൻ (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ നി​തി​ന്‍റെ വി​വാ​ഹം തി​ങ്ക​ളാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്.

പ​ട്ടി​മ​റ്റം സ്വ​ദേ​ശി​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ് യു​വ​തി. നി​തി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച​തോ​ടെ ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഇ​വ​ർ ത​മ്മി​ൽ ക​ല​ഹ​മു​ണ്ടാ​യി.

ക​ടു​ത്ത മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ യു​വ​തി മ​രി​ച്ചെ​ന്നു ക​രു​തി നി​തി​ൻ, ഇ​വ​രു​ടെ കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി കോ​ത​മം​ഗ​ലം ന്യൂ ​ബൈ​പാ​സി​ൽ കോ​ഴി​പ്പി​ള്ളി ഭാ​ഗ​ത്തെ വി​ജ​ന​മാ​യ കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ചെ ബോ​ധം വീ​ണ്ടു കി​ട്ടി​യ യു​വ​തി ഇ​ഴ​ഞ്ഞു​നീ​ങ്ങി കോ​ഴി​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ എ​ത്തി നാ​ട്ടു​കാ​രെ വി​വ​രം ധ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Kerala

പോ​ലീ​സ് വ​ഴി​യൊ​രു​ക്കി​യി​ല്ല; രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ന്‍​സ് വ​ഴി​യി​ൽ കു​ടു​ങ്ങി.

പേ​രൂ​ര്‍​ക്ക​ട: വാ​ഹ​ന​ക്കു​രു​ക്ക് നീ​ക്കാ​ന്‍ പോ​ലീ​സ് കൃ​ത്യ​സ​മ​യ​ത്ത് ഇ​ട​പെ​ടാ​ത്ത​തി​നാ​ല്‍ രോ​ഗി​യു​മാ​യി​വ​ന്ന ആം​ബു​ല​ന്‍​സ് കു​രു​ങ്ങി​ക്കി​ട​ന്ന് 10 മി​നി​റ്റോ​ളം. ശാ​സ്ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്ന ആം​ബു​ല​ന്‍​സാ​ണ് വെ​ള്ള​യ​മ്പ​ലം സ്‌​ക്വ​യ​റി​ന് 150 മീ​റ്റ​ര്‍ മു​ന്നേ വാ​ഹ​ന​ക്കു​രു​ക്കി​ല്‍​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5 .45നാ​ണ് രോ​ഗി​യെ​യും വ​ഹി​ച്ച് ആം​ബു​ല​ന്‍​സ് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് വ​ന്ന​ത്. എ​ന്നാ​ല്‍ വാ​ഹ​ന​ക്കു​രു​ക്കു​മൂ​ലം ആം​ബു​ല​ന്‍​സി​ന് മു​ന്നോ​ട്ടു പോ​കാ​നാ​യി​ല്ല. അ​വി​ട​വി​ടെ ഡി​വൈ​ഡ​റു​ക​ള്‍ മു​റി​ച്ചി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ക്കെ പി​ന്നി​ട്ടു ക​ഴി​ഞ്ഞ​തി​നാ​ല്‍ സ​മീ​പ​ത്തെ ഒ​ണ്‍​വേ റോ​ഡി​ലൂ​ടെ ആം​ബു​ല​ന്‍​സി​ന് ക​യ​റി​പോ​കാ​നും സാ​ധി​ച്ചി​ല്ല. സൈ​റ​ണും ഹോ​ണും നി​ര​ന്ത​രം മു​ഴ​ക്കി​യി​ട്ടും വെ​ള്ള​യ​മ്പ​ലം സി​ഗ്ന​ല്‍​പോ​യി​ന്‍റി​ല്‍ കി​ട​ന്ന വാ​ഹ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

ട്രാ​ഫി​ക് സി​ഗ്ന​ല്‍​ലൈ​റ്റ് ചു​വ​പ്പ് ക​ത്തി കി​ട​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. വെ​ള്ള​യ​മ്പ​ല​ത്തെ സി​ഗ്ന​ല്‍​പോ​യി​ന്‍റ് ഇ​ട​യ്ക്ക് പ​ച്ച ക​ത്തി​യ​ശേ​ഷം വീ​ണ്ടും സെ​ക്ക​ന്‍റു​ക​ള്‍​ക്കു​ള്ളി​ല്‍ ചു​വ​പ്പ് ക​ത്തു​ന്ന​തു കാ​ര​ണം ശാ​സ്ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് വ​ഴു​ത​ക്കാ​ട്, മ്യൂ​സി​യം ഭാ​ഗ​ത്തേ​ക്കു വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

ട്രാ​ഫി​ക് ഐ​ല​ന്‍​ഡി​നു സ​മീ​പ​ത്ത് പോ​ലീ​സ് ഡ്യൂ​ട്ടി​ക്കു​ണ്ടാ​യി​രു​ന്നി​ട്ടും സി​ഗ്ന​ല്‍​പോ​യി​ന്‍റി​ല്‍‌​നി​ന്ന് വാ​ഹ​ന​ങ്ങ​ളെ നീ​ക്കി ആം​ബു​ല​ന്‍​സി​ന് വ​ഴി​യൊ​രു​ക്കാ​ന്‍ ഇ​വ​ര്‍ ശ്ര​മി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ കു​രു​ക്കി​ല്‍​ക്കി​ട​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നോ​ടെ ഹോ​ണ്‍ മു​ഴ​ക്കി​യ​പ്പോ​ഴാ​ണ് മ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കാ​ന്‍ ത​യ്യാ​റാ​യ​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ കൊ​ണ്ടു വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍​ക്കും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്കും സു​ഗ​മ​മാ​യ യാ​ത്ര ഒ​രു​ക്കു​ന്ന​തി​ന് വെ​ള്ള​യ​മ്പ​ല​ത്തെ ട്രാ​ഫി​ക് സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്കു​ക​യും കൂ​ടു​ത​ല്‍ പോ​ലീ​സി​നെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Kerala

ബൈ​ക്കി​ൽ പോ​ക​വെ ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ടു; കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി ടൗ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. കു​ടി​യാ​ന്മ​ല പൊ​ന്മ​ല​യി​ലെ ത​ട്ടു​കു​ന്ന് തേ​വ​ര​യി​ൽ ആ​ൽ​ബി​ൻ ടി. ​വി​ത്സ​ൺ (19) ആ​ണ് മ​രി​ച്ച​ത്.

പൈ​സ​ക്ക​രി ദേ​വ​മാ​താ ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി​സി​എ വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ബി​ൻ. ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ ബൈ​ക്കി​ൽ കോ​ള​ജി​ലേ​യ്ക്ക് വ​രു​മ്പോ​ൾ ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ടാ​ണ് അ​പ​ക​ട​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

പ​യ്യാ​വൂ​ർ പോ​ലീ​സും ഇ​രി​ട്ടി ഫ​യ​ർ ഫോ​ഴ്സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

മ​ണ്ണാ​റ​ക്ക​യം-​അ​ഞ്ചി​ലി​പ്പ റോ​ഡി​ൽ അ​പ​ക​ട​ഭീ​ഷ​ണി; സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണി​ട്ട് ഒ​ന്ന​ര​വ​ര്‍​ഷം

കാ​ഞ്ഞി​ര​പ്പ​ള്ളി: റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞുവീ​ണി​ട്ട് ഒ​ന്ന​ര ​വ​ര്‍​ഷ​ത്തോ​ള​മാ​യി​ട്ടും പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല, അ​പ​ക​ട​ഭീ​തി​യി​ൽ പ്ര​ദേ​ശ​വാ​സി​കള്‍.

മ​ണ്ണാ​റ​ക്ക​യം-​അ​ഞ്ചി​ലി​പ്പ റോ​ഡി​ലാ​ണ് സം​ര​ക്ഷ​വേ​ലി​യോ​ടു ചേ​ര്‍​ന്നു​ള്ള ഭാ​ഗം ശ​ക്ത​മാ​യ മ​ഴ​യി​ല്‍ 15 അ​ടി​യോ​ളം താ​ഴ്ച​യി​ൽ ചി​റ്റാ​ർ പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ​ത്. മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ ഈ ​ഭാ​ഗം കൂ​ടു​ത​ല്‍ ഇ​ടി​യാ​നും സാ​ധ്യ​ത​യു​ണ്ട്.
സ്‌​കൂ​ള്‍ ബ​സു​ക​ള​ട​ക്കം ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്.

കൂ​ടാ​തെ ഈ ​ഭാ​ഗ​ത്ത് കാ​ടു​ക​ൾ വ​ള​ർ​ന്ന​തി​നാ​ലും മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​തി​നാ​ലും സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യു​മി​ല്ല. എ​തി​രേ വാ​ഹ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നാ​യി ചേ​ര്‍​ത്താ​ല്‍ അ​പ​ക​ട​മു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി-​കു​ള​ത്തൂ​ര്‍​മൂ​ഴി റോ​ഡ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ ഈ ​വ​ഴി​യാ​ണ് കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന​ത്. സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പ​ക​ട സൂ​ച​നാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കു​മെ​ന്ന് വാ​ര്‍​ഡം​ഗം ആ​നി​യ​മ്മ ജോ​യി പ​റ​ഞ്ഞു.

District News

കാ​ട്ടേ​ഴ്ത്ത് മു​ക്ക് - മ​ണ്ടോ​ടി​പാ​ത ഇനിയെന്ന് നന്നാക്കും

ച​വ​റ : കാ​ല​വ​ര്‍​ഷം എ​ത്തി​യി​ട്ടും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പാ​ത ന​വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ര്‍ അ​ല​സ​ത കാ​ട്ടു​ന്ന​താ​യി നാ​ട്ടു​കാ​ര്‍. ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര കി​ഴ​ക്ക് കാ​ട്ടേ​ഴ്ത്ത് മു​ക്ക്-​മ​ണ്ടോ​ടി മു​ക്ക് പാ​ത​യ്ക്കാ​ണ് ഈ ​ദു​ര്‍​വി​ധി.

ഇ​തു​വ​ഴി പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാ​ത​യാ​ണോ കു​ള​മാ​ണോ എ​ന്ന് സം​ശ​യം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ലാ​ണ് പാ​ത​യു​ടെ അ​വ​സ്ഥ.​പാ​ത ന​വീ​ക​രി​ക്കാ​ന്‍ ഫ​ണ്ടു​ക​ള്‍ പ​ല ത​വ​ണ അ​നു​വ​ദി​ച്ചി​ട്ടും അ​തൊ​ന്നും ഇ​വി​ടു​ത്തെ ന​വീ​ക​ര​ണ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ച്ചി​ല്ല. ഓ​ട്ടോ​റി​ക്ഷാ പോ​ലും പോ​കാ​ന്‍ പ​റ്റാ​തെ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ പാ​ത​യി​ല്‍ മ​ഴ​ക്കാ​ലം കൂ​ടി ആ​യ​തോ​ടെ വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​

കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ പോ​കു​ന്ന ഈ ​പാ​ത ന​വി​ക​രി​ക്കും എ​ന്ന വി​ശ്വാ​സം പോ​ലും ഇ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് ഇ​ല്ലാ​തായി​രി​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി കൊ​ടു​ത്ത് മ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു പ​ല പാ​ത​ക​ളും ന​വീ​ക​രി​ച്ചി​ട്ടും കാ​ട്ടേ​ഴ്ത്ത് പാ​ത​യു​ടെ കാ​ര്യം അ​ധി​കൃ​ത​ര്‍ മ​റ​ന്ന മ​ട്ടാ​ണ്.​

രാ​ത്രി കാ​ല​ത്ത് ഇ​രുച​ക്ര​വാ​ഹ​ന​ത്തി​ല്‍ പോ​കു​ന്ന​വ​ര്‍ വെ​ള്ള​ക്കെ​ട്ടാ​യ കു​ഴി​യ​ല്‍ വീ​ണ് അ​പ​ക​ട​വും പ​തി​വാ​യി​രി​ക്കു​ന്നു.​പാ​ത ന​വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യാ​ലും മ​ഴ​ക്കാ​ലം ക​ഴി​യ​ണം.​അ​തു​വ​രെ പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ യാ​ത്ര​യ്ക്ക് മ​റ്റ് പാ​ത​ക​ളെ ആ​ശ്ര​യി​ക്കേണ്ട അ​വ​സ്ഥ​യാ​ണ്.

 

District News

കാ​ട് റോ​ഡി​ലേ​ക്ക് ക​യ​റി; എ​ന്നും അ​പ​ക​ട​ങ്ങ​ൾ

പെ​രു​മ്പാ​വൂ​ര്‍: തോ​ട്ടു​വ-​ന​മ്പി​ള്ളി റോ​ഡി​രി​കി​ൽ കാ​ടും ചെ​ടി​ക​ളും വ​ള​ർ​ന്ന് കാ​ഴ്ച​ക​ൾ മ​റ​യ്ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ചേ​രാ​ന​ല്ലൂ​ര്‍ ദേ​വ​മാ​താ ക​പ്പേ​ള ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തു​ള്ള വൈ​ദ്യു​ത പോ​സ്റ്റും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. 33 കെ​വി ട​വ​റി​ലും വൈ​ദ്യു​ത പോ​സ്റ്റി​ലും കാ​ടു​ക​യ​റി മൂ​ടി​യി​രി​ക്കു​ക​യാ​ണ്.

20 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം അ​ഞ്ച​ര കോ​ടി രൂ​പ ചെ​ല​വി​ല്‍ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​വി​ടെ ചെ​റി​യ വ​ള​വ് ഉ​ള്ള​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു.

പ്ര​ദേ​ശ​ത്ത് പാ​ന്പ് ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വി​ഷ​യ​ത്തി​ൽ കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത്, പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ, കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

റോ​ഡി​നു സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണം

പാ​ലാ: പാ​ലാ-​പ​യ​പ്പാ​ർ-​അ​ന്ത്യാ​ളം റോ​ഡി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. രാ​മ​പു​ര​ത്തു​നി​ന്നും പാ​ലാ​യ്ക്ക് ഏ​തു മ​ഴ​ക്കാ​ല​ത്തും സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​വു​ന്ന റോ​ഡാ​ണി​ത്. മ​ഴ​ക്കാ​ല​ത്ത് ക​രൂ​രും മു​ണ്ടു​പാ​ല​ത്തും വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​മ്പോ​ള്‍ ഈ ​റോ​ഡി​ൽ ഇ​ത്ത​രം ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ല.

റോ​ഡി​ന്‍റെ 50 മീ​റ്റ​ർ ഭാ​ഗ​ത്തു​കൂ​ടി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചാ​ൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​കും. റോ​ഡ് തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഇ​തി​നു സ​മീ​പം 50 മീ​റ്റ​ർ കൂ​ടി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

District News

ഓ​ട​ക​ളി​ല്ല, മ​ഴ​വെ​ള്ളം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി

കേ​ള​കം: റോ​ഡ​രി​കി​ൽ ഓ​ട​ക​ളി​ല്ലാ​ത്ത​ത് കാ​ര​ണം വേ​ന​ൽ മ​ഴ​യി​ൽ ത​ന്നെ മ​ഞ്ഞ​ളാം​പു​റം​കാ​രു​ടെ യാ​ത്ര ദു​രി​താ​കു​ന്നു. മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് പ​ര​ന്നൊ​ഴു​കു​ന്ന​ത്.

ഇ​തു കാ​ര​ണം വാ​ഹ​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്രി​ക​രു​ടെ മേ​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ചെ​ളി​വെ​ള്ളം തെ​റി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യും ദു​സ​ഹ​മാ​ണ്. റോ​ഡു​ക​ളു​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ളും രൂ​പ​പ്പെ​ട്ടു.
ഇ​തു കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും ക​ട​ന്നുപോ​കാ​ൻ ക​ഴി​യാ​തെ മ​റ്റു വ​ഴി​ക​ൾ തേ​ടു​ക​യോ വെ​ള്ളം വാ​ർ​ന്നു പോ​കു​ന്ന​തു വ​രെ കാ​ത്തി​രി​ക്കു​ക​യോ ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​ഴ ശ​ക്ത​മാ​കു​ന്ന​തി​ന് മു​ന്പ് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ സ്ഥി​തി കൂ​ടു​ത​ൽ ദു​ഷ്ക​ര​മാ​കും.റോ​ഡ​രി​കി​ൽ ഓ​ട​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന പ​ല​ത​വ​ണ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ഇ​വി​ടു​ത്തു​കാ​ർ പ​റ​യു​ന്നു.

National

200 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ കാ​ർ ക​ത്തി​യ​മ​ർ​ന്നു; യാ​ത്ര​ക്കാ​ർ വെ​ന്തു​മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ർ 200 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് പോ​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലു​ധി​യാ​ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള കാ​റി​ൽ അ​പ​ക​ട​സ​മ​യ​ത്ത് ര​ണ്ട് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ ക​ത്തു​ക​യും ഇ​വ​ർ വെ​ന്തു​മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വ​ള​വ് തി​രി​ഞ്ഞു​വ​ന്ന നേ​രെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ കൈ​വ​രി​യോ സു​ര​ക്ഷാ​സം​വി​ധാ​ന​മോ ഒ​ന്നും ത​ന്നെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. കാ​ർ വീ​ഴു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് വ​ലി​യ പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ബ്ദം കേ​ട്ടി​രു​ന്നു.

ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നാ​ൽ ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​കാം അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കാ​റി​ന് പു​റ​ത്തും മ​റ്റൊ​രു മൃ​ത​ദേ​ഹം കാ​റി​നു​ള്ളി​ലു​മാ​യി​രു​ന്നു.

PB-10-K-7531 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള മാ​രു​തി സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ നി​ന്ന് പോ​ലീ​സ് ഒ​രു ആ​ധാ​ർ കാ​ർ​ഡ് ക​ണ്ടെ​ടു​ത്തു. പ​ക്ഷേ മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഉ​ന ജി​ല്ല​യി​ലെ ചി​ന്ത്പൂ​ർ​ണി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Kerala

വ​ഴി​നീ​ളെ കോ​ഴി മാ​ലി​ന്യം തെ​രു​വ് നാ​യ​ക​ള്‍​ക്ക് നൽകി; വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​സ്‌​പെ​ന്‍റ് ചെ​യ്തു

തൃ​ശൂ​ർ: ഇ​റ​ച്ചി​ക്കോ​ഴി മാ​ലി​ന്യ​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​രു​വ് നാ​യ​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മാ​യി ന​ൽ​കി​യ സം​ഭ​വ​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​സ്‌​പെ​ന്‍റ് ചെ​യ്തു. മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ജോ​യി​ന്‍റ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​സ്‌​പെ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

കോ​ഴി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ചാ​ല​ക്കു​ടി ചൊ​വ്വ​ര​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ജെ​യ്‌​സ​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​നാ​ണ് സ​സ്‌​പെ​ന്‍റ് ചെ​യ്ത​ത്. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യെ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ചാ​ല​ക്കു​ടി​യി​ല്‍ വ​ഴി​നീ​ളെ കോ​ഴി​മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നും ഇ​ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യ്‌​ക്ക് കാ​ര​ണ​മാ​കു​ന്നി​വെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രാ​തി​യി​ല്‍ സൂ​ചി​പ്പി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​എം​വി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വം വാ​സ്ത​വ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് വാ​ഹ​ന ഉ​ട​മ​യ്‌​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ൽ​കി.

പ​രാ​തി​ക്കാ​ര​ന്‍ നേ​രി​ട്ട് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി കു​റ്റം സ​മ്മ​തി​ക്കു​ക​യും ഇ​നി​യാ​വ​ര്‍​ക്കി​ല്ലെ​ന്നെ​ന്നും അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് തെ​രു​വി​ല്‍ നി​ക്ഷേ​പി​ച്ച​ത് ഡെ​യ്ഞ്ച​ര്‍ ടു ​പ​ബ്ലി​ക് എ​ന്ന വ​കു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് സ​സ്‌​പെ​ന്‍റ് ചെ​യ്ത് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കു​ക​യും ചെ​യ്തു.

National

റോ​ഡി​ലെ കു​ഴി​യി​ൽ കാ​ർ മറിഞ്ഞു; കോ​ള​ജ് അ​ധ്യാ​പി​ക അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ കോ​ള​ജ് അ​ധ്യാ​പി​ക സ​ഞ്ച​രി​ച്ച കാ​ർ റോ​ഡി​ലെ കു​ഴി​ൽ മറിഞ്ഞു. സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​യാ​യ അ​ധ്യാ​പി​ക വീ​ട്ടി​ലേ​യ്ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തി​ര​ക്കേ​റി​യ പാ​ത​യി​ൽ മു​ന്ന​റി​യി​പ്പു​ക​ളൊ​ന്നു​മി​ല്ല​തെ തു​റ​ന്നു കി​ട​ന്ന വ​ലി​യ കു​ഴി​യി​ലേ​യ്ക്ക് കാ​ർ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ അ​ധ്യാ​പി​ക​യെ പു​റ​ത്തെ​ടു​ത്തു. പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും വീ​ഴ്ച​യി​ൽ കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

മാ​സ​ങ്ങ​ളാ​യി കു​ഴി തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ലൈ​റ്റോ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

District News

മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ്: പ്ര​വൃ​ത്തി കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് തീ​രു​മോ​യെ​ന്ന് ആ​ശ​ങ്ക

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് പ്ര​വൃ​ത്തി കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് പൂ​ര്‍​ണ​മാ​യും പൂ​ര്‍​ത്തി​യാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക. ​നി​ല​വി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ മെ​ല്ലെ​പ്പോ​ക്കി​ലാ​ണ്‌.​ഓ​ട​ക​ൾ സ്ലാ​ബി​ടാ​ത്ത​തു​മൂ​ലം തു​റ​ന്നു​കി​ട​ക്കു​ന്നു. കാ​ല​വ​ർ​ഷം വ​രാ​നി​രി​ക്കെ ത​ക്ക​സ​മ​യ​ത്ത് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​ൻ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് മു​ന്നി​ലു​ള്ള​ത്.​

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് ഉ​ദ്ഘാ​ട​ന​വും റോ​ഡ് ഷോ​യും ന​ട​ത്തി​യ റോ​ഡ് പ്ര​വൃ​ത്തി​യാ​ണ് പാ​തി​നി​ല​ച്ച് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​നി​ല​വി​ൽ പ്ര​വൃ​ത്തി പൂ​ർ​ണ​മാ​യും നി​ല​ച്ച മ​ട്ടാ​ണ്. തെ​രു​വു വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തു​മൂ​ലം നേ​രം ഇ​രു​ട്ടി​യാ​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ​കാ​ണാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​രു​മ്പു​സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. ഡി​വൈ​ഡ​ർ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

മാ​നാ​ഞ്ചി​റ മു​ത​ല്‍ മ​ലാ​പ്പ​റ​മ്പു വ​രെ 24 മീ​റ്റ​ര്‍ വീ​തി​യി​ല്‍ 5.320 കി.​മീ. നീ​ള​ത്തി​ൽ നാ​ലു​വ​രി പാ​ത​യാ​യി ആ​ദ്യ​ഘ​ട്ട വി​ക​സ​ന പ്ര​വൃ​ത്തി​യെ​ങ്കി​ലും നേ​രാം​വ​ണ്ണം ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ത​മി​ക്കു​ക​യാ​ണ്. 3.027 കി.​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 24 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള​ള​ത്. 50.49 കോ​ടി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മാ​നാ​ഞ്ചി​റ- വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ക​ഴി​ഞ്ഞ മേ​യി​ൽ മി​ഡി​ലാ​ന്‍​ഡ് ക്ടിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​വു​മാ​യി കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡ് ചീ​ഫ് എ​ക്സി​ക്യു​ട്ടി​വ് ഓ​ഫി​സ​ര്‍ 76.90 കോ​ടി​യു​ടെ ക​രാ​ർ ഒ​പ്പി​ടു​ക​യും ക​ഴി​ഞ്ഞ ജൂ​ൺ ര​ണ്ടി​ന് സ്ഥ​ലം ക​രാ​റു​കാ​ര​ന് കൈ​മാ​റി പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

രാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ

കൊച്ചി: നെട്ടൂരില്‍ രാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്.

ഇയാൾ വാഹനങ്ങൾ തടയുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. സനൂപിനെതിരെ കേസെടുത്തു.

‘രാത്രി വൈകി കൊച്ചിയിൽ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക’ എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. കാറിനുള്ളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുവാവ് കാറിനു മുന്നിലേക്ക് ചാടുന്നതും റോഡിൽ കാറിനു മുന്നില്‍ കിടക്കുന്നതും കാണാം. പിന്നാലേ കാര്‍ റിവേഴ്സ് എടുക്കുന്നതും യുവാവ് കാറിനു നേരെ നടന്നുവരുന്നതും വീഡിയോയിലുണ്ട്. 

ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

SUNDAY DEEPIKA

എങ്ങോട്ടാണ് ഈ റോഡ്?

ശാ​സ്ത്ര​വും വി​ശ്വാ​സ​വും ഇ​ഴ​ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങളിലൊന്നാണ് ഗു​ജ​റാ​ത്തി​ലെ ഗി​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ സ്ഥി​തിചെ​യ്യു​ന്ന തു​ള​സി ശ്യാം ​എ​ന്ന സ്ഥ​ല​ത്തെ "ആ​ന്‍റി ഗ്രാ​വി​റ്റി ഹി​ല്‍'. തു​ള​സി ശ്യാ​മി​ലെ ഒ​രു പ്ര​ത്യേ​ക റോ​ഡി​ല്‍ വാഹനം നി​ര്‍​ത്തി ന്യൂ​ട്ര​ല്‍ ഗി​യ​റി​ലി​ട്ടാ​ല്‍, അ​ത് ത​നി​യേ ക​യ​റ്റം ക​യ​റി​പ്പോ​കു​ന്ന അ​വി​ശ്വ​സ​നീ​യ കാ​ഴ്ച കാ​ണാ​നാ​വും. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഭൂ​ഗു​രു​ത്വാ​ക​ര്‍​ഷ​ണം മൂ​ലം വ​ണ്ടി താ​ഴോ​ട്ടാ​ണ് ഉ​രു​ളേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​വി​ടെ വ​ണ്ടി ഏ​ക​ദേ​ശം 10 മു​ത​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ മു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ലാ​ണ് ആ​ന്‍റി ഗ്രാ​വി​റ്റി ഹി​ല്‍ എ​ന്ന് ഈ പ്ര​ദേ​ശ​ത്തി​നു പേ​രു​വ​ന്ന​ത്.

തു​ള്‍​സി ശ്യാം ​പ്ര​ദേ​ശം പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​വി​ടെ​യു​ള്ള ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​വും ചൂ​ടു​വെ​ള്ള ഉ​റ​വ​ക​ളുംകൊ​ണ്ട് നേ​ര​ത്തെ ത​ന്നെ പ്ര​ശ​സ്ത​മാ​യി​രു​ന്നു.

ഈ ​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യൊ​രു ഐ​തി​ഹ്യ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​വ​ഴി​യി​ലൂ​ടെ ഭ​ഗ​വാ​ന്‍ കൃ​ഷ്ണ​ന്‍ സ​ഞ്ച​രി​ച്ചി​ട്ടു​ണ്ടെ​ന്നും, ആ ​ദി​വ്യ​ശ​ക്തി മൂ​ല​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ മു​ക​ളി​ലേ​ക്ക് വ​ലി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ വി​ശ്വ​സി​ക്കു​ന്നു. കൃ​ഷ്ണ​ഭ​ക്ത​യാ​യ തു​ള​സി​യു​ടെ​യും, കൃ​ഷ്ണ​ന്‍റെ മ​റ്റൊ​രു പേ​രാ​യ ശ്യാ​മും കൂ​ടി ചേ​ര്‍​ന്നാ​ണ് "തു​ള​സി ശ്യാം’ ​എ​ന്ന സ്ഥലനാമത്തിന്‍റെ ആ​വി​ര്‍​ഭാ​വം.

വി​ശ്വാ​സി​ക​ള്‍ ഇ​വി​ടെ ന​ട​ക്കു​ന്ന അ​ദ്ഭു​ത പ്ര​തി​ഭാ​സ​ത്തെ ഭ​ഗ​വാ​ന്‍റെ ലീ​ലാ​വി​ലാ​സ​മാ​യി ക​ണ​ക്കാ​ക്കു​മ്പോ​ള്‍ ശാ​സ്ത്ര​ലോ​കം ഇ​തി​നെ ഒ​രൊ​റ്റ രീ​തി​യി​ല​ല്ല വി​ല​യി​രു​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഭൂ​രി​ഭാ​ഗം ശാ​സ്ത്ര​ജ്ഞ​രും ക​രു​തു​ന്ന​ത് ഇ​തൊ​രു കാ​ഴ്ചാ വൈ​ക​ല്യം മാ​ത്ര​മാ​ണെ​ന്നാ​ണ്. ചു​റ്റു​മു​ള്ള ഭൂ​പ്ര​കൃ​തി​യു​ടെ​യും ച​ക്ര​വാ​ള​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത കൊ​ണ്ട് താഴേക്കു ചരിവുള്ള റോ​ഡ് കാഴ്ചക്കാർക്ക് "ക​യ​റ്റ​'മാ​യി തോ​ന്നു​ന്ന​താ​ണ്.

യ​ഥാ​ര്‍​ഥത്തി​ല്‍ വ​ണ്ടി താ​ഴേ​ക്കുത​ന്നെ​യാ​ണ് ഉ​രു​ളു​ന്ന​ത്. പ​ക്ഷേ കാഴ്ചയിൽ അ​ത് മു​ക​ളി​ലേ​ക്കു പോ​കു​ന്ന​തുപോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്.
അ​തേ​സ​മ​യം ശാ​സ്ത്ര​മേ​ഖ​ല​യി​ലു​ള്ള മ​റ്റു ചി​ല​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത് ഈ ​കു​ന്നി​നു​ള്ളി​ല്‍ വ​ലി​യ തോ​തി​ല്‍ കാ​ന്തി​ക ശ​ക്തി​യു​ണ്ടെ​ന്നും അ​താ​ണ് ലോ​ഹ​നി​ര്‍​മിത​മാ​യ വാ​ഹ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തെ​ന്നു​മാ​ണ്. എ​ന്നാ​ല്‍ ഇ​തി​ന് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളി​ല്ല.
ഗി​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലാ​യ​തി​നാ​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണാ​നും ഒ​പ്പം ഈ "മാ​ന്ത്രി​ക പ്ര​തി​ഭാ​സം’ നേ​രി​ട്ട് അ​നു​ഭ​വി​ക്കാ​നും നി​ര​വ​ധി ആ​ളു​ക​ള്‍ ഇ​വി​ടെ എ​ത്താ​റു​ണ്ട്.

ഇ​ന്ന് ഈ ​സ്ഥ​ലം ഗു​ജ​റാ​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യും മാ​റി​യി​രി​ക്കു​ന്നു. ഗി​ര്‍ നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ആ​രും ഈ ​റോ​ഡും ഒ​ഴി​വാ​ക്കാ​റി​ല്ല.

തു​ള​സി ശ്യാ​മി​ലെ ഈ ​അ​ദ്ഭു​തം, പ്ര​കൃ​തി​യു​ടെ നി​ഗൂ​ഢ​ത​ക​ളും മ​നു​ഷ്യ​ന്‍റെ വി​ശ്വാ​സ​ങ്ങ​ളും എ​ത്ര​ത്തോ​ളം ഇ​ഴ​പി​രി​ഞ്ഞു കി​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ മറ്റൊരു ദൃ​ഷ്ടാ​ന്ത​മാ​കുന്നു.

Kerala

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്.

സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിനു ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. ഷാൻ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാർ ബാറിൽ വച്ച് തർക്കമുണ്ടായി. ഇതിൽ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പോലീസ് പറയുന്നത്.

ബാറിൽ നിന്ന് തന്നെ സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടർന്ന് സഹോദരങ്ങളായ യുവാക്കൾ മർദിക്കുകയുമായിരുന്നു. റോഡിലൂടെ വന്ന യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

പ്രതികളെല്ലാം മദ്യലഹരിയിലായതിനാൽ ചോ​ദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ സഹോദരങ്ങളെ കൂടാതെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

International

ഡ്രൈ​വ​റി​ല്ലാ ടാ​ക്സി നടുറോഡിൽ പണിമുടക്കി; യാത്രക്കാർ പെരുവഴിയിൽ

ബെ​യ്ജിം​ഗ്: അ​തി​വേ​ഗ പാ​ത​യി​ൽ രാ​ത്രി ഡ്രൈ​വ​റി​ല്ലാ ടാ​ക്സി നി​ന്നു​പോ​യാ​ൽ എ​ന്തു​ചെ​യ്യും? അ​തും ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന റോ​ഡി​ൽ.

ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് റോ​ബോ​ ടാ​ക്സി പ​ണി​കൊ​ടു​ത്ത​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല നൂ​റി​ലേ​റെ റോ​ബോ ​ടാ​ക്സി​ക​ളാ​ണ് ഒ​റ്റ​യ​ടി​ക്ക് വ​ഴി​യി​ൽ പ​ണി​മു​ട​ക്കി​യ​ത്.

സി​സ്റ്റം ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്ന് വു​ഹാ​ൻ പോ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
പോ​ലീ​സ് എ​ത്തി​യാ​ണ് പ​ല​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ചി​ല യാ​ത്ര​ക്കാ​ർ​ക്ക് ടാ​ക്സി​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞു.

എ​ന്നാ​ൽ ഇ​രു​വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റിം​ഗ് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ പ​ല​രും കാ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ട്ടു. ഒ​രു വ​ള​വ് തി​രി​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ളു​ടെ വാ​ഹ​നം നി​ന്നു​പോ​യ​താ​യി ഒ​രു യാ​ത്ര​ക്കാ​ര​ൻ ചൈ​നീ​സ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

സി​സ്റ്റം ത​ക​രാ​ർ, ജീ​വ​ന​ക്കാ​ർ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ലെ​ത്തു​മെ​ന്ന് സ്ക്രീ​നി​ൽ തെ​ളി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ആ​രും എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി ബ​ട്ട​ൺ അ​മ​ർ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്.

കാ​റി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​നാ​യി -​യാ​ത്ര​ക്കാ​ര​ൻ ദു​ര​നു​ഭ​വം വി​വ​രി​ച്ചു. പെ​ട്ടെ​ന്ന് കാ​റു​ക​ൾ തി​ര​ക്കു​ള്ള റോ​ഡി​ൽ​നി​ന്നു​പോ​യ​പ്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

ട്രാ​ഫി​ക് ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത എ​ല​വേ​റ്റ​ഡ് റോ​ഡു​ക​ളാ​ണ് റിം​ഗ് റോ​ഡു​ക​ൾ. ചൈ​ന​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് റോ​ബോ​ ടാ​ക്സി​ക​ൾ കൂ​ട്ട​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

ചൈ​ന​യി​ലെ പ്ര​മു​ഖ എ​ഐ ക​മ്പ​നി​യാ​യ ബൈ​ഡു​വാ​ണ് വു​ഹാ​നി​ലെ റോ​ബോ​ ടാ​ക്സി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​മ്പ​നി പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

District News

റോ​ഡി​ലേ​ക്ക് ഡീ​സ​ൽ പ​ര​ന്നൊ​ഴു​കി; ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കൂ​ത്തു​പ​റ​മ്പ്: വാ​ഹ​ന​ത്തി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഡീ​സ​ൽ പ​ര​ന്നൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് മൂ​ര്യാ​ട് ഒ​ട്ടേ​റെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം.

ആ​മ്പി​ലാ​ട് സ്വ​ദേ​ശി ആ​ദി​ത്യ​ൻ, ആ​ർ.​കെ. സാ​യ​ന്ത്, അ​ഭി​ന​ന്ദ്, വൈ​ഷ്ണ​വ്, അ​ഞ്ജു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.
മൂ​ര്യാ​ട് പോ​സ്റ്റ് ഓ​ഫീ​സ്, കു​ഞ്ഞ​മ്പു സ്മാ​ര​ക എ​ൽ​പി സ്കൂ​ൾ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റോ​ഡി​ൽ ഡീ​സ​ൽ പ​ര​ന്നൊ​ഴു​കി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ കൂ​ത്തു​പ​റ​മ്പ് അ​ഗ്നി​ര​ക്ഷാ സേ​ന റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി​യ ഡീ​സ​ലി​ലേ​ക്ക് വെ​ള്ളം ചീ​റ്റി റോ​ഡ് ശു​ചീ​ക​രി​ച്ചു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​സ​ജി​ത്ത്, പി. ​മ​നോ​ജ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ജ​നി​ത്ത്, എം. ​വൈ​ശാ​ഖ്,അ​ഭി​ഷേ​ക്, കെ.​വി. സി​ബി​ൻ, സി.​കെ. രാ​രി​ഷ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Kerala

യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു

മും​ബൈ: പൂ​നെ​യി​ൽ യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ന​ഗ​ര​ത്തി​ലെ ച​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പു​ല​ർ​ച്ചെ 2:15 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ശോ​ഭ വാ​ഗ്മ​റെ(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രെ ഏ​ഴോ​ളം നാ​യ്ക്ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളെ ഇ​വ​ർ അ​ക​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണം.

ആ​ദ്യം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ഗ​മ​നം. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും തെ​രു​വ് നാ​യ ആ​ക്ര​മ​ണ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞു.

District News

ത​ണ്ണീ​ർ​മു​ക്കം ഗു​ണ്ടുവ​ള​വ്-ശ​ങ്ക​ർ ജം​ഗ്ഷ​ൻ റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു


ചേ​ര്‍​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ഗു​ണ്ടുവ​ള​വ്-ശ​ങ്ക​ർ ജം​ഗ്ഷ​ൻ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച 1.8 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് പു​ന​ർ​നി​ർ​മാ​ണം. 880 മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്.
നി​ല​വി​ലു​ള്ള ക​ലു​ങ്ക് വീ​തികൂ​ട്ടു​ന്ന​തോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി, റോ​ഡ് സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും പ്ര​വൃത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​ശ്രീ സു​നി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഹ​രി​ഹ​ര​പ്പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ആ​ർ. യ​മു​ന, പ്ര​വീ​ൺ ജി. ​പ​ണി​ക്ക​ർ, പ​ത്മി​നി സ​ദാ​ന​ന്ദ​ൻ, ബി​ന്ദു, എ​സ്. പ്ര​കാ​ശ​ൻ, എ​സ്. നി​ധീ​ഷ്, ഇ.​ആ​ർ. ഗി​രി​ജ, സി.​കെ. സ​ത്യ​ൻ, ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

Kerala

റോ​ഡി​ൽ ഒ​ഴു​കി കി​ട​ന്ന ടാ​റി​ൽ കു​ടു​ങ്ങി തെ​രു​വ് നാ​യ്ക്ക​ൾ

കോ​ഴി​ക്കോ​ട്: റോ​ഡി​ൽ ഒ​ഴു​കി കി​ട​ന്ന ടാ​റി​ൽ കു​ടു​ങ്ങി തെ​രു​വ് നാ​യ്ക്ക​ൾ. കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ന് സ​മീ​പം പൂ​ളേ​ങ്ക​ര മ​ണ​ക്ക​ട​വി​ലാ​ണ് സം​ഭ​വം. റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി​യ ടാ​റി​ലാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കു​ടു​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡ് പ​ണി​ക്ക് എ​ത്തി​ച്ച ടാ​ർ നി​ല​ത്ത് പ​ര​ന്നൊ​ഴു​കി​യി​രു​ന്നു. ഇ​തി​ലാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ കു​ടു​ങ്ങി​യ​ത്. ഒ​ൻ​പ​ത് തെ​രു​വ് നാ​യ്ക്ക​ളാ​ണ് ടാ​റി​ൽ അ​ക​പ്പെ​ട്ട​ത്. നി​ല​ത്ത് വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു നാ​യ്ക്ക​ൾ.

നാ​യ്ക്ക​ൾ ടാ​റി​ൽ കു​ടു​ങ്ങി​യ വി​വ​രം അ​റി​ഞ്ഞ് വ​ള​ണ്ടി​യ​ർ​മാ​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​രും വ​ള​ണ്ടി​യ​ർ​മാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ​രീ​രം പൂ​ര്‍​ണ​മാ​യും ടാ​റി​ൽ ഒ​ട്ടി​പ്പി​ടി​ച്ച​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണ്.

Kerala

വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്.

8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്‍റെ കുറവും 1.30 മണിക്കുറിന്‍റെ യാത്ര ദൈർഘ്യം ലാഭിക്കാമെന്നതും പ്രത്യേകതയാണ്. 2134 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഫണ്ട് കിഫ്ബി വഴി ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം. ഈ പദ്ധതി സാധ്യമാകുന്നതോടെ താമരശേരി ചുരം കയറാതെ വയനാടിന് എത്താം.

കിഫ്ബി വഴി ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധന ലഭ്യത ഉറപ്പാക്കിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Kerala

വ​യ​നാ​ട് തു​ര​ങ്ക​പാ​ത ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ച് ഓ​ൺ നാ​ളെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നു​കൂ​ടി യ​ഥാ​ർ​ഥ്യ​മാ​കു​ന്നു. കോ​ഴി​ക്കോ​ട്- വ​യ​നാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വ​യ​നാ​ട് തു​ര​ങ്ക​പാ​ത (ആ​ന​ക്കാം​പൊ​യി​ൽ- ക​ള്ളാ​ടി-​മേ​പ്പാ​ടി) യു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ച് ഓ​ൺ നാ​ളെ രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് -കി​ഫ്ബി പ​ദ്ധ​തി​യാ​ണി​ത്. ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​ മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. തി​രു​വ​ന്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ക്കും. ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ൻ, വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, പ​ട്ടി​ക സ​മു​ദാ​യ ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ.​കേ​ളു, വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി, ക​ൽ​പ്പ​റ്റ എ​എ​ൽ​എ ടി.​സി​ദ്ദി​ഖ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

District News

ക​ദ​ളി​ക്കാ​ട് പാ​ണ​പാ​റ -തെ​ക്കും​മ​ല റോ​ഡ് സം​ര​ക്ഷ​ണഭി​ത്തി പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു

വാ​ഴ​ക്കു​ളം: തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ​ത് പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ക​ദ​ളി​ക്കാ​ട് പാ​ണ​പാ​റ -തെ​ക്കും​മ​ല റോ​ഡി​നു ചേ​ർ​ന്നു​ള്ള തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ത്.

ആ​രം​ഭ ഭാ​ഗ​ത്ത് അ​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ത​ന്നെ തോ​ടി​നോ​ടു ചേ​ർ​ന്ന് മൂ​ന്നു ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ​ക്കെ​ട്ട് ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് വീ​ണി​രു​ന്നു. നീ​രൊ​ഴു​ക്ക് ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​ന്ന​ലെ മ​ണ്ണും ക​ല്ലും നീ​ക്കം ചെ​യ്യു​ന്ന പ​ണി​ക​ൾ ആ​രം​ഭി​ച്ചു. കെ​ട്ടി​ടി​ഞ്ഞ ഭാ​ഗം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് നാ​ലു ല​ക്ഷം ഫ​ണ്ടു വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ഇ.​കെ. സു​രേ​ഷ് പ​റ​ഞ്ഞു.

Kerala

മു​രി​ങ്ങൂ​രി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് റോ​ഡി​ലേ​ക്ക് വീ​ണ് അ​പ​ക​ടം

തൃ​ശൂ​ർ: മു​രി​ങ്ങൂ​രി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്ത് സ്ലാ​ബ് റോ​ഡി​ലേ​ക്ക് വീ​ണ് അ​പ​ക​ടം. കൊ​ര​ട്ടി​യി​ൽ നി​ന്നും ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക്‌ വ​രു​ന്ന വ​ഴി​യി​ൽ മു​രി​ങ്ങൂ​ർ പ​ള്ളി​യി​ലേ​ക്ക് ക​ട​ക്കു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

ഏ​ക​ദേ​ശം 15 അ​ടി മു​ക​ളി​ൽ നി​ന്നാ​ണ് സ്ലാ​ബ് വീ​ണ​ത്. സം​ഭ​വ സ​മ​യം സ​ർ​വീ​സ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. മേ​ഖ​ല​യി​ൽ യാ​തൊ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.

District News

റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം

തു​വൂ​ർ: പ​ള്ളി​പ്പ​റ​ന്പ്-​സ്രാ​ന്പി​ക്ക​ൽ-​വാ​ള​ക്കോ​ട്ടി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്കം. മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണം. പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കും. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തോ​ടെ പ​ള്ളി​പ്പ​റ​ന്പ്, സ്രാ​ന്പി​ക്ക​ൽ, വാ​ള​ക്കോ​ട്ടി​ൽ ഭാ​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് മി​ക​ച്ച യാ​ത്രാ​സൗ​ക​ര്യ​മാ​കും.

Kerala

റോ​ഡി​ൽ സ്റ്റേ​ജ്: വി. ​മു​ര​ളീ​ധ​ര​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: റോ​ഡി​ൽ സ്റ്റേ​ജ് കെ​ട്ടി​യ സം​ഭ​വ​ത്തി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ വി. ​മു​ര​ളീ​ധ​ര​ന് ജാ​മ്യം. ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നാ​ണ് മു​ര​ളീ​ധ​ര​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

2015 സെ​പ്റ്റം​ബ​ർ 15ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന് പു​ളി​മൂ​ട് ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന റോ​ഡ് ഉ​പ​രോ​ധി​ച്ച് റോ​ഡി​ൽ സ്റ്റേ​ജ് കെ​ട്ടി ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി​യെ​ന്നാ​ണു കേ​സ്. വി. ​മു​ര​ളീ​ധ​ര​നാ​യി​രു​ന്നു അ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്.

വി.​മു​ര​ളീ​ധ​ര​നു പു​റ​മെ കെ. ​സു​രേ​ന്ദ്ര​ൻ, ശോ​ഭാ സു​രേ​ന്ദ്ര​ൻ, ആ​ർ.​ജെ. പ​ദ്മ കു​മാ​ർ എ​ന്നി​വ​ര​ട​ക്കം 3,000 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യാ​ണു കേ​സ്.

Kerala

ത​ടി ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്നു; പ​ര​സ്യ​ശാ​സ​ന​യു​മാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

കൊ​ല്ലം: ത​ടി ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​ര​സ്യ​ശാ​സ​ന​യു​മാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. മ​ന്ത്രി​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​ത്ത​നാ​പു​ര​ത്താ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ത​ടി​ക​ൾ ഇ​ട്ട​തി​നെ തു​ട​ർ​ന്ന് ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ പു​ന്ന​ല - അ​ലി​മു​ക്ക് റോ​ഡി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തു ക​ണ്ട മ​ന്ത്രി വാ​ഹ​നം നി​ർ​ത്തി അ​വി​ടെ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​ക്രോ​ശി​ച്ചു.

ഇ​ത് ദ്രോ​ഹ​മാ​ണെ​ന്നും ഇ​വി​ടെ നി​ങ്ങ​ൾ ത​ന്നെ​യ​ല്ലേ താ​മ​സി​ക്കു​ന്ന​തെ​ന്നും ചോ​ദി​ച്ച മ​ന്ത്രി റോ​ഡ് പൊ​ളി​ച്ച​ത് ശ​രി​യാ​ക്കി​യി​ട്ടേ വി​ടൂ​വെ​ന്നും നി​ല​പാ​ടെ​ടു​ത്തു. ഒ​രു പി​ണ​ക്ക​വും ഇ​തി​ൽ വേ​ണ്ടെ​ന്നും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് എ​ൻ​ജി​നീ​യ​റെ വി​ളി​ച്ചു വ​രു​ത്തി എ​ത്ര​യും വേ​ഗം റോ​ഡ് ശ​രി​യാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശ​വും ന​ൽ​കി. അ​തി​നു​ശേ​ഷ​മാ​ണ് മ​ന്ത്രി പോ​യ​ത്.

Kerala

സ്വകാര്യ ബസിന്‍റെ ഡോറിലൂടെ റോഡിലേക്ക് തെറിച്ചുവീണ് പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

കൊച്ചി: അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ച സ്വകാര്യ ബസിന്‍റെ തുറന്നു കിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് പെണ്‍കുട്ടിക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ മൂന്നിന് രാവിലെ 10.50-ന് കലൂര്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം.

ബസ് സഡന്‍ ബ്രേക്ക് ഇട്ടപ്പോള്‍ തുറന്നു കിടന്ന ഡോറിലൂടെ പൂത്തോട്ട സ്വദേശിനിയായ പെണ്‍കുട്ടി തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

അപകടത്തിന് ഇടയാക്കിയ ബസിന്‍റെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Kerala

റോ​ഡി​ലെ കു​ഴ​യി​ൽ വീ​ഴാ​തെ​യി​രി​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ച്ചു; ലോ​റി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: റോ​ഡി​ലെ കു​ഴ​യി​ൽ വീ​ഴാ​തെ​യി​രി​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ച്ച​തി​ന് പി​ന്നാ​ലെ എ​തി​രെ വ​ന്ന ലോ​റി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.

ബൈ​ക്ക് യാ​ത്രി​ക​നാ​യ കൊ​ടു​മ്പ് സ്വ​ദേ​ശി ശ​ങ്ക​ർ ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഈ ​പാ​ത​യി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ കു​ഴി​ക​ളു​ണ്ട്. ഇ​തി​ൽ ഒ​രു കു​ഴി​യി​ൽ വീ​ഴാ​തെ​യി​രി​ക്കാ​ൻ ശ​ങ്ക​ർ ബൈ​ക്ക് വെ​ട്ടി​ച്ച​തും എ​തി​രെ വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ങ്ക​റി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

കൊ​ണ്ടോ​ട്ടി-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ൽ തീ​പി​ടി​ത്തം; നാ​ല് ബ​സു​ക​ൾ ക​ത്തി ന​ശി​ച്ചു

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ൽ ബ​സു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു. നാ​ല് ബ​സു​ക​ള്‍ ക​ത്തി ന​ശി​ച്ചു. ഗ്രൗ​ണ്ട് ഹാ​ന്‍​ഡ്ലിം​ഗ് ടീം ​ആ​യ ഭ​ദ്ര​യു​ടെ ബ​സു​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം റോ​ഡി​ന് സ​മീ​പം ഒ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് ഭ​ദ്ര ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​വ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബ​സു​ക​ള​ല്ല.

തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നു​ള്ള അ​ഗ്ന​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

District News

ഷെ​ഡ്-​മു​ള്ള​ൻ​കൊ​ല്ലി റോ​ഡ് ത​ക​ർ​ന്നു

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ടെ ക​ട​ന്നു​പോ​കു​ന്ന ഷെ​ഡ്-​മു​ള്ള​ൻ​കൊ​ല്ലി റോ​ഡ് ത​ക​ർ​ന്നു. പാ​ത​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 10 വ​ർ​ഷ​ത്തി​നി​ടെ റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് പു​ൽ​പ്പ​ള്ളി ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണ് പാ​ത.

സ്കൂ​ളു​ക​ളും ര​ണ്ട് കോ​ള​ജു​ക​ളും ഈ ​റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഉ​ണ്ട്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ, കോ​ള​ജ് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഈ ​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​ത്. വീ​തി​കൂ​ട്ടി ലെ​വ​ലൈ​സ്ഡ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ര​ണ്ടു​വ​ർ​ഷം മു​ന്പ് 5.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് സ​ത്വ​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

ആ​നി​യി​ള​പ്പ്-​വെ​ട്ടി​പ്പ​റ​മ്പ്-​പൂ​ഞ്ഞാ​ർ റോ​ഡ്: ജ​ന​കീ​യ ധ​ർ​ണ ന​ട​ത്തി

തീ​ക്കോ​യി: ആ​നി​യി​ള​പ്പ്-​വെ​ട്ടി​പ്പ​റ​മ്പ്-​പൂ​ഞ്ഞാ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് തീ​ക്കോ​യി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​നി​യി​ള​പ്പ് ജം​ഗ്ഷ​നി​ൽ ജ​ന​കീ​യ ധ​ർ​ണ ന​ട​ത്തി. ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കു​വേ​ണ്ടി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ അ​നാ​സ്ഥ തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.

കെ​പി​സി​സി സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് തീ​ക്കോ​യി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​യി പൊ​ട്ട​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​രി മ​ണ്ണു​മ​ഠം, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ർ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ മ​ജു പു​ളി​ക്ക​ൻ, പി.​എ​ച്ച്. നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ റോ​ജി മു​തി​രേ​ന്തി​ക്ക​ൽ, മോ​ഹ​ന​ൻ കു​ട്ട​പ്പ​ൻ, ഡി​സി​സി മെം​ബ​ർ​മാ​രാ​യ ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ക്കു​ന്നേ​ൽ, പൂ​ഞ്ഞാ​ർ മാ​ത്യു, യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പ​യ​സ് ക​വ​ളം​മാ​ക്ക​ൽ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ജ​യ​റാ​ണി തോ​മ​സു​കു​ട്ടി, കൃ​പ ബി​ജു, പി. ​മു​രു​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

National

മഞ്ഞുപുതച്ച് ഹിമാചൽ‌; ആയിരത്തിലേറെ റോഡുകൾ അടച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു.

എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ളത്തിന്‍റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Auto

റോ​ഡി​ലെ ഇ​​ല​​ക്‌ട്രി​​ക് ഫോ​ർ​മു​ല

​മ​​ഹീ​​ന്ദ്ര ആ​​ൻ​​ഡ് മ​​ഹീ​​ന്ദ്ര​​യു​​ടെ റേ​​സിം​​ഗ് പാ​​ര​​ന്പ​​ര്യ​​വും അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും ഒ​​ത്തു​​ചേ​​രു​​ന്ന ബി​​ഇ 6 ഫോ​​ർ​​മു​​ല ഇ ​​എ​​ഡി​​ഷ​​ന്‍റെ ബു​​ക്കിം​​ഗ് ഈ ​​ആ​​ഴ്ച തു​​ട​​ങ്ങി.

ഫെ​​ബ്രു​​വ​​രി അ​​വ​​സാ​​ന വാ​​ര​​ത്തോ​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​ക്ക് എ​​ത്തി​​ത്തു​​ട​​ങ്ങും. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ മ​​ഹീ​​ന്ദ്ര റേ​​സിം​​ഗ് ടീ​​മി​​ന്‍റെ വി​​ജ​​യ​​വും ആ​​വേ​​ശ​​വും സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കുകൂ​​ടി അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് ഈ ​​ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ വാ​​ഹ​​ന​​ത്തി​​ന്‍റെ രൂ​​പ​​ക​​ൽ​​പ്പ​​ന.

സാ​​ധാ​​ര​​ണ ഇ​​ല​​ക്‌ട്രി​​ക് കാ​​റു​​ക​​ളി​​ൽ നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ഒ​​രു റേ​​സിം​​ഗ് കാ​​റി​​ന്‍റെ ക​​രു​​ത്തും ആ​​ധു​​നി​​ക എ​​സ്‌​യു​​വി​​യു​​ടെ സൗ​​ക​​ര്യ​​ങ്ങ​​ളും ഒ​​ത്തു​​ചേ​​രു​​ന്നു എ​​ന്ന​​താ​​ണ് ബി​​ഇ 6 ഫോ​​ർ​​മു​​ല ഇ ​​എ​​ഡി​​ഷ​​ന്‍റെ പ്ര​​ത്യേ​​ക​​ത.

എ​​ഫ്ഇ 2, എ​​ഫ്ഇ 3 എ​​ന്നീ വേ​​രി​​യ​​ന്‍റു​​ക​​ളി​​ലാ​​ണ് ഈ ​​സ്പെ​​ഷ​ൽ എ​​ഡി​​ഷ​​ൻ ല​​ഭ്യ​​മാ​​കു​​ന്ന​​ത്. 23.69 ല​​ക്ഷം, 24.49 ല​​ക്ഷം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​വ​​യു​​ടെ എ​​ക്സ്-​​ഷോ​​റൂം വി​​ല.

ട്രാ​​ക്ക് കാ​​റി​​ന്‍റെ ഗാം​​ഭീ​​ര്യം

കാ​​ഴ്ച​​യി​​ൽത​​ന്നെ ഏ​​തൊ​​രു വാ​​ഹ​​ന​​പ്രേ​​മി​​യെ​​യും ആ​​ക​​ർ​​ഷി​​ക്കു​​ന്ന സ്പോ​​ർ​​ട്ടി ലു​​ക്കാ​​ണ് ബി​​ഇ 6 ഫോ​​ർ​​മു​​ല ഇ ​​എ​​ഡി​​ഷ​​ന്. ബി​​ഇ 6 മോ​​ഡ​​ലു​​ക​​ളി​​ൽ​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി മു​​ന്നി​​ലെ​​യും പി​​ന്നി​​ലെ​​യും ബ​​ന്പ​​റു​​ക​​ൾ കൂ​​ടു​​ത​​ൽ അ​​ഗ്ര​​സീ​​വ് ആ​​യ രീ​​തി​​യി​​ൽ പു​​ന​​ർ​​രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്തി​​ട്ടു​​ണ്ട്.

വാ​​ഹ​​ന​​ത്തി​​ന്‍റെ മു​​ൻ​​ഭാ​​ഗ​​ത്ത് വൃ​​ത്താ​​കൃ​​തി​​യി​​ലു​​ള്ള പ്രൊ​​ജ​​ക്ട​​ർ ഹെ​​ഡ്‌​ലാ​​ന്പു​​ക​​ളും ഗ്ലോ​​സ് ബ്ലാ​​ക്ക് ബെ​​സ​​ൽ ഫി​​നി​​ഷും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ ബോ​​ണ​​റ്റി​​ലും സൈ​​ഡ് പാ​​ന​​ലു​​ക​​ളി​​ലും ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന റേ​​സ്-​​ഇ​​ൻ​​സ്പൈ​​റ​​ഡ് ഗ്രാ​​ഫി​​ക്സു​​ക​​ൾ വാ​​ഹ​​ന​​ത്തി​​ന് ഒ​​രു യ​​ഥാ​​ർ​​ഥ ട്രാ​​ക്ക് കാ​​റി​​ന്‍റെ ഗാം​​ഭീ​​ര്യം ന​​ൽ​​കു​​ന്നു​​ണ്ട്.

ലി​​ക്വി​​ഡ് മെ​​റ്റ​​ൽ ഫി​​നി​​ഷി​​ലു​​ള്ള സ്കി​​ഡ് പ്ലേ​​റ്റു​​ക​​ളും ഫോ​​ർ​​മു​​ല ഇ ​​ലോ​​ഗോ​​യും കാ​​റി​​ന്‍റെ പ്ര​​ത്യേ​​ക​​ത വി​​ളി​​ച്ചോ​​തു​​ന്നു. ഫ​​യ​​ർ​​സ്റ്റോം ഓ​​റ​​ഞ്ച് നി​​റ​​ത്തി​​ലു​​ള്ള ബ്രേ​​ക്ക് കാ​​ലി​​പ്പ​​റു​​ക​​ൾ ച​​ക്ര​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സ്പോ​​ർ​​ട്ടി ലു​​ക്ക് ന​​ൽ​​കു​​ന്നു​​ണ്ട്.

റേ​​സിം​​ഗ് മൂ​​ഡ് കാ​​ബി​​ൻ

വാ​​ഹ​​ന​​ത്തി​​ന് ഉ​​ള്ളി​​ലും റേ​​സിം​​ഗ് മൂ​​ഡ് നി​​ല​​നി​​ർ​​ത്താ​​ൻ മ​​ഹീ​​ന്ദ്ര പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ച്ചി​​ട്ടു​​ണ്ട്. ഫ​​യ​​ർ​​സ്റ്റോം ഓ​​റ​​ഞ്ച് തീ​​മി​​ലാ​​ണ് കാ​​റി​​ന്‍റെ കാ​​ബി​​ൻ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പ്രീ​​മി​​യം ലെ​​ത​​റെ​​റ്റ്, സ്യൂ​​ഡ് മെ​​റ്റീ​​രി​​യ​​ലു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള സീ​​റ്റു​​ക​​ളും സ്റ്റി​​യ​​റിം​​ഗ് വീ​​ലും മി​​ക​​ച്ച യാ​​ത്രാ​​സു​​ഖം വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു.

ഡാ​​ഷ്ബോ​​ർ​​ഡി​​ൽ 12.3 ഇ​​ഞ്ച് വ​​ലി​​പ്പ​​മു​​ള്ള ര​​ണ്ട് ഡി​​സ്പ്ലേ​​ക​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ഇ​​ര​​ട്ട സ്ക്രീ​​ൻ സ​​ജ്ജീ​​ക​​ര​​ണ​​മാ​​ണു​​ള്ള​​ത്. ചെ​​റി​​യ ഫ്ലാ​​പ്പി​​നു​​ള്ളി​​ൽ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന സ്റ്റാ​​ർ​​ട്ട്/​​സ്റ്റോ​​പ്പ് ബ​​ട്ട​​ണ്‍ ഡ്രൈ​​വ​​ർ​​ക്ക് റേ​​സിം​​ഗ് കാ​​ർ സ്റ്റാ​​ർ​​ട്ട് ചെ​​യ്യു​​ന്ന അ​​നു​​ഭ​​വം ന​​ൽ​​കു​​ന്നു.

ഹ​​ർ​​മാ​​ൻ കാ​​ർ​​ഡ​​ന്‍റെ 3ഡി ​​സ​​റൗ​​ണ്ട് സൗ​​ണ്ട് സി​​സ്റ്റ​​വും വെ​​ർ​​ച്വ​​ൽ എ​​ൻ​​ജി​​ൻ സൗ​​ണ്ട് ന​​ൽ​​കു​​ന്ന ‘സോ​​ണി​​ക് സ്റ്റു​​ഡി​​യോ’​​യും വാഹനത്തിലുണ്ട്. ‘മാ​​പ്പി​​ൽ’ എ​​ന്ന മ​​ഹീ​​ന്ദ്ര​​യു​​ടെ സ്വ​​ന്തം ഓ​​പ്പ​​റേ​​റ്റിം​​ഗ് സി​​സ്റ്റ​​ത്തി​​ലാ​​ണ് ഇ​​തി​​ലെ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ പോ​​ലെ വാഹനത്തിലെ സോ​​ഫ്റ്റ്‌​വേ​​റു​​ക​​ളും ഇ​​ന്‍റ​​ർ​​നെ​​റ്റ് വ​​ഴി അ​​പ്ഡേ​​റ്റ് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും. വോ​​യ്സ് ക​​മാ​​ൻ​​ഡു​​ക​​ൾ വ​​ഴി എ​​സി നി​​യ​​ന്ത്രി​​ക്കാ​​നും പാ​​ട്ടു​​ക​​ൾ കേ​​ൾ​​ക്കാ​​നും സ​​ണ്‍​റൂ​​ഫ് തു​​റ​​ക്കാ​​നും സാ​​ധി​​ക്കും.

ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ച്ച് വാഹനം ലോ​​ക്ക് ചെ​​യ്യാ​​നും അ​​ണ്‍​ലോ​​ക്ക് ചെ​​യ്യാ​​നും ചാ​​ർ​​ജിം​​ഗ് നി​​ല പ​​രി​​ശോ​​ധി​​ക്കാ​​നും സാ​​ധി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ക​​ണ​​ക്റ്റ​​ഡ് കാ​​ർ ഫീ​​ച്ച​​റു​​ക​​ൾ ഇ​​തി​​ലു​​ണ്ട്.

കു​​തി​​പ്പും സു​​ര​​ക്ഷ​​യും

79 കി​​ലോ​​വാ​​ട്ട് ശേ​​ഷി​​യു​​ള്ള വ​​ലി​​യ ബാ​​റ്റ​​റി പാ​​ക്കാ​​ണ് വാ​​ഹ​​ന​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 282 ബി​​എ​​ച്ച്പി ക​​രു​​ത്തും 380 എ​​ൻ​​എം ടോ​​ർ​​ക്കും ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള​​താ​​ണ് ഇ​​തി​​ലെ ഇ​​ല​​ക്‌ട്രി​​ക് മോ​​ട്ടോ​​ർ.

6.7 സെ​​ക്ക​​ൻ​​ഡു​​ക​​ൾ കൊ​​ണ്ട് പൂ​​ജ്യ​​ത്തി​​ൽനി​​ന്നും 100 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത കൈ​​വ​​രി​​ക്കാ​​ൻ വാ​​ഹ​​ന​​ത്തി​​ന് സാ​​ധി​​ക്കും. മ​​ണി​​ക്കൂ​​റി​​ൽ 202 കി​​ലോ​​മീ​​റ്റ​​റാ​​ണ് ഇ​​തി​​ന്‍റെ പ​​ര​​മാ​​വ​​ധി വേ​​ഗ​​ത.

ഒ​​റ്റ​​ത്ത​​വ​​ണ ചാ​​ർ​​ജി​​ൽ 683 കി​​ലോ​​മീ​​റ്റ​​ർ റേ​​ഞ്ച്് മ​​ഹീ​​ന്ദ്ര അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. 180 കി​​ലോ​​വാ​​ട്ട് ഡി​​സി ഫാ​​സ്റ്റ് ചാ​​ർ​​ജ​​ർ ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ 20 മി​​നി​​റ്റി​​നു​​ള്ളി​​ൽ 20 മു​​ത​​ൽ 80 ശ​​ത​​മാ​​നം വ​​രെ ചാ​​ർ​​ജ് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും.

യാ​​ത്ര​​ക്കാ​​രു​​ടെ സു​​ര​​ക്ഷ​​യ്ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി​​ക്കൊ​​ണ്ട് ആ​​റ് എ​​യ​​ർ​​ബാ​​ഗു​​ക​​ൾ, 360 ഡി​​ഗ്രി കാ​​മ​​റ, ബ്ലൈ​​ൻ​​ഡ് വ്യൂ ​​മോ​​ണി​​റ്റ​​ർ തു​​ട​​ങ്ങി​​യ ഫീ​​ച്ച​​റു​​ക​​ൾ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

കൂ​​ടാ​​തെ ലെ​​വ​​ൽ 2 അ​​ഡാ​​സ്, ഓ​​ൾ-​​വീ​​ൽ ഡി​​സ്ക് ബ്രേ​​ക്കു​​ക​​ൾ, ബ്രേ​​ക്ക്-​​ബൈ-​​വ​​യ​​ർ സാ​​ങ്കേ​​തി​​ക​​വി​​ദ്യ എ​​ന്നി​​വ​​യും സു​​ര​​ക്ഷി​​ത​​മാ​​യ യാ​​ത്ര ഉ​​റ​​പ്പാ​​ക്കു​​ന്നു. ഡ്രൈ​​വ​​ർ മ​​യ​​ങ്ങു​​ക​​യാ​​ണെ​​ങ്കി​​ൽ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്ന ഡ്രൈ​​വ​​ർ ഡ്രോ​​സി​​ന​​സ് ഡി​​റ്റ​​ക്ഷ​​ൻ സി​​സ്റ്റം ഇ​​തി​​ലെ മ​​റ്റൊ​​രു പ്ര​​ധാ​​ന ഫീ​​ച്ച​​റാ​​ണ്.

സാ​​ധാ​​ര​​ണ ഇ​​ല​​ക്‌ട്രിക് കാ​​റു​​ക​​ളേക്കാ​​ൾ ഡ്രൈ​​വിം​​ഗ് സു​​ഖം ന​​ൽ​​കു​​ന്ന​​തി​​നാ​​യി അ​​ഡാ​​പ്റ്റീ​​വ് സ​​സ്പെ​​ൻ​​ഷ​​ൻ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണ് ബി​​ഇ 6 ഫോ​​ർ​​മു​​ല ഇ ​​എ​​ഡി​​ഷ​​നി​​ൽ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

റോ​​ഡി​​ന്‍റെ അ​​വ​​സ്ഥ​​യ്ക്ക് അ​​നു​​സ​​രി​​ച്ച് സ​​സ്പെ​​ൻ​​ഷ​​ന്‍റെ കാ​​ഠി​​ന്യം സ്വ​​യം ക്ര​​മീ​​ക​​രി​​ക്കാ​​ൻ ഇ​​തി​​ന് സാ​​ധി​​ക്കും.

Kerala

ന​ടു​റോ​ഡി​ല്‍ ഏ​റ്റു​മു​ട്ടി ബ​സ് ഡ്രൈ​വ​റും സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും; മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റും സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി. ന​ടു​റോ​ഡി​ല്‍ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​തോ​ടെ ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ടി​ബി ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തു​ഷാ​രം എ​ന്ന ബ​സിന്‍റെ ഡ്രൈ​വ​റാ​ണ് ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി ഇ​റ​ങ്ങി​യ​ത്.

ബ​സി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യാ​ന്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ അ​നു​വ​ദി​ക്കാ​ത്ത​തി​നും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ബ​സ് ഓ​ടി​ച്ച​തി​നെ​യും ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ ന​ടു​റോ​ഡി​ല്‍ ബ​സ് നി​ര്‍​ത്തി ഡ്രൈ​വ​ര്‍ ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും അ​സ​ഭ്യം പ​റ​യു​ക​യും സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഗ​താ​ഗ​തം സ്തം​ഭി​ച്ച​തോ​ടെ മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രെ​യും പി​ന്തി​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, റോ​ഡി​ല്‍ മീ​ഡി​യ​ന്‍ നി​ര്‍​മി​ച്ച​തോ​ടെ ഒ​രേ സ​മ​യം ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍​ക്കു ക​ട​ന്നു പോ​കു​ന്ന​തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. ഇ​തു ത​ര്‍​ക്ക​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​വു​ന്നു​ണ്ട്.

District News

വ​ഴ​യി​ല-പ​ഴ​കു​റ്റി റോ​ഡ്; ആ​ദ്യറീ​ച്ച് ടാ​റി​ംഗ് തുടങ്ങി

നെ​ടു​മ​ങ്ങാ​ട്: വ​ഴ​യി​ല-പ​ഴ​കു​റ്റി നാ​ല് വ​രി​പ്പാ​ത​യു​ടെ ആ​ദ്യ റീ​ച്ച് ടാ​റി​ംഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. മ​ന്ത്രി ജി. ​ആ​ർ അ​നി​ൽ ടാ​റി​ംഗ് പ്ര​വൃത്തി​ക​ളു​ടെ പു​രോ​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്തി.

വ​ഴ​യി​ല മു​ത​ല്‍ പ​ഴ​കു​റ്റി വ​രെ 9.5 കി​ലോ മീ​റ്റ​റും പ​ഴ​കു​റ്റി ജം​ഗ്ഷ​നി​ല്‍നി​ന്നും ആ​രം​ഭി​ച്ചു ക​ച്ചേ​രി ന​ട​വ​ഴി പ​തി​നൊ​ന്നാം ക​ല്ലു വ​രെ​യു​ള്ള 1.74 കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ 11.24 കി​ലോ​മീ​റ്റ​റു​മാ​ണ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​ത്. 21 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മിക്കു​ന്ന റോ​ഡി​ന് 15 മീ​റ്റ​ർ ടാ​റി​ംഗും ര​ണ്ടു മീ​റ്റ​ർ മീ​ഡി​യ​നും ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ൽ യൂ​ട്ടി​ലി​റ്റി സ്പേ​സും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യറീ​ച്ചി​ൽ വ​ഴ​യി​ല - കെ​ൽ​ട്രോ​ൺ വ​രെ​യു​ള്ള നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 58.70 കോ​ടി വി​നി​യോ​ഗി​ച്ചു ഫ്ലൈ​ ഓ​വ​ർ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

ആ​ദ്യറീ​ച്ചി​ൽ 301 ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​ണു ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ഇ​വ​ർ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നു​മാ​യി 191.72 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. ര​ണ്ടാം റീ​ച്ചി​ൽ കെ​ൽ​ട്രോ​ൺ - വാ​ളി​ക്കോ​ട് ജം​ഗ്ഷ​ൻ വ​രെ 3.960 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​ത്. ക​ര​കു​ളം, അ​രു​വി​ക്ക​ര, നെ​ടു​മ​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി 12 ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​വ​ർ​ക്ക് 299 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. വാ​ളി​ക്കോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ പ​ഴ​കു​റ്റി പ​മ്പ് ജം​ഗ്ഷ​ൻ - ക​ച്ചേ​രി ന​ട - പ​തി​നൊ​ന്നാം ക​ല്ല് വ​രെ​യു​ള്ള മൂ​ന്നാം റീ​ച്ചി​നാ​യി നെ​ടു​മ​ങ്ങാ​ട്, ക​രി​പ്പൂ​ർ, ആ​നാ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി 3.2 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 2.7396 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന 481 പേ​ർ​ക്കു 396.4 കോ​ടി രൂ​പ​യാ​ണു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്.

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ർ.​ ജ​യ​ദേ​വ​ൻ, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ.​എ​സ് അ​നു​ഷ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും മ​ന്ത്രി ജി.ആർ. അനിലിനൊപ്പമു​ണ്ടാ​യി​രു​ന്നു.

District News

ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ര്‍ റോ​​ഡി​​ല്‍എ​​സ്എ​​ച്ച് ജം​​ഗ്ഷ​​ന്‍-പെ​​രു​​ന്ന ഭാഗത്ത് വീ​​തി​​യി​​ല്ല; ഗ​​താ​​ഗ​​തം കു​​രു​​ങ്ങു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ര്‍ റോ​​ഡി​​ല്‍ എ​​സ്എ​​ച്ച് ജം​​ഗ്ഷ​​ന്‍ മു​​ത​​ല്‍ പെ​​രു​​ന്ന​​വ​​രെ റോ​​ഡി​​ന് വീ​​തി​​യി​​ല്ല, ഗ​​താ​​ഗ​​തം കു​​രു​​ങ്ങു​​ന്നു. വാ​​ഹ​​ന​​ങ്ങ​​ളും യാ​​ത്ര​​ക്കാ​​രും ദു​​രി​​ത​​ത്തി​​ല്‍. തി​​ര​​ക്കു​​ള്ള രാ​​വി​​ലെയും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലു​​മാ​​ണ് സ്‌​​കൂ​​ള്‍ ബ​​സു​​ക​​ളും സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ളു​​മു​​ള്‍പ്പെ​​ടെ​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍ കു​​രു​​ക്കി​​ല്‍ അ​​ക​​പ്പെ​​ടു​​ന്ന​​ത്. ഉ​​ദ​​യ​​ഗി​​രി ആ​​ശു​​പ​​ത്രി ജം​​ഗ്ഷ​​നി​​ലാ​​ണ് ഏ​​റെ പ്ര​​തി​​സ​​ന്ധി. അ​​ന​​ധി​​കൃ​​ത ക​​യ്യേ​​റ്റ​​ങ്ങ​​ളും പാ​​ര്‍ക്കിം​​ഗും ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ വ​​ര്‍ധി​​പ്പി​​ക്കു​​ക​​യാ​​ണ്. ഈ ​​ഭാ​​ഗ​​ത്തെ കു​​രു​​ക്കി​​ന് പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മാ​​ണു​​യ​​രു​​ന്ന​​ത്.

2017ല്‍ ​​കി​​ഫ്ബി 33 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ര്‍ റോ​​ഡി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ന് പ​​ദ്ധ​​തി ആ​​വി​​ഷ്‌​​ക​​രി​​ച്ചി​​രു​​ന്നെങ്കിലും സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ പ​​ണം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നി​​ല്ല. ക​​വി​​യൂ​​ര്‍ മു​​ത​​ല്‍ നാ​​ലു​​കോ​​ടി വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് റോ​​ഡ് നി​​ര്‍മാ​​ണം ന​​ട​​പ്പാ​​ക്കി​​യെ​​ങ്കി​​ലും, നാ​​ലു​​കോ​​ടി മു​​ത​​ല്‍ പെ​​രു​​ന്ന രാ​​ജേ​​ശ്വ​​രി ജം​​ഗ്ഷ​​ന്‍ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് കാ​​ര്യ​​മാ​​യ റോ​​ഡ് വി​​ക​​സ​​നം ന​​ട​​ത്താ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ല.

ഈ ​​ഭാ​​ഗ​​ത്ത് ബി​​എം നി​​ല​​വാ​​ര​​ത്തി​​ല്‍ ടാ​​റിം​​ഗ് ന​​ട​​ത്തി റോ​​ഡ് നി​​ര്‍മാ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഈ ​​ഭാ​​ഗ​​ത്തെ റോ​​ഡി​​നു നേ​​രി​​ട്ട ത​​ക​​ര്‍ച്ച പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. എ​​ന്നു​​മാ​​ത്ര​​മ​​ല്ല, വീ​​തി​​കു​​റ​​ഞ്ഞ എ​​സ്എ​​ച്ച് ജം​​ഗ്ഷ​​ന്‍ മു​​ത​​ല്‍ എ​​ന്‍എ​​ച്ച്183 (എം​​സി റോ​​ഡ്) പെ​​രു​​ന്ന വ​​രെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ താ​​ളം തെ​​റ്റു​​ക​​യു​​മാ​​ണ്.

പെ​​രു​​ന്ന ഗ​​വ​​ണ്‍മെ​​ന്‍റ് എ​​ല്‍പി സ്‌​​കൂ​​ളി​​നു സ​​മീ​​പ​​ത്തെ ക​​ലു​​ങ്കി​​നു സം​​ര​​ക്ഷ​​ണഭി​​ത്തി നി​​ര്‍മി​​ച്ചി​​ട്ടി​​ല്ല. ഈ ​​ക​​ലു​​ങ്കു​​ മു​​ത​​ല്‍ രാ​​ജേ​​ശ്വ​​രി ജം​​ഗ്ഷ​​ന്‍ വ​​രെ ഓ​​ട​​യി​​ല്ലാ​​ത്ത​​തു​​മൂ​​ലം ഒ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന നി​​ല​​യി​​ലു​​മാ​​ണ്.
ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സും എ​​സ്എ​​ച്ച് ജം​​ഗ്ഷ​​നും സം​​ഗ​​മി​​ക്കു​​ന്ന എ​​സ്എ​​ച്ച് ജം​​ഗ്ഷ​​നി​​ല്‍ സു​​ര​​ക്ഷാ ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​കു​​ക​​യാ​​ണ്.


റോ​​ഡ് വി​​ക​​സിപ്പിക്ക​​ണം, ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കിന്പ​​രി​​ഹ​​ാരം വേണം

ക​​വി​​യൂ​​ര്‍ റോ​​ഡി​​ന് പെ​​രു​​ന്ന മു​​ത​​ല്‍ നാ​​ലു​​കോ​​ടി വ​​രെ കാ​​ലോ​​ചി​​ത​​മാ​​യ വി​​ക​​സ​​നം ന​​ട​​പ്പാ​​ക്ക​​ണം. കാ​​ല​​ങ്ങ​​ളാ​​യി ഈ ​​ഭാ​​ഗ​​ത്ത് റോ​​ഡ് വി​​ക​​സ​​നം ന​​ട​​ന്നി​​ട്ടി​​ല്ല. റോ​​ഡ് വി​​ക​​സ​​ന​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ റോ​​ഡി​​ന്‍റെ പാ​​ര്‍ശ്വ​​വാ​​സി​​ക​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്ത് വി​​ക​​സ​​നം വേ​​ഗ​​ത്തി​​ലാ​​ക്ക​​ണം.

വി​​നോ​​ദ് വെ​​ട്ടി​​കാ​​ട് ഉ​​പ​​ഭോ​​ക്തൃ ഏ​​കോ​​പ​​ന സ​​മി​​തി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി


പു​​തി​​യ കു​​ടി​​വെ​​ള്ള പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ച്ച് ക​​വി​​യൂ​​ര്‍ റോ​​ഡ​​ില്‍ബി​​എം​​ബി​​സി ടാ​​റിം​​ഗ് ന​​ട​​ത്തും

ക​​റ്റോ​​ടു​​നി​​ന്നും ചെ​​റു​​ക​​ര​​ക്കു​​ന്ന്, മോ​​ര്‍ക്കു​​ള​​ങ്ങ​​ര ഓ​​വ​​ര്‍ഹെ​​ഡ് ടാ​​ങ്കു​​ക​​ളി​​ലേ​​ക്ക് ശു​​ദ്ധ​​ജ​​ലം എ​​ത്തി​​ക്കാ​​ന്‍ ക​​വി​​യൂ​​ര്‍ റോ​​ഡി​​ല്‍ പു​​തി​​യ പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നു​​ശേ​​ഷം റോ​​ഡ് പൂ​​ര്‍വ​​സ്ഥി​​തി​​യി​​ല്‍ എ​​ത്തി​​ച്ച് ബി​​എം ആ​​ൻ​​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ല്‍ ന​​വീ​​ക​​രി​​ക്കും.പെ​​രു​​ന്ന മു​​ത​​ല്‍ ക​​വി​​യൂ​​ര്‍ വ​​രെ റോ​​ഡ് നി​​ര്‍മാ​​ണ​​ത്തി​​ന് പ​​ത്തു​​കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.


ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ

 

District News

മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് യാഥാർഥ്യത്തിലേക്ക്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്ന ന​വീ​ക​രി​ച്ച മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് അ​ടു​ത്ത​മാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന റോ​ഡ് ഫെ​ബ്രു​വ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​നാ​ഞ്ചി​റ മു​ത​ൽ മ​ലാ​പ്പ​റ​മ്പ് വ​രെ 5.3 കി​ലോ​മീ​റ്റ​ർ റോ​ഡ് 24 മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി​പ്പാ​ത​യാ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി 344.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 481.94 കോ​ടി രൂ​പ​യാ​ണ് റോ​ഡി​നാ​യി ആ​കെ ചെ​ല​വാ​കു​ക. നി​ർ​മാ​ണ​ത്തി​നാ​യി 137.44 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ന​ൽ​കി​യ​ത്. കോ​ഴി​ക്കോ​ട് സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ജ​ക്ടി​നു കീ​ഴി​ലാ​ണ് മാ​നാ​ഞ്ചി​റ - വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.


റോ​ഡി​നു ന​ടു​വി​ൽ ര​ണ്ടു​മീ​റ്റ​ർ വീ​തി​യി​ൽ മീ​ഡി​യ​നും ഇ​രു​വ​ശ​ങ്ങ​ളി​ലും ഏ​ഴു​മീ​റ്റ​ർ വീ​തം വീ​തി​യി​ൽ ര​ണ്ടു​വ​രി​പ്പാ​ത​യും നി​ർ​മി​ക്കും. കാ​ര്യേ​ജ് വേ​യു​ടെ ഇ​രു​വ​ശ​ത്തു​മാ​യി ഒ​ന്ന​ര മീ​റ്റ​ർ വീ​തം പേ​വ്‌​മെ​ന്‍റ് നി​ർ​മി​ക്കും. ര​ണ്ടു​മീ​റ്റ​ർ വീ​തി​യി​ലാ​ണ് ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത നി​ർ​മി​ക്കു​ക. ഈ ​സ്ട്രെ​ച്ചി​ൽ ഉ​ട​നീ​ളം വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കും. ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളും ഉ​ണ്ടാ​കും. ഓ​രോ 250 മീ​റ്റ​ർ ഇ​ട​വി​ട്ടും റോ​ഡി​ന​ടി​യി​ൽ കു​റു​കെ യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ളു​മു​ണ്ടാ​കും.

കോ​ഴി​ക്കോ​ടി​ന്‍റെ ചി​ര​കാ​ല സ്വ​പ്നം

കോ​ഴി​ക്കോ​ടി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വ​യ്പ്പാ​ണ് മാ​നാ​ഞ്ചി​റ - വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡ് ന​വീ​ക​ര​ണം. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ പാ​ത​ക​ളി​ലൊ​ന്നാ​യ മാ​നാ​ഞ്ചി​റ വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു. റോ​ഡി​ന് വീ​തി കു​റ​വാ​യ​തു​കൊ​ണ്ട് ത​ന്നെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.

പ​ല​യി​ട​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ൾ ഇ​ല്ലാ​ത്ത​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും അ​പ​ക​ട​ത്തി​ലാ​ക്കി.മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ളും ഓ​ട​ക​ളു​ടെ അ​ഭാ​വ​വും മ​ഴ​ക്കാ​ല​ത്ത് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തു​മൂ​ലം ന​ഗ​ര​ത്തി​ൽ നി​ന്ന് വെ​ള്ളി​മാ​ടു​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

പു​തി​യ പ​ദ്ധ​തി പ്ര​കാ​രം 8.4 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ഓ​ട​ക​ളും സു​ര​ക്ഷി​ത​മാ​യ ന​ട​പ്പാ​ത​ക​ളും നി​ർ​മി​ക്കു​ന്ന​തോ​ടെ ദു​രി​തം പൂ​ർ​ണ​മാ​യും അ​വ​സാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ജ​നു​വ​രി അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ജ​നു​വ​രി അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

ചു​ര​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നും റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നു​മാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളും ​ഭാ​ര​വാ​ഹ​ന​ങ്ങ​ളും നാ​ടു​കാ​ണി ചു​ര​ത്തി​ലൂ​ടെ​യോ കു​റ്റ്യാ​ടി ചു​രം വ​ഴി​യോ ​പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ചേ​ല​ക്ക​ര എ​ള​നാ​ട് റോ​ഡി​ൽ ചി​ക്ക​പ്പ​ൻ​പ​ടി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ചേ​ല​ക്ക​ര എ​സ്എം​ടി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് സി​നാ​ൻ (13), മു​ഹ​മ്മ​ദ് ബ​ഷീ​ഷ് (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​ന്തി​മ​ഹാ​കാ​ള​ൻ​കാ​വ് റോ​ഡി​ൽ താ​മ​സി​ക്കു​ന്ന കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ലി - ഹാ​ജി​റ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്കൂ​ളി​ലെ പ​രീ​ക്ഷ​യ്ക്കാ​യി പോ​കാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡ് മു​റി​ച്ച് ക​ട​ന്ന് ബ​സ് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ചേ​ല​ക്ക​ര​യി​ൽ നി​ന്ന് എ​ള​നാ​ട് ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടെം​പോ ട്രാ​വ​ല​ർ ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗു​രു​ത​ര പ​രി​ക്കു​ക​ളു​ള്ള​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​രു​വ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ചേ​ല​ക്ക​ര പോ​ലീ​സ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ട്രാ​വ​ല​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

വ​യ​നാ​ട് തു​ര​ങ്ക പാ​ത; നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: വ​യ​നാ​ട് തു​ര​ങ്ക പാ​ത നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്.

തു​ര​ങ്ക പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഒ​രു വീ​ഴ്ച​യു​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ല്ലാ അ​നു​മ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​തെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തു​ര​ങ്ക​ര പാ​ത​യു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

 

Kerala

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞ്; റോ​ഡ്, വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത പു​ക​മ​ഞ്ഞ്. കാ​ഴ്ച​പ​രി​ധി പൂ​ജ്യം ആ​യ​തോ​ടെ റോ​ഡ് വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഡ​ൽ​ഹി​യി​ൽ നി​ല​വി​ലെ വാ​യു ഗു​ണ​നി​ല​വാ​ര​തോ​ത് ഗു​രു​ത​ര അ​വ​സ്ഥ​യി​ലാ​ണ്.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്രം എ​യ​ർ ഇ​ന്ത്യ​യു​ടെ 40 സ​ർ​വീ​സു​ക​ളാ​ണ് ക​ന​ത്ത പു​ക​മ​ഞ്ഞു മൂ​ലം റ​ദ്ദാ​ക്കി​യ​ത്. 150ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ൾ വൈ​കി. നാ​ല് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ടും മു​ൻ​പേ യാ​ത്ര​ക്കാ​ർ എ​യ​ർ​ലൈ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് ഉ​റ​പ്പാ​ക്ക​ണം എ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശം ന​ൽ​കി. വി​മാ​ന​ങ്ങ​ൾ വൈ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ൻ​ഡി​ഗോ​യും സ്പൈ​സ് ജെ​റ്റും അ​റി​യി​ച്ചു.

‌താ​പ​നി​ല​യി​ൽ ഉ​ണ്ടാ​യ കു​റ​വും വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തു​മാ​ണ് ഡ​ൽ​ഹി​യി​ൽ പു​ക​മ​ഞ്ഞ് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 8.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ് ഇ​ന്ന് ദി​ല്ലി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി വാ​യു ഗു​ണ​നി​ല​വാ​രം ഗു​രു​ത​ര വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ക​യാ​ണ്. 456 ആ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ശ​രാ​ശ​രി എ​ക്യു​ഐ. വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ക​ടു​പ്പി​ച്ചു.

Kerala

മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് ഒന്നരക്കൊമ്പൻ

മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.

രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.

ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.

ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.

District News

തു​രു​ത്തി-​വാ​ല​ടി-​വീ​യ​പു​രം റോ​ഡ് നി​ര്‍മാ​ണം : ഡി​സം​ബർ‍ 12 വ​രെ രാ​വി​ലെ 10 മു​ത​ല്‍ മൂന്നു ​വ​രെ ഗ​താ​ഗ​ത നിരോധനം

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി-​വാ​ല​ടി-​വീ​യ​പു​രം റോ​ഡ് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 12 വ​രെ രാ​വി​ലെ പ​ത്തു​മു​ത​ല്‍ മൂ​ന്നു​വ​രെ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി.


ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കൃ​ഷ്ണ​പു​രം കാ​വാ​ല​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ള​ട​ക്കം വാ​ഹ​ന​ങ്ങ​ള്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍നി​ന്നു മാ​ര്‍ക്ക​റ്റ് റോ​ഡു​വ​ഴി പ​റാ​ലി​ല്‍ എ​ത്തി വാ​ല​ടി, കു​ന്ന​ങ്ക​രി ഭാ​ഗ​ത്തേ​ക്കു പോ​ക​ണം. വാ​ല​ടി ജം​ഗ്ഷ​നി​ല്‍നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഈ​ര-​നീ​ലം​പേ​രൂ​ര്‍ റോ​ഡു​വ​ഴി കു​റി​ച്ചി ഔ​ട്ട്‌​പോ​സ്റ്റ് ജം​ഗ്ഷ​നി​ല്‍ എ​ത്തി ക​ട​ന്നു​പോ​ക​ണ​മെ​ന്നു​മാ​ണ് നി​ര്‍ദേ​ശം.


തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി ഭാഗത്ത് നൂ​ത​ന സാങ്കേതിക വി​ദ്യ​
തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ജി​യോ​ സെ​ല്ലി​ല്‍ ഡ​ബ്ല്യു​എം​എം മി​ക്‌​സ് നി​റയ്​ക്കു​ന്ന സാ​ങ്കേ​തി​ക നി​ര്‍മാ​ണ ജോ​ലി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള 2.70 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് റോ​ഡ് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം ചെ​യ്യേ​ണ്ട ബി​എം ടാ​റിം​ഗ് ജോ​ലി​ക​ള്‍ മ​ഴ​മൂ​ലം ത​ട​സ​പ്പെ​ടു​ക​യാ​ണ്. ബി​എം ടാ​റിം​ഗി​നു​ശേ​ഷം ബി​സി നി​ല​വാ​ര​മു​ള്ള ടാ​റിം​ഗും ന​ട​ക്കേ​ണ്ട​തു​ണ്ട്.


ഈ ​റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഉ​യ​ര​വും താ​ഴ്ച​യും അ​ട​ക്കം നൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബി​എം ആ​ന്‍ഡ് ബി​സി ടാ​റിം​ഗ് പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ 45 മു​ത​ല്‍ അ​റു​പ​തു സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ റോ​ഡ് ഉ​യ​രും. എ​ട്ടു​മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡി​ല്‍ അ​ഞ്ച​ര​മു​ത​ല്‍ ആ​റു​വ​രെ മീ​റ്റ​ര്‍ ടാ​റിം​ഗ് വീ​തി ല​ഭി​ക്കും.

 

മു​ള​യ്ക്കാം​തു​രു​ത്തി-കി​ട​ങ്ങ​റ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ തെ​ങ്ങും​കു​റ്റി​ക​ള്‍ നാ​ട്ടി ബ​ല​പ്പെ​ടു​ത്തു​ന്നു


മു​ള​യ്ക്കാം​തു​രു​ത്തി മു​ത​ല്‍ കി​ട​ങ്ങ​റ​ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ റോ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ങ്ങും​കു​റ്റിക​ള്‍ നാ​ട്ടി ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. മ​ഴ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സ​ത്തി​ന​കം മു​ള​യ്ക്കാം​തു​രു​ത്തി വ​രെ​യു​ള്ള റോ​ഡ്‌ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം തു​രു​ത്തി, കൊ​ച്ചീ​ത്ര​ക്ക​ട​വ്, തോ​ട്ടു​ങ്ക​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡ് ഉ​യ​ര്‍ന്ന​തു​മൂ​ലം വീ​ടു​ക​ളി​ലേ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പു​ര​യി​ട​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.


വീ​യ​പു​ര​ത്ത് ആ​രം​ഭി​ച്ച് എ​ട​ത്വാ​യി​ലൂ​ടെ എ​സി റോ​ഡി​ല്‍ മാ​മ്പു​ഴ​ക്ക​രി​യി​ല്‍ പ്ര​വേ​ശി​ച്ച് കി​ട​ങ്ങ​റ​യി​ല്‍നി​ന്നു വാ​ല​ടി​യി​ലെ​ത്തി മു​ള​യ്ക്കാ​തു​രു​ത്തി വ​ഴി തു​രു​ത്തി പു​ന്ന​മൂ​ട് ജം​ഗ്ഷ​നി​ലെ​ത്തു​ന്ന 21.457 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന ബ്ര​ഹ​ത്താ​യ റോ​ഡ് പ​ദ്ധ​തി​യാ​ണി​ത്. 108 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഈ ​റോ​ഡ് നി​ര്‍മാ​ണം.

Latest News

Corehub Up