വാഴക്കുളം: തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് പുനർനിർമാണം ആരംഭിച്ചു. കദളിക്കാട് പാണപാറ -തെക്കുംമല റോഡിനു ചേർന്നുള്ള തോടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നത്.
ആരംഭ ഭാഗത്ത് അര കിലോമീറ്ററിനുള്ളിൽ തന്നെ തോടിനോടു ചേർന്ന് മൂന്നു ഭാഗത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് തോട്ടിലേക്ക് വീണിരുന്നു. നീരൊഴുക്ക് ഭാഗികമായി തടസപ്പെട്ട നിലയിലുമായിരുന്നു. ഇന്നലെ മണ്ണും കല്ലും നീക്കം ചെയ്യുന്ന പണികൾ ആരംഭിച്ചു. കെട്ടിടിഞ്ഞ ഭാഗം പുനർനിർമിക്കുന്നതിന് നാലു ലക്ഷം ഫണ്ടു വകയിരുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം പണി പൂർത്തീകരിക്കാനാവുമെന്ന് പഞ്ചായത്തംഗം ഇ.കെ. സുരേഷ് പറഞ്ഞു.
Tags : nattu vishesham Kadalikadu Panapara road