കാഞ്ഞിരപ്പള്ളി: റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിട്ട് ഒന്നര വര്‍ഷത്തോളമായിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല, അപകടഭീതിയിൽ പ്രദേശവാസികള്‍.
മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിലാണ് സംരക്ഷവേലിയോടു ചേര്‍ന്നുള്ള ഭാഗം ശക്തമായ മഴയില്‍ 15 അടിയോളം താഴ്ചയിൽ ചിറ്റാർ പുഴയിലേക്ക് ഇടിഞ്ഞുവീണത്. മഴക്കാലമെത്തുന്നതോടെ ഈ ഭാഗം കൂടുതല്‍ ഇടിയാനും സാധ്യതയുണ്ട്.
സ്കൂള്‍ ബസുകളടക്കം കടന്നുപോകുന്ന വഴിയാണിത്.
കൂടാതെ ഈ ഭാഗത്ത് കാടുകൾ വളർന്നതിനാലും മാലിന്യം തള്ളിയിരിക്കുന്നതിനാലും സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുമില്ല. എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് കൊടുക്കുന്നതിനായി ചേര്‍ത്താല്‍ അപകടമുണ്ടാകാനും സാധ്യതയുണ്ട്.
കാഞ്ഞിരപ്പള്ളി-കുളത്തൂര്‍മൂഴി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഈ വഴിയാണ് കൂടുതല്‍ വാഹനങ്ങളും കടന്നുപോകുന്നത്. സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അപകട സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കുമെന്ന് വാര്‍ഡംഗം ആനിയമ്മ ജോയി പറഞ്ഞു.
Tags : nattu vishesham Mannarkkayam-Anchilippa road