x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ത്യാ​ധു​നി​ക വി​ഭാ​ഗം ഉ​ദ്ഘാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: July 18, 2026 09:31 PM IST | Updated: July 18, 2026 09:31 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ന്‍​ഡ് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പൂ​ര്‍​ണ​സ​ജ്ജ​മാ​യ അ​ത്യാ​ഹി​ത വി​ഭാ​ഗം, എം​ആ​ര്‍​ഐ യൂ​ണി​റ്റ്, അ​ത്യാ​ഹി​ത ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം, ഹൃ​ദ്‌​രോ​ഗ കാ​ത്ത് ലാ​ബ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ല്‍ ന​ട​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ കെ.​എം. മി​ജാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യിച്ചു.

അ​ത്യാ​ഹി​ത വി​ഭാ​ഗം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും എം​ആ​ര്‍​ഐ യൂ​ണി​റ്റ് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് എം​എ​ല്‍​എ​യും അ​ത്യാ​ഹി​ത ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബും കാ​ത്ത് ലാ​ബ് മ​ന്ത്രി വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​റും ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​തി​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ ഹൃ​ദ​യാ​ഘാ​ത ചി​കി​ത്സ, പ​ക്ഷാ​ഘാ​ത വി​ഭാ​ഗം, അ​ത്യാ​സ​ന്ന ചി​കി​ത്സാ വി​ഭാ​ഗം, വി​ഷ​ബാ​ധ വി​ഭാ​ഗം, പാ​മ്പു​ക​ടി ചി​കി​ത്സാ വി​ഭാ​ഗം എ​ന്നി​വ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. ഹൃ​ദ്‌​രോ​ഗി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ആ​ന്‍​ജി​യോ​ഗ്രാം, ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി എ​ന്നി​വ​യ്ക്ക് കാ​ത്ത് ലാ​ബും അ​ത്യാ​ധു​നി​ക എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗും ല​ഭ്യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​കെ.​എം. റി​ജാ​സ്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​സ് ജോ​സ​ഫ്, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ സി​ജോ ആ​ന്‍റ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Al-Azhar Medical College

Recent News

Corehub Up