x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കാ​ര്‍​ഷി​ക​വൃ​ത്തി മ​ഹ​നീ​യ​മാ​യ പ്ര​വൃ​ത്തി’

വെബ് ഡെസ്ക്
Published: July 18, 2026 11:29 PM IST | Updated: July 18, 2026 11:29 PM IST

അ​ടു​ക്ക​ള​ത്തോ​ട്ടം മ​ത്സ​ര​ത്തി​ന്‍റെ വി​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​ലാ: കാ​ര്‍​ഷി​ക വൃ​ത്തി​യാ​ണ് സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും മ​ഹ​നീ​യ​മാ​യ പ്ര​വൃ​ത്തി എ​ന്ന് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി ന​ട​ത്തു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് അ​ടു​ക്ക​ള​ത്തോ​ട്ടം മ​ത്സ​ര​ത്തി​ന്‍റെ വി​ത്ത് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശാ​സ്ത്രം എ​ത്ര​യേ​റെ പു​രോ​ഗ​മി​ച്ചാ​ലും കൃ​ഷി​യും ക​ര്‍​ഷ​ക​രും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മി​ല്ലാ​തെ സ​മൂ​ഹ​ത്തി​ന് നി​ല​നി​ല്‍​പ്പി​ല്ല. വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നാ​യി പ​തി​നാ​യി​ര​ത്തി​ല്‍​പ​രം കു​ടും​ബ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഈ ​മ​ത്സ​രം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ര്‍​ഷി​ക മ​ത്സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം, ജോ​യി ക​ണി​പ്പ​റ​മ്പി​ല്‍, ആ​ന്‍​സ​മ്മ സാ​ബു, ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ല്‍, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, ജോ​ണ്‍​സ​ണ്‍ ചെ​റു​വ​ള്ളി, സി​ന്ധു ജ​യ്ബു, ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ല്‍, രാ​ജേ​ഷ് പാ​റ​യി​ല്‍, ബെ​ന്നി കി​ണ​റ്റു​ക​ര, എ​ഡ്‌​വി​ന്‍ പാ​മ്പാ​റ, ലി​ബി മ​ണി​മ​ല, ജോ​ര്‍​ജ് മ​ണി​യ​ങ്ങാ​ട്ട്, ജോ​യി ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, ക്ലി​ന്‍റ് അ​രീ​പ്പാ​ക്ക​ല്‍, ബേ​ബി​ച്ച​ന്‍ എ​ടേ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham

Recent News

Corehub Up