x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ കോ​ട്ട​യ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 19, 2026 02:06 AM IST | Updated: July 19, 2026 02:06 AM IST

ആ​ലു​വ: ആ​ലു​വ​യി​ൽ നി​ന്ന് മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ കോ​ട്ട​യ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം മോഷ്ടാവ് വീട്ടിലെത്തി സ്കൂട്ടർ എടുത്തുകൊണ്ടു പോവുകയായിരുന്നു. കീ​ഴ്മാ​ട് ഭ​വാ​നി നി​വാ​സ് വി​നി​ത ര​ഞ്ജി​ത് കു​മാ​റി​ൻെ​റ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള​ള യ​മ​ഹ ഫ​സീ​നോ സ്കൂ​ട്ട​ർ ആ​ണ് കോ​ട്ട​യം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 14 ന് ​രാ​ത്രി 7 ന് ​മാ​സ്ക് ധ​രി​ച്ച യു​വാ​വാ​ണ് വാ​ഹ​നം ക​ട​ത്തി​യ​ത്. വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ഭ​ർ​ത്താ​വ് വീ​ട്ടി​ലേ​ക്ക് ക​യ​റി​യ ഉ​ട​നെ​യാ​ണ് എ​ടു​ത്ത് കൊ​ണ്ട് പോ​യ​ത്. വീ​ടി​ന് മു​ന്നി​ൽ ഏ​റെ നേ​രം കാ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ വീ​ട്ടു​കാ​ർ ക​ണ്ട​തു​മാ​ണ്. ആ​ലു​വ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up