കൊച്ചിയില്‍ നടന്ന ഐസിഎസ്ഐ കേരള സ്റ്റേറ്റ് കോണ്‍ഫറന്‍സ് - 2026ല്‍ നുവാല്‍സ് രജിസ്ട്രാര്‍ ഡോ. ലിന അക്കാ മാത്യു, ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ്
കൊച്ചി: ദേശീയ നിയമ പഠന സര്‍വകലാശാലയായ നുവാല്‍സ്, ദി ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ)യുമായി ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയില്‍ നടന്ന ഐസിഎസ്ഐയുടെ കേരള സ്റ്റേറ്റ് കോണ്‍ഫറന്‍സിൽ വച്ചാണ് ഒപ്പുവച്ചത്. നിയമവിദ്യാഭ്യാസം, കോര്‍പറേറ്റ് ഗവേണന്‍സ്, പ്രഫഷണല്‍ വിദ്യാഭ്യാസം എന്നീ മേഖലകളിലെ അക്കാദമിക തൊഴില്‍ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം.
നുവാല്‍സ് രജിസ്ട്രാര്‍ ഡോ. ലിന അക്കാ മാത്യു ധാരണാപത്രം കൈമാറി. ഐസിഎസ്ഐ പ്രസിഡന്റ് സി.എസ്. പവന് ജി. ചന്ദക് ധാരണാപത്രം സ്വീകരിച്ചു. ഐസിഎസ്ഐ വൈസ് പ്രസിഡന്റ് സി.എസ്. ദ്വാരകനാഥ് ചെന്നൂര്‍, സെക്രട്ടറി സി.എസ്. ആശിഷ് മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഈ സഹകരണം വഴി സംയുക്ത അക്കാദമിക പരിപാടികള്‍, സെമിനാറുകള്‍, ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങള്‍, ഗവേഷണ പദ്ധതികള്‍, ഇന്റേണ്‍ഷിപ്പുകള്‍, പ്രഫഷണല്‍ വികസന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നിയമം, കോര്‍പറേറ്റ് ഗവേണന്‍സ്, കമ്പനി സെക്രട്ടറിയല്‍ പ്രാക്ടീസ് എന്നീ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രഫഷണലുകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
Tags : Nattuvishesham District News