x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര​വി​ന്ദ് നേ​ത്രാ​ശു​പ​ത്രി​യി​ൽ ഗ്ലോ​ബ​ൽ സെ​ന്‍റർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ റെ​റ്റി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു​

വെബ് ഡെസ്ക്
Published: July 19, 2026 02:14 AM IST | Updated: July 19, 2026 02:14 AM IST

ഇ​ന്ത്യ​യി​ലെ ആ​ദ്യ ഗ്ലോ​ബ​ൽ സെ​ന്‍റർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ റെ​റ്റി​ന ഡോ.എ​സ്. രാ​ജ സ​ബാ​പ​തി ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കോ​യ​മ്പ​ത്തൂ​ർ: അ​ര​വി​ന്ദ് ഐ ​കെ​യ​ർ സി​സ്റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ഗ്ലോ​ബ​ൽ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ റെ​റ്റി​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​ര​വി​ന്ദ് ഐ ​കെ​യ​ർ സി​സ്റ്റ​വും ആ​ൽ​ക്ക​ൺ സ്ഥാ​പ​ന​വും ചേ​ർ​ന്നാ​ണ് ഈ ​അ​ത്യാ​ധു​നി​ക പ​രി​ശീ​ല​ന​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്.

റെ​റ്റി​ന ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത് ഡോ​ക്ട​ർ​മാ​ർ​ക്ക് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ക, ശ​സ്ത്ര​ക്രി​യാ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ക, രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി സി​മു​ലേ​റ്റ​റു​ക​ൾ, സി​ന്ത​റ്റി​ക് മോ​ഡ​ലു​ക​ൾ, ത്രി​മാ​ന പ്രി​ന്‍റ​ഡ് ക​ണ്ണ് മാ​തൃ​ക​ക​ൾ, യ​ഥാ​ർ​ഥ ശ​സ്ത്ര​ക്രി​യാ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​നു​ക​രി​ക്കു​ന്ന പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഡ്രൈ-​ലാ​ബ് പ​രി​ശീ​ല​നം ഇ​വി​ടെ ല​ഭ്യ​മാ​കും. റെ​റ്റി​ന ചി​കി​ത്സാ​രം​ഗ​ത്ത് വൈ​ദ​ഗ്ധ്യ​മു​ള്ള ഡോ​ക്ട​ർ​മാ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ഈ ​കേ​ന്ദ്രം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് അ​ര​വി​ന്ദ് ഐ ​ഹോ​സ്പി​റ്റ​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ന​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കോ​യ​മ്പ​ത്തൂ​ർ ഗം​ഗ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​എ​സ്. രാ​ജ സ​ബാ​പ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ര​വി​ന്ദ് ഐ ​കെ​യ​ർ സി​സ്റ്റ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​രും ആ​ൽ​ക്ക​ൺ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Excellence in Retina Arvind Eye Hospital

Recent News

Corehub Up