കൊച്ചി: ചെകുത്താന് എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സിനെ ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി എറണാകുളം ഇടപ്പള്ളിയിലെ തട്ടുകടയ്ക്ക് മുന്നില്‍ വച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇയാളുടെ കഴുത്തിനും താടിയെല്ലിനും പരുക്കേറ്റു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2024ല്‍ മോഹന്‍ലാലിന് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags : Nattuvishesham District News