ലോകകപ്പ് ഫുട്ബോൾ
മലപ്പുറം: ഫിഫ ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ ബാക്കി നിൽക്കേ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ശുചിത്വ സന്ദേശം കൂടുതൽ വ്യാപിപ്പിക്കുന്നതിനുമായി സംസ്ഥാന ശുചിത്വ മിഷൻ ഫിഫ വേൾഡ് കപ്പ് 2026 പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ലോകകപ്പ് ജേതാവിനെ കൃത്യമായി പ്രവചിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് 25,000 രൂപയുടെ ഒന്നാം സമ്മാനവും ശരിയായ പ്രവചനം നടത്തുന്ന ഓരോ ജില്ലയിൽനിന്നുമായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം 5,000 രൂപയുടെ പ്രോത്സാഹന സമ്മാനവും നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന ശുചിത്വ മിഷന്റെയും നിങ്ങളുടെ ജില്ലകളുടെയും ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുകയും സംസ്ഥാന ശുചിത്വ മിഷന്റെ പേജിൽ പിൻ ചെയ്തിരിക്കുന്ന ശുചിത്വ സന്ദേശ പോസ്റ്റർ ലൈക്ക് ചെയ്തതിന് ശേഷം കമന്റ് ബോക്സിൽ പേര് , ജില്ല, ലോകകപ്പ് നേടുമെന്ന് പ്രവചിക്കുന്ന ടീം എന്ന ക്രമത്തിൽ രേഖപ്പെടുത്തണം.
ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങളും നിബന്ധനകളും ശുചിത്വ മിഷന്റെ ഒൗദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ലഭ്യമാണ്.
Tags : Nattuvishesham District News