വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച കെ.ടി. സാജിദയുടെ മകന് ഷഹദിന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി. പത്മജ സഹായധനം കൈമാറുന്നു.
മങ്കട: വാള്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച പാങ്ങ് ജിഎല്‍പി സ്കൂളിലെ പാചകത്തൊഴിലാളി കെ.ടി. സാജിദയുടെ മകന് ഷഹദിന് സിഐടിയു മങ്കട ഏരിയാ കമ്മിറ്റി സഹായധനം കൈമാറി. പാങ്ങ് ജിഎല്‍പി സ്കൂളില്‍നിന്ന് വാല്‍പ്പാറയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ട് ഷഹദിന്റെ മാതാവ് കെ.ടി. സാജിദ ഉള്‍പ്പെടെ 10 പേര് മരണപ്പെട്ടിരുന്നു.
സാജിദയുടെ മകന് ഷഹദിന് ഗുരുതരമായു പരിക്കേറ്റു. കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ട ഷഹദിന് നിലവില്‍ സാജിതയുടെ മാതാവിന്റെ യും മാതൃസഹോദരങ്ങളുടെയും സംരക്ഷണയില്‍ വീട്ടില്‍ ചികിത്സയിലാണ്.
പാചകത്തൊഴിലാളി യൂണിയന് മങ്കട ഏരിയാ സെക്രട്ടറിയായിരുന്നു മരണപ്പെട്ട സാജിദ. ഷഹദിന്റെ പിതാവ് ഷംസുദ്ദീന് കോവിഡ് കാലത്ത് രോഗബാധിതനായി മരണപ്പെട്ടിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി. പത്മജയാണ് ഷഹദിന് തുക കൈമാറിയത്. ഏരിയാ സെക്രട്ടറി എം.പി. സലീം, പ്രസിഡന്റെ എ. ഹരി, കമ്മിറ്റി അംഗം ടി.പി. വിജയന്, പാചകത്തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ് എ. വിനോദ് കുമാര്‍, സിപിഎം പാങ്ങ് ലോക്കല്‍ സെക്രട്ടറി ടി. അയ്യൂബ്, ലോക്കല്‍ കമ്മിറ്റി അംഗം മുസ്തഫ, നിര്‍മാണ തൊഴിലാളി യൂണിയന് മങ്കട ഏരിയാ പ്രസിഡന്റ് വി.കെ. വേലുക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.
Tags : Nattuvishesham District News