x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസുകാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 19, 2026 02:00 AM IST | Updated: July 19, 2026 02:00 AM IST

നെ​ടു​മ്പാ​ശേ​രി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ യാ​ത്ര​യു​ടെ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്ന് പേ​രെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ങ​മ​നാ​ട് ക​പ്ര​ശേ​രി സ്വ​ദേ​ശി​ക​ളാ​യ തു​മ്പ​ര​ശേ​രി വീ​ട്ടി​ല്‍ ശ്യാം ​പ്ര​സാ​ദ് (25), ക​ല്ലു​ങ്ങ​പ്പ​റ​മ്പ് വീ​ട്ടി​ല്‍ റെ​നീ​ഷ് (27), അ​റു​പ​ത്തി​ല്‍ അ​ഖി​ല്‍ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി ഏ​ഴോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ പ​റ​മ്പ​യ​ത്ത് യു ​ടേ​ണ്‍ തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് സം​ഭ​വം. പ്ര​തി​ക​ള്‍ മൂ​വ​രും സ​ഞ്ച​രി​ച്ച കെ​എ​ല്‍ 42 ഇ 8156 ​ന​മ്പ​ര്‍ ബൈ​ക്ക് പാ​ര്‍​ക്കിം​ഗ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ ഭാ​ഗ​ത്ത് വ​യ്ക്കു​ന്ന​ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​ള​മ​ശേ​രി പോ​ലീ​സ് ക്യാ​മ്പി​ലെ സി​പി​ഒ സ​ഞ്ച​യ് കെ. ​ജ​യ​ന്‍ ത​ട​ഞ്ഞു. ഈ ​സ​മ​യം പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ള്‍ പോ​ലീ​സു​കാ​ര​നെ ച​വി​ട്ടി വീ​ഴ്ത്തി സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട്ടി​പ്പ​റി​ച്ചെ​ടു​ക്കാ​നും ശ്ര​മം ന​ട​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും പ്ര​തി​ക​ളെ മ​റ്റ് പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ അ​ങ്ക​മാ​ലി ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളി​ല്‍ ര​ണ്ട് പേ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​രാ​ളു​ടെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ നി​ശ്ച​യം ഇ​ന്ന് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ള​വു ന​ല്‍​കി. നാ​ളെ വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

Tags : Nattuvishesham District News

Recent News

Corehub Up