x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ സിപിഎം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജി​വ​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 02:03 AM IST | Updated: July 19, 2026 02:03 AM IST

സുജിത്ത്

ശ്രീ​കൃ​ഷ്ണ​പു​രം: ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ച​ങ്ങതൊ​ടി​യി​ൽ വീ​ട്ടി​ൽ സി.​ സു​ജി​ത്ത് രാ​ജി​വെ​ച്ചു.​ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ സു​ജി​ത്ത് ഗ്രാ​മപ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി ന​ൽ​കി​യ​ത്.​

പ​തി​മൂ​ന്നാം വാ​ർ​ഡ് രാ​ഗം കോ​ർ​ണ​റി​ൽ നി​ന്നും സി​പി​എം പ്ര​തി​നി​ധി​യാ​യാ​ണ് സു​ജി​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് ക​ഴി​ഞ്ഞ മെ​യ് 29 നാ​ണ് ഡി​വൈ​എ​ഫ്ഐ നേ​താ​വ് കൂ​ടി​യാ​യ സു​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.​ തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത് പ്ര​തി​യു​ടെ ചാ​ത്ത​ൻ​കു​ന്നി​ലെ വീ​ട്ടി​ൽ വെ​ച്ചും മ​റ്റു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ച്ചും പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മു​ത​ൽ സു​ജി​ത്ത് ഒ​ളി​വി​ലാ​ണ്.

​മൂ​ന്നു മാ​സ​മാ​യി സു​ജി​ത്ത് ഭ​ര​ണ സ​മി​തി​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.​ തു​ട​ർ​ച്ച​യാ​യി മൂ​ന്നു യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ൽ രാ​ജി ന​ൽ​കി​യി​ല്ലെ​ങ്കി​ലും സു​ജി​ത്തി​ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം ന​ഷ്ട​മാ​കും. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വു​ള​ള വാ​ർ​ഡു​ക​ളി​ലേ​ക്ക് അ​ടു​ത്തഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​ടെ​യും തി​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും.​

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. 16 വാ​ർ​ഡു​ക​ളി​ൽ നി​ല​വി​ൽ പ​ന്ത്ര​ണ്ടി​ട​ത്ത് എ​ൽ​ഡി​എ​ഫും, മൂ​ന്നി​ട​ത്ത് യു​ഡി​എ​ഫും ഒ​രു വാ​ർ​ഡി​ൽ ബി​ജെ​പി​യു​മാ​ണ് ജ​യി​ച്ച​ത്. സു​ജി​ത്ത് രാ​ജി ന​ൽ​കി​യ​തോ​ടെ എ​ൽ​ഡി​എ​ഫ് അം​ഗ​സം​ഖ്യ 11 ആ​യി കു​റ​ഞ്ഞു.

Tags : Local News Nattuvishesham CPM member accused in rape case

Recent News

Corehub Up