x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ത്യ​സ​ഹാ​യ​സ​ദ​നി​ലെ അ​മ്മ​മാ​ർ​ക്ക് സ​ന്തോ​ഷം പ​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളുടെ സന്ദർശനം

വെബ് ഡെസ്ക്
Published: July 19, 2026 02:02 AM IST | Updated: July 19, 2026 02:02 AM IST

മ​ര​ട് പെ​ര്‍​പെ​ക്ച്വ​ല്‍ സ​ക്കോ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​നു കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ​സ​ദ​ന്‍ ജീ​റി​യാ​ട്രി​ക് ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം ചി​ന്

മ​ര​ട്: പ്രാ​യാ​ധി​ക്യ​ത്തി​ൽ ജീ​വി​ത​ത്തി​ലെ പു​റ​മ്പോ​ക്കി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ നി​ത്യ​സ​ഹാ​യ​സ​ദ​നി​ലെ അ​മ്മ​മാ​ർ​ക്ക് പ്ര​തീ​ക്ഷ​ക​ളു​ടെ പൊ​ൻ​വെ​ളി​ച്ചം പ​ക​ർ​ന്ന് ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

മ​ര​ടി​ൽ പെ​ർ​പെ​ച്വ​ൽ സ​ക്കോ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ത്യ​സ​ഹാ​യ​സ​ദ​ൻ എ​ന്ന ജീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഹോ​മി​ൽ ക​ഴി​യു​ന്ന 50 ഓ​ളം പ്രാ​യ​മു​ള്ള അ​മ്മ​മാ​ർ​ക്കാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ സ​ന്തോ​ഷം പ​ക​ർ​ന്ന​ത്.

കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്നേ​ഹ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ൽ നി​ത്യ​സ​ഹാ​യ​സ​ദ​നി​ലെ ഓ​രോ അ​മ്മ​മാ​ർ​ക്കും ത​ങ്ങ​ളു​ടെ ന​ഷ്‌​ട​പ്പെ​ട്ടു പോ​യ മു​ൻ​കാ​ല സ​ന്തോ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി മാ​റി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​രു​ണ്യ​പൂ​ർ​വ​മാ​യ പ​രി​ച​ര​ണ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്‍റെ​യും നേ​ർ​ക്കാ​ഴ്ച​യാ​യും മാ​റി സ​ദ​നി​ലെ സ​ന്ദ​ർ​ശ​നം. ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠ​ത്തി​ലെ 30 ഓ​ളം ബി​എ​സ് സി ​സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ത്യ​സ​ഹാ​യ​സ​ദ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

അ​ധ്യാ​പ​ക​രാ​യ പ്ര​ഫ. ഡോ. ​വി​ദ്യേ​ശ്വ​രി, പ്ര​ഫ. ഡോ. ​അ​നു​പ​മ എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പെ​ർ​പെ​ച്വ​ൽ സ​ക്കോ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​സ്റ്റ​ർ ഡോ. ​ആ​നി ഷീ​ല​യു​ടെ​യും സി​സ്റ്റ​ർ സ്റ്റെ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ത്യ​സ​ഹാ​യ​സ​ദ​നി​ലു​ള്ള അ​ന്തേ​വാ​സി​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും കി​ട​പ്പു രോ​ഗി​ക​ളാ​ണ്. അ​തി​ൽ ത​ന്നെ പ​ല​രും മ​റ​വി രോ​ഗ​വും മാ​ന​സി​ക രോ​ഗ​വു​മു​ള്ള​വ​രാ​ണ്.

Tags : Nattuvishesham District News

Recent News

Corehub Up