ചേര്‍ത്തല: തണ്ണീർമുക്കം ഗുണ്ടുവളവ്-ശങ്കർ ജംഗ്ഷൻ റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രിയുടെ നിർദേശപ്രകാരം ബജറ്റിൽ അനുവദിച്ച 1.8 കോടി രൂപ ഉപയോഗിച്ചാണ് റോഡ് പുനർനിർമാണം. 880 മീറ്റർ നീളമുള്ള റോഡ് ബിഎംബിസി നിലവാരത്തിലാണ് പുനർനിർമിക്കുന്നത്.
നിലവിലുള്ള കലുങ്ക് വീതികൂട്ടുന്നതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി, റോഡ് സുരക്ഷാക്രമീകരണങ്ങൾ എന്നിവയും പ്രവൃത്തികളിൽ ഉൾപ്പെടുന്നു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഹരിഹരപ്പണിക്കർ, പഞ്ചായത്തംഗങ്ങളായ കെ.ആർ. യമുന, പ്രവീൺ ജി. പണിക്കർ, പത്മിനി സദാനന്ദൻ, ബിന്ദു, എസ്. പ്രകാശൻ, എസ്. നിധീഷ്, ഇ.ആർ. ഗിരിജ, സി.കെ. സത്യൻ, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu visheshsam Thannirmukkam Gunduvallu-Shankar road