കാഞ്ഞിരപ്പള്ളി: ടോറസ് ലോറി നടുറോഡിൽ നിന്നു പോയതോടെ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 8.15 ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം.
കാഞ്ഞിരപ്പള്ളിയിൽ നിന്നും കോട്ടയത്തേക്ക് കല്ലും കയറ്റി പോയ ലോറിയാണ് റേഡിയേറ്റർ ഓവർ ഹീറ്റ് ആയതോടെ നിന്നുപോയത്. ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും ഗതാഗത നിയന്ത്രണം ലോറി ഡ്രൈവറെ ഏൽപ്പിച്ചിട്ട് കടന്നു പോയെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിച്ചു.
നിലവിൽ ജനറൽ ആശുപത്രിക്ക് മുന്നിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.
Tags : Truck road Traffic Kanjirappally Police