Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kanjirappally

Business

ബിസിനസ് സമ്മിറ്റുമായി അമൽജ്യോതി എൻജി. കോളജ്

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി സൂ​ക്ഷ്മ - ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, കൂ​ടാ​തെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക സ​മൂ​ഹം എ​ന്നി​വ​രെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് ക​ൺ​വെ​ർ​ജ് 2026 ബി​സി​ന​സ് സ​മ്മി​റ്റ് കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​ഡ​സ്ട്രീ​സ് ആ​ൻ​ഡ് കൊ​മേ​ഴ്സ്, കേ​ര​ള ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി വാ​ല്യൂ ചെ​യി​ൻ മോ​ഡേ​ണൈ​സേ​ഷ​ൻ, ന​ബാ​ർ​ഡ്, കേ​ര​ള ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺ​സി​ൽ എ​ന്നീ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി ചെ​യ​ർ​മാ​ൻ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, ഡ​യ​റ​ക്ട​ർ റ​വ.​ഡോ. റോ​യി പ​ഴ​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്രാ​ദേ​ശി​ക വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ടെ​സ്റ്റിം​ഗ്, പ്രോ​ട്ടോ​ടൈ​പ്പ് നി​ർ​മാ​ണം എ​ന്നി​വ​യ്ക്കാ​യി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ല​ഭ്യ​മാ​യ യ​ന്ത്ര​സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​വ​യു​ടെ സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം കേ​ര​ള ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മു​ൻ റി​സേ​ർ​ച്ച് ഡീ​ൻ ഡോ. ​വൃ​ന്ദ വി. ​നാ​യ​രും കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി ചെ​യ​ർ​മാ​ൻ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ലും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു. പ്രാ​ദേ​ശി​ക വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പാ​ന​ൽ ച​ർ​ച്ച ന​ട​ത്തി.

ച​ർ​ച്ച​യി​ൽ കോ​ട്ട​യം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ വി.​ആ​ർ. രാ​കേ​ഷ്, ന​ബാ​ർ​ഡ് എ​ജി​എം റെ​ജി വ​ർ​ഗീ​സ്, കേ​ര​ള സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ പ്രോജ​ക്ട് ഡ​യ​റ​ക്ട​ർ ജി. ​വ​രു​ൺ, കെ​ഇ​ആ​ർ​എ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഷാ​ഹു​ൽ മു​ഹ​മ്മ​ദ്, സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ദീ​പ പി. ​ഗോ​പി​നാ​ഥ്, അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഡോ. ​ഷെ​റി​ൻ സാം ​ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

യുവാവിന്‍റെ 15 ലക്ഷം വാങ്ങി, പിന്നെ ഒഴിവാക്കാൻ നോക്കി, മറ്റൊരാളുമായി അടുപ്പമുണ്ടാക്കി

കോ​​ട്ട​​യം: പണം വാങ്ങി, ഒന്നിച്ചു ജീവിക്കാമെന്ന ഉറപ്പിൽ നന്നായി പ്രവർത്തിച്ചുകൊണ്ടിരുന്ന ട്യൂഷൻ സെന്‍റർ അടച്ചുപൂട്ടി യുവതിക്കൊപ്പം ചെന്നു, വീടു പണി കഴിഞ്ഞതോടെ യുവതി നിലപാട് മാറ്റി. കാഞ്ഞിരപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ ഒ​​രു​​മി​​ച്ചു ക​​ഴി​​ഞ്ഞി​​രു​​ന്ന യു​​വാ​​വാണ് യു​​വ​​തി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി ജീവനൊടുക്കിയത്. സാമ്പ​ത്തി​ക ത​ർ​ക്കമാണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നും മ​​റ്റ് ദു​​രൂ​​ഹ​​ത​​ക​​ളി​​ല്ലെ​​ന്നും പോ​​ലീ​​സും അറിയിച്ചു. ഇ​​ടു​​ക്കി ക​​ല്ലാ​​ര്‍ സ്വ​​ദേ​​ശി ഷേ​​ര്‍​ളി മാ​​ത്യു(45)വി​​നെ കോ​​ട്ട​​യം ആ​​ലും​​മൂ​​ട് സ്വ​​ദേ​​ശി ജോ​​ബ് സ​​ക്ക​​റി​​യ (38) ക​​ഴു​​ത്തു മു​​റി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ ​​ശേ​​ഷം ജീവനൊടുക്കിയതാണെന്നു പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചു.

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കൂ​​വ​​പ്പ​​ള്ളി​​യി​​ല്‍ ഷേ​​ര്‍​ലി ആ​​റു മാ​​സം മു​​മ്പ് വീ​​ടു വ​​ച്ച​​ശേ​​ഷം ഇ​​രു​​വ​​രും ഒ​​രു​​മി​​ച്ചാ​​യി​​രു​​ന്നു താ​​മ​​സം. വീ​​ടു പ​​ണി​​യാ​​നു​​ള്‍​പ്പെ​​ടെ ജോ​​ബി​​ല്‍​നി​​ന്ന് 15 ല​​ക്ഷ​​ത്തോ​​ളം രൂ​​പ വാ​​ങ്ങി​​യിരുന്നു. വീടു പണി കഴിഞ്ഞ ശേഷം ഇ​​യാ​​ളെ ഒ​​ഴി​​വാ​​ക്കാ​​ന്‍ മ​​റ്റൊ​​രാ​​ളു​​മാ​​യി നാ​​ലു മാ​​സം മു​​മ്പു ഷേ​​ര്‍​ലി അ​​ടു​​പ്പ​​മു​​ണ്ടാ​​ക്കി​​യ​​താണ് കൊ​​ല​​യ്ക്കു കാ​​ര​​ണ​​മാ​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ജോ​​ബി​​നോ​​ട് കൂ​​വ​​പ്പ​​ള്ളി​​യി​​ലേ​​ക്ക് ഇ​​നി ചെ​​ല്ല​​രു​​തെ​​ന്നും ഒ​​രു​​മി​​ച്ചു ക​​ഴി​​യാ​​ന്‍ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്നും ഷേർളി നിലപാട് സ്വീകരിച്ചതോടെ ജോബ് പ്രകോപിതനായി. ഷേർളിയോടൊപ്പം ഒരുമിച്ചു കഴിയാമെന്നു കരുതിയായിരുന്നു ഇയാൾ വീടു പണിക്കും മറ്റുമായി തന്‍റെ ബാങ്ക് നിക്ഷേപമെടുത്തു നൽകിയത്. ഇതുകൂടാതെ ജോ​​ബ് കോ​​ട്ട​​യം താ​​ഴ​​ത്ത​​ങ്ങാ​​ടി​​യി​​ല്‍ വ​​ലി​​യ വ​​രു​​മാ​​ന​​ത്തോ​​ടെ ന​​ട​​ത്തി​​യി​​രു​​ന്ന ട്യൂ​​ഷ​​ന്‍ സെ​​ന്‍റ​ര്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം പ്ര​​വ​​ര്‍​ത്ത​​നം നി​​ർ​ത്തി​​യി​​രു​​ന്നു. ഷേർളിയോടൊപ്പം പോയി താമസിക്കാനാണ് ട്യൂഷൻ സെന്‍റർ നിർത്തിയതെന്നു പറയുന്നു.

ഒഴിവാക്കൽ, കലഹം

ജോബിനെ ഒഴിവാക്കാൻ ഷേർളി ശ്രമിച്ചതോടെ ഇരുവരും തമ്മിൽ കലഹമായി. പണം തിരികെ കിട്ടിയേ മതിയാകൂ എന്നായിരുന്നു ജോബിന്‍റെ നിലപാട്. ഇതിനിടെ, കലഹം രൂക്ഷമായതോടെ
ജോ​​ബി​​നെ​​തി​​രേ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സി​​ല്‍ ഷേർളി പ​​രാ​​തി ന​​ല്‍​കി. എ​​ന്നാ​​ല്‍, പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ ച​​ര്‍​ച്ച​​യ്ക്കു വി​​ളി​​ച്ച​​പ്പോ​​ള്‍ സ​​ഹ​​ക​​രി​​ക്കാ​​ന്‍ ഷേ​​ര്‍​ലി താ​ത്പ​​ര്യം കാ​​ണി​​ച്ചി​​ല്ല. ഇ​​തി​​നി​​ടെ, ത​​ന്‍റെ പ​​ണം ത​​ര​​ണ​​മെ​​ന്ന ക​​ടു​​ത്ത നി​​ല​​പാ​​ട് ജോ​​ബ് സ്വീ​​ക​​രി​​ച്ച​​തോ​​ടെ ഇ​​രു​​വ​​രും ത​​മ്മി​​ല്‍ പ്ര​​ശ്‌​​നം വളഷായി. ഇതിനിടെ, ഷേ​​ര്‍​ലി മാ​​ന​​സി​​ക അ​​സ്വാ​​സ്ഥ്യത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നു ജോ​​ബും ഷേ​​ര്‍​ലി​​യു​​ടെ ആ​​ദ്യ ഭ​​ര്‍​ത്താ​​വി​​ന്‍റെ മ​​ക​​നും ചേ​​ര്‍ന്നു കൊ​​ച്ചി​​യി​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊണ്ടുപോ​​യി. ആ ​​യാ​​ത്ര​​യി​​ലും തി​​രി​​കെ വ​​ന്ന ശേ​​ഷ​​വും ഇ​​രു​​വ​​രും ത​​മ്മി​​ല്‍ ക​​ല​​ശ​​ലാ​​യ ബ​​ഹ​​ള​​മു​​ണ്ടാ​​യി.

ജോ​​ബ് ത​​ന്നെ വ​​ക വ​​രു​​ത്തു​​മെ​​ന്ന് അ​​ടു​​ത്തി​​ടെ പ​​രി​​ച​​യ​​ത്തി​​ലാ​​യ സു​​ഹൃ​​ത്തി​​നെ ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ഷേ​​ര്‍​ളി ഫോ​​ണി​​ല്‍ അ​​റി​​യി​​ച്ചി​​രു​​ന്നു. തി​​രി​​കെ വി​​ളി​​ച്ചി​​ട്ടും ഫോ​​ണ്‍ എ​​ടു​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ദ്ദേ​​ഹമാണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി വി​​വ​​രം അ​​റി​​യി​ച്ച​​തും തു​​ട​​ര്‍​ന്ന് വീ​​ട്ടി​​ല്‍ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി​​യ​​തും. സു​​ഹൃ​​ത്തി​​നെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്‌​​തെ​​ങ്കി​​ലും കൃ​​ത്യ​​ത്തി​​ല്‍ പ​​ങ്കി​​ല്ലെ​​ന്നു ക​​ണ്ട​​തി​​നാ​​ല്‍ വി​​ട്ട​​യ​​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു

കൂ​​വ​​പ്പ​​ള്ളി കു​​ള​​പ്പു​​റ​​ത്ത് യു​​വ​​തി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം യു​​വാ​​വ് ജീവനൊടുക്കിയ സം​​ഭ​​വ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട നെ​​ടു​​ങ്ക​​ണ്ടം ക​​ല്ലാ​​ർ തു​​രു​​ത്തി​​യി​​ൽ ഷേ​​ർ​​ലി മാ​​ത്യു (45), കോ​​ട്ട​​യം ആ​​ലും​​മൂ​​ട് കു​​രു​​ട്ടു​​പ​​റ​​മ്പി​​ൽ ജോ​​ബ് സ​​ക്ക​​റി​​യ (38) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സം​​സ്‌​​ക​​രി​​ച്ചു. ഷേ​​ർ​​ലി​​യു​​ടെ മൃ​​ത​​ദേ​​ഹം പൊ​​ൻ​​കു​​ന്നം ചേ​​പ്പും​​പാ​​റ ശാ​​ന്തി​​തീ​​രം പൊ​​തു​​ശ്‌​​മ​​ശാ​​ന​​ത്തി​​ലും ജോ​​ബ് സ​​ക്ക​​റി​​യയുടെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യ​​ത്തു​​മാ​​ണ് സം​​സ്ക​​രി​​ച്ച​​ത്.

Kerala

ഷേർലിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി; ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ്

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർലിയെ കൊന്ന ശേഷം ജോബ് ജീവനൊടുക്കിയെ പോലീസിന്‍റെ പ്രാഥമിക നിഗമനം.

ആറ് മാസം മുൻപാണ് കോട്ടയം ആലുംമൂട് സ്വദേശി ജോബും ഇടുക്കി കല്ലാർഭാഗം സ്വദേശിയായ ഷേർലിയും കാഞ്ഞിരപ്പള്ളി, കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്.

വീടിനുള്ളിൽ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയിൽ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ യു​വാ​വും വീ​ട്ട​മ്മ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി കു​ള​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ​യും വീ​ട്ട​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും യു​വാ​വി​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ച​ങ്ങ​നാ​ശേ​രി തു​രു​ത്തി സ്വ​ദേ​ശി ഷേ​ർ​ലി മാ​ത്യു (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഷേ​ർ​ലി​യെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്ത​റ​ത്ത നി​ല​യി​ലും യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വാ​വ് കോ​ട്ട​യം സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഏ​ഴ് മാ​സം മു​ൻ​പാ​ണ് യു​വ​തി ഇ​വി​ടെ താ​മ​സി​ക്കാ​നെ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. യു​വാ​വി​ന്‍റെ​യും ഷേ​ർ​ലി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രേ മു​റി​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്.

ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

Kerala

സ്കൂട്ടറും തീർഥാടക ബസും കൂട്ടിയിടിച്ച് അപകടം; കോളജ് വിദ്യാർഥി മരിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്കൂ​ട്ട​റും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ണ്ണി​മ​ല പ​ഴ​യ​തോ​ട്ടം സാ​ജു​വി​ന്‍റെ മ​ക​ൻ ജെ​സ്വി​ൻ സാ​ജു (19) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.

എ​രു​മേ​ലി​ക്ക് സ​മീ​പം ച​ര​ള​യി​ൽ വ​ച്ച് ഇ​ന്നു പു​ല​ർ​ച്ചെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജെ​സ്വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌മോർട്ടത്തിന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ശ​ബ​രി​മ​ല റൂ​ട്ടി​ൽ നേ​രി​യ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. എ​രു​മേ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റ​ത്ത് മ​ധ്യ​വ​യ​സ്ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ സ​ലിം എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി വി​വ​ര​മു​ണ്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ പ്ര​ദേ​ശ​ത്തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

District News

എ​ഐ ക്വി​സ് മ​ത്സ​രം; സി​റ്റാ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്‌​കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സ് വ​കു​പ്പ് എ​ഐ അ​ധി​ഷ്ഠി​ത​മാ​യ പ്രോജ​ക്ടു​ക​ളും മ​റ്റും ക​ണ്ടെ​ത്തി വി​ജ​യി​പ്പി​ക്കാ​നും എ​ഐ​യോ​ടു​ള്ള താ​ത്പ​ര്യം വ​ർ​ധി​പ്പി​ക്കാ​നു​ത​കു​ന്ന​തി​നാ​യി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ എ​ഐ ക്വി​സ് മ​ത്സ​ര​ത്തി​ൽ റാ​ന്നി സി​റ്റാ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്‌​കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.


മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ് സെ​ൻ​ട്ര​ൽ സ്‌കൂ​ളി​ലെ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി.


വി​വി​ധ സ്‌​കൂ​ളു​ക​ളി​ൽനി​ന്നാ​യി 33 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
അ​മ​ൽ​ജ്യോ​തി ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വ​കു​പ്പ് മേ​ധാ​വി പ്ര​ഫ.​ ഡോ. മ​നോ​ജ് ടി. ​ജോ​യി ക്വി​സ് ന​യി​ച്ചു.

Kerala

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ലോ​റി​യി​ടി​ച്ചു; സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ലി​ൽ ലോ​റി​യി​ടി​ച്ചു സൈ​ക്കി​ൾ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം. കാ​ഞ്ഞി​ര​പ്പ​ള്ളി തു​ണ്ടി​യി​ൽ സ​ജി ഡോ​മി​നി​ക് (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

സ​ജി സ​ഞ്ച​രി​ച്ച സൈ​ക്കി​ളി​ന്‍റെ പി​ന്നി​ൽ വ​ന്ന് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ സ​ജി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രി​സ് സ്കൂ​ളി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു സ​ജി.

Latest News

Corehub Up