കോട്ടയം: കാഞ്ഞിരപ്പള്ളി കാപ്പാട് സർക്കാർ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തുടർന്ന് 20 പന്നികളെയും 175കുഞ്ഞുങ്ങളേയും കൂട്ടത്തോടെ കൊന്നൊടുക്കി.
കഴിഞ്ഞയാഴ്ചയാണ് ഫാമിലെ പന്നികളിൽ രോഗ ലക്ഷണം കണ്ടത്. തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ വാക്സിൻ ഇല്ലാത്തതിനാലാണ് കള്ളിംഗ് നടത്തുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പകരില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Tags : african swine fever confirmed pig farm kanjirappally bhopal lab