x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ: ‌‌ശ​നി​യാ​ഴ്ച കാ​സ​ർ​ഗോ​ഡും വ​യ​നാ​ടും കോ​ഴി​ക്കോ​ട്ടും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി


Published: June 5, 2026 05:52 PM IST | Updated: June 5, 2026 06:18 PM IST

കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ​മാ​രാ​ണ് അ​വ​ധി പ്ര​പ്യാ​പി​ച്ച​ത്.

കാ​സ​ർ​ഗോ​ഡും, കോ​ഴി​ക്കോ​ടും അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത (റെ​ഡ് അ​ല​ർ​ട്ട് ) പ്ര​വ​ചി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ധി. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

ര​ണ്ട് ജി​ല്ല​ക​ളി​ലും പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം, വ​യ​നാ​ട് ജി​ല്ല​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Tags : heavy rain red alert holiday educational institutions kasargod wayanad kozhikode

Recent News

Corehub Up