Kerala
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓടുന്ന ബസിനു മുന്നിൽ ചാടിയ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി. അജയ് (41) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തോടെയാണ് അജയ് മരിച്ചത്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിലെ ജീവനക്കാരനായിരുന്നു.
വ്യാഴാഴ്ച രാവിലെ 10.20 ന് ആണ് കോഴിക്കോട് മാവൂർ റോഡിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ അടിയിലേക്ക് അജയ് ചാടിയത്. ബസ് ഉടനെ നിർത്തിയെങ്കിലും കാലിൽ ചക്രം കയറി ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ നടക്കാവ് പൊലിസ് കേസെടുത്തു.
Kerala
കോഴിക്കോട്: ചാത്തമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലായിരുന്നു സംഭവം.
ചാത്തമംഗലത്തെ സനുവിന്റെ വീട്ടിലെത്തിയ ശേഷം രണ്ട് വിദ്യാർഥികളും സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയാണ് മുങ്ങിപ്പോയ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയത്. എന്നാൽ സനു ഫിയാസിനെ രക്ഷിക്കാനായില്ല.
തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: കോഴിക്കോട് കൂമ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. കാക്കാടംപൊയിലിൽ നിന്നും മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
Kerala
കോഴിക്കോട്: സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസിൽ കലാപം. 2025 നവംബർ 30നാണ് വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷിനെ സസ്പെൻഡ് ചെയ്തത്. പാലക്കാട് ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിൽ പീഡനവുമായി ബന്ധപ്പെട്ട പരാമർശം വന്നതിന് പിന്നാലെയായിരുന്നു നടപടി.
എന്നാൽ സംഭവത്തിൽ ആരോപണവിധേയയായ യുവതി പരാതി നൽകാതിരുന്നതിനെ തുടർന്ന് ഉമേഷിനെതിരെ മറ്റ് നടപടികൾ ഉണ്ടായില്ല. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. എന്നാൽ തിരിച്ചെടുക്കൽ ഉത്തരവിൽ ഉമേഷിനെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല.
ഇതാണ് കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിക്ക് കാരണമായത്. ഇതിനിടെ ഉമേഷ് പാർട്ടിയിലെ ചില നേതാക്കളെ സ്വാധീനിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം ഡിസിസി നേതൃത്വം ഇതെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
കോഴിക്കോട്: അരിക്കുളത്ത് ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച് അയൽവാസി. വാകമോളി സ്വദേശികളായ മഹേഷ്, ഭാര്യ ശാലിനി എന്നിവർക്കാണ് മർദനമേറ്റത്.
അയൽവാസിയുടെ പറമ്പിലേക്ക് കുപ്പിയും മുട്ടത്തോടും വലിച്ചെറിഞ്ഞു എന്നാരോപിച്ച് വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കുകയായിരുന്നുവെന്ന് ശാലിനി പറഞ്ഞു. സംഭവത്തിൽ ദമ്പതികൾ കൊയിലാണ്ടി പൊലിസിൽ പരാതി നൽകി.
Kerala
കോഴിക്കോട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കോഴിക്കോട് റെയില്വേ സ്റ്റേഷന് പരിസരത്ത് നടത്തിയ പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാള് രാമകൃഷ്ണ പള്ളി സ്വദേശി സഞ്ജയ് ദാസ് (39), ഒഡീഷ ന്യൂ കലികന് സ്വദേശി അമരേശ്വര് ബെഹ്റ(32) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി ഡാന്സാഫും കോഴിക്കോട് ടൗണ് പൊലിസും ചേര്ന്നാണ് ഇരുവരെയും പിടികൂടിയത്. ഒഡീഷയില് നിന്നും വലിയ അളവില് കോഴിക്കോട് റെയില്വേ സ്റ്റേഷനില് എത്തിച്ച കഞ്ചാവുമായി ഇവരുടെ താമസസ്ഥലമായ പുതിയാപ്പയിലേക്ക് പോകുകയായിരുന്നു രണ്ട് പേരും.
പുതിയാപ്പ ഹാര്ബര്, ബീച്ച്, ബേപ്പൂര് എന്നീ പ്രദേശങ്ങളില് ചില്ലറ വില്പന നടത്താനാന് എത്തിച്ചതാണെന്ന് ഇരുവരും പൊലിസിന് മൊഴി നല്കി. ഇവരില് നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചുള്ള വിവരങ്ങള് ശേഖരിച്ച് വരുന്നതായി പൊലിസ് അറിയിച്ചു.
Kerala
കോഴിക്കോട്: ഉള്ള്യേരി കക്കഞ്ചേരി മനാട് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ആണ്ടിലേരി താഴെ ബിന്ഷാദിന്റെ വീടിനു പിന്നിൽ നിന്നാണ് ഏതാണ്ട് 25 കിലോയോളം തൂക്കം വരുന്ന പാമ്പിനെ പിടികൂടിയത്.
നായയെ വിഴുങ്ങിയിരിക്കുന്ന സമയത്താണ് പ്രദേശവാസികള് പാമ്പിനെ കണ്ടത്. ആളുകള് നോക്കിനില്ക്കേ പാമ്പ് നായയെ പുറത്തേക്ക് തന്നെ തള്ളി. പക്ഷെ നാട്ടുകാര് വിട്ടില്ല. പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പെരുവണ്ണാമൂഴി ഫോറസ്റ്റില് വിവരം അറിയിക്കുകയും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോവുകയും ചെയ്തു.
Kerala
കോഴിക്കോട്: നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങള്മൂലം ഏറെ നാളായി കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്വച്ചായിരുന്നു അന്ത്യം. നിരവധി നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ്. നാടകത്തിലൂടെയായിരുന്നു അവർ അഭിനയത്തിലേയ്ക്കെത്തിയത്.
നാൽപത് വർഷത്തിലേറെയായി കോഴിക്കോട് ആസ്ഥാനമായുള്ള നിരവധി നാടക ഗ്രൂപ്പുകളിൽ അവർ സജീവമായിരുന്നു.
2018-ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു. വൈറസ്, ഡാകിനി എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.
കോഴിക്കോട് ആസ്ഥാനമായുള്ള നാടക തിയേറ്ററുകളായ കലിംഗ, സംഗമം, സ്റ്റേജ് ഇന്ദ, ചിരന്തന തിയേറ്ററുകൾ എന്നിവയിലെ നാടകനടിയായിരുന്നു.
അഞ്ചു പതിറ്റാണ്ടോളം പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്. 1961ൽ ആണ് സാവിത്രി നാടകത്തിൽ അഭിനയിക്കുന്നത്.
അന്ന് മാങ്കാവും തിരുവണ്ണൂരും മീഞ്ചന്തയിലുമുള്ള ഒട്ടേറെ അമേച്വർ നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. വളയനാട് കലാസമിതിയുടെ കറുത്ത വെളിച്ചമായിരുന്നു ആദ്യ നാടകം.
ആഹ്വാൻ സെബാസ്റ്റ്യന്റെ വഴിയമ്പലത്തിലൂടെയാണ് നാടകത്തിൽ സജീവമാകുന്നത്. കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻനായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ ചേർന്നെഴുതിയ നാടകമായിരുന്നു ഇത്.
1984ൽ ആണ് ആദ്യമായി പ്രഫഷനൽ നാടകത്തിൽ അഭിനയിക്കുന്നത്. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്ററിന്റെ ഇതു ഭൂമിയാണ് ആയിരുന്നു ആദ്യ നാടകം. പിന്നീട് കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നിങ്ങനെ അക്കാലത്ത് കലിംഗ അവതരിപ്പിച്ച എല്ലാ നാടകത്തിലും മികച്ച വേഷം ചെയ്തു. അണിയറ എന്ന നാടകത്തിലെ വേഷത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.
Kerala
കോഴിക്കോട്: താമരശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടുവരാന്തയിൽ പത്രം വായിച്ചിരുന്ന എം.കെ. അബ്ദുൽ ഖാദറിനാണ് (59) പരിക്കേറ്റത്.
അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപന്നി അബ്ദുൾ ഖാദറിന്റെ കാലിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അബ്ദുൾ ഖാദറിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ പരിശോധിച്ച് തിരുത്തൽ നടപടികൾക്ക് രൂപം നൽകാൻ സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. മൂന്ന് ദിവസം നീളുന്ന യോഗം പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതൃനിരയ്ക്കെതിരെ ഉയരാനിടയുള്ള വിമർശനങ്ങൾക്ക് യോഗത്തിൽ നേതൃത്വം കടിഞ്ഞാൺ ഇട്ടിരിക്കുകയാണ്.
സംസ്ഥാന സമിതി അംഗങ്ങളെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ നിന്ന് ഒഴിവാക്കി. പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും വർഗ-ബഹുജന സംഘടനാ പ്രതിനിധികൾക്കും മാത്രമാണ് പങ്കെടുക്കാനാകുക. സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കിയതോടെ നേതൃമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിക്കാനിടയുള്ള നേതാക്കളുടെ ശബ്ദവും പരിമിതപ്പെടും.
സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ട് നേരത്തെ സംസ്ഥാന സമിതി ചർച്ച ചെയ്ത് അംഗീകരിച്ചതിനാൽ അതേ റിപ്പോർട്ട് വീണ്ടും സംസ്ഥാന സമിതി അംഗങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്ന പാർട്ടി കീഴ്വഴക്കമാണ് നിയന്ത്രണത്തിന് കാരണമായി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ചർച്ചയിലെ നിയന്ത്രണത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാണ്.
റിപ്പോർട്ട് വിശാല സംസ്ഥാന സമിതിയിൽ നേരിട്ട് അവതരിപ്പിച്ചാൽ മതിയായിരുന്നുവെന്നും സംസ്ഥാന സമിതി അംഗങ്ങളെ ചർച്ചയിൽ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് നേതൃത്വത്തിനെതിരെ വിമർശനം ഉയരാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്.
അതേസമയം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള മാസപ്പടി കേസിലെ ഇഡി നീക്കത്തിൽ സിപിഎമ്മിനുള്ളിൽ പൊതുവേ ഏകാഭിപ്രായമാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നാണ് നേതാക്കളുടെ നിലപാട്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഇഡി നീക്കത്തെ പാർട്ടി കാണുന്നത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികള് വിലയിരുത്തുന്നതിനും, ജനവിശ്വാസം തിരിച്ചുപിടിക്കുന്നതിനുള്ള തിരുത്തൽ നടപടികൾ ചർച്ച ചെയ്യാനും സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട്ട് ആരംഭിക്കും.
കേരളത്തിലെ സിപിഎം ചരിത്രത്തിൽ ഇതാദ്യമായാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കുന്നത്. കോഴിക്കോട് -കണ്ണൂര് റോഡിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു സമീപത്തെ എകെജി ഓഡിറ്റോറിയത്തില് രാവിലെ ഒമ്പതിന് ജനറല് സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി നേതാക്കള് അറിയിച്ചു.
നേതാക്കള് ഇന്നലെ രാത്രിയോടെ ജില്ലാ കമ്മിറ്റി ഓഫീസില് എത്തിത്തുടങ്ങി. മൂന്ന് ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. 15ന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിക്കുന്ന പൊതുറാലിയോടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സമാപിക്കും.
ഒരു ലക്ഷത്തോളം ആളുകൾ റാലിയിൽ പങ്കെടുക്കും. ബ്രാഞ്ച് തലം മുതൽ നടന്ന ചർച്ചകളിലൂടെ ജനങ്ങളിൽനിന്ന് നേരിട്ട് ലഭിച്ച ഇരുപതിനായിരത്തിലധികം അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ടാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക.
സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നാല്, നിലവില് നേതാക്കള്ക്കെതിരേ ഉയര്ന്നിരിക്കുന്ന ആരോപണങ്ങളും ശൈലി വിമര്ശനങ്ങളും ചര്ച്ചചെയ്യാതിരിക്കാനാവില്ല.
ഈ ചര്ച്ചകള് ഏതറ്റം വരെ പോകുമെന്നും നേതാക്കള് വിമര്ശനങ്ങളെ എങ്ങനെ സ്വീകരിക്കുമെന്നുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ-ബഹുജന സംഘടനകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടെ 307 പേരാണ് ഈ നിർണായക യോഗത്തിൽ പങ്കെടുക്കുന്നത്.
സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും തമ്മിൽ രണ്ടുദിവസത്തെ ചർച്ചകൾക്കുശേഷം തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് യോഗം ചർച്ച ചെയ്യുമെന്ന് വിപുലീകൃത കമ്മിറ്റി സംഘാടക സമിതി അധ്യക്ഷന് പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഇതിനകം പ്രസിദ്ധീകരിച്ചിരുന്നു. വരും മാസങ്ങളിൽ ജില്ലാ കമ്മിറ്റികളും തുടർചർച്ചകൾ നടത്തുമെന്ന് റിയാസ് അറിയിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഉണ്ടാകാതിരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടാണ് നീക്കങ്ങൾ നടത്തുന്നത്.
സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ ഉൾപ്പെടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ആയുധമാക്കി പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്ത് ആവശ്യപ്പെടാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. എന്നാൽ ഈ നീക്കം നേതാക്കൾക്കെതിരായ തുറന്ന കലാപമായി മാറാതിരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലാണ് വരുന്ന ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ-ബഹുജന സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 300 പേരാണ് യോഗത്തിൽ പങ്കെടുക്കുക.
കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളും സംഘടനാ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ചർച്ചകൾ നിയന്ത്രിതമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒമ്പത് പിബി അംഗങ്ങൾ പങ്കെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കി.
Sports
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് തന്നെ നടത്താൻ തീരുമാനം. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന കായികമേളയുടെ പ്രധാന വേദി കോഴിക്കോട് എൻഐടിയായിരിക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ് വ്യക്തമാക്കി. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വേദി മാറ്റിയതിനെച്ചൊല്ലി നേരത്തെ പ്രതിഷേധവും വിവാദവും ശക്തമായിരുന്നു.
എന്നാൽ വേദിമാറ്റം ഇനി ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായി. കൂടുതൽ സൗകര്യങ്ങൾ കോഴിക്കോട് ലഭ്യമാണെന്നതാണ് വേദിമാറ്റത്തിന് പ്രധാന കാരണമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. എൻഐടിയിലെ പുതിയ ട്രാക്കും ഒളിമ്പിക്സ് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങളുമാണ് കോഴിക്കോടിന് അനുകൂലമായത്. 11 വർഷത്തിന് ശേഷമാണ് കോഴിക്കോട് ജില്ല കായികമേളയ്ക്ക് ആതിഥ്യം വഹിക്കാൻ പോവുന്നത്.
കണ്ണൂരിലേതിനേക്കാൾ മികച്ച അടിസ്ഥാനസൗകര്യങ്ങൾ കോഴിക്കോട്ടുണ്ടെന്നും അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് വ്യക്തമാക്കി. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്തവേദിയായി കണ്ണൂരിനെ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്ത് പതാക ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
Kerala
കോഴിക്കോട്: രണ്ടുദിവസത്തെ പരിശീലന ക്ലാസിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരികെ സെക്രട്ടേറിയറ്റിലേക്ക്.
ഒന്നര ദിവസത്തോളം ക്ലാസിനുവേണ്ടി ഉദ്ഘാടനച്ചടങ്ങുകളും മറ്റു പരിപാടികളും മാറ്റിവച്ച മന്ത്രിമാര് ഇന്നലെ ഉച്ചയോടെ ഫ്രീയായി. മുഖ്യമന്ത്രി ഉച്ചയ്ക്ക് 2.15നുതന്നെ തിരികെ തിരുവനന്തപുരത്തേക്കു പോയി. അധ്യാപക ദിനത്തില് മന്ത്രിമാര്ക്കൊപ്പം വിദ്യാര്ഥിയായതിന്റെ സന്തോഷം മുഖ്യമന്ത്രി സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചു.
ക്ലാസില് ഏറ്റവും കൂടുതല് ചോദ്യം ചോദിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൂഫാന് 2.0 വിശദീകരിക്കുന്നതിനായി ഉച്ചകഴിഞ്ഞ് മൂന്നോടെ കോഴിക്കോട് പ്രസ് ക്ലബില് എത്തി. മന്ത്രി കെ.എം. ഷാജിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മന്ത്രി കെ. മുരളീധരനാകട്ടെ സ്കൂള് ഓഫ് ഫാമിലി ഹെല്ത്ത് സ്റ്റഡീസിന്റെ (എസ്എഫ്എച്ച്എസ്) പുതിയ കെട്ടിടം ഉദ്ഘാടനത്തിനായി ഗവ. മെഡിക്കല് കോളജ് കാമ്പസിലെത്തി. മന്ത്രിമാരായ എം.ലിജു, കെ.എം.ഷാജി, പി.സി. വിഷ്ണു നാഥ് എന്നിവര് വൈകുന്നേരത്തോടെയാണു കോഴിക്കോട്ടുനിന്നു മടങ്ങിയത്.
ഉച്ചഭക്ഷണത്തിനു ശേഷം ഒന്നരയോടെയാണ് പരിശീലന പരിപാടി അവസാനിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐഐഎം ഡയറക്ടർ സർട്ടിഫിക്കറ്റുകൾ നൽകി. ഐഐഎമ്മിനു കേരള സർക്കാരിന്റെ ഉപഹാരം ഡയറക്ടർ ദേബശിഷ് ചാറ്റർജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
പുതുയുഗ കേരളത്തിനു പുതിയ വികസന ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സംഘടിപ്പിച്ച സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായുള്ള ദ്വിദിന ‘റീ ഇമാജിനിംഗ്കേരളം’ നേതൃത്വ ശില്പശാലയാണ് വേറിട്ട അനുഭവമായി മാറിയത്.
രണ്ടാംദിവസമായ ഇന്നലെ കേരളത്തിന്റെ സിൽവർ ഇക്കോണമി മിഷൻ, സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റൽ, തലമുറമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യൽ, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തൽ തുടങ്ങിയ നിർണായക വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു.
പിഎസ്സി റാങ്ക് ഹോള്ഡര്മാരുടെ പ്രശ്നങ്ങള് കേട്ട് മുഖ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിലെ പരിശീലനം കഴിഞ്ഞ് മടങ്ങവേ റോഡരികില് കാത്തുനിന്ന പിഎസ് സി റാങ്ക് ഹോള്ഡര്മാരുടെ പ്രശ്നങ്ങള് കേട്ട് മുഖ്യമന്ത്രി.
ഐഐഎമ്മില് നിന്നു മടങ്ങുമ്പോഴാണ് ഉദ്യോഗാര്ഥികളെ മുഖ്യമന്ത്രി കണ്ടത്. ഉടനെ വാഹനം നിര്ത്തി. റോഡ് മുറിച്ച് കടന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനരികിലേക്ക് ഓടി വരാന് ശ്രമിച്ച ഉദ്യോഗാര്ഥികളെ കൈകൊണ്ട് തടഞ്ഞ് മുഖ്യമന്ത്രി അവര്ക്കരികിലേക്ക് എത്തുകയായിരുന്നു. ഇവരില് നിന്നു നിവേദനം വാങ്ങി എല്ലാം ശരിയാക്കാമെന്ന് അദ്ദേഹം ഉറപ്പും നല്കി.
ക്ലാസ് തുടങ്ങിപ്പോയതുകൊണ്ടാണ് ഇന്നലെ കാണാന് കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി ഉദ്യോഗാര്ഥികളെ അറിയിച്ചു.
Kerala
കോഴിക്കോട്: ആറുവരിപ്പാതയിൽ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി റോംഗ് സൈഡിലൂടെ അപകടകരമായി സർവീസ് നടത്തിയ കൃതിക ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന് 7,500 രൂപ പിഴ ചുമത്തി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡും ചെയ്തു.
ഡ്രൈവർ എടപ്പാളിലെ മോട്ടോർ വാഹന പരിശീലന കേന്ദ്രത്തിൽ നിർബന്ധിത പരിശീലനം നേടണമെന്നും അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയിൽ തിരക്കേറിയ ആറുവരിപ്പാതയിൽ കൃതിക ബസ് അപകടകരമായി സർവീസ് നടത്തിയത്. തെറ്റായ ദിശയിൽ ഏകദേശം അഞ്ച് കിലോമീറ്ററോളം ബസ് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എംവിഡി നടപടി സ്വീകരിച്ചത്. കഴിഞ്ഞയാഴ്ചയും കൃതിക ബസ് വിവാദത്തിൽപ്പെട്ടിരുന്നു. പയ്യോളിയിൽ ഇറങ്ങേണ്ട യാത്രക്കാരിയെ സർവീസ് റോഡിലെ സ്റ്റോപ്പിൽ ഇറക്കാതെ രാത്രിയിൽ ആറുവരിപ്പാതയിൽ ഇറക്കിവിട്ടെന്നായിരുന്നു പരാതി. തുടർന്ന് നാട്ടുകാർ കോണി എത്തിച്ചാണ് യാത്രക്കാരിയെ ഹൈവേയിൽനിന്ന് താഴെയിറക്കിയത്.
Kerala
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് തിരിക്കവേ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്.
അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്. ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ആദ്യം റോഡരികിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിക്കുകയും, തുടർന്ന് വലിയ ആഘാതത്തോടെ മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു.
പുലർച്ചെ നാലേമുക്കാലോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. നാട്ടുകാർ ഓടിയെത്തുമ്പോൾ കാർ പൂർണമായും അഗ്നിക്കിരയായിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിക്കത്തി. ഉടൻ തന്നെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. എന്നാൽ അതിനോടകം തന്നെ സുധാകരൻ മരണപ്പെട്ടിരുന്നു. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: കോഴിക്കോട് കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. സുധാകരൻ കാറുനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
പുലർച്ചെ നാലോടെ ചേവായൂരാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് കാറിനു തീപിടിച്ചു.
Kerala
കോഴിക്കോട്: ടൂറിസത്തിനും തീരദേശ ഗതാഗതത്തിനും വലിയ കുതിപ്പേകുന്നതിനായി കൊച്ചിക്കു പുറമേ കോഴിക്കോട്ടും ക്രൂയിസ് ടെര്മിനല് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കാലിക്കട്ട് എന്ഐടിയുടെ 66-ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില് ഡോ. എം.വി. കേശവ റാവു മെമ്മോറിയല് ഫൗണ്ടേഷന് ഡേ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ 44 നദികളും കായലുകളും ബന്ധിപ്പിച്ച് ജല ടൂറിസം വിപുലീകരിക്കും. കേരളത്തിന്റെ 600 കിലോമീറ്റര് തീരദേശവും തുറമുഖങ്ങളും സംയോജിപ്പിച്ച് സംസ്ഥാനത്തെ വലിയ പോര്ട്ട് സിറ്റിയാക്കി മാറ്റാനാണ് സര്ക്കാര് പദ്ധതിയിടുന്നത്. റോഡുകളിലെ ഗതാഗതഭാരം കുറയ്ക്കുന്നതിനായി ചരക്കുനീക്കത്തിന്റെ 50 ശതമാനവും തീരദേശ ജലപാതകളിലേക്കു മാറ്റും.
വിമാനത്താവളങ്ങളുടെ സാമിപ്യം പ്രയോജനപ്പെടുത്തി 27 പദ്ധതികളോടെ ‘ഏവിയേഷന് ഹബ് ’യാഥാര്ഥ്യമാക്കുമെന്നും ലോകോത്തര ലെഗസി സര്വകലാശാലകളെ ആകര്ഷിക്കുന്നതിനായി കേരള നോളഡ്ജ് വാലി സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്ഐടി ഡയറക്ടര് പ്രഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായിരുന്നു. എം.കെ. രാഘവന് എംപി, എം.എ. റസാഖ് എംഎല്എ, അനന്ത് ടെക്നോളജീസിന്റെ സ്ഥാപകനും ചെയര്മാനുമായ ഡോ. സുബ്ബ റാവു പവുലൂരി, എന്ഐടി പൂര്വവിദ്യാര്ഥി സംഘടന പ്രസിഡന്റ് തങ്കച്ചന് തോമസ്, രജിസ്ട്രാര് പ്രഫ. സുനില് ജേക്കബ് ജോണ്, ഐഎസിആര് ഡീന് പ്രഫ. എസ്. കുമാരവേല്, സി പ്രൈം ചെയര്പേഴ്സണ് ഡോ. മനീഷ് ചന്ദ്രന് എന്നിവര് പ്രസംഗിച്ചു.
Kerala
കോഴിക്കോട്: രാത്രി പട്രോളിംഗ് നടത്തിയ പോലീസിന് നേരെ സിറിഞ്ച് ഉപയോഗിച്ച് ആക്രമണം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറ സ്ക്വയറിൽ നടന്ന സംഭവത്തിൽ രാമനാട്ടുകര സ്വദേശികളായ രജാദ് (38), ബെനി ലോയ്ഡ് (48), നന്ദകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ എംഎസ്പിയിലെ സിവിൽ പോലീസ് ഓഫീസർ കെ. ആദർശിനാണ് പരിക്കേറ്റത്. മാനാഞ്ചിറ സ്ക്വയറിനുള്ളിൽ എന്തോ പ്രശ്നമുണ്ടെന്ന വിവരത്തെ തുടർന്നാണ് പട്രോളിംഗ് സംഘം സ്ഥലത്തെത്തിയത്.
അറുപേർ ഉൾപ്പെട്ട സംഘത്തിലെ രണ്ടുപേർ പോലീസിനെ കണ്ട് ഓടിയിരുന്നു. തുടർന്ന് ബാക്കിയുള്ള നാലുപേരെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ കൈയിലുണ്ടായിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശിനെ ആക്രമിച്ചത്. പിന്നാലെ ഇവരും ഓടി രക്ഷപ്പെട്ടു.
പിടിയിലായവരെ ചോദ്യം ചെയ്തുവരുകയാണ്. സംഭവത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Kerala
കോഴിക്കോട്: ഡാൻസാഫ് എസ്ഐ ചമഞ്ഞ് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് മറിച്ചുവിൽപ്പന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം സ്വദേശി റോജിത്തിനെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് എയർ പിസ്റ്റൾ, കൈവിലങ്ങ്, 2.5 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു.
കൃത്രിമമായി നിർമിച്ച പോലീസ് ഐഡി കാർഡും എസ്ഐയുടെ യൂണിഫോം ധരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ലഹരി കൈവശം വയ്ക്കുന്ന യുവാക്കളെ പിന്തുടർന്ന് താൻ ഡാൻസാഫ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ലഹരിവസ്തുക്കൾ പിടിച്ചെടുക്കുന്നത്. തുടർന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്നു.
പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കൾ പിന്നീട് മറ്റുള്ളവർക്ക് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. റോജിത്തിന്റെ തട്ടിപ്പിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രാമനാട്ടുകര ഭാഗത്തുനിന്ന് ഇയാൾ പിടിയിലായത്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ. ചേർത്തുപിടിക്കേണ്ടവർ തന്നെ ചതിച്ചു. ഇതാണ് തന്റെ നിശബ്ദമായ പിന്മാറ്റത്തിന് കാരണമെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചതിച്ചതാര്? ചന്തു തന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല എന്ന വാക്കുകളോടെയാണ് അൻവറിന്റെ കുറിപ്പ് തുടങ്ങുന്നത്. കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് പോസ്റ്റിൽ പ്രധാനമായും വിമർശനം. ബേപ്പൂരിലെ തോൽവിയെക്കുറിച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎ നടത്തിയ പ്രസംഗം പങ്കുവെച്ചായിരുന്നു അൻവറിന്റെ പ്രതികരണം.
പാളയത്തിലെ ചതിയും പിന്നിൽനിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചുവെന്ന് അൻവർ പറഞ്ഞു. കെട്ടിവെച്ച കാശ് തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്തവരിൽ ഭൂരിഭാഗം പേരും വിജയിച്ചത് തന്റെ പോരാട്ടത്തിന്റെ ഫലം കൂടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബേപ്പൂർ മണ്ഡലത്തിൽ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് വിജയിച്ചത്.
ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ പിണറായിസത്തിനും മരുമോനിസത്തിനും കുടുംബാധിപത്യത്തിനും എതിരായി താൻ ഒറ്റയാൾ പോരാട്ടം നടത്തി. താൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
District News
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല് കോളജ് ആശുപത്രിയുടെ വികസനത്തിനും ചികിത്സാ സൗകര്യങ്ങള് അത്യാധുനികവല്ക്കരിക്കുന്നതിനുമായി 5.13 കോടി രൂപയുടെ പദ്ധതികള്ക്ക് സര്ക്കാരിന്റെ ഭരണാനുമതി ലഭിച്ചു.
കേന്ദ്ര സര്ക്കാരിന്റെ എസ്എഎസ് സിഐ (സ്പെഷല് അസിസ്റ്റന്സ് ടു സ്റ്റേറ്റ്സ് ഫോര് കാപിറ്റല് ഇന്വെസ്റ്റ്മെന്റ്) പദ്ധതിയിലൂടെ അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ഉപകരണങ്ങള് വാങ്ങുന്നതിനും ആശുപത്രി വികസന സമിതി ഫണ്ടില് നിന്ന് 13 ലക്ഷം രൂപ ചെലവഴിച്ച് ന്യൂക്ലിയര് മെഡിസിന് വിഭാഗത്തില് പുതിയ റേഡിയോ തെറാപ്പി സൗകര്യങ്ങള് ഒരുക്കുന്നതിനുമാണ് അനുമതി.
ഹാര്ട്ട് ട്രാന്സ്പ്ലാന്റ് ഐസിയുവും ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പും
എസ്എ എസ് സിഐ പദ്ധതി പ്രകാരം മെഡിക്കല് കോളജിലെ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിനും പ്ലാസ്റ്റിക് സര്ജറി വിഭാഗത്തിനുമായാണ് അഞ്ചുകോടി രൂപയുടെ ഉപകരണങ്ങള് വാങ്ങുന്നത്. ഇതിന്റെ ആദ്യഗഡുവായ 3.3 കോടി രൂപ സര്ക്കാര് ഇതിനകം അനുവദിച്ചിട്ടുണ്ട്.
ഉപകരണങ്ങള് ഇ-ടെന്ഡര് വഴി സമയബന്ധിതമായി വാങ്ങുന്നതിനുള്ള നടപടികള് ആരംഭിക്കാന് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര്ക്ക് സര്ക്കാര് നിര്ദേശം നല്കി.
ന്യൂക്ലിയര് മെഡിസിന് വിഭാഗത്തിന് പുതിയ ഡിലേ ടാങ്കുകള്
കേരളത്തിലെ സര്ക്കാര് മേഖലയില് ഹൈഡോസ് റേഡിയോ ഐസോടോപ്പ് തെറാപ്പി സൗകര്യമുള്ള ഏക കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല് കോളജിലെ ന്യൂക്ലിയര് മെഡിസിന് വിഭാഗം.
റേഡിയോ അയോഡിന് തെറാപ്പി സ്ഥിരമായി നടന്നു വരുന്ന ഇവിടെ നിലവിലുള്ള ഡിലേ ടാങ്കിന് 30 വര്ഷത്തിലധികം പഴക്കമുണ്ട്.
ഈ വിഭാഗത്തിന്റെ സുഗമമായ പ്രവര്ത്തനത്തിന് അടിയന്തരമായി 6000 ലിറ്റര് ശേഷിയുള്ള രണ്ടു പുതിയ ഡിലേ ടാങ്കുകള് നിര്മിക്കാന് പൊതുമരാമത്ത് വകുപ്പ് സമര്പ്പിച്ച 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതിയായത്.
ഈ തുക ആശുപത്രി വികസന സമിതി ഫണ്ടില് നിന്ന് വിനിയോഗിക്കാന് അനുമതി നല്കിക്കൊണ്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി
Kerala
കോഴിക്കോട്: പഞ്ചസാരയും സിങ്ക് അസിറ്റേറ്റും ഉപയോഗിച്ച് ഒറ്റഘട്ടത്തിൽ വെറും ഏഴ് മിനിറ്റിനുള്ളിൽ റെഡ്യൂസ്ഡ് ഗ്രാഫീൻ ഓക്സൈഡ്–സിങ്ക് ഓക്സൈഡ് നാനോ കോംപോസിറ്റ് നിർമിക്കുന്ന നൂതനവും പരിസ്ഥിതി സൗഹൃദവുമായ സാങ്കേതികവിദ്യ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഫിസിക്സ് വിഭാഗം വികസിപ്പിച്ചു. ഗവേഷക രേഷ്മ എസ്. ഫിലിപ്പും ഗവേഷണ ഗൈഡ് പ്രഫ. മെറിൽ മാത്യുവും ചേർന്നാണ് ഗവേഷണം നടത്തിയത്.
പരമ്പരാഗത രീതികളിൽ ഇത്തരം നാനോ കോംപോസിറ്റുകൾ നിർമിക്കാൻ മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ ആവശ്യമായി വരുന്നതിനൊപ്പം വിഷകരമായ രാസവസ്തുക്കളും സങ്കീർണമായ നിരവധി ഘട്ടങ്ങളും ആവശ്യമാണ്.
ഇതിൽനിന്ന് വ്യത്യസ്തമായി, പുതിയ ഒറ്റഘട്ട താപവിഘടന രീതിയിൽ വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യവുമായ പഞ്ചസാരയും സിങ്ക് അസിറ്റേറ്റും ഉപയോഗിച്ച് വെറും ഏഴ് മിനിറ്റിൽ കോംപോസിറ്റ് നിർമിക്കാനാകുന്നു. ഈ രീതി വേഗമേറിയതും ചെലവു കുറഞ്ഞതും വൻതോതിലുള്ള ഉത്പാദനത്തിന് അനുയോജ്യവുമാണ്.
ഭാരലോഹങ്ങളാൽ മലിനമായ ജലത്തിലെ വിഷലോഹങ്ങളുടെ ശുദ്ധീകരണമാണ് കോംപോസിറ്റിന്റെ പ്രധാന ഉപയോഗങ്ങളിലൊന്ന്. ക്രോമിയം മലിനീകരണത്തിന്റെ അപകടസാധ്യത കുറയ്ക്കാൻ സഹായകമാണ്. ലെഡ് പോലുള്ള വിഷലോഹങ്ങളും കാര്യക്ഷമമായി നീക്കം ചെയ്യാൻ കോംപോസിറ്റിന് സാധിക്കും.
ജലത്തിലെ ജൈവ മലിനീകരണങ്ങളായ മിഥിലീൻ ബ്ലൂ, റോഡാമിൻ ബി, ആന്റിബയോട്ടിക്കായ ഓഫ്ലോക്സാസിൻ തുടങ്ങിയവയെ പ്രകാശപ്രേരിത രാസവിഘടനത്തിലൂടെ നീക്കം ചെയ്യാനും കോംപോസിറ്റിന് കഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബാക്ടീരിയകൾക്കെതിരേയും ഊർജസംഭരണത്തിനും
ശക്തമായ ബാക്ടീരിയവിരുദ്ധ പ്രവർത്തനം ഉപയോഗപ്പെടുത്തിയാൽ കോംപോസിറ്റ് ജലശുദ്ധീകരണത്തിനും അണുനശീകരണത്തിനും ജൈവചികിത്സാ രംഗത്തും സാധ്യതയുണ്ട്.
ഈ കോംപോസിറ്റിന് മികച്ച വൈദ്യുതസംഭരണി (supercapacitor) സ്വഭാവസവിശേഷതകൾ ഉണ്ടെന്നതിനാൽ ഊർജസംഭരണ ഉപകരണങ്ങളുടെ നിർമാണത്തിലും പ്രയോഗസാധ്യതയുണ്ട്. ഗവേഷണത്തിന്റെ വിവിധ ഫലങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഗവേഷണത്തിന്റെ ശാസ്ത്രീയ പ്രാധാന്യത്തിനും അന്താരാഷ്ട്ര അംഗീകാരത്തിനും തെളിവാണ്.
Kerala
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് മാറ്റിയത്.
തെരഞ്ഞെടുപ്പ് സമയത്താണ് എ.വി. ദിനേശ് വടകരയിൽ ചുമതലയേറ്റത്. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വിപുലമാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അധ്യാപികമാർ വിദ്യാർഥികളെ മയക്കുമരുന്ന് കൈമാറ്റത്തിനും പണമിടപാടുകൾക്കും ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
മയക്കുമരുന്ന് കൈമാറ്റത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി വിദ്യാർഥികളെ മറയാക്കിയോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. പണമിടപാടുകൾക്കായി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. കേസിലെ ഡിജിറ്റല് തെളിവുകള് പൂര്ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ അധ്യാപികമാരായ കീര്ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ് രേഖകളും എസ്ഐടി വിശദമായി പരിശോധിക്കുകയാണ്.
Kerala
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തില് കോഴിക്കോട് കോര്പ്പറേഷനില് നാടകീയ രംഗങ്ങള്. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്. മേയറുടെ നേതൃത്വത്തില് എല്ഡിഎഫ് അംഗങ്ങള് ദേശീയ ഗാനവും ബിജെപി കൗണ്സിലര്മാര് വന്ദേമാതരവും ആലപിക്കുകയായിരുന്നു.
രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിക്കുകയായിരുന്നു. ബിജെപി കൗണ്സിലര്മാര് വന്ദേമാതരം ആലപിച്ചപ്പോള് മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള് വന്ദേമാതരം പൂര്ണ്ണമായും ആലപിക്കുകയായിരുന്നു.
മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗണ്ലിസര്മാര് കുറ്റപ്പെടുത്തി. മേയര് ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള് വിമര്ശിച്ചു.'നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോള് മേയര് ഒന്നുംപറഞ്ഞില്ല. ആശംസകള് പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള് വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്'- ബിജെപി കൗണ്സിലര് ആരോപിച്ചു.
അതേസമയം, ദേശീയഗാനവും വന്ദേമാതരവും ഒരേ സമയം ചേരിതിരിഞ്ഞ് ആലപ്പിച്ച് ഈ ദേശീയ പ്രതീകങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Kerala
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മേരിക്കുന്ന് സ്വദേശിനിയായ അസ്മയെ ആക്രമിച്ച കേസിൽ പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) ആണ് മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അസ്മ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി പണം ആവശ്യപ്പെട്ടു. പണം നൽകാതിരുന്നതോടെ യുവതിയെ ആക്രമിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് വീടിന്റെ ജനൽച്ചില്ലുകളും വീട്ടുപകരണങ്ങളും പ്രതി അടിച്ചുതകർത്തു. പ്രതിക്കെതിരെ ചങ്ങനാശേരി, കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
District News
കോഴിക്കോട്: മലയാളിയുടെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട്ട് വിശാലമായ സാംസ്കാരിക പാർക്കൊരുക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. എം.ടിയുടെ വീട് സന്ദർശിച്ച ശേഷം കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 50 കോടി വകയിരുത്തിയിട്ടുണ്ട്. കേവല സ്മാരകം എന്ന നിലയിലല്ല, വിവിധ കലാരൂപങ്ങളുടെ പഠന-ഗവേഷണങ്ങൾക്കുള്ള വേദിയായി ഇത് മാറും. ചരിത്ര-സാഹിത്യ മ്യൂസിയം, വിശാലമായ ലൈബ്രറി, ബുക്ക് ഷോപ്പ്, ആർട്ട് ഗ്യാലറി, സിനിമാ തിയേറ്റർ, എഴുത്തുകാരുടെ ശബ്ദ മ്യൂസിയം എന്നിവയും ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും ശിൽപശാലകൾക്കുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. വിദേശത്തുനിന്ന് എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും മറ്റും എത്തിയാൽ താമസിക്കാനുള്ള ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഫുഡ്കോർട്ടുമെല്ലാം ഇതോടനുബന്ധിച്ച് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചരിത്രത്തെയും സാഹിത്യത്തെയും സംസ്കാരത്തെയുമെല്ലാം പുതിയ തലമുറയുടെ മുമ്പിൽ അവതരിപ്പിക്കുന്ന ഒരു വിജ്ഞാന കേന്ദ്രമാകും എം.ടി വാസുദേവൻ നായരുടെ പേരിൽ ഒരുക്കുക. രാജ്യത്തെ തന്നെ ഈ രൂപത്തിലുള്ള ആദ്യത്തെ പാർക്കായിരിക്കും കോഴിക്കോട് യാഥാർഥ്യമാകുക.
ഉമ്പായിയുടെ പേരിലുള്ള അക്കാദമിയും ഈ സാമ്പത്തിക വർഷം തന്നെ ആരംഭിക്കും. ഇവ രണ്ടിനും സ്ഥലം കണ്ടെത്താൻ കോഴിക്കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരായ കെ ജയന്ത്, കെ. പ്രവീൺകുമാർ ഉൾപ്പെടെയുള്ളവർ മന്ത്രിയെ അനുഗമിച്ചു. വീട്ടിലെത്തിയ മന്ത്രിയെ എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും മുൻ മന്ത്രി എം.കെ. മുനീറും ചേർന്ന് സ്വീകരിച്ചു.
Kerala
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (8-8-26) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ആണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അങ്കണവാടികൾ, മദ്രസകൾ , ട്യൂഷൻ സെന്റുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.
Kerala
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില് അപകീര്ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്ന പരാതിയില് കോഴിക്കോട് സൈബര് പോലീസ് കേസെടുത്തു.
ബേപ്പൂര് കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. രാജീവന് നല്കിയ പരാതിയില് ‘നിതിന് കക്കേടത്ത്’എന്ന ഫേസ്ബുക്ക് ഐഡിക്കെതിരേയാണു കേസ് രജിസ്റ്റര് ചെയ്തത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്ക്കു നല്കിയ പരാതി സൈബര് എസിപിക്കു കൈമാറുകയായിരുന്നു. ലഹളയുണ്ടാക്കുന്നതിനും പൊതുസമൂഹത്തില് കലഹം സൃഷ്ടിക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രതി സാമൂഹിക മാധ്യമത്തില് പോസ്റ്റ് പ്രചരിപ്പിച്ചുവെന്ന് എഫ്ഐആറില് പറയുന്നു.
ഐപിസി, ഐടി ആക്ട് എന്നിവയുടെ വിവിധ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്ബി ഐഡിയുടെ ഉടമയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫേസ്ബുക്ക് അധികൃതരില്നിന്നു വിവരങ്ങള് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
National
ബംഗളൂരു: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയിൽ ട്രെയിൻ സർവീസുകൾ താറുമാറായി. ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. സുരക്ഷ മുൻനിർത്തി ഇതുവഴിയുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയും ചിലത് പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 8.45 ഓടെയാണ് കനത്ത മഴയ്ക്കിടയിൽ ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും മണ്ണ് നീക്കം ചെയ്യലും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഇടയ്ക്കിടെ വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും പ്രതിസന്ധിയാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഗതാടസം തടസപ്പെട്ടതിനെ തുടർന്ന് ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ കുടുങ്ങിയ യാത്രക്കാർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ചയിലെ മംഗളൂരു ജംഗ്ൻ - യശ്വന്ത്പുര എക്സ്പ്രസും (16540), യശ്വന്ത്പുര - മംഗളൂരു ജംഗ്ൻ എക്സ്പ്രസും (16575) പൂർണമായി റദ്ദാക്കി.
കൂടാതെ നിരവധി ട്രെയിനുകൾ സർവീസ് വെട്ടിച്ചുരുക്കി. എസ്എംവിടി ബംഗളൂരു - മുരുഡേശ്വർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു - കോഴിക്കോട് എക്സ്പ്രസ്, വിജയപുര - മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നിവ ഹാസനിലും, കെഎസ്ആർ ബംഗളൂരു - കാർവാർ എക്സ്പ്രസ് സക്ലേശ്പുരിലും യാത്ര അവസാനിപ്പിച്ചു.
മുരുഡേശ്വർ - എസ്എംവിടി ബംഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും, കോഴിക്കോട് - കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു.
Kerala
കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ റോഷൻ (39) ആണ് മരിച്ചത്. കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട ആദിൽ. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്താണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എങ്കിലും ഇക്കാര്യത്തിൽ പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികൾ ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: മെഡിക്കല് കോളജില് രോഗിയുടെ സഹായിയായി എത്തിയ ഹോംനഴ്സ് ഹാഷിഷ് ഓയിലുമായി പിടിയില്.
വയനാട് മേപ്പാടി സ്വദേശിനിയും നിലവില് കാസര്ഗോഡ് താമസക്കാരിയുമായ അശ്വതി (32)യെയാണ് 56.59 ഗ്രാം ഹാഷിഷ് ഓയിലുമായി മെഡിക്കല് കോളജ് പോലീസ് പിടികൂടിയത്.
മെഡിക്കല് കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ വാര്ഡില് രോഗിയുടെ സഹായത്തിനായി എത്തിയതായിരുന്നു യുവതി. ഇവരുടെ കൈയിലുള്ള രണ്ടു വെളിച്ചെണ്ണക്കുപ്പികളില് ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്. അശ്വതിയുടെ പെരുമാറ്റത്തില് സംശയം തോന്നിയ ജീവനക്കാര് വിവരം പോലീസില് അറിയിക്കുകയായിരുന്നു.
മെഡിക്കല് കോളജ് എസ്ഐ തുളസിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചു.
ജയിലില് കഴിയുന്ന ഭര്ത്താവിനു കൈമാറുന്നതിനുവേണ്ടിയാണു ഹാഷിഷ് ഓയില് കൈവശം വച്ചതെന്നാണ് ഇവര് പ്രാഥമിക ചോദ്യംചെയ്യലില് പോലീസിനോടു പറഞ്ഞത്.
Kerala
കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയില് കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇരിങ്ങല്ലൂര് സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി നായകള് കൂട്ടമായി കരച്ചിലായിരുന്നെന്നും നല്ല മഴയായതിനാല് ശ്രദ്ധിച്ചില്ലെന്നുമാണ് അയല്വാസിയുടെ മൊഴി. ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണ വിവരം പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇതോടെയാണ് പോലീസ് എത്തി പരിശോധിക്കുന്നത്.
അതേസമയം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാര് പറയുന്നു. എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാര്ക്കാണ് വീട് വാടകയ്ക്ക് നല്കിയതെന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ലെന്നും നാട്ടുകാര് പറയുന്നു.
Kerala
കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്തി വെളിച്ചണ്ണ മില്ലിനാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. മില്ലിൽ ഉണ്ടായിരുന്ന തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർധിച്ചത്. തീപടർന്നതിന് പിന്നാലെ തൊഴിലാളികൾ സുരക്ഷിതമായി പുറത്തിറങ്ങിയെന്നാണ് വിവരം.
SUNDAY DEEPIKA
കടലിന്റെയും കപ്പലിന്റെയും കച്ചവടത്തിന്റെയും സഹസ്രാബ്ദ ചരിത്രത്തിനൊപ്പം അവിസ്മരണീയമാണ് കോഴിക്കോടന് രുചിവൈവിധ്യം. അറബിനാടുകളില്നിന്ന് കപ്പലിറങ്ങിവന്ന വിഭവങ്ങളും മലബാറിന്റെ തനത് പാചകവും കൈകോര്ത്തപ്പോള് പാത്രത്തില് നിറഞ്ഞത് ആരെയും കൊതിപ്പിക്കുന്ന ഭക്ഷണസംസ്കാരമാണ്. വിവിധ രാജ്യങ്ങളില്നിന്നുള്ള സഞ്ചാരികളുടെയും വ്യാപാരികളുടെയും ഇടപെടല്കൊണ്ട് സമ്പന്നമായതാണ് സാമൂതിരിനാട്ടിലെ ആഹാരപ്പെരുമ. അറബികള്, പേര്ഷ്യക്കാര്, പോര്ച്ചുഗീസുകാര് എന്നിവരുടെ സാംസ്കാരിക സ്വാധീനം കോഴിക്കോടന് വിഭവങ്ങളില് പ്രകടമാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന മഹാനഗരം ഇന്ന് കേരളത്തിന്റെ ഭക്ഷണ തലസ്ഥാനമായി അറിയപ്പെടുന്നു.
മൊഹബത്ത് സുലൈമാനി
മലബാറിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന കോഴിക്കോടിന്റെ സായന്തനങ്ങള്ക്ക് സുലൈമാനി ചായയുടെ സുഗന്ധമുണ്ട്. നാരങ്ങാനീരും പുതിനയിലയും ഏലക്കയും ചേര്ത്ത സുലൈമാനി വെറും ചായയല്ല, കോഴിക്കോട്ടുകാരുടെ സ്നേഹമാണ്. 2012ല് പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല് എന്ന മലയാള ചലച്ചിത്രം കോഴിക്കോടിന്റെ തനത് രുചികളെയും സംസ്കാരത്തെയും അതിമനോഹരമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. അന്വര് റഷീദ് സംവിധാനം ചെയ്ത് അഞ്ജലി മേനോന് തിരക്കഥയെഴുതിയ ചിത്രം കോഴിക്കോട് ബീച്ചും അവിടത്തെ ‘സുലൈമാനി’ പ്രണയവും മലബാര് വിഭവങ്ങളും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില് എത്തിച്ചു. ഈ സിനിമയിലൂടെ ഏറ്റവും പ്രശസ്തമായ ഒന്നാണ് സുലൈമാനി . ‘ഓരോ സുലൈമാനിയിലും അല്പം മൊഹബത്ത് (സ്നേഹം) വേണം’ എന്ന കരീംക്കയുടെ (തിലകന്) ഡയലോഗ് ഏറെ ജനപ്രിയമാണ്.
രുചിയുടെ സുല്ത്താന്
കോഴിക്കോടന് രുചിയുടെ സുല്ത്താനാണ് ദം ബിരിയാണി. നീളമുള്ള ബസ്മതി അരിക്ക് പകരം സുഗന്ധമുള്ള ചെറിയ കെമ (ജീരകശാല) അരി ഉപയോഗിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. മസാല അധികം കുത്തിനിറയ്ക്കാതെ നെയ്യും അല്പം പച്ചമുളകും മല്ലിയിലയും പുതിനയും ചേര്ത്താണ് ചിക്കനും മട്ടനുമൊക്കെ വേവിക്കുന്നത്. ദം പൊട്ടിയൊഴുകുന്ന ബിരിയാണി കഴിച്ചില്ലെങ്കില് കോഴിക്കോട്ടേക്കുള്ള യാത്ര പൂര്ണമാവില്ല. മാംസവും മസാലകളും അരിയും ഒരുമിച്ച് പാകം ചെയ്ത് ചെമ്പില് കനലിട്ട് ദം ചെയ്തെടുക്കുന്ന ബിരിയാണിയുടെ മണം കോഴിക്കോടിന്റെ തെരുവുകളില് പടര്ന്നുകിടക്കുന്നു. നെയ്യുടെയും മല്ലിയിലയുടെയും നേര്ത്ത സുഗന്ധമുള്ള, എരിവ് കുറഞ്ഞ ഈ ബിരിയാണി മലബാര് പാചകകലയുടെ മകുടോദാഹരണമാണ്.
കടലോരം ചേര്ന്നുള്ള കോഴിക്കോട് സീഫുഡ് പ്രേമികളുടെ സ്വര്ഗമാണ്. മണ്ചട്ടിയില് വറ്റിച്ചെടുത്ത നാടന് മീന്കറിയും വെളിച്ചെണ്ണയില് മൊരിച്ച മീനും കല്ലുമ്മക്കായ നിറച്ചതുമെല്ലാം ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളാണ്. കല്ലുമ്മക്കായ നിറച്ചത് കോഴിക്കോടിന്റെ സ്വന്തം സിഗ്നേച്ചര് വിഭവമാണ്.
കോഴിക്കോടിന്റെ ഹൃദയഭാഗമായ എസ്.എം. സ്ട്രീറ്റ് അഥവാ മിഠായിത്തെരുവിലേക്ക് നടക്കുമ്പോള് കൈയാട്ടി വിളിക്കുക പല നിറങ്ങളിലുള്ള ഹല്വകളുടെ മധുരപ്പൊതികളാണ്. ശുദ്ധമായ വെളിച്ചെണ്ണയിലും നെയ്യിലുമാണ് പരമ്പരാഗത കോഴിക്കോടന് ഹല്വ തയാറാക്കുന്നത്. പഴയകാലത്തെ കറുത്ത ഹല്വയില് തുടങ്ങി ഇഇക്കാലത്ത് കൈതച്ചക്ക, മാമ്പഴം, പാഷന് ഫ്രൂട്ട്, ഡ്രൈ ഫ്രൂട്ട്സ്, കരിക്ക് തുടങ്ങി നാനാതരം ഹല്വകള് ലഭ്യമാണ്. നാവില് വച്ചാല് അലിഞ്ഞുപോകുന്ന മധുരം കോഴിക്കോട് വിട്ടുപോകുന്ന ഏതൊരു സഞ്ചാരിയുടെയും കൈകളില് കരുതലായി കാണും.
കോഴിക്കോടന് ഹല്വ ചരിത്രം
‘ഹുല്വ് ’ (ഔഹം) എന്ന അറബി വാക്കില്നിന്നാണ് ഹല്വ എന്ന പേരുണ്ടായത്. സുഗന്ധവ്യഞ്ജനങ്ങള് തേടി കോഴിക്കോട്ടെത്തിയ അറബ് വ്യാപാരികളാണ് ഈ മധുരപലഹാരം ആദ്യമായി മലബാറിലെത്തിച്ചത്. പില്ക്കാലത്ത് സാമൂതിരി ഭരണകാലത്ത് കൊട്ടാരത്തില് ഹല്വ ഉണ്ടാക്കാൻ ഗുജറാത്തില്നിന്നും വിദഗ്ധ പലഹാര പാചകക്കാരെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതായി ചരിത്രരേഖകളില് കാണാം. ഇപ്പോള് കോട്ടപ്പറമ്പ് ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം മുന്കാലത്ത് സാമൂതിരി കൊട്ടാരമായിരുന്നത്രെ. അന്ന് അടുക്കളയ്ക്കായി നല്കിയ സ്ഥലം മിഠായിത്തെരുവായി മാറിയതെന്നാണ് പറയുന്നത്. കോഴിക്കോട്ട് വന്നാല് ഹല്വ വാങ്ങാതെ മടക്കമില്ലെന്ന പാരമ്പര്യത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ ആധിപത്യം സ്ഥാപിച്ച കാലത്ത് ബ്രിട്ടീഷുകാരും പോര്ച്ചുഗീസുകാരും വരെ ഹല്വയുടെ രുചിയറിഞ്ഞവരാണ്. നഗരത്തില് എവിടെ ചെന്നാലും കറുപ്പും മഞ്ഞയും പച്ചയും വെള്ളയുമൊക്കെയായി വ്യത്യസ്ത നിറങ്ങളില് പായ്ക്ക് ചെയ്ത ഹല്വ കാണാം. അത് വാങ്ങി ഒരു ചെറിയ കഷണം രുചിക്കാതെ പിന്നെയൊരു സമാധാനം കാണില്ല. കാഴ്ചയുടെ ആകര്ഷണീയതയും നിറവും പായ്ക്കിംഗും കാണുമ്പോള് ആരും അതില് വീഴുകയും വാങ്ങുകയും ചെയ്യും. കോഴിക്കോടന് ഹല്വയും അതോടൊപ്പമുള്ള മറ്റു പലഹാരങ്ങളും തനത് രുചിയില് കിട്ടുന്ന ഇടങ്ങള് നഗരത്തില് നിരവധിയുണ്ട്. എവിടുന്നു വാങ്ങിയാലും കോഴിക്കോടന് ഹല്വയെ വെല്ലാന് മറ്റൊന്നില്ല.
ഇവിടത്തെ കാറ്റിനും സുഗന്ധം
കോഴിക്കോട് ബീച്ചിലെ കാറ്റിന് രുചിക്കൂട്ടുകളുടെ മണമാണ്. തത്സമയം വറുത്തു നല്കുന്ന കല്ലുമ്മക്കായ ഉള്പ്പെടെ കടല്വിഭവങ്ങള് കഴിക്കാന് എപ്പോഴും തിരക്കാണ്. ഇതിനൊപ്പം നഗരത്തിന്റെ സ്വന്തം കണ്ടുപിടിത്തമായ ‘ഐസ് ഒരതി’ (ശരബത്ത്) കൂടിയുണ്ടെങ്കില് ബീച്ച് അനുഭവം പൂര്ണമായി. പല നിറത്തിലുള്ള സിറപ്പുകളും പഴങ്ങളും ചേര്ത്ത തണുത്ത പാനീയം വേനല്ച്ചൂടിന് വലിയ ആശ്വാസമാണ്.
നേന്ത്രപ്പഴം ഉടച്ച് തേങ്ങയും കശുവണ്ടിപ്പരിപ്പും മധുരവും നിറച്ച് വറുത്തെടുക്കുന്ന ഉന്നക്കായും കോഴിമുട്ടയുടെ മഞ്ഞക്കരുകൊണ്ട് നൂലുപോലെ ഉണ്ടാക്കുന്ന മധുരപലഹാരം മുട്ടമാലയും മുട്ടസുര്ക്കയും ചട്ടിപ്പത്തിരിയും ഇറച്ചിപ്പത്തിരിയും കല്ലുമ്മക്കായ നിറച്ചതും സായാഹ്നങ്ങളിലെ ജനപ്രിയ പലഹാരങ്ങളാണ്. തെക്കേപ്പുറം, കുറ്റിച്ചിറ പ്രദേശങ്ങളിലെ മുസ്ലിം കുടുംബങ്ങളുടെ അടുക്കളകളിലാണ് പത്തിരി, ചട്ടിപ്പത്തിരി, ഉന്നക്കായ, മുട്ടമാല, എളഞ്ഞി തുടങ്ങിയ വിഭവങ്ങള് പിറക്കുന്നത്. നാളികേരവും അരിയും നെയ്യും സമന്വയിപ്പിച്ചുള്ള ഇവയുടെ രുചി സവിശേഷമാണ്.
പാല്, വറുത്ത അവില്, നേന്ത്രപ്പഴം, അണ്ടിപ്പരിപ്പ്, ഐസ്ക്രീം എന്നിവ ചേര്ത്ത് വലിയ ഗ്ലാസില് നല്കുന്ന അവില് മില്ക്ക് മറ്റൊരു തനത് പാനീയമാണ്. ഹല്വയ്ക്കൊപ്പം പ്രസിദ്ധമാണ് ചൂടുള്ള ചായയ്ക്കൊപ്പം കഴിക്കുന്ന കനം കുറഞ്ഞ, മൊരിഞ്ഞ കോഴിക്കോടന് നേന്ത്രക്കായ വറുത്തതും.
പരമ്പരാഗത മലബാര് വിഭവങ്ങളെ അറബ്, ഏഷ്യന്, യൂറോപ്യന് സ്വാധീനങ്ങളുമായി സംയോജിപ്പിച്ച് വിസ്മയിപ്പിക്കുന്ന ഫ്യൂഷന് ഫുഡ് നഗരത്തില് സജീവമാണ്. കല്ലുമ്മക്കായ ഫ്രൈ, ബീഫ് മന്തി, കുല്ഫി, പാന് ഏഷ്യന് വിഭവങ്ങള് എന്നിവ പ്രധാനമാണ്.
കോഴിക്കോടിന്റെ തനത് രുചിക്കൂട്ടുകളില് ഒന്നാണ് ഉപ്പിലിട്ടത്. മാങ്ങ, നെല്ലിക്ക, പൈനാപ്പിള്, കാരറ്റ്, കാടമുട്ട, മുന്തിരി എന്നിവ ഉപ്പിലും വിനാഗിരിയിലും മുളകുപൊടി ചേര്ത്ത് ചില്ലുഭരണികളില് സൂക്ഷിച്ച് നല്കുന്ന ഇവ ബീച്ചിലെയും മാനാഞ്ചിറയിലെയും പ്രധാന ആകര്ഷണങ്ങളില് ഒന്നാണ്.
ലോകത്തിന്റെ വിവിധ കോണുകളില്നിന്നുള്ള സഞ്ചാരികള് ഈ മണ്ണില് വന്നിറങ്ങിയപ്പോള് അവര് കൊണ്ടുവന്ന സംസ്കാരവും പാചകരീതികളും കോഴിക്കോടിന്റെ തനത് രുചികളുമായി ലയിച്ചുചേര്ന്നു. ഏത് അര്ധരാത്രിയിലും വിശന്നു വരുന്നവര്ക്ക് വയറും മനസും നിറച്ച് ഭക്ഷണം നല്കുന്ന കോഴിക്കോടന് തെരുവുകള്, ലോകത്തിലെതന്നെ ഏറ്റവും മികച്ച ഫുഡ് ഡെസ്റ്റിനേഷനുകളില് ഒന്നാക്കി മാറ്റിയിരിക്കുന്നു. കോഴിക്കോടന് ഭക്ഷണത്തെ ഇത്രയേറെ ജനപ്രിയമാക്കുന്നത് അതിലെ ചേരുവകള് മാത്രമല്ല, അത് വച്ചുവിളമ്പുന്നവരുടെ മനസുകൂടിയാണ്. ഹോട്ടലില് കയറിയാല് സ്വന്തം വീട്ടിലെത്തിയ അതിഥിയെപ്പോലെ കരുതി സ്നേഹം മേമ്പൊടിചേര്ത്തു വിളമ്പുന്ന ആതിഥ്യമര്യാദയാണ് കോഴിക്കോടിന്റെ തനിമയുള്ള രുചിക്കൂട്ട്. അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകള് കഴിഞ്ഞിട്ടും ഫാസ്റ്റ് ഫുഡുകള് പലതു വന്നിട്ടും കോഴിക്കോടന് രുചിയുടെ പെരുമ ഒട്ടും മങ്ങാതെ ലോകത്തിനു മുന്നില് പേരെടുത്തു നില്ക്കുന്നത്.
Kerala
കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്ച്ചെ 5.45ന് താഴെ കൂടരഞ്ഞിയിലുണ്ടായ അപകടത്തിൽ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്.
അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര് ദിശയില് എത്തിയ കാറും തമ്മില് കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
District News
കോഴിക്കോട്: വിദ്യാര്ഥികള്ക്കിടയില് മികച്ച കായിക സംസ്കാരം വളര്ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്.
കോഴിക്കോട് ഗവ. കോളജ് ഓഫ് ഫിസിക്കല് എഡ്യുക്കേഷനില് കായിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും "മെറിറ്റ് ഡേ' അവാര്ഡ് ദാനവും നിര്വഹിക്കുകയായിരുന്നു മന്ത്രി. കലാലയങ്ങളില് അക്കാദമിക വിഷയങ്ങള്ക്കുള്ള അതേ പ്രാധാന്യം കായിക രംഗത്തിനും നല്കണം.
ക്ലാസ്മുറികളുടെ തുടര്ച്ചയാകണം കായികരംഗം. ഒരു വ്യക്തിയുടെ സമഗ്ര വളര്ച്ചയില് കായികരംഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. കളിക്കളത്തില് നിന്ന് പഠിക്കുന്ന പാഠങ്ങള് വിദ്യാര്ഥികളെ ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെ നേരിടാന് സഹായിക്കുന്നതിനൊപ്പം ശാരീരികവും മാനസികവുമായ കരുത്ത് നല്കുമെന്നും മന്ത്രി പറഞ്ഞു.
മഹത്തായ പാരമ്പര്യവും ചരിത്രവുമുള്ള ഫിസിക്കല് എഡ്യുക്കേഷന് കോളജില് 400 മീറ്റര് ട്രാക്ക് നിര്മിക്കാന് ആവശ്യമായ ഇടപെടലുകള് വിവിധ വകുപ്പുകളുമായി ചേര്ന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
2025-26 അധ്യയന വര്ഷം അക്കാദമിക, കായിക മേഖലകളില് ദേശീയ, അന്തര്ദേശീയ നേട്ടം കൈവരിച്ച വിദ്യാര്ഥികള്ക്കുള്ള അവാര്ഡുകള് മന്ത്രി വിതരണം ചെയ്തു. ചടങ്ങില് അഡ്വ. കെ. ജയന്ത് എംഎല്എ അധ്യക്ഷത വഹിച്ചു. വാര്ഡ് കൗണ്സിലര് ശ്രീജ സുരേഷ്, കാലിക്കട്ട് സര്വകലാശാല സിന്ഡിക്കേറ്റ് അംഗം മധു രാമനാട്ടുകര, കോളജ് പ്രിന്സിപ്പല് ഡോ. കെ. പ്രസന്നകുമാരന്, പ്രോഗ്രാം കോഓഡിനേറ്റര് ഡോ. സുനില് അല്ഫോണ്സ്, പിടിഎ എക്സിക്യൂട്ടീവ് അംഗം സിന്ധു ശ്രീധര്, വിദ്യാര്ഥി പ്രതിനിധി വിപില് വി. ഗോപാല് തുടങ്ങിയവര് പ്രസംഗിച്ചു.
കാലിക്കട്ട് സര്വകലാശാലക്കു കീഴിലാണ് ഗവേഷണ കേന്ദ്രം പ്രവര്ത്തിക്കുക. ആദ്യഘട്ടത്തില് 3.90 കോടി രൂപ ചെലവിട്ടു നിര്മിച്ച കേന്ദ്രത്തില് കായികരംഗത്തെ വിവിധ വിഷയങ്ങളിലായി ഇതുവരെ 17 വിദ്യാര്ഥികള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
District News
വടകര: അഴിയൂര് കോറോത്ത് റോഡിലെ പതിനേഴുകാരനായ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേര്ക്കെതിരേ പോലീസ് കേസെടുത്തു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ആള്ക്കൂട്ട മര്ദനത്തിലും വിചാരണയിലും മനംനൊന്താണ് അഭിജിത്ത് ജീവനൊടുക്കിയതെന്ന് കാണിച്ച് സുഹൃത്തുക്കള് നല്കിയ പരാതിയിലാണ് നടപടി.
റിസ്വാന്, അഭിനവ്, ഷമില്, നസീഫ്, ഷഹബാസ്, മിസ്ഹബ് എന്നിവര്ക്കെതിരേയാണ് ചൊക്ലി പോലീസ് കേസ് രജിസ്റ്റര് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഭിജിത്തിനെ വീട്ടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് ഒളവിലത്ത് വച്ച് ഒരുസംഘമാളുകള് ചേര്ന്ന് തന്നെ മര്ദിച്ചെന്നും ശരീരമാസകലം വേദനയുണ്ടെന്നും അഭിജിത്ത് അമ്മയോടും സഹോദരനോടും പറഞ്ഞിരുന്നു.
എന്നാല് അഭിജിത്തിന്റെ മരണശേഷമാണ് സുഹൃത്തുക്കള് ആള്ക്കൂട്ട വിചാരണയുടെ വിവരങ്ങള് വെളിപ്പെടുത്തുന്നത്. തങ്ങള് ലഹരി ഉപയോഗിച്ചെന്ന് തെറ്റിദ്ധരിച്ച് ഈ സംഘം ക്രൂരമായി മര്ദിച്ചെന്നും അഭിജിത്തിന്റെ മൊബൈല് ഫോണ് പിടിച്ചുവാങ്ങി വീട്ടില് പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള് പറഞ്ഞു.
ഇതില് മനംനൊന്താണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.
District News
കോഴിക്കോട്: കൈകാലുകളിലെ അമിതമായ നീരുവീക്കം (ലിംഫെഡിമ) ബാധിച്ചവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിൽ ഉത്തര കേരളത്തിലെ ആദ്യ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എംഡിയും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.കാൻസർ ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയകൾക്ക് ശേഷമോ റേഡിയേഷൻ മൂലമോ മറ്റു അണുബാധകൾ കൊണ്ടോ ശരീരത്തിലെ ലിംഫ് നാളികൾക്ക് ഉണ്ടാകുന്ന തകരാറുകൾ കാരണം കൈകാലുകളിൽ വലിയ രീതിയിൽ നീരുവീക്കം രൂപപ്പെടുന്ന അവസ്ഥയാണ് ലിംഫെഡിമ.
രോഗികൾക്ക് ലോകോത്തര നിലവാരത്തിലുള്ളതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ആസ്റ്ററിന്റെ എക്കാലത്തെയും ലക്ഷ്യമെന്നും വർഷങ്ങളായി ലിംഫെഡിമ മൂലം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി രോഗികൾക്ക് പുതിയ ക്ലിനിക്ക് വലിയൊരു ആശ്വാസമാകുമെന്നും ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എം.ഡി. വരുൺ ഖന്ന പറഞ്ഞു.
രോഗികളെ സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാൻ സഹായിക്കുന്ന സമഗ്രമായ പരിചരണമാണ് പ്രത്യേക ക്ലിനിക്കിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സെബിൻ വി. തോമസ് പറഞ്ഞു.
District News
മുക്കം: മാസങ്ങൾക്ക് മുമ്പ് തുടങ്ങുകയും ഇപ്പോഴും പാതിവഴിയിൽ നിൽക്കുകയും ചെയ്യുന്ന മുക്കം ടൗൺ സൗന്ദര്യവത്കരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കാൻ നിർദേശം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സി.കെ. കാസിം എംഎൽഎ നിർദേശം നൽകിയത്. പ്രവൃത്തിക്കെതിരേ വ്യാപാരികളുടെയും യാത്രക്കാരുടെയും നിരന്തര പരാതികൾ ഉയർന്നിരുന്നു എങ്കിലും ഇതൊന്നും വകവെക്കാതെ കരാറുകാരൻ മുന്നോട്ട് പോവുന്ന സാഹചര്യമായിരുന്നു.
പ്രവൃത്തിയുടെ ഭാഗമായി മാസങ്ങളായി പല സ്ഥലങ്ങളിലും പൊളിച്ചിടുകയും പുതിയ സ്റ്റാൻഡ് അടച്ചിടുകയും ചെയ്തതോടെ മുക്കത്തെ വ്യാപാരികൾക്ക് പെരുന്നാൾ കച്ചവടവും പൂർണമായും നഷ്ടമായിരുന്നു. ഇനിയാകെ പ്രതീക്ഷിക്കുന്ന ഓണം സീസൺ കൂടി നഷ്ടമാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ ആദ്യം സ്ഥലം സന്ദർശിക്കുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പ്, ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരുകയും ചെയ്തത്.
ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാത്ത തരത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും അഥോറിറ്റിയുടെയും പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും പുതിയ ബസ് സ്റ്റാൻഡ് ഉടൻ തുറന്ന് കൊടുക്കാനും എംഎൽഎ നിർദേശം നൽകി.
എംഎൽഎ ഓഫീസിൽ നടന്ന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ സജീഷ് വയലത്ത്, ശരീഫ് വെണ്ണക്കോട്, സുഹറ വഹാബ്, ജിജി ജയരാജ്, ഹനീഫ തെച്ചിയാട്, ഷബാന, പിഡബ്യൂഡി എക്സിക്യൂട്ടിവ് എൻജിനിയർ കെ.വി. സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.
District News
കോഴിക്കോട് : സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആവർത്തിച്ച് സംഭവിക്കുന്ന മണ്ണിടിച്ചിലും കെട്ടിടനിർമാണ അപകടങ്ങളും നിരവധി മനുഷ്യജീവനുകൾ നഷ്ടമാക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നിർമാണ സ്ഥലങ്ങളിലും നിയമപ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നയമനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
തൊഴിലാളികളുടെ സുരക്ഷാ സംവിധാനങ്ങൾ, മണ്ണിടിച്ചിൽ പ്രതിരോധ നടപടികൾ, എന്ജീനീയറിംഗ് പരിശോധനകൾ എന്നിവ കർശനമായി പാലിക്കുന്നുണ്ടെന്ന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ലേബർ വകുപ്പും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും സംയുക്തമായി കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി ഉറപ്പാക്കണം.
സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച കണ്ടെത്തിയാൽ പ്രവൃത്തി അടിയന്തരമായി നിർത്തിവയ്ക്കാനും ഉത്തരവാദികൾക്കെതിരെ നിയമാനുസൃതം കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.തൊണ്ടയാട്-പന്തീരാങ്കാവ് ബൈപാസിന് സമീപം നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ അതിഥിതൊഴിലാളി മരിച്ച സംഭവത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
District News
വിലങ്ങാട്: പ്രകൃതി താണ്ഡവമാടിയ വിലങ്ങാട് ജീവന് പണയം വച്ച് സെന്സസ് നടത്തേണ്ട അവസ്ഥയില് ജീവനക്കാര്. നീര്ച്ചാലുകള്ക്ക് കുറുകെ കവുങ്ങിന് തടി നിരത്തിയ പാലവും ഉരുള് അവശേഷിച്ച കൂറ്റന് കല്ലുകളും കുത്തി ഒലിച്ചിറങ്ങിയ പാറകളും ഇവരെ ഭീതിപ്പെടുത്തുകയാണ്.
വാണിമേല് പഞ്ചായത്തിലെ എട്ട്, ഒന്പത് വാര്ഡുകളാണ് ഏറെ കഠിനം. ദുഷ്കരമായ വഴികളിലൂടെ നടന്ന ഒരു ദിവസം 20 വീടുകളില് മാത്രമാണ് എത്താനാവുന്നത്. 200 മുതല് 300 വരെ വീടുകളാണ് ടാര്ജറ്റ്. മലയോര മേഖലകളില് നിന്ന് കുടിയിറക്കം തുടങ്ങിയതോടെ പല വീടുകളിലും ആള്ത്താമസം ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്. ഉള്ള വീടുകളിലാണെങ്കില് പകല് സമയങ്ങളില് ആരും ഉണ്ടാവുന്നില്ല. ഇതെല്ലാം താണ്ടിവേണം എന്യൂമറേറ്റമാര് ജോലിചെയ്യാന്.
വീട്ടുകാരെ തേടി നാല് പ്രാവശ്യം വരെ മലകയറി ഇറങ്ങേണ്ടി വന്നെന്നാണ് പലരും പറയുന്നത്. വന മേഖലയോട് ചേര്ന്ന് കിടക്കുന്ന കമ്പിളിപാറ, പൂവത്താം കണ്ടി മേഖലകള് പകല്സമയങ്ങളില് പോലും ഭീതി ജനിപ്പിക്കുന്ന സ്ഥലമാണ്. പന്നി ശല്യവും ഈ മേഖലയിലുണ്ട്. ഉരുള് സര്വനാശം വിതച്ച മഞ്ഞച്ചിളി , പാനോം , ആനക്കുഴി ഭാഗങ്ങളില് താമസക്കാര് നന്നേ കുറവാണ്. ഈ പ്രദേശം മുഴുവന് കാട് മൂടിയ നിലയിലാണ്.
തകര്ന്ന് തരിപ്പണമായ കെട്ടിടാവശിഷ്ടങ്ങള്ക്കരികിലേക്ക് എത്താന് പോലും കാട് വെട്ടിത്തെളിച്ച് വഴികള് ഉണ്ടാക്കണം. മഴ ഒഴിഞ്ഞ് നില്ക്കുന്ന സമയങ്ങളില് മാത്രമേ ഈ പ്രദേശത്ത് കണക്കെടുപ്പ് നടത്താന് കഴിയു എന്നാണ് എന്യൂമറേറ്റര്മാർ പറയുന്നത്.
District News
കോഴിക്കോട്: നൂറുവർഷം പഴക്കമുള്ള തപാൽപ്പെട്ടി, ഗ്രാമഫോണുകൾ, വിവിധ തരത്തിലുള്ള റാന്തലുകൾ, പഴമയുടെ ശേഖരങ്ങളാല് സമ്പന്നമാണ് കുറ്റിച്ചിറയിലെ 69കാരനായ അബ്ദുൾ ജബ്ബാറിന്റെ കറാനി വീട്...
അപൂർവവും പുരാതനവുമായ വസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. പുരാവസ്തുക്കൾ മാത്രമല്ല, പഴയ ഫർണിച്ചറുകൾ, ഒരു നയാ പൈസ മുതൽ 1000 രൂപയുടെ വരെയുള്ള കമനീയമായ നാണയശേഖരം, പഴയകാല ക്ലോക്കുകള് എന്നിവയും കറാനി വീടിന്റെ അകത്തളങ്ങളെ പുതിയ കാലത്ത് കാണാക്കാഴ്ചകളുടെ ഇടമാക്കുന്നു.
ഈ പുരാവസ്തുക്കളെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്ന അബ്ദുൾ ജബ്ബാറിന്റെ വീടിന് നൂറ് വർഷത്തിലധികം പഴക്കമുണ്ട്.കുട്ടിക്കാലം മുതൽ അബ്ദുൾ ജബ്ബാറിന് ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതിന് കമ്പമുണ്ടായിരുന്നു. 40 വർഷത്തോളമായി അബ്ദുൾ ജബ്ബാർ പുരാവസ്തു ശേഖരണം തുടങ്ങിയിട്ട്.
ആദ്യമായി താൻ ശേഖരിച്ച വസ്തു 1923ൽ നിർമിച്ച ചിമ്മണി വിളക്കാണെന്ന് അബ്ദുൾ ജബ്ബാർ പറയുന്നു. 1986ൽ ഈ വിളക്ക് അദ്ദേഹം വില കൊടുത്ത് വാങ്ങിക്കുകയായിരുന്നു. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യം കണ്ടറിഞ്ഞ് അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കൾ പലതരത്തിലുള്ള വസ്തുക്കൾ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. തന്റെ ഹൃദയം കവർന്ന വസ്തുക്കൾ വാങ്ങുന്നതിനും വീട്ടിൽ സൂക്ഷിക്കുന്നതിനുമായി എത്രദൂരം വരെയും യാത്ര ചെയ്യാൻ ഈ പ്രായത്തിലും ഇദ്ദേഹത്തിന് മടിയില്ല.
പണ്ട് കാലങ്ങളിൽ കല്യാണ വീടുകളിൽ സ്ത്രീകൾ ഇരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 60 വർഷം പഴക്കമുള്ള മാസർ പലക മറ്റൊരു ആകർഷണമാണ്. ഏഴോളം പലകകൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്, ക്രിസ്ത്യൻ പള്ളികളിൽ ഉപയോഗിച്ചിരുന്ന മൂന്ന് മാമോദീസാ തൊട്ടികളും കറാനി വീട്ടിലുണ്ട്. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യത്തിന് എല്ലാ പിന്തുണയുമായി ഭാര്യ മൈമൂനയും മക്കളായ അക്രം, അക്സർ, അറ്റ്ലർ, ആദിൻ എന്നിവരും ഒപ്പമുണ്ട്.
District News
വിലങ്ങാട്: ഉരുൾ പൊട്ടൽ ദുരന്തത്തിൽ സർവം നഷ്ടപ്പെട്ട കുടുംബത്തിന് വീടൊരുക്കി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. വിലങ്ങാടിന് ഒരു കൈത്താങ്ങ് എന്ന ആശയവുമായി 2024 ആഗസ്റ്റ് 22 ന് വടകരയിലെ മുഴുവൻ ബസുകളും കാരുണ്യയാത്ര നടത്തുകയും അന്ന് സർവീസ് നടത്തി ലഭിച്ച ഏഴ് ലക്ഷം രൂപയും, തൊഴിലാളികളുടെയും ഉടമകളുടെയും നേതൃത്വത്തിൽ സർവീസ് നടത്തി കിട്ടിയ വരുമാനവും ചേർത്ത് പത്ത് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്ത് കുന്നേലിന് കൈമാറിയിരുന്നു.
തുടർന്ന് പത്ത് സെന്റ് സ്ഥലവും വീടും കണ്ടെത്തി. കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറുകയായിരുന്നു. വിലങ്ങാട് സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. വിൽസൺ മുട്ടത്ത് കുന്നേലിന്റെ നേതൃത്വത്തിൽ കുടുംബത്തിന്റെ ഗൃഹപ്രവേശം നടത്തി.
ചടങ്ങിൽ വീടിന്റെ താക്കോൽദാനം അസോസിയേഷൻ ഭാരവാഹികൾ നിർവഹിച്ചു. പ്രസിഡന്റ് കുഞ്ഞമ്മത് സൽവ, സെക്രട്ടറി എ.പി. ഹരിദാസൻ എന്നിവർ സംബന്ധിച്ചു.
District News
കോഴിക്കോട്: പ്രിയദര്ശിനി സൗജന്യ യാത്രാപദ്ധതി നടപ്പിലാക്കി ഒരു മാസം പിന്നിടുമ്പോള് കനത്ത നഷ്ടത്തിന്റെ കണക്കുകളുമായി കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകള്.
കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയില് മാത്രം സ്വകാര്യബസുകള്ക്ക് 8.4 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് ബസ് ഓപ്പറേറ്റീവ് ഓര്ഗനൈസേഷന് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണന് പറയുന്നു. ഒരു ബസിന് ഒരു ദിവസം ഏകദേശം 3000 രൂപ മുതല് 5000 രൂപവരെയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
കെഎസ്ആര്ടിസി ബസുകള് കൂടുതലായി സര്വീസ് നടത്തുന്ന കോഴിക്കോട്-കുറ്റ്യാടി, കോഴിക്കോട്-മുക്കം, കോഴിക്കോട്-അടിവാരം, കോഴിക്കോട്-മാവൂര്-എടവണ്ണപ്പാറ, കോഴിക്കോട്-ഫറോക്ക് തുടങ്ങിയ റൂട്ടുകളിലാണ് സ്വകാര്യ ബസുകള്ക്ക് കൂടുതല് നഷ്ടം സംഭവിച്ചിരിക്കുന്നത്. സര്വീസ് നിര്ത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില് സര്വീസ് നടത്തിക്കൊണ്ടിരുന്ന നിരവധി ബസുകള് ജി ഫോം കൊടുത്തിട്ടുണ്ട്. സര്ക്കാര് തലത്തില് നടപടിയുണ്ടായില്ലെങ്കില് സ്വകാര്യബസ് മേഖല തകര്ന്നടിയുമെന്നും കെ. രാധാകൃഷ്ണന് പറഞ്ഞു.
സ്വകാര്യ ബസുകള് സര്വീസ് നിര്ത്തുമ്പോള് സര്ക്കാരിന് തന്നെയാണ് നഷ്ടം സംഭവിക്കുന്നത്. ഒരു ലിറ്റര് ഡീസല് വാങ്ങുമ്പോള് അതില് 50 രൂപയിലധികം ടാക്സ് ഇനത്തിലാണ് ചെലവാക്കുന്നത്. ഒരു ദിവസം ശരാശരി 100 ലിറ്റര് ഡീസല് ഒരു ബസിന് അടിക്കുന്നുണ്ട്. അതുപ്രകാരം, ഒരു ദിവസം ഏകദേശം 5000 രൂപ ഒരു ബസ് ഡീസല് ഇനത്തില് നികുതി അടയ്ക്കുന്നുണ്ട്.
ത്രൈമാസ നികുതി കൂടാതെയാണിത്. ഇതെല്ലാം സര്ക്കാരിന് നഷ്ടമാകുമെന്നും രാധാകൃഷ്ണന് ചൂണ്ടിക്കാട്ടുന്നു. സ്ത്രീ യാത്രക്കാരുടെ കൂടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായ പുരുഷന്മാരും കുട്ടികളും ഉണ്ടാവും. ഇവരെല്ലാം സ്ത്രീകള്ക്കൊപ്പം പ്രിയദര്ശിനി ബസില് സഞ്ചരിക്കാന് നിര്ബന്ധിതരാവുന്നുണ്ട്. അതുവഴി കെഎസ്ആര്ടിസിയ്ക്ക് വരുമാനം വര്ധിച്ചു. സ്വകാര്യ ബസുകള്ക്ക് തിരിച്ചടിയായെന്നും ബസുടമകള് ചൂണ്ടിക്കാട്ടുന്നു.
പരസ്യത്തിലൂടെ അധിക വരുമാനം കണ്ടെത്തുന്നത് പ്രായോഗികമല്ലെന്നും അവര് പറയുന്നു. പരസ്യം വയ്ക്കണമെങ്കില് ആര്ടി ഓഫീസില് പോയി പ്രത്യേക അനുമതി വാങ്ങണം. ഓരോ പരസ്യത്തിനും ഇങ്ങനെ അനുമതി വാങ്ങുന്നത് പ്രായോഗികമായ കാര്യമല്ലെന്നും അവര് വ്യക്തമാക്കി.
District News
കോഴിക്കോട്: കൊളത്തറയില് നിന്ന് 16.220 കിലോ തൂക്കം വരുന്ന കഞ്ചാവ് മിഠായികള് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര് മധുബനി ജില്ലയിലെ ഝാഞ്ചാചാര്പുര് സ്വദേശി അസ്ലം അന്സാരി(35) കോഴിക്കോട് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നര്കോട്ടിക് സ്പെഷല് സ്ക്വാഡിന്റെ പിടിയിലായി.
ചൊവ്വാഴ്ച രാത്രി പത്തോടെ കൊളത്തറ കണ്ണാട്ടിക്കുളം റോഡിലുള്ള ക്രസന്റ് ബസാറിലെ ഒരു കെട്ടിടത്തില് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. കെട്ടിടത്തിലെ ഒരു കടമുറിയോടു ചേര്ന്നുള്ള നമ്പര് ഇല്ലാത്ത മുറിയില് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്. 3,140 കഞ്ചാവ് മിഠായികളാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
ഇതരസംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വില്പന നടത്താനാണ് ഇവ എത്തിച്ചതെന്നാണ് സൂചന. ഉത്തര്പ്രദേശ്, ബിഹാര്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില് നിന്നാണ് കൂടിയ അളവില് ലഹരി അടങ്ങിയ മിഠായികള് പായ്ക്ക് ചെയ്ത രൂപത്തില് എത്തിച്ചത്.
ട്രെയിന് മാര്ഗവും ചരക്കുലോറികളിലും മറ്റുമാണ് വര്ണ കടലാസുകളില് പൊതിഞ്ഞ മിഠായികള് എത്തിക്കുന്നത്. സംസ്ഥാനത്തെ ചില സ്കൂളുകള്ക്ക് സമീപമുളള ചെറിയ കടകളിലൂടെ ഇവ വില്ക്കുന്നത് മുന്പ് കണ്ടെത്തിയിരുന്നു. കൊളത്തറയില് പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ഊര്ജിതമാക്കി.
കോഴിക്കോട് എക്സൈസ് ഇന്സ്പെക്ടര് എസ്.ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
പേരാമ്പ്ര: സിദ്ധാന്തങ്ങൾ നിർമിക്കലല്ല പ്രായോഗിക തലത്തിൽ ചരിത്രത്തെ സാമൂഹിക നന്മക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് ചരിത്രകാരന്റെ ഉത്തരവാദിത്വമെന്ന് പ്രസിദ്ധ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ്. പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ബിരുദ ദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാവണമെന്നും ശരിയായ വിദ്യാഭ്യാസം നേടുന്നതിലൂടെ രാഷ്ട്രത്തിന്റെ അന്തസുയർത്തിപ്പിടിക്കുക എന്നതാണ് വിദ്യാർഥികളുടെ പ്രധാന കടമയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ. പി. സുനോജ് കുമാർ ബിരുദദാന പ്രസംഗം നടത്തി. ഇരുന്നുറോളം വിദ്യാർഥികൾക്ക് ചടങ്ങിൽ ബിരുദം നൽകി.
പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് അസ്ലം, കോളജ് കമ്മിറ്റി സെക്രട്ടറി എ.കെ. അബ്ദുൾ അസീസ്, കോളജ് കമ്മിറ്റി ഭാരവാഹികളായ ടി. അബ്ദുസലാം, സി. അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ ടി.എം. അജ്നാസ്, ഡോ. സജ്ന പാലന്റവിട, വിവിധ വകുപ്പധ്യക്ഷൻമാർ എന്നിവർ പ്രസംഗിച്ചു.
District News
മുക്കം: യുഡിഎഫ് ഭരിക്കുന്ന കാരശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിയിൽ ഭരണ സമിതിക്ക് ആശ്വാസമായി ഹൈക്കോടതി വിധി.
തീരുമാനംസർക്കാരിന് വിട്ട ഹൈക്കോടതി ഹരജിക്കാരോട് കേരള സർക്കാരിൽ അപ്പീൽ നൽകാൻ നിർദേശിക്കുകയായിരുന്നു. സഹകരണ ചട്ടത്തിനും നിയമത്തിനും വിരുദ്ധമായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ രാഷ്ട്രീയ പ്രേരിതമായി പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങളാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഈ കേസ് തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിർദ്ദേശം. ബാങ്ക് ചെയർമാൻ ഒഴികെയുള്ള ഭരണസമിതിയംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അപ്പീൽ പരിശോധിച്ച് രണ്ടു മാസത്തിനകം സർക്കാർ ഉചിത തീരുമാനം എടുക്കാനാണ് കോടതി നിർദേശം. ബാങ്ക് ചെയർമാൻ ആയിരുന്ന എൻ. കെ. അബ്ദുറഹിമാനെതിരെ ഭരണ സമിതി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാതെ ആയിരുന്നു ജോയിന്റ് രജിസ്ട്രാർ 2027 ഡിസംബർ വരെ കാലാവധി ഉണ്ടായിരുന്ന ഭരണ സമിതി പിരിച്ചുവിട്ടത്.
നിയമവിരുദ്ധമായി പിരിച്ചു വിടുന്നതിന് മുമ്പേ 2025 നവംബർ 29, 30 തീയതികളിലായി അർദ്ധരാത്രി 829 എ ക്ലാസ് മെമ്പർമാരെ തിരുകി കയറ്റുകയും 2025 ഡിസംബർ 1ന് ഭരണ സമിതി പിരിച്ചുവിടുകയുമായിരുന്നു. അനധികൃതമായി ഷെയർ തിരുകി കയറ്റിയത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
District News
കോഴിക്കോട്: സര്ക്കാര് ഹോമിയോപ്പതി മെഡിക്കല് കോളജ് ആശുപത്രിയില് മൂന്ന് സ്പെഷ്യാലിറ്റി ഒപികള് കൂടി ആരംഭിച്ചു. വയോജനാരോഗ്യം (ജെറിയാട്രിക്), ലഹരി വിമുക്തി (ഡി-അഡിക്ഷന്), മാനസികാരോഗ്യ-മാനസിക വെല്ലുവിളികള് നേരിടുന്നവര്ക്കുള്ള സൈക്യാട്രി ഒപി എന്നിവയാണ് പുതുതായി ആരംഭിച്ചത്. ഇതോടെ സ്പെഷ്യലിറ്റി ഒപികളുടെ എണ്ണം 12 ആയി.
വയോജനങ്ങളിലെ സന്ധിവേദന, നടുവേദന, ഓര്മക്കുറവ്, ഉറക്കക്കുറവ്, ദീര്ഘകാല ജീവിതശൈലീരോഗങ്ങള് തുടങ്ങിയവക്ക് സമഗ്ര ചികിത്സയും തുടര്പരിചരണവും വയോജന ഒപിയില് ലഭിക്കും. മാനസിക വെല്ലുവിളികള് നേരിടുന്ന കുട്ടികള്ക്കും മുതിര്ന്നവര്ക്കും വിദഗ്ധരുടെ വിലയിരുത്തല്, വ്യക്തിഗത ചികിത്സാ പദ്ധതി, കുടുംബാംഗങ്ങള്ക്ക് ആവശ്യമായ മാര്ഗനിര്ദേശങ്ങള് എന്നിവ സൈക്യാട്രി ഒപിയില് ലഭ്യമാകും.
ലഹരി വിമുക്തി ഒപിയില് ചികിത്സക്കൊപ്പം കൗണ്സിലിംഗ്, ജീവിതൈശലി മാറ്റത്തിനുള്ള പിന്തുണ, തുടര്ചികിത്സ എന്നിവയും ലഭിക്കും. രാവിലെ എട്ട് മുതല് ഉച്ചക്ക് ഒന്ന് വരെയാണ് ഒപി സേവനങ്ങള് ലഭിക്കുക.
ചികിത്സയുടെ കൃത്യത ഉറപ്പാക്കുന്നതിനായി ആശുപത്രിയില് അത്യാധുനിക ലബോറട്ടറി സംവിധാനങ്ങളും പുനരധിവാസത്തിനും വേദന നിയന്ത്രണത്തിനുമായി ഫിസിയോതെറാപ്പി വിഭാഗവും ആവശ്യമായ രോഗികള്ക്ക് കിടത്തി ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
District News
കൊയിലാണ്ടി:കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സെപ്റ്റിക് ടാങ്ക് തകർന്നതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നത് വിദ്യാർഥികൾക്കും കായിക പ്രേമികൾക്കും ദുരിതമാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുവരുന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ദുർഗന്ധം സഹിക്കാനാവാത്ത സാഹചര്യമാണുള്ളത്.
മാസങ്ങളായി സെപ്റ്റിക് ടാങ്കിന്റെ തകരാർ തുടരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. സ്റ്റേഡിയം പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതും ദുർഗന്ധം വ്യാപിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയുണ്ട്.പ്രഭാതനടത്തത്തിനും വിവിധ കായികപരിശീലനങ്ങൾക്കും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന സ്റ്റേഡിയത്തിൽ ഇത്തരം സാഹചര്യം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കായികപ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നം പരിഹരിക്കാത്ത പക്ഷം പ്രഭാത നടത്തം ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ തുടരാൻ ബുദ്ധിമുട്ടാണെന്ന് ഇവർ പറയുന്നു. അടിയന്തരമായി സെപ്റ്റിക് ടാങ്ക് അറ്റകുറ്റപ്പണികൾ നടത്തി മലിനജല ഒഴുക്ക് തടയുകയും സ്റ്റേഡിയം ശുചീകരിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
District News
കോഴിക്കോട്: ചാലിയത്തും പരിസര പ്രദേശങ്ങളിലും കച്ചവടകേന്ദ്രങ്ങളിൽ വില്പനക്കായി സൂക്ഷിക്കുന്ന കല്ലുമ്മക്കായ മോഷണം പോകുന്നത് പതിവാകുന്നു. സമീപകാലത്തായി ലക്ഷങ്ങളുടെ കല്ലുമ്മക്കായയാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വ പുലർച്ചെ കടുക്കബസാർ - കടലുണ്ടിക്കടവ് റോഡിൽ വ്യാപാരം നടത്തുന്ന കപ്പലങ്ങാടി ഇല്ലിക്കൽ ഫൈസലിന്റെ ഇല്ലിക്കൽ സീ ഫുഡ്സിൽ നിന്നും കല്ലുമ്മക്കായ നിറച്ച ചാക്ക് മോഷ്ടിക്കപ്പെട്ടു.
ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞു. മുഖം മറച്ച് സ്കൂട്ടറിലെത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കടയുടമയുടെ പരാതിയിൽ ബേപ്പൂർ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി. ഒരുമാസം മുമ്പ് കടയിൽ മോഷണം നടന്നപ്പോഴാണ് ഉടമ കാമറ സ്ഥാപിച്ചത്. ഫൈസലിനുമാത്രം ഒന്നരലക്ഷം രൂപയുടെ കല്ലുമ്മക്കായ നഷ്ടമായി.
നേരത്തെ സമീപ പ്രദേശമായ കടുക്കബസാറിലെ നൗഷാദിന്റെ ബിഎൻഎസ് സ്ഥാപനം, കുഞ്ഞാലിക്കുട്ടിയുടെ കട എന്നിവിടങ്ങളിൽനിന്നായി നൂറ് കിലോവീതവും ഫറോക്കിൽ റഷീദിന്റെ 200 കിലോയും കല്ലുമ്മക്കായ മോഷണം പോയിരുന്നു. കാലവർഷവും ശക്തമായ കടലേറ്റവുമായതിനാൽ കല്ലുമ്മക്കായക്ക് മികച്ച വില ലഭിക്കുന്ന സീസണിലാണ് മോഷണം.
District News
കോഴിക്കോട്: ബീച്ച് അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ കഴിയുന്ന സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങളും ഉപകരണങ്ങളും ജീവനക്കാരും ഉൾപ്പെടുന്ന താത്ക്കാലിക അഗ്നിരക്ഷാ സംവിധാനം അടിയന്തരമായി സജ്ജീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജില്ലാ കളക്ടറും കോർപറേഷൻ സെക്രട്ടറിയും ഇതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം ജില്ലാ കളക്ടറും കോർപറേഷൻ സെക്രട്ടറിയും സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ബീച്ച് അഗ്നിരക്ഷാ സേന പൂർണമായും മീഞ്ചന്തയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
എസ്എം സ്ട്രീറ്റ്, കോർട്ട് റോഡ്, എംജി റോഡ്, പാളയം മുതലായ സ്ഥലങ്ങളിലെ വ്യാപാരകേന്ദ്രങ്ങളിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും തീപിടുത്തം, പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നത്, വാഹനാപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.
അഗ്നിരക്ഷാ സേനയുടെ അടിയന്തര ഇടപെടലാണ് ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത്. നഗരത്തിനുള്ളിൽ കാര്യക്ഷമമായ അഗ്നിരക്ഷാ സംവിധാനങ്ങൾ നിലവിലില്ലെങ്കിൽ അത് ഗുരുതരമായ അപകടങ്ങൾക്കും മനുഷ്യജീവനാശത്തിനും സ്വത്ത് നാശത്തിനും കാരണമാകും. ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി അടിയന്തര പ്രതികരണ സംവിധാനങ്ങൾ നിലനിർത്തി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
District News
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ നടത്തിപ്പിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ അവലോകനയോഗം സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.
വിവിധ നാടൻ കലാരൂപങ്ങൾ, ഗോത്രവർഗ കലാരൂപങ്ങൾ, കരോക്കെ ഗാനമേള, നാടൻ ഗായകരുടെ ഗാനസന്ധ്യ, ഓഫ് റോഡ് ഫൺ ഡ്രൈവ്, മഴ നടത്തം, ട്രെക്കിംഗ്, ബുള്ളറ്റ് റാലി, മഴ നടത്തം, വടംവലി തുടങ്ങി വിവിധ കല കായിക വിനോദങ്ങൾ നടത്താൻ യോഗത്തിൽ തീരുമാനമായി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസന്റ് വടക്കേമുറിയിൽ, റിയാന സുബൈർ, മിനി സണ്ണി, മനോജ് വാഴപ്പറമ്പിൽ, അഡ്വഞ്ചർ ടൂറിസം സിഒ ബിനു കുര്യാക്കോസ്, പിആർഡി അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ എ.പി. നൗഷാദ്, ഡിടിപിസി ജില്ലാ ഓഫീസർ പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: വെള്ളയില് പോലീസ് സ്റ്റേഷന് പരിധിയിലെ ഡോക്ടര് ദമ്പതികളുടെ വീട്ടില് നിന്നു സ്വര്ണാഭരണങ്ങള് മോഷണം നടത്തിയ കേസിലെ പ്രതി വെള്ളയില് പുതിയകടവ് സ്വദേശിനി നാലുകൂടി പറമ്പ് വീട്ടില് പാത്തീബി (59) യെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജൂണിലാണ് സംഭവം. കോഴിക്കോട് പി.ടി. ഉഷ റോഡിലുള്ള ഹോം ലാന്ഡ് സീ ഗേറ്റ് അപ്പാര്ട്ട്മെന്റില് താമസിക്കുന്ന ഡോക്ടര് ദമ്പതികളുടെ ഫ്ളാറ്റില് നിന്നും ഇവിടെ ജോലിയ്ക്കു നിന്നിരുന്ന പ്രതി ഏഴ് പവന് സ്വര്ണാഭരണങ്ങള് മോഷ്ടിച്ചുവെന്നാണ് കേസ്. ചോദ്യം ചെയ്യലില് പാത്തീബി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
District News
കോഴിക്കോട്: സ്റ്റോപ്പുകളിൽ നിറുത്താതെ നടുറോഡിൽ യാത്രക്കാരെ ഇറക്കുന്ന പ്രൈവറ്റ് ബസുകൾക്കെതിരേ കർശന നടപടിയുമായി ട്രാഫിക് പോലീസ്. നഗരത്തിൽ പരിശോധന ശക്തമാക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആദ്യഘട്ടമായി ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകും. പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ കേസെടുക്കാനും ബസ് കസ്റ്റഡിയിൽ എടുക്കാനും തീരുമാനിച്ചതായി ട്രാഫിക് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഓഫ് പോലീസ് അബ്ദുൾ ഹക്കിം അറിയിച്ചു.
എടപ്പാൾ മോട്ടോർ വെഹിക്കിൽ ട്രയിനിംഗ് സെന്ററിൽ വെച്ചാണ് ബസ് ജീവനക്കാർക്കായി ബോധവത്കരണ ക്ലാസുകൾ നടത്തുകയെന്നും ബുധനാഴ്ചയും ശനിയാഴ്ചയുമാണ് അവിടെ ക്ലാസുകളുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് പലപ്പോഴും ബസ് ഉടമകൾ അറിയാറില്ല. അതിനാൽ പിഴ ചുമത്തുമ്പോൾ അത് ബാധ്യതയാകുന്നത് ബസ് ഉടമകൾക്കാണ്. അതിനാലാണ് ബസ് ജീവനക്കാർക്ക് ബോധവത്കരണ ക്ലാസുകൾ നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ കുട്ടികളും ഓഫീസ് ജീവനക്കാരും കൂടുതലായി ബസ് കയറാൻ എത്തുന്ന സമയത്ത് നഗരത്തിൽ ട്രാഫിക് പോലീസിന്റെ നിരീക്ഷണമുണ്ടാകും.
ബസുകൾ സ്റ്റാൻഡിലും സ്റ്റോപ്പുകളിലും നിറുത്താതെ റോഡിന് നടുവിൽ നിറുത്തി യാത്രക്കാരെ ഇറക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കുമെന്ന് മുന്നിൽ കണ്ടാണ് ട്രാഫിക് പോലീസിന്റെ ഇടപെടൽ.
District News
കമ്മീഷണറുടെ നേതൃത്വത്തില് പോലീസ് രംഗത്തിറങ്ങി
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് നടത്തുന്ന 'ഓപറേഷന് തൂഫാന് ദി നാര്ക്കോ ഹണ്ട്' പരിശോധനയുടെ ഭാഗമായി ഇന്നലെ മാത്രം രജിസ്റ്റര് ചെയ്തത് 57 മയക്കുമരുന്ന് കേസുകള്. 58 പ്രതികള് അറസ്റ്റിലാവുകയും ചെയ്തു.
സിറ്റി പോലീസ് കമ്മിഷണര് എ.പി. ഷൗക്കത്തലി, ഡപ്യൂട്ടി കമ്മിഷണര് പദം സിംഗ്, നര്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര് എം.എം. അബ്ദുല് കരീം, കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണര് സുമേഷ്, സിറ്റി പോലീസ് പരിധിയിലെ മറ്റു പോലീസ് സ്റ്റേഷന് പരിധികളില് അതാത് അസിസ്റ്റന്റ് കമ്മിഷണര്മാരുടെയും ഇന്സ്പെക്ടര്മാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്, ഇതര സംസ്ഥാന തൊഴിലാളികള് താമസിക്കുന്ന സ്ഥലങ്ങള്, ഹോട്ടലുകള്, ലോഡ്ജുകള്, ഹോം സ്റ്റേകള്, പുതിയ ബസ് സ്റ്റാന്ഡ്, കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡ്, റെയില്വെ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില് പരിശോധന നടത്തി. മയക്കുമരുന്ന് കൂടാതെ ചിലരില് നിന്ന് പുകയില ഉല്പ്പന്നങ്ങളും കണ്ടെടുത്തു. ഓപ്പറേഷന് തൂഫാൻ ഭാഗമായുള്ള സ്പെഷല് ഡ്രൈവ് പുലര്ച്ചെ വരെ നീണ്ടുനിന്നതായി പോലീസ് അറിയിച്ചു.
ഓപ്പറേഷന് തൂഫാന് ആരംഭിച്ച ജൂണ് ഒന്നു മുതല് ഇന്നലെ രാവിലെ വരെ നടന്ന പരിശോധനയില് 17.143 കിലോ ഗ്രാം കഞ്ചാവും 342.227 ഗ്രാം എംഡിഎംഎയും 15.15 ഗ്രാം മെത്താഫെറ്റമിനും 8.67 ഗ്രാം ബ്രൗണ് ഷുഗറും 97.62 ഗ്രാം ഹാഷിഷ് ഓയിലും നാലിടങ്ങളില് നിന്നായി കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു. ഇതുവരെ 738 കേസുകള് രജിസ്റ്റര് ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് 759 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.
District News
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും നീരൊഴുക്ക് വർധിച്ചതോടെ കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ അഞ്ച് ചെറുകിട ജല വൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉത്പാദനം ആരംഭിച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കുറവായതിനാൽ വൈദ്യുത ഉത്പാദനം കുറവാണെന്ന് പവർഹൗസ് അധികൃതർ പറഞ്ഞു. കഴിഞ്ഞമാസം ചെറിയ തോതിൽ മഴ കിട്ടിയെങ്കിലും പുഴകളിൽ നീരൊഴുക്ക് കാര്യമായി വർധിക്കാത്തതിനാൽ പവർ ഹൗസുകളിൽ ഓരോ ജനറേറ്ററുകൾ വീതമാണ് പ്രവർത്തിക്കാനായത്.
ഈ മാസം മഴ ശക്തമായതോടെയാണ് എല്ലാ പവർ ഹൗസുകളിലും എല്ലാ ജനറേറ്ററുകളും പ്രവർത്തനക്ഷമമായത്. ചാലിപ്പുഴയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ചെമ്പുകടവ് ഒന്നും രണ്ടും ഘട്ടം പവർഹൗസുകളിൽ മൂന്ന് വീതം ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സീസണിൽ ഇതുവരെ ചെമ്പുകടവ് ഒന്നാം ഘട്ടം പവർഹൗസിൽ 8.50 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെയും ചെമ്പുകടവ് രണ്ടാം ഘട്ടം പവർഹൗസിൽ 12.50 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെയും ഉത്പാദനം ഉണ്ടായി.
ഇരുവഞ്ഞിപ്പുഴയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്ന് ജനറേറ്ററുകൾ വീതമുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള രാജരത്ന കമ്പനിയുടെ ആനക്കാംപൊയിൽ മിനി ജലവൈദ്യുത പദ്ധതിയിൽ ഈ സീസണിൽ ഇതുവരെ അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനം നടന്നു. ഇരുവഞ്ഞിപ്പുഴയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മിനാർ സ്റ്റീൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ജനറേറ്ററുകൾ വീതമുള്ള നാരങ്ങാത്തോട് പതങ്കയം ജല വൈദ്യുത പദ്ധതിയിൽ ഈ സീസണിൽ ഇതുവരെ മൂന്ന് ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനം നടന്നു.
ഇരുവഞ്ഞി പുഴയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സിയാൽ ഉടമസ്ഥതയിലുള്ള രണ്ട് ജനറേറ്ററുകളുള്ള അരിപ്പാറ ജലവൈദ്യുത പദ്ധതിയിൽ 24 ലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനവും നടന്നു.ഇനിയുള്ള ദിവസങ്ങളിൽ നല്ല മഴ കിട്ടിയാൽ വൈദ്യുതി ഉത്പാദനത്തിൽ വർധന ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് പവർഹൗസ് അധികൃതർ.
District News
കൊയിലാണ്ടി: ദമ്പതികള്ക്കും യുവതികള്ക്കും നേരെ ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് പറമ്പില് ബസാര് എളാറമ്പാടി കിഴക്കും മുറി അര്ജുന് (25), കണ്ണൂര് കായല്ലൂര് കല്ലെകുന്നുമ്മൽ ചാവശേരി റിജിൽ (38) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാത്രി 12 ഓടെ കാപ്പാട് ബീച്ചിലെത്തിയ ചെങ്ങോട്ട്കാവ് സ്വദേശികളായ ദമ്പതികൾക്കും ഇവരുടെ ബന്ധുക്കളായ രണ്ട് യുവതികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ബീച്ചില് നിന്ന് തിരിച്ച് കാറില് പോകവെ ബൈക്കിലെത്തിയ രണ്ട് യുവാക്കള് കമന്റടിക്കുകയും അശ്ലീലവാക്കുകള് പ്രയോഗിക്കുകയുമായിരുന്നു.
പിന്നീട് തിരുവങ്ങൂര് റെയില്വേ ഗേറ്റിന് സമീപത്ത് വച്ച് കാർ തടഞ്ഞു നിർത്തി പരാതിക്കാരിയുടെ ഭർത്താവിന്റെ മുഖത്തും തലയ്ക്കും കൈ കൊണ്ട് അടിക്കുകയും
തടയാൻ ശ്രമിച്ച പരാതിക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിക്കാരിയുടെ ഭര്ത്താവിന്റെ കണ്ണിന് പരിക്കേല്ക്കുകയും പരാതിക്കാരിയുടെ കൈയക്ക് ചതവ് പറ്റിയിട്ടുമുണ്ട്.
തുടർന്ന് നാട്ടുകാര് ഇടപെട്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസ് എത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതയില് ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
District News
വടകര: കോഴിക്കോട് റൂറല് പോലീസ് നടത്തിയ പ്രത്യേക കോമ്പിംഗ് ഓപറേഷനില് മയക്കുമരുന്നിനെതിരേ എന്ഡിപിഎസ് ആക്ട് പ്രകാരം 22 കേസുകള് രജിസ്റ്റര് ചെയ്തതിനു പുറമെ മറ്റു നിയമലംഘനങ്ങളും കണ്ടെത്തി കേസെടുത്തു.
76 അന്തര്സംസ്ഥാന വാഹനങ്ങളടക്കം 1,059 വാഹനങ്ങള് പരിശോധിച്ചു. സുരക്ഷാ പരിശോധനകള്ക്കായി 43 മൊബൈല് പട്രോള് ടീമുകളെ വിന്യസിച്ചിരുന്നു. 64 ഹോട്ടലുകള്, ലോഡ്ജുകള്, ഹോംസ്റ്റേകള് എന്നിവയിലും 37 ബസ് സ്റ്റാന്ഡുകളുടെയും റെയില്വേ സ്റ്റേഷനുകളുടെയും പരിസരങ്ങളിലും പരിശോധന നടത്തി. കോടതി വാറന്റ് പുറപ്പെടുവിച്ച 28 പ്രതികളെ അറസ്റ്റ് ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ചതിന് 31 കേസുകള് ഉള്പ്പെടെ ആകെ 263 കേസുകള് കോഴിക്കോട് റൂറല് ജില്ലയില് മാത്രം രജിസ്റ്റര് ചെയ്തു.