x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ലെ സീ​ലിം​ഗ് അ​ട​ര്‍​ന്നുവീ​ണ് ര​ണ്ട് യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്


Published: June 13, 2026 06:04 AM IST | Updated: June 13, 2026 06:04 AM IST

കെ​എ​സ്ആ​ർ​ടി​സി മാ​വൂ​ർ റോ​ഡ് ഡി​പ്പോ​യി​ൽ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണ ഭാ​ഗം കെ. ​ജ​യ​ന്ത് എം​എ​ൽ​എ നോ​ക്കി കാ​ണു​ന്നു.

കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച​ത് ഇ​തി​നാ​ണോ ?

കോ​ഴി​ക്കോ​ട്: മാ​വൂ​ർ റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​ധാ​ന ബ​സ് ടെ​ർ​മി​ന​ലി​ലെ യാ​ത്ര​ക്കാ​രു​ടെ കാ​ത്തി​രി​പ്പ് സ്ഥ​ല​ത്തി​നു മു​ക​ളി​ലെ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണ് ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.22 നാ​ണ് സീ​ലിം​ഗ് വീ​ണ​ത്. മേ​ൽ​ക്കൂ​ര​യി​ലെ കോ​ൺ​ക്രീ​റ്റി​ന് താ​ഴെ ഘ​ടി​പ്പി​ച്ച ജി​പ്സം സീ​ലിം​ഗ് ഇ​ള​കി വീ​ഴു​ക​യാ​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി, തൊ​ട്ടി​ൽ​പാ​ലം ബ​സു​ക​ൾ എ​ത്തു​ന്ന പ​തി​മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ന് സ​മീ​പ​മാ​ണ് ഇ​ത് വീ​ണ​ത്. ബ​സ് കാ​ത്ത് ടെ​ർ​മി​ന​ലി​ലെ ഇ​രി​പ്പി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ കാ​യം​കു​ളം കി​രി​ക്കാ​ടി കി​ഴ​ക്കേ​ല​മൂ​ട് വീ​ട്ടി​ൽ മ​ധു (58), വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ചെ​റു​പു​ഴ കോ​ക്ക​ണ്ട​ത്തി​ൽ ഹൗ​സി​ൽ അ​ജി​ത്ത് (24) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ ആ​യ​തി​നാ​ൽ ഇ​വി​ടെ അ​ധി​കം യാ​ത്ര​ക്കാ​രി​ല്ലാ​യി​രു​ന്നു.

അ​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ സീ​ലിം​ഗും അ​ട​ർ​ന്നു വീ​ഴു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ടെ​ർ​മി​ന​ലി​ലെ ഒ​ന്നാം നി​ല​യി​ലെ ജി​പ്സം സീ​ലിം​ഗ് പൊ​ട്ടി വീ​ണി​രു​ന്നു. ഒ​ന്നാം നി​ല​യു​ടെ ഒ​രു വ​ശ​ത്ത് ല​ഘു​ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ന് അ​ല്പം മാ​റി​യാ​ണ് ഒ​ന്നാം​നി​ല​യി​ലെ സീ​ലിം​ഗ് വീ​ണ​ത്.

2021ൽ ​മ​ദ്രാ​സ് ഐ​ഐ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി സ​മു​ച്ച​യ​ത്തി​ന്‍റെ 90 ശ​ത​മാ​നം തൂ​ണു​ക​ൾ​ക്കും 80 ശ​ത​മാ​നം ബീ​മു​ക​ൾ​ക്കും സ്ലാ​ബു​ക​ൾ​ക്കും ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നും ഇ​വ അ​ടി​യ​ന്ത​ര​മാ​യി ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​തി​നാ​യി ഏ​ക​ദേ​ശം 30 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ് വ​രു​മെ​ന്നു​മാ​ണ് 2021 ൽ ​മ​ദ്രാ​സ് ഐ​ഐ​ടി സ​മ​ർ​പ്പി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ട്ട​ക്ക​രാ​ർ എ​ടു​ത്ത അ​ലി​ഫ് ബി​ൽ​ഡേ​ഴ്സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൺ​ഹി​ൽ ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ​ഗ്ധ സം​ഘ​വും ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ കെ​ട്ടി​ട​ത്തി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി ഈ ​വ​ർ​ഷം ആ​ദ്യം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

കെ​ട്ടി​ടം ആ​രു ബ​ല​പ്പെ​ടു​ത്ത​ണം, അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ചെ​ല​വ് ആ​രു വ​ഹി​ക്ക​ണം എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രും (കെ​ടി​ഡി​എ​ഫ്സി) പാ​ട്ട​ക്കാ​രാ​യ അ​ലി​ഫ് ബി​ൽ​ഡേ​ഴ്സും ത​മ്മി​ൽ കോ​ട​തി​യി​ലെ നി​യ​മ​ത​ർ​ക്ക​വും തു​ട​രു​ക​യാ​ണ്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up