x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​വ്യാ​ധി പ​ട​രു​ന്ന​തി​നി​ടെ അ​വ​ധി ചോ​ദി​ച്ചു; ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റെ മാ​റ്റി


Published: June 13, 2026 07:15 AM IST | Updated: June 13, 2026 07:15 AM IST

തി​രു​വ​ന​ന്ത​പു​രം: പ​ക​ർ​ച്ച​വ്യാ​ധി പ​ട​രു​ന്ന​തി​നി​ടെ അ​വ​ധി ചോ​ദി​ച്ച​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​റീ​ന​യെ മാ​റ്റി. എ​റ​ണാ​കു​ളം റീ​ജ​ണ​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ലേ​ക്കാ​ണ് റീ​ന​യെ സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഡോ. ​വി. മീ​നാ​ക്ഷി​ക്കാ​ണ് താ​ത്കാ​ലി​ക ചു​മ​ത​ല.

പ​ക​ർ​ച്ച​വ്യാ​ധി സ​മ​യ​ത്ത് റീ​ന 15 ദി​വ​സം അ​വ​ധി ചോ​ദി​ച്ച​തി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല പ​ട​രു​ക​യും കോ​ഴി​ക്കോ​ട് നി​പ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റെ മാ​റ്റി​യ​ത്. മൂ​ന്ന് വ​ർ​ഷം തി​ക​ച്ച ഡോ. ​റീ​ന​യെ മാ​റ്റി മ​റ്റൊ​രാ​ളെ ആ ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ ഉ​ള്ള കാ​ര്യ​മാ​ണ്. അ​ത് ആ​രാ​വ​ണം എ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പി​ന്നാ​ലെ​യാ​ണ് ഡോ. ​മീ​നാ​ക്ഷി​ക്ക് താ​ത്ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags : Health department director replaced amid pandemic

Recent News

Corehub Up