തലയോലപ്പറമ്പ് പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം ഒന്നാം വാ
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്തിലെ വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപ വിനിയോഗിച്ച് 17 വാർഡുകളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഒന്നാം വാർഡിൽ ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ കേടായ 14 ഹൈമാസ്റ്റ് ലൈറ്റുകളുടെ തകരാർ പരിഹരിക്കുന്നതിന് 1,50,000രൂപയും വാർഡുകളിലെ തെരുവ് വിളക്കുകൾ തെളിക്കുന്നതിന് 25,000 രൂപ വീതവും വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ സമീൽ ഇബ്രാഹിം, ശിൽപ സാജു, നിഷ വി. നായർ, അബ്ദുൾസലിം മാളൂസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജോൺസൺ ആന്റണി, എൻ.സി. നടരാജൻ, പ്രമോദ് സുഗണൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam