x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​റി​യ​ന്‍ വക ട്വിസ്റ്റ് ആ​ന്‍​ഡ് ടേ​ണ്‍ പോ​രാ​ട്ടം


Published: June 13, 2026 03:25 AM IST | Updated: June 13, 2026 03:25 AM IST

ഗ്വാ​ഡ​ല​ഹാ​ര: കൊ​റി​യ​ന്‍ ഡ്രാ​മ​ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ള്‍​ക്ക്, കാ​ല്‍​പ്പ​ന്തി​ന്‍റെ ലോ​ക​വേ​ദി​യി​ലൊ​രു ട്വിസ്റ്റ് ആ​ന്‍​ഡ് ടേ​ണ്‍ പോ​രാ​ട്ടം.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ മെ​ക്‌​സി​ക്കോ​യി​ലെ ഗ്വാ​ഡ​ല​ഹാ​ര​യി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യ​ശേ​ഷം ദ​ക്ഷി​ണ​കൊ​റി​യ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ തോ​ല്‍​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ ജ​യം നേ​ടി​യ​തി​നു​ശേ​ഷം ക​ള​ത്തി​ലെ​ത്തി​യ ദ​ക്ഷി​ണ​കൊ​റി​യ​യും മൂ​ന്നു പോ​യി​ന്‍റു​മാ​യി മൈ​താ​നം​വി​ട്ടു.

ഗോ​ള്‍​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം 59-ാം മി​നി​റ്റി​ല്‍ ലാ​ഡി​സ്ലാ​വ് ക്രെ​ജി​ച്ചി​ലൂ​ടെ ലീ​ഡ് നേ​ടി. ഏ​ഴ് മി​നി​റ്റ് മാ​ത്ര​മേ ദ​ക്ഷി​ണ​കൊ​റി​യ​ക്കാ​ര്‍ പി​ന്നി​ല്‍​നി​ന്നു​ള്ളൂ. 67-ാം മി​നി​റ്റി​ല്‍ ഹ്വാ​ങ് ഇ​ന്‍ ബ്യൂ​മി​ലൂ​ടെ കൊ​റി​യ​ന്‍ ഡ്രാ​മ​യു​ടെ തു​ട​ക്കം. ലീ ​കാ​ങ് ആ​യി​രു​ന്നു മി​ക​ച്ചൊ​രു അ​സി​സ്റ്റ് ന​ട​ത്തി​യ​ത്.

പ​നി​ക്കി​ട​ക്ക​യി​ല്‍​നി​ന്നെ​ത്തി

മ​ത്സ​ര​ത്തി​ന്‍റെ ത​ലേ​ന്ന് പ​നി​യെ​ത്തു​ട​ര്‍​ന്ന് വി​ഷ​മ​ത അ​നു​ഭ​വി​ച്ച ഹ്യോ​ണ്‍ ഗ്യു ​ഓ​യു​ടെ വ​ക​യാ​യി​രു​ന്നു ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ജ​യം കു​റി​ച്ച ഗോ​ള്‍. സ​മ​നി​ല ഗോ​ള്‍ നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഹ്യോ​ണ്‍ ഗ്യൂ ​ഓ​യെ കോ​ച്ച് ക​ള​ത്തി​ല്‍ ഇ​റ​ക്കി​യ​ത്, 69-ാം മി​നി​റ്റി​ല്‍.

ക​ള​ത്തി​ലെ​ത്തി​യ 11-ാം മി​നി​റ്റി​ല്‍ ഹ്യോ​ണ്‍ ഉ​ജ്വ​ല ഫി​നി​ഷിം​ഗി​ലൂ​ടെ കൊ​റി​യ​ക്കാ​രെ വി​ജ​യോ​ല്ലാ​സ​ത്തി​ലെ​ത്തി​ച്ചു. 80-ാം മി​നി​റ്റി​ല്‍ ഹ്വാ​ങ് ഇ​ന്‍ ബ്യൂ​മി​ന്‍റെ അ​സി​സ്റ്റ് സ്വീ​ക​രി​ച്ച്, ക്ലോ​സ് റേ​ഞ്ചി​ല്‍​വ​ച്ച് ഇ​ടം​കാ​ല്‍​കൊ​ണ്ട് ഹ്യോ​ണ്‍ ഗ്യൂ ​ഓ തൊ​ടു​ത്ത ഷോ​ട്ട് വ​ല​യു​ടെ ഇ​ട​ത് മൂ​ല​യി​ല്‍ വി​ശ്ര​മി​ച്ചു. ആ ​ഗോ​ള്‍ മ​ത്സ​ര​ത്തി​ന്‍റെ ഉ​ത്ത​രം ദ​ക്ഷി​ണ​കൊ​റി​യ എ​ന്നാ​ക്കി.

“മ​ത്സ​രം ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നു ക​രു​തി​യ​ത​ല്ല. പ​നി​യു​ടെ അ​സു​ഖ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ടീ​മി​ലെ സ്റ്റാ​ഫ്‍ വ​ള​രെ ഭം​ഗി​യാ​യി എ​ന്നെ ശു​ശ്രൂ​ഷി​ച്ചു. പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍​നി​ന്ന് ക​ള​ത്തി​ലെ​ത്തി ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ സ​ന്തു​ഷ്ട​നാ​ണ്”- മ​ത്സ​ര​ശേ​ഷം ഹ്യോ​ണ്‍ ഗ്യു ​ഓ വെ​ളി​പ്പെ​ടു​ത്തി.

Tags : Korean twist turn fight FIFA World Cup Football

Recent News

Corehub Up