x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല്യം​സ​ൺ വി​ര​മി​ച്ചു


Published: June 13, 2026 03:05 AM IST | Updated: June 13, 2026 03:05 AM IST

വെ​ല്ലിം​ഗ്ട​ൺ: ഒ​ന്ന​ര പ​തി​റ്റാ​ണ്ട് നീ​ണ്ട ക്രി​ക്ക​റ്റ് ക​രി​യ​ര്‍. നാ​യ​ക​ന്‍, ബാ​റ്റ​ര്‍, കി​രീ​ട​ങ്ങ​ള്‍... എ​ല്ലാ ഫോ​ര്‍​മാ​റ്റി​ലു​മാ​യി ടീ​മി​നു​വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം റ​ണ്‍​സ് സ്‌​കോ​ര്‍ ചെ​യ്ത ബാ​റ്റ​ര്‍... നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യ്ക്കു വി​രാ​മ​മി​ട്ട്, ന്യൂ​സി​ല​ൻ​ഡി​ന്‍റെ മു​ൻ ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ൺ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് ക​രി​യ​ർ അ​വ​സാ​നി​പ്പി​ച്ചു.

16 വ​ര്‍​ഷം നീ​ണ്ട ക​രി​യ​ര്‍. എ​ല്ലാ ഫോ​ര്‍​മാ​റ്റി​ലു​മാ​യി 378 മ​ത്സ​രം. ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച റ​ണ്‍ വേ​ട്ട​ക്കാ​ര​ന്‍; 19,346 റ​ണ്‍​സ്. 48 സെ​ഞ്ചു​റി. ആ​റ് ഇ​ര​ട്ട​ശ​ത​കം തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. 2021 ഐ​സി​സി ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ കി​വീ​സി​നെ കി​രീ​ട​ത്തി​ലെ​ത്തി​ച്ചു.

 

Tags : Williamson retires

Recent News

Corehub Up