വെല്ലിംഗ്ടൺ: ഒന്നര പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയര്‍. നായകന്, ബാറ്റര്‍, കിരീടങ്ങള്‍... എല്ലാ ഫോര്‍മാറ്റിലുമായി ടീമിനുവേണ്ടി ഏറ്റവുമധികം റണ്‍സ് സ്കോര്‍ ചെയ്ത ബാറ്റര്‍... നേട്ടങ്ങളുടെ പട്ടികയ്ക്കു വിരാമമിട്ട്, ന്യൂസിലൻഡിന്റെ മുൻ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ രാജ്യാന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചു.
16 വര്‍ഷം നീണ്ട കരിയര്‍. എല്ലാ ഫോര്‍മാറ്റിലുമായി 378 മത്സരം. ന്യൂസിലന്‍ഡിന്റെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരന്; 19,346 റണ്‍സ്. 48 സെഞ്ചുറി. ആറ് ഇരട്ടശതകം തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കി. 2021 ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ കിവീസിനെ കിരീടത്തിലെത്തിച്ചു.