x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തരകൊറിയയിലേക്ക് ഡ്രോൺ: യൂണിന് 30 വർഷം തടവ്


Published: June 13, 2026 02:58 AM IST | Updated: June 13, 2026 02:58 AM IST

സീ​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു മി​​​ലി​​​ട്ട​​​റി ഡ്രോ​​​ണു​​​ക​​​ൾ അ​​​യ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​ന് കോ​​​ട​​​തി 30 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 2024 ഡി​​​സം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

അ​​​തേ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു യൂ​​​ണി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ട്ടാ​​​ള​​​നി​​​യ​​​മം റ​​​ദ്ദാ​​​ക്കു​​​ക​​​യും യൂ​​​ണി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി. യൂ​​​ൺ നി​​​ല​​​വി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മ പ്ര​​​ഖ്യാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം അ​​​ട​​​ക്ക​​​മു​​​ള്ള ശി​​​ക്ഷ​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

യൂ​ണി​നു പു​റ​മേ, മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി കിം ​യോം​ഗ് ഹ്യു​ൻ അ​ട​ക്കം മൂ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​ട​തി ഇ​ന്ന​ലെ ശി​ക്ഷ വി​ധി​ച്ചു. യൂ​ണി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും ന​ട​പ​ടി ഉ​ത്ത​ര​കൊ​റി​യ​യു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന് സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Drone North Korea Yoon prison 30 years prison

Recent News

Corehub Up