Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prison

കൈ​ക്കൂ​ലി​ക്കേ​സി​ൽ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം പി​ഴ​യും

തൃ​ശൂ​ർ: കൈ​ക്കൂ​ലി​ക്കേ​സി​ൽ പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി.

ഭൂ​നി​കു​തി അ​ട​ച്ചു​ന​ൽ​കാ​ൻ ആ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ലാ​ണ് നി​ല​വി​ൽ പാ​ല​ക്കാ​ട് നെ​ല്ലാ​യ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി പി. ​ഉ​ദ​യ​ഭാ​നു​വി​നെ(53) ശി​ക്ഷി​ച്ച​ത്.

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ലം വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ കോ​ട​തി അ​റ്റാ​ച്ച്‌​മെ​ന്‍റ് ഒ​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഭൂ​മി​യു​ടെ നി​കു​തി അ​ട​യ്ക്കാ​നാ​യി വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. വ​ല്ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്ന പി. ​ഉ​ദ​യ​ഭാ​നു സ്ഥ​ലം അ​ള​ക്കാ​ൻ മൂ​വാ​യി​രം രൂ​പ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​നി​ൽ​നി​ന്നു നേ​ര​ത്തേ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു.

സ​ഹോ​ദ​ര​ൻ ഗ​ൾ​ഫി​ൽ പോ​യ​പ്പോ​ൾ പ​രാ​തി​ക്കാ​ര​ൻ പ​ല​ത​വ​ണ ഉ​ദ​യ​ഭാ​നു​വി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​കു​തി സ്വീ​ക​രി​ക്കാ​തെ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ച്ചു. ഒ​ടു​വി​ൽ ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​റു​ടെ​യും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​ടെ​യും ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് അ​ടി​യാ​ധാ​രം ഹാ​ജ​രാ​ക്കി​യി​ട്ടും ഉ​ദ​യ​ഭാ​നു നി​കു​തി സ്വീ​ക​രി​ച്ചി​ല്ല. ആ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കൈ​ക്കൂ​ലി കൈ​പ്പ​റ്റു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് യൂ​ണി​റ്റ് ഉ​ദ​യ​ഭാ​നു​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തൃ​ശൂ​ർ വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്‌​ജി കെ.​എം. ര​തീ​ഷ് കു​മാ​റാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Kerala

തി​മി​രി ബോം​ബ് കേ​സ്; പ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് 25 വ​ർ​ഷം ത​ട​വ്

ക​ണ്ണൂ​ർ: ആ​ർ​എ​സ്എ​സ് - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പ​ടെ പ​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് 25 വ​ർ​ഷം ത​ട​വ്. ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ന​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്‌​ജി കെ.​എ​ൻ. പ്ര​ശാ​ന്താ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ര​ണ്ടാം പ്ര​തി തെ​ക്കി​നി​യി​ൽ ടി.​വി.​ബി​നു (ഉ​ടു​മ്പ് ബി​നു) 25 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഒ​മ്പ​തു പേ​ർ ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ 10 വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. എം.​കെ.പ്ര​ദീ​പ് കു​മാ​ര്‍, പി.​പി.​സ​ത്യ​ന്‍, സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം പി.​വി.ബാ​ബു​രാ​ജ്, ഇ.​കെ.​വി​നോ​ദ് കു​മാ​ര്‍, വി​ജ​യ​ന്‍, കെ.​പി.​സു​രേ​ഷ്, ടോ​ബി, ശി​വ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കോ​ട​തി ശി​ക്ഷി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ പി.​വി.ബാ​ബു​രാ​ജ് അ​യോ​ഗ്യ​നാ​കും. 2011 ന​വം​ബ​ർ 27ന് ​ക​ണ്ണൂ​ർ ആ​ല​ക്കോ​ട് തി​മി​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. തി​മി​രി അ​വ​ര്‍ കോ​ള​ജി​ന് സ​മീ​പ​ത്തു​വെ​ച്ച് വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ബോം​ബെ​റി​ഞ്ഞെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ല്‍ ഒ​മ്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​ർ​എ​സ്എ​സ് ശാ​ഖ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് ത​ര്‍​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.

NRI

കാ​മു​കി​യു​ടെ മ​ര​ണം നാ​യ​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു; യു​വാ​വി​ന് 40 വ​ർ​ഷം ത​ട​വ്

 

ഫോ​ർ​ട്ട്‌​വ​ർ​ത്ത്: 2023-ൽ ​കാ​മു​കി ഷീ​ല ക്യു​വേ​വാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മേ​രി​ക്ക​യി​ലെ ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ നി​ന്നു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കാ​ലെ​ബ് മി​ക്ക​ൻ​സി​ന് കോ​ട​തി ദീ​ർ​ഘ​കാ​ല ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

കാ​മു​കി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തി​നും മ​റ്റ് കു​റ്റ​ങ്ങ​ൾ​ക്കു​മാ​യി മി​ക്ക​ൻ​സി​ന് 40 വ​ർ​ഷം ത​ട​വു​ശി​ക്ഷ​യാ​ണ് ല​ഭി​ച്ച​ത്. ത​ന്‍റെ വ​ള​ർ​ത്തു​നാ​യ ഷീ​ല​യെ ആ​ക്ര​മി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് മി​ക്ക​ൻ​സ് ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ആ ​നാ​യ​യെ അ​ന്ന് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ മി​ക്ക​ൻ​സ് ഷീ​ല​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

നാ​യ​യ്ക്ക് ഈ ​പ​രി​ക്കു​ക​ളി​ൽ പ​ങ്കി​ല്ലെ​ന്ന് തെ​ളി​ഞ്ഞു. കാ​ഷ് കാ​ർ​ട്ടി​യ​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ൾ ഒ​രു മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് ത​ട്ടി​പ്പ് സം​ഘ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​യാ​ൾ മു​മ്പും നി​ര​വ​ധി സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ള്ള​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

NRI

13 വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ

ഡെ​ട്രോ​യി​റ്റ്: 13 വ​യ​സു​കാ​രി നാ​സി​യ ഹാ​രി​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി ജാ​ർ​വി​സ് ബ​ട്ട്സി​നെ (43) മി​ഷി​ഗ​ണി​ലെ ജ​യി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശി​ക്ഷി​ക്ക​പ്പെ​ട്ട് ര​ണ്ടാ​ഴ്ച തി​ക​യു​ന്ന​തി​ന് മു​ൻ​പാ​ണ് സം​ഭ​വം. ജീ​വ​നൊ​ടു​ക്കി​യ​താ​ണ് എ​ന്നാ​ണ് നി​ഗ​മ​ന​മെ​ന്ന് മി​ഷി​ഗ​ൺ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ക​റ​ക്ഷ​ൻ​സ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ജാ​ക്സ​ണി​ലെ ചാ​ർ​ല​സ് ഇ. ​എ​ഗ്ല​ർ റി​സ​പ്ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ലെ സെ​ല്ലി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 35 മു​ത​ൽ 60 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യാ​ണ് ബ​ട്ട്സി​ന് കോ​ട​തി വി​ധി​ച്ച​ത്.

National

രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ‌​ധി​ക്കു​ന്നു; വി​വ​ര​ങ്ങ​ൾ തേ​ടി സു​പ്രീം​കോ​ട​തി 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ത​ട​വു​കാ​രു​ടെ എ​ണ്ണം വ​ർ‌​ധി​ക്കു​ന്ന​തി​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി. ഇ​തു​സം​ബ​ന്ധി​ച്ച പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തു​ക്കി​യ വി​വ​ര​ങ്ങ​ൾ മെ​യ് 18ന് ​മു​ൻ​പ് ന​ൽ​കാ​നാ​ണ് സു​പ്രീം​കോ​ട​തി സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വ​നി​ത ജ​യി​ലു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ, ത​ട​വു​കാ​ർ​ക്കൊ​പ്പം ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. നി​ല​വി​ലെ ത​ട​വു​കാ​രു​ടെ എ​ണ്ണം, ജ​യി​ൽ​ജീ​വ​ന​ക്കാ​രു​ടെ അം​ഗീ​കൃ​ത ത​സ്‌​തി​ക​ക​ൾ, ഒ​ഴി​വു​ക​ൾ എ​ന്നി​വ​യും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ

ആ​ല​പ്പു​ഴ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ.

ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പു​ത്ര​ക​രി​യി​ൽ ബാ​ബു​രാ​ജി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ദേ​വ​സ്വം​ക​രി​യി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (34), വി​ഷ്ണു (34) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി എ​ച്ച്. ഷു​ഹൈ​ബാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ബാ​ബു​രാ​ജി​ന്‍റെ കൈ​യി​ലെ രാ​ഖി വി​ഷ്‌​ണു വ​ലി​ച്ചു പൊ​ട്ടി​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വി​ഷ്‌​ണു​വും ബാ​ബു​രാ​ജും ത​മ്മി​ൽ ഇ​തേ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി.

2018 ഓ​ഗ​സ്റ്റ് 25ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​ചേ​ർ​ത്ത​ല - ത​ണ്ണീ​ർ​മു​ക്കം റോ​ഡി​ൽ ഗു​ണ്ടു​വ​ള​വ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ബാ​ബു​രാ​ജി​നെ അ​ഖി​ൽ ത​ട​ഞ്ഞു. ഇ​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ഖി​ൽ ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് ബാ​ബു​രാ​ജി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​ബു​രാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

കൈക്കൂലിക്കേസ്: മുന്‍ എഡിഎമ്മിന് ഏഴു വര്‍ഷം കഠിനതടവും പിഴയും

കൊ​​​ച്ചി: പ​​​ട​​​ക്ക വി​​​ല്പ​​​ന​​​ശാ​​​ല​​​യു​​​ടെ ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ന്‍ഒ​​​സി ന​​​ല്‍കു​​​ന്ന​​​തി​​​ന് കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ മു​​​ന്‍ എ​​​ഡി​​​എ​​​മ്മി​​​ന് ഏ​​​ഴു വ​​​ര്‍ഷം ക​​​ഠി​​​ന ത​​​ട​​​വും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും.

എ​​​റ​​​ണാ​​​കു​​​ളം, മു​​​ള​​​ന്തു​​​രു​​​ത്തി സ്വ​​​ദേ​​​ശി ബി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​നെ​​​യാ​​​ണ് കോ​​​ട്ട​​​യം വി​​​ജി​​​ല​​​ന്‍സ് കോ​​​ട​​​തി ജ​​​ഡ്ജി കെ.​​​വി. ര​​​ജ​​​നീ​​​ഷ് കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യി ക​​​ണ്ടെ​​​ത്തി ശി​​​ക്ഷി​​​ച്ച​​​ത്.

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ ന​​​ട​​​ത്തി​​​വ​​​ന്ന പ​​​ട​​​ക്ക വി​​​ല്പ​​​ന ശാ​​​ല​​​യു​​​ടെ ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള എ​​​ന്‍ഒ​​​സി അ​​​നു​​​വ​​​ദി​​​ച്ചു ന​​​ല്‍കു​​​ന്ന​​​തി​​​ന് ഒ​​​രു ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി​​​യാ​​​യി വാ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് 53 വ​ർ​ഷം ത​ട​വ് ശി​ക്ഷ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ 53 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി. പ്ര​തി 210000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം.

കോ​ഴി​ക്കോ​ട് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യ​ങ്ങ​ല്‍ സ്വ​ദേ​ശി ചേ​ര​മ്പ​റ്റ​മീ​ത്ത​ല്‍ മു​ഹ​മ്മ​ദ് റെ​യ്ഹാ​നെ(41)​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി ദേ​വ​ന്‍ കെ. ​മേ​നോ​ന്‍ ശി​ക്ഷി​ച്ച​ത്.

2023 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി കു​ട്ടി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം കു​ട്ടി സ്‌​കൂ​ള്‍ ടീ​ച്ച​റോ​ട് പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച് എ​ത്തി​യ പേ​രാ​മ്പ്ര പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന റെ​യ്ഹാ​ന്‍ പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ല്‍ ക​ഴി​യു​ന്ന സ​മ​യ​ത്താ​ണ് ക്രൂ​ര​ത ചെ​യ്ത​ത്.

ഇ​യാ​ള്‍ 2024 ഫെ​ബ്രു​വ​രി 27 മു​ത​ല്‍ ജ​യി​ലി​ല്‍ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ പ​ല​ത​വ​ണ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.

13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും നാ​ല് തൊ​ണ്ടി​മു​ത​ലു​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ്, എ​സ്‌​ഐ​യാ​യി​രു​ന്ന വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ മ​നോ​ജ് അ​രൂ​ര്‍ ഹാ​ജ​രാ​യി.

Kerala

യുവതി കുളിക്കുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തിയ യുവാവിന് 9.5 വര്‍ഷം കഠിന തടവ്

മഞ്ചേരി: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന് മഞ്ചേരി എസ്‌സി-എസ്ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര രാമപുരം തേവര്‍തൊടി സമീര്‍ (42)നെയാണ് ജഡ്ജ് ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.

2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20 കാരിയായ പരാതിക്കാരി ബാത്ത് റൂമില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.

ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി ബഹളം വച്ചു. സംഭവം പ്രശ്നമാകുമെന്ന് കണ്ടതോടെ പ്രതി ഫോണ്‍ നശിപ്പിച്ചു കളഞ്ഞു. മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.എം. സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി പി. അബ്ദുള്‍ ബഷീര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

എസ്‌സി-എസ്ടി ആക്ട് പ്രകാരം മാനഹാനി വരുത്തിയതിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധിക തടവുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ആറു മാസത്തെ കഠിന തടവ്, തെളിവ് നശിപ്പിച്ചതിന് ഒരു വര്‍ഷത്തെ കഠിന തടവ്, കേരള പോലീസ് ആക്ട് പ്രകാരം ഒരു വര്‍ഷത്തെ തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുള്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ എസ്‌സിപി ഒ.കെ. സാജന്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.

International

ഹോങ്കോംഗ് ജനാധിപത്യ നേതാവ് ജിമ്മി ലായിക്ക് 20 വർഷം തടവ്

ഹോ​​​ങ്കോം​​​ഗ്: ജ​​​നാ​​​ധി​​​പ​​​ത്യ നേ​​​താ​​​വ് ജി​​​മ്മി ലാ​​​യി​​​ക്ക് ഹോ​​​ങ്കോം​​​ഗ് കോ​​​ട​​​തി 20 വ​​​ർ​​​ഷം ത​​​ട​​​വ് വി​​​ധി​​​ച്ചു. വി​​​ദേ​​​ശ​​​ ശക്തി​​​ക​​​ളു​​​മാ​​​യി കൂ​​​ട്ടു​​​ചേ​​​ർ​​​ന്ന് ദേ​​​ശ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ചു​​​മ​​​ത്ത​​​പ്പെ​​​ട്ട കു​​​റ്റ​​​ങ്ങ​​​ൾ തെ​​​ളി​​​ഞ്ഞ​​​താ​​​യി കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം വി​​​ധി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. ഇ​​​ന്ന​​​ലെ ശി​​​ക്ഷ വി​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​പ്പി​​​ൾ ഡെ​​​യ്‌​​​ലി പോ​​​ലു​​​ള്ള പ​​​ത്ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​നും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നു​​​മാ​​​യ ജി​​​മ്മി ലാ​​​യി ചൈ​​​ന​​​യു​​​ടെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യി​​​രു​​​ന്നു. 2019ൽ ​​​ഹോ​​​ങ്കോം​​​ഗി​​​ൽ ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ന​​​ട​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​വ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ്.

എ​​​ഴു​​​പ​​​ത്തെ​​​ട്ടു വ​​​യ​​​സു​​​ള്ള അ​​​ദ്ദേ​​​ഹം 2020 മു​​​ത​​​ൽ ജ​​​യി​​​ലി​​​ലാ​​​ണ്. ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​​ൻ ചൈ​​​ന കൊ​​​ണ്ടു​​​വ​​​ന്ന ദേ​​​ശീ​​​യസു​​​ര​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

ആ​​​പ്പി​​​ൾ ഡെ​​​യ്‌​​​ലി പ​​​ത്ര​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ട​​​ക്കം ആ​​​റു പേ​​​ർ​​​ക്കു​​കൂ​​​ടി കോ​​​ട​​​തി ഇ​​​ന്ന​​​ലെ ആ​​​റു മു​​​ത​​​ൽ 10 വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യും പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ളും ചൈ​​​ന​​​യ്ക്ക​​​തി​​​രേ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​പ്പി​​​ൾ ഡെ​​​യ്‌​​​ലി പ​​​ത്ര​​​ത്തി​​​ൽ ലേ​​​ഖ​​​ന​​​ങ്ങ​​​ൾ വ​​​ന്ന​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ജി​​​മ്മി ലാ​​​യി​​​ക്കു​​​ണ്ടെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വ​​​മു​​​ള്ള ജി​​​മ്മി ലാ​​​യി കോ​​​ട​​​തി​​​യി​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

ജി​​​മ്മി ലാ​​​യി​​​ക്ക് ക​​​ന​​​ത്ത ശി​​​ക്ഷ വി​​​ധി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ബ്രി​​​ട്ട​​​ൻ, ഓ​​​സ്ട്രേ​​​ലി​​​യ, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ, ജ​​​പ്പാ​​​ൻ എ​​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ദേ​​​ശ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​ന​​​ത്ത ശി​​​ക്ഷ ല​​​ഭി​​​ക്കു​​​മെ​​​ന്ന വ്യ​​​ക്ത​​​മാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണു ശി​​​ക്ഷ ന​​​ല്കു​​​ന്ന​​​തെ​​​ന്ന് ചൈ​​​ന​​​യി​​​ലെ ഹോ​​​ങ്കോം​​​ഗ്, മ​​​ക്കാ​​​വു പ്ര​​​വി​​​ശ്യ​​​ക​​​ൾ​​​ക്കു​​​ള്ള ഓ​​​ഫീ​​​സ് പ​​​റ​​​ഞ്ഞു.

International

നർഗീസ് മുഹമ്മദിക്ക് ഏഴര വർഷം തടവ്

ടെ​​​ഹ്റാ​​​ൻ: സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ന​​ർ​​​ഗീ​​​സ് മു​​​ഹ​​​മ്മ​​​ദി​​​ക്ക് ഏ​​​ഴര വ​​​ർ​​​ഷം​​കൂ​​​ടി ത​​​ട​​​വ്.

മ​​​ഷ്ഹ​​​ദ് ന​​​ഗ​​​ര​​​ത്തി​​​ലെ കോ​​​ട​​​തി ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​തെ​​​ന്ന് ന​​​ർ​​​ഗീ​​​സി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ മു​​​സ്ത​​​ഫ നി​​​ലി അ​​​റി​​​യി​​​ച്ചു. ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ‌

വി​​​ദേ​​​ശ​​​ ശക്തി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​ക​​​രി​​​ച്ച​​​തി​​​ന് അ​​​റു വ​​​ർ​​​ഷ​​​വും സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന് ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​വു​​​മാ​​​ണ് ശി​​​ക്ഷ​​​യെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ന​​​ർ​​​ഗീ​​​സ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഈ ​​​മാ​​​സം ര​​​ണ്ടാം തീ​​​യ​​​തി മു​​​ത​​​ൽ അ​​​വ​​​ർ ജ​​​യി​​​ലി​​​ൽ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായി

ആലപ്പുഴ: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിൽ മോചിതനായി. അറസ്റ്റിലായി പതിനെട്ട് ദിവസങ്ങൾക്കുശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. മാവേലിക്കര സബ് ജയിലിൽനിന്നാണ് മോചിതനായത്.

അതേസമയം ജയിലിന് പുറത്ത് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ബ​ലാ​ത്സം​ഗ കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.

ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.

മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവച്ച് രാത്രി രാഹുലിനെ അറസ്റ്റ് ചെയ്തത്.

Kerala

നടന് ജയിലിൽ വഴിവിട്ട സൗകര്യം: റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

ആ​​​ലു​​​വ: ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ജ​​​യി​​​ലി​​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​മി​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് അ​​​ടി​​​യ​​​ന്ത​​​ര റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.

അ​​​ന്ന​​​ത്തെ ജ​​​യി​​​ൽ ഡി​​​ജി​​​പി ആ​​​ർ. ശ്രീ​​​ലേ​​​ഖ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​യി​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജ​​​യി​​​ൽ മേ​​​ധാ​​​വി​​​യോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2017ലാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്‌​​​സിം​​​ഗ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

അ​​​ന്നു സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം വ​​​ർ​​​ഷ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗ് പ​​​റ​​​യു​​​ന്ന​​​ത്.

 

 

International

കൊറിയയിലെ മുൻ പ്രധാനമന്ത്രിക്ക് 23 വർഷം തടവ്

സീ​​​യൂ​​​ൾ: ​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ണ്‌ സു​​​ക് യോ​​​ളി​​​നു കൂ​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹാ​​​ൻ ഡ​​​ക് സൂ​​​വി​​​ന് 23 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ. 15 വ​​​ർ​​​ഷം ത​​​ട​​​വാ​​​ണു പ്ര​​​സി​​​ക്യൂ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും കോ​​​ട​​​തി അ​​​തി​​​ലും വ​​​ലി​​​യ ശി​​​ക്ഷ ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ 2024 ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചു​​​മത്തി​​​യ ക​​​ലാ​​​പ​​​ക്കേ​​​സി​​​ലാ​​ണു ശി​​​ക്ഷ. കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി ഹാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

75 വ​​​യ​​​സു​​​ള്ള ഹാ​​​ൻ അ​​​ഞ്ചു പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്കു കീ​​​ഴി​​​ൽ ഉ​​​യ​​​ർ​​​ന്ന പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ള്ള​​​യാ​​​ളാ​​​ണ്. പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യൂ​​​ണി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്ത​​​പ്പോ​​​ൾ ഹാ​​​ൻ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് ഹാ​​​നി​​​നെ​​​യും ഇം​​​പീ​​​ച്ച് ചെ​​​യ്തെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ഈ ​​​നീ​​​ക്കം അ​​​സാ​​​ധു​​​വാ​​​ക്കി.

പി​​​ന്നീ​​​ട് രാ​​​ജി​​​വ​​​ച്ച ഹാ​​​ൻ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ന​​​ട​​​ത്തി ശ്ര​​​മം ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി​​​യി​​​ലെ അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. എ​​​ട്ടു കേ​​​സു​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന യൂ​​​ണി​​​ന് കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​ഞ്ചു വ​​​ർ​​​ഷം ത​​​ട​​​വ് ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു.

Kerala

തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്‍റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി ആന്‍റണി രാജു. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​ മൂ​ന്ന് വ​ര്‍​ഷമാണ് ത​ട​വു​ശി​ക്ഷ വിധിച്ചത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്.

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്കിയതിന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

‌തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

NRI

25 വ​ർ​ഷം ജ​യി​ലി​ൽ, വെ​റു​തെ വി​ട്ട​ത് തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ; ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച ഒ​രു മി​ല്യ​ൻ ഡോ​ള​ർ തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

ഡി​ട്രോ​യി​റ്റ്: 25 വ​ർ​ഷം കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് ജ​യി​ലി​ൽ ക​ഴി​ഞ്ഞ ശേ​ഷം മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ വി​ട്ട ഡി​ട്രോ​യി​റ്റ് സ്വ​ദേ​ശി​ക്ക് ല​ഭി​ച്ച ഒ​രു മി​ല്യ​ൻ ഡോ​ള​ർ (ഏ​ക​ദേ​ശം 8.3 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. സം​ഭ​വം അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​നി​ലാ​ണ്.

ഡെ​സ്മ​ണ്ട് റി​ക്സി​നെ ജ​യി​ലി​ല​ട​യ്ക്കാ​ൻ കാ​ര​ണം ​പോലീ​സു​കാ​ർ തോ​ക്കി​ന്‍റെ ബു​ള്ള​റ്റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​താ​ണെ​ന്ന് കോ​ട​തി മു​ൻ​പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ശി​ക്ഷ റ​ദ്ദാ​ക്കി​യ​ത് സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണെ​ന്നും പൂ​ർ​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ടു എ​ന്ന് തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ ഇ​നി​യും വേ​ണ​മെ​ന്നു​മാ​ണ് കോ​ട​തി​യു​ടെ പു​തി​യ നി​രീ​ക്ഷ​ണം.

അ​ന്യാ​യ​മാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന മി​ഷി​ഗ​നി​ലെ നി​യ​മം അ​നു​സ​രി​ച്ച്, ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഓ​രോ വ​ർ​ഷ​ത്തി​നും 50,000 ഡോ​ള​ർ വീ​തം ക​ണ​ക്കാ​ക്കി ഡെ​സ്മ​ണ്ട് റി​ക്സി​ന് ഒ​രു മി​ല്യ​ൻ ഡോ​ള​റി​ല​ധി​കം സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, പു​തി​യ കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ഈ ​തു​ക തി​രി​കെ ന​ൽ​കാ​ൻ ഡെ​സ്മ​ണ്ട് റി​ക്സി​നോ​ട് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഈ ​അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.​

ജീ​വി​ത​ത്തി​ലെ വി​ല​പ്പെ​ട്ട 25 വ​ർ​ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒ​രാ​ളോ​ട് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട ന​ട​പ​ടി വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

Kerala

തൊ​ണ്ടി​മു​ത​ൽ​കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​നും ഒ​ന്നാം പ്ര​തി കെ.​എ​സ്. ജോ​സി​നും മൂ​ന്ന് വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

ഗൂ​ഢാ​ലോ​ച​ന​യ്ക്ക് ആ​റ് മാ​സം ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും, ക​ള്ള തെ​ളി​വ് ഉ​ണ്ടാ​ക്ക​ൽ വ​കു​പ്പി​ന് മൂ​ന്ന് വ​ർ​ഷം ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

കേ​സെ​ടു​ത്ത് മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് വി​ധി​വ​രു​ന്ന​ത്. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി പ്ര​തി​ക്ക് ശി​ക്ഷ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി എ​ന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

International

ഇമ്രാനും ബുഷ്റ ബീബിക്കും 17 വർഷംകൂടി തടവ്

റാ​​​വ​​​ൽ​​​പി​​​ണ്ടി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നും പ​​​ത്നി ബു​​​ഷ്റ ബീ​​​ബി​​​ക്കും 17 വ​​​ർ​​​ഷം വീ​​​തം ത​​​ട​​​വു​​​ശി​​​ക്ഷ. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ തു​​​ച്ഛ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി എ​​​ന്ന കേ​​​സി​​​ലാ​​​ണി​​​ത്.

ഇ​​​മ്രാ​​​നും ബു​​​ഷ്റ​​​യും നി​​​ല​​​വി​​​ൽ ഇ​​​ത​​​ര കേ​​​സു​​​ക​​​ളി​​​ൽ റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ലെ അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

2022ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ന​​​ഷ്ട​​​മാ​​​യ ഇ​​​മ്രാ​​​നെ​​​തി​​​രേ, തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന ഷെ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യ നിരവ​​​ധി കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നി​​​ലാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ ശി​​​ക്ഷ.

ഇ​​​മ്രാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ സൗ​​​ദി രാ​​​ജ​​​കു​​​മാ​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ സ​​​മ്മാ​​​നി​​​ച്ച ആ​​​ഡം​​​ബ​​​ര വാ​​​ച്ച് ഖ​​​ജ​​​നാ​​​വി​​​ൽ​​​നി​​​ന്ന് തുച്ഛവി​​​ല​​​യ്ക്കു വാ​​​ങ്ങി സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്ന കു​​​റ്റ​​​മാ​​​ണ് തെ​​​ളി​​​ഞ്ഞ​​​ത്. സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം സ​​​മ്മാ​​​നി​​​ച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്ന കു​​​റ്റം ബു​​​ഷ്റ​​​യ്ക്കെ​​​തി​​​രേ​​​യും തെ​​​ളി​​​ഞ്ഞു. ഇ​​​രു​​​വ​​​രും പാ​​​ർ​​​ക്കു​​​ന്ന അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച കോ​​​ട​​​തി​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ഇ​​​മ്രാ​​​ൻ ഇ​​​പ്പോ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന 14 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്ന​​​ല​​​ത്തെ ശി​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി അ​​​ത്തു​​​ള്ള ത​​​രാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ​​​ഡം​​​ബ​​​ര വാ​​​ച്ച് നിസാര വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തു മൂ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ൻ തു​​​ക​​​യാ​​​ണു ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തി​​​ന് ഇ​​​മ്രാ​​​നുമേ​​​ൽ വേ​​​റെ​​​യും കേ​​​സു​​​ക​​​ളു​​​ണ്ട്. ‘തോ​​​ഷാ​​​ഖാ​​​ന കേ​​​സു​​​ക​​​ളെ​​​’ന്നാ​​​ണ് ഇ​​​വ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. മുന്പ് മ​​​റ്റൊ​​​രു തോ​​​ഷാ​​​ഖാ​​​ന കേ​​​സി​​​ൽ ഇ​​​മ്രാ​​​ന് 14ഉം ​​​ബു​​​ഷ്റ​​​യ്ക്ക് ഏ​​​ഴും വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വ് വി​​​ധി​​​ച്ച​​​താ​​​ണെ​​​ങ്കി​​​ലും അ​​​പ്പീ​​​ൽ കോ​​​ട​​​തി ഈ ​​​ശി​​​ക്ഷ റ​​​ദ്ദാ​​​ക്കിയിരുന്നു.

ഇ​​​ന്ന​​​ല​​​ത്തെ വി​​​ധി​​​ക്കെ​​​തി​​​രേ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ല്കു​​​മെ​​​ന്ന് ഇ​​​മ്രാ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഇ​​​മ്രാ​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി അ​​​റി​​​യി​​​ച്ചു.

Kerala

സി​പി​എം പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്: ബി​ജെ​പി കൗ​ൺ​സി​ല​ർ​ക്ക് 36 വ​ർ​ഷം ത​ട​വ്

ക​ണ്ണൂ​ര്‍: സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നി​യു​ക്ത ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​ക്ക് 36 വ​ർ​ഷം ത​ട​വു​ശി​ക്ഷ.

കൊ​മ്മ​ല്‍​വ​യ​ല്‍ വാ​ര്‍​ഡ് നി​യു​ക്ത കൗ​ണ്‍​സി​ല​ര്‍ യു. ​പ്ര​ശാ​ന്തി​നെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​ശാ​ന്ത് ഉ​ള്‍​പ്പെ​ടെ 10 ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും കു​റ്റ​ക്കാ​രെ​ന്ന് ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ച്ചു.

പ്ര​തി​ക​ള്‍​ക്ക് 36 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ഉ​യ​ര്‍​ന്ന ശി​ക്ഷ​യാ​യ 10 വ​ര്‍​ഷം അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും.

2007 ഡി​സം​ബ​ര്‍ 15ന് ​രാ​ത്രി ആ​ര്‍​എ​സ്എ​സ് സം​ഘം വീ​ട് ക​യ​റി രാ​ജേ​ഷി​നെ​യും സ​ഹോ​ദ​ര​നെ​യും പി​തൃ സ​ഹോ​ദ​രി ച​ന്ദ്ര​മ​തി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബോം​ബെ​റി​ഞ്ഞ് ഭീ​തി സൃ​ഷ്ടി​ച്ച ശേ​ഷം രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് സ​ഹോ​ദ​ര​നും പി​തൃ​സ​ഹോ​ദ​രി​ക്കും പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷും ബ​ന്ധു​ക്ക​ളും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കേ​സി​ല്‍ കൊ​മ്മ​ല്‍ വ​യ​ല്‍ വാ​ര്‍​ഡ് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ മ​യി​ലാ​ട്ടി​ല്‍ വീ​ട്ടി​ല്‍ പ്ര​ശാ​ന്ത് ഉ​പ്പേ​ട്ട (49), മ​ഠ​ത്തി​ന്‍​താ​ഴെ രാ​ധാ​കൃ​ഷ്ണ​ന്‍ (54), രാ​ജ​ശ്രീ ഭ​വ​ന​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ (52), പി.​വി. സു​രേ​ഷ് (50), എ​ന്‍.​സി. പ്ര​ശോ​ഭ് (40), ജി​ജേ​ഷ് എ​ന്ന ഉ​ണ്ണി (42), കെ. ​സു​ധീ​ഷ് എ​ന്ന മു​ത്തു (42), പ്ര​ജീ​ഷ് (45), പ​റ​മ്പ​ത്ത് മ​നോ​ജ് (54), ഒ.​സി. രൂ​പേ​ഷ്, മീ​ത്ത​ല്‍ മ​നോ​ജ് (40) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

International

ഹസീനയുടെ ബന്ധുവായ ബ്രിട്ടീഷ് എംപിക്ക് തടവുശിക്ഷ വിധിച്ച് ബംഗ്ലാ കോടതി

ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ എം​​​പി​​​യും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ടൂലി​​​പ് സി​​​ദ്ദി​​​ഖി​​​ക്ക് ബം​​​ഗ്ലാ​​​ദേ​​​ശ് കോ​​​ട​​​തി ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വും പി​​​ഴ​​​യും വി​​​ധി​​​ച്ചു.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​യാ​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​വാ​​​ണ് ടൂലി​​​പ്. ഹ​​​സീ​​​ന​​​യെ സ്വാ​​​ധീ​​​നി​​​ച്ച് ധാ​​​ക്ക പ്രാ​​​ന്ത​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഭൂ​​​മി സ​​​ന്പാ​​​ദി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്.

ഹ​​​സീ​​​ന​​​യ്ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വും ഈ ​​​കേ​​​സി​​​ൽ വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.ല​​​ണ്ട​​​നി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ടൂലി​​​പ് സി​​​ദ്ദി​​​ഖി​​​യു​​​ടെ​​​യും ഇ​​​ന്ത്യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന ഹ​​​സീ​​​ന​​​യു​​​ടെ​​​യും അ​​​ഭാ​​​വ​​​ത്തി​​​ലാ​​​ണു വി​​​ചാ​​​ര​​​ണ ന​​​ട​​​ന്ന​​​ത്. ഇ​​​രു​​​വ​​​രും ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.

ബ്രിട്ടനിൽ ട്ര​​​ഷ​​​റി മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ടൂലി​​​പ്, ഹ​​​സീ​​​ന​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​നു​​​വ​​​രി​​​യി​​​ൽ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണ​​​കൂ​​​ടം ഹ​​​സീ​​​ന​​​യ്ക്കും അ​​​നു​​​യാ​​​യി​​​ക​​​ൾ​​ക്കും എ​​​തി​​​രേ എ​​​ടു​​​ത്ത കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ കേ​​​സി​​​ൽ ബം​​​ഗ്ലാ കോ​​​ട​​​തി ഹ​​​സീ​​​ന​​​യ്ക്ക് ക​​​ഴി​​​ഞ്ഞ​​​മാ​​​സം വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​ധി പ്ര​​​സ്താ​​​വി​​​ച്ച മ​​​റ്റൊ​​​രു അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ഹ​​​സീ​​​ന​​​യ്ക്ക് 21 വ​​​ർ​​​ഷം ത​​​ട​​​വു വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

National

പ​ത്താം ക്ലാ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വ​തി​ക്ക് 54 വ​ർ​ഷം ത​ട​വ് ശി​ക്ഷ

ചെ​ന്നൈ: പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വ​തി​ക്ക് 54 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. തി​രു​ച്ചി​റ​പ്പ​ള്ളി മ​ഹി​ളാ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ​ത്താം ക്ലാ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ശി​ക്ഷ.

പീ​ഡ​ന​ത്തി​നി​ര​യാ​യ ബാ​ല​ന് ആ​റു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി. 2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വാ​രൂ‌​ർ ജി​ല്ല​യി​ലെ എ​ള​വ​ഞ്ചേ​രി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ പാ​ച​ക​ക്കാ​രി​യാ​യ ല​ളി​ത​യാ​ണ് പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്ന ല​ളി​ത പ്ര​ദേ​ശ​വാ​സി​യാ​യ ബാ​ല​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം വേ​ർ​പി​രി​ക്കാ​നാ​യി ബാ​ല​നെ വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. അ​വി​ടെ നി​ന്ന് ബാ​ല​നെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ വേ​ളാ​ങ്ക​ണ്ണി​യി​ൽ വ​ച്ച് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഊ​ട്ടി​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ന​ട​ന്ന വി​ചാ​ര​ണ​യി​ൽ പോ​ക്സോ​യി​ലെ ര​ണ്ടു വ​കു​പ്പു​ക​ൾ പ്ര​കാ​രം 20 വ​ർ​ഷം വീ​ത​വും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 14 വ​ർ​ഷ​വും ത​ട​വു​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

District News

ചാക്ക പീഡനക്കേസ്; പ്രതിക്ക് 67 വർഷം തടവുശിക്ഷ

തിരുവനന്തപുരം: ചാ​ക്ക പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​ക്ക് 67 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ര​ണ്ടു വ​യ​സു​ള്ള നാ​ടോ​ടി പെ​ണ്‍​കു​ട്ടി​യെ, പ്ര​തി തി​രു​വ​ന​ന്ത​പു​രം ഇ​ട​വ സ്വ​ദേ​ശി ഹ​സ​ന്‍​കു​ട്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

2024 ഫെ​ബ്രു​വ​രി 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. 11കാ​രി​യെ ഉ​പ​ദ്ര​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ക്സോ കേ​സി​ല്‍ ജാ​മ്യം കി​ട്ടി ജ​നു​വ​രി 22 ന് ​പു​റ​ത്തി​റ​ങ്ങി​യ പ്ര​തി, തി​രു​വ​ന​ന്ത​പു​രം ചാ​ക്ക റെ​യി​ല്‍​വേ പാ​ള​ത്തി​ന് സ​മീ​പം പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​ക​യാ​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ര​ണ്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്.

പീ​ഡി​പ്പി​ച്ച ശേ​ഷം റെ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തെ പൊ​ന്ത​കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചു. പി​ന്നാ​ലെ രാ​ത്രി​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച ശേ​ഷം ഹ​സ​ന്‍​കു​ട്ടി ആ​ദ്യം ആ​ലു​വ​യി​ലും പി​ന്നാ​ലെ പ​ള​നി​യി​ലും പോ​യി രൂ​പ മാ​റ്റം വ​രു​ത്തി. പി​ന്നീ​ട് കൊ​ല്ല​ത്തു നി​ന്നു​മാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

Editorial

ത​ട​വ​റ​ക​ളി​ലും തു​ല്യ​നീ​തി വേ​ണം

ശി​ക്ഷ​യും മ​നഃ​പ​രി​വ​ർ​ത്ത​ന​വും ത​മ്മി​ലു​ള്ള ബ​ന്ധം നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ണ്. ഒ​രാ​ളെ ശി​ക്ഷി​ച്ചു ന​ശി​പ്പി​ക്കു​ക എ​ന്ന​ത​ല്ല നീ​തി​പീ​ഠ​ങ്ങ​ളു​ടെ ല​ക്ഷ്യം. മ​റി​ച്ച്, അ​വ​രി​ൽ മ​നം​മാ​റ്റ​മു​ണ്ടാ​ക്കി സ​മൂ​ഹ​ത്തി​നു​ത​കു​ന്ന മ​നു​ഷ്യ​രാ​ക്കി തി​രി​കെ​കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ്.

ഇ​ത്ത​ര​മൊ​രു കാ​ഴ്ച​പ്പാ​ടി​നെ അ​ങ്ങേ​യ​റ്റം പി​ന്തു​ണ​യ്ക്കു​ന്ന നി​രീ​ക്ഷ​ണ​മാ​ണു ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള ഹൈ​ക്കോ​ട​തി ന​ട​ത്തി​യ​ത്.

പ​ഴ​യ ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ പേ​രി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ. ​ജി​ജി​ന് പോ​ലീ​സി​ൽ ഡ്രൈ​വ​ർ നി​യ​മ​നം നി​ഷേ​ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വും അ​തു ശ​രി​വ​ച്ച ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വും റ​ദ്ദാ​ക്കി​യ വി​ധി​യി​ലാ​യി​രു​ന്നു ജ​സ്റ്റീ​സു​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജോ​ൺ​സ​ൺ ജോ​ൺ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ വാ​ക്കു​ക​ൾ.

ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​ക​ൾ​ക്കു പ​രി​വ​ർ​ത്ത​ന​പ്പെ​ടാ​ൻ അ​വ​സ​രം അ​നു​വ​ദി​ക്കേ​ണ്ട​താ​ണെ​ന്നു കോ​ട​തി വി​ല​യി​രു​ത്തി. സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വു​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ ഒ​രാ​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

താ​ര​ത​മ്യേ​ന ഗു​രു​ത​ര​മ​ല്ലാ​ത്ത ആ​റു കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ജി​ജി​ൻ ഒ​രു കേ​സി​ൽ പി​ഴ​യ​ട​യ്ക്കു​ക​യും മ​റ്റൊ​ന്നി​ൽ ഒ​രു ദി​വ​സം ത​ട​വ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മൂ​ന്നു കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യി. ഒ​രു കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ലി നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി​നി​ഷേ​ധ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

“ഒ​രു ന​ല്ല ജ​യി​ൽ എ​ന്ന​ത് മ​നു​ഷ്യ​രു​ടെ അ​ന്ത​സി​നെ മാ​നി​ക്കു​ന്ന​തും അ​വ​രെ ഭാ​വി​ജീ​വി​ത​ത്തി​നാ​യി ഒ​രു​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം” എ​ന്നു പ​റ​ഞ്ഞ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, ശി​ക്ഷാ​കാ​ല​ത്തും വ്യ​ക്തി​യു​ടെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും പു​ന​ര​ധി​വാ​സ​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​ന്ന​ത​ചി​ന്ത​യു​മാ​ണു പ​ങ്കു​വ​യ്ക്കു​ന്ന​ത്. “സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​ന്ന​തി​ലാ​ണ് ശി​ക്ഷ, അ​ല്ലാ​തെ മ​നു​ഷ്യ​ത്വം ന​ഷ്ട​പ്പെ​ടു​ന്ന​തി​ല​ല്ല” എ​ന്ന ത​ത്വ​വും ഇ​തി​നോ​ടു ചേ​ർ​ത്തു​വ​യ്ക്കാം.

ജ​യി​ൽ എ​ന്നാ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ​യും തി​രു​ത്ത​ൽ പ്ര​ക്രി​യ​യു​ടെ​യും വേ​ദി​യാ​യി​രി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ട് ആ​ധു​നി​ക നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​ക​ളി​ലൊ​ന്നാ​ണ്. ജ​യി​ലി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​യി​രി​ക്ക​ണം.

പ​ക്ഷേ, ഇ​ന്ത്യ​ൻ ത​ട​വ​റ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ന്തി​ക്കു​ന്പോ​ൾ വ​ലി​യൊ​രു ‘പ​ക്ഷേ’ അ​ന്ത​രീ​ക്ഷ​ത്തി​ൽ തൂ​ങ്ങി​നി​ൽ​പ്പു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ​തു​പോ​ലു​ള്ള ഉ​ത്ത​മ​മാ​യ അ​വ​സ്ഥ​യാ​ണോ ഇ​ന്ത്യ​ൻ ത​ട​വ​റ​ക​ളി​ലു​ള്ള​ത്‍? പ്ര​ബു​ദ്ധ​രെ​ന്ന ക്ലീ​ഷേ വാ​ക്കി​നു​പോ​ലും നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന പ്ര​ബു​ദ്ധ​കേ​ര​ള​ത്തി​ലെ സ്ഥി​തി​യോ? സാ​ധാ​ര​ണ​ക്കാ​ര​ന് ഒ​രു നീ​തി​യും, പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള​വ​നു മ​റ്റൊ​രു നീ​തി​യും എ​ന്ന ഇ​ര​ട്ട​ത്താ​പ്പ​ല്ലേ നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്?

അ​നി​യ​ന്ത്രി​ത​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും രാ​ഷ്‌​ട്രീ​യ, സാ​മ്പ​ത്തി​ക സ്വാ​ധീ​ന​ങ്ങ​ളു​ള്ള കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്ക് ജ​യി​ലു​ക​ളി​ൽ ല​ഭി​ക്കു​ന്നു എ​ന്ന​ത് ഇ​പ്പോ​ൾ ‘ഞെ​ട്ടി​ക്കു​ന്ന’ യാ​ഥാ​ർ​ഥ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്നു.

ഒ​രു സൂ​പ്പ​ർ​സ്റ്റാ​ർ സി​നി​മ കാ​ണു​ന്ന ആ​വേ​ശ​ത്തോ​ടെ നാം ​അ​ത്ത​രം കാ​ര്യ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും മ​റ​ക്കു​ക​യും ചെ​യ്യു​ന്നു. അ​തേ​സ​മ​യം, നി​സാ​ര കു​റ്റ​ങ്ങ​ൾ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ർ കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ​യു​മാ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഗ​ബ്രി​യേ​ൽ ഗാ​ർ​സി​യ മാ​ർ​ക്വി​സ്, “ജ​യി​ലു​ക​ൾ തി​രു​ത്ത​ൽ സ്ഥാ​പ​ന​ങ്ങ​ളാ​യി​രി​ക്ക​ണം, അ​ല്ലാ​തെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​യി​രി​ക്ക​രു​ത്” എ​ന്നു പ​റ​ഞ്ഞ​ത്.
നി​യ​മ​ത്തി​നു മു​ന്നി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്ന അ​ടി​സ്ഥാ​ന​ത​ത്വം ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​ല​പ്പോ​ഴും  മ​റ​ന്നു​പോ​കു​ന്നു​ണ്ട്.

എ​ല്ലാ അ​നീ​തി​യും ക​ണ്ടു വേ​ണം നീ​തി ന​ട​പ്പാ​ക്കാ​ൻ എ​ന്ന ചി​ന്ത​യോ​ടെ​യാ​ണ് നീ​തി​ദേ​വ​ത​യു​ടെ ക​ണ്ണി​ലെ കെ​ട്ട് അ​ഴി​ച്ചു​ക​ള​ഞ്ഞ​ത്. എ​ന്നാ​ൽ, നീ​തി​യു​ടെ തു​ലാ​സി​ൽ സ്വ​ന്ത​ക്കാ​രു​ടെ ത​ട്ടു താ​ഴു​ന്ന​തോ​ടെ നീ​തി​ദേ​വ​ത​യു​ടെ ക​ണ്ണു​ക​ൾ വീ​ണ്ടും ആ​രോ മൂ​ടി​ക്കെ​ട്ടു​ന്ന അ​വ​സ്ഥ​യാ​കു​ന്നു.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ളു​ടെ​യും മ​റ്റ​നേ​കം കേ​സി​ലെ പ്ര​തി​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ അ​തു ക​ണ്ട​താ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ഭാ​സ്ക​ര കാ​ര​ണ​വ​ർ വ​ധ​ക്കേ​സി​ലെ പ്ര​തി ഷെ​റി​നെ വി​ട്ട​യ​യ്ക്കാ​നു​ള്ള വി​വാ​ദ തീ​രു​മാ​ന​വും ചൂ​ടു​ള്ള ച​ർ​ച്ച​യാ​യി.

സാ​ധാ​ര​ണ​ക്കാ​രാ​യ ത​ട​വു​കാ​ർ​ക്കു ല​ഭി​ക്കാ​ത്ത ശി​ക്ഷാ ഇ​ള​വു​ക​ൾ പ്ര​ബ​ല​ർ​ക്ക് അ​തി​വേ​ഗം ല​ഭി​ക്കു​ന്പോ​ൾ നി​യ​മ​വാ​ഴ്ച​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്‌​ട​പ്പെ​ടും. ഒ​ന്നും ശ​രി​യാ​കി​ല്ലെ​ന്ന സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ നി​രാ​ശ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മ​ണി​യാ​ണ്.

നി​യ​മ​വാ​ഴ്ച​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​ന്നും ന​ട​ന്നു​കൂ​ടാ എ​ന്ന​ത് അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പോ​ലെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​ത​ലാ​ണെ​ന്ന​തും മ​റ​ന്നു​കൂ​ടാ. ഭ​ര​ണാ​ധി​കാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക്രി​മി​ന​ലു​ക​ളും ചേ​ർ​ന്നു​ള്ള അ​വി​ശു​ദ്ധ പ​ര​സ്പ​ര​സ​ഹാ​യ സം​ഘ​ങ്ങ​ൾ തു​ല്യ​നീ​തി​യി​ലൂ​ന്നി​യ ഭ​ര​ണ​ഘ​ട​ന​യെ​യും നോ​ക്കു​കു​ത്തി​യാ​ക്കു​ക​യാ​ണ്.

അ​നി​യ​ന്ത്രി​ത​മാ​യ നീ​തി​നി​ഷേ​ധ​വും അ​ഴി​മ​തി​യും ക​ണ്ട് പൊ​റു​തി​മു​ട്ടി​യ ജ​നം പ്ര​തി​ക​രി​ച്ചു​തു​ട​ങ്ങു​ന്ന​തോ​ടെ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കു നീ​ങ്ങി​യ പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ന​മ്മു​ടെ ക​ൺ​മു​ന്നി​ലു​ണ്ട്.

മ​നഃ​പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​വ​സ​രം എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി​രി​ക്ക​ണം. അ​തു​പോ​ലെ, ജ​യി​ലു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ളും ശി​ക്ഷാ ഇ​ള​വു​ക​ളും നീ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, യാ​തൊ​രു വി​വേ​ച​ന​വു​മി​ല്ലാ​തെ ന​ട​പ്പി​ലാ​ക്ക​ണം.

രാ​ഷ്‌​ട്രീ​യ​മോ പ​ണ​മോ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ സ്വാ​ധീ​നി​ക്കു​ന്ന​തു ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളും വേ​ണം. എ​ങ്കി​ൽ മാ​ത്ര​മേ, നി​യ​മ​വാ​ഴ്ച​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്താ​നും സ​മൂ​ഹ​ത്തി​ൽ യ​ഥാ​ർ​ഥ നീ​തി ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​ക​യു​ള്ളൂ.

Latest News

Corehub Up