x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ലി​ൽ നി​ന്ന് നേ​രെ കാ​ബൂ​ളി​ലേ​ക്ക്; കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ 23 അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ നാ​ടു​ക​ട​ത്തി ജ​ർ​മ​നി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 27, 2026 04:42 PM IST | Updated: August 27, 2026 04:42 PM IST

പ്രതീകാത്മക ചിത്രം

ബെ​ർ​ലി​ൻ: കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​മാ​യി ജ​ർ​മ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ച്ചി​രു​ന്ന 23 കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ ജ​ർ​മ​നി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കാ​ബൂ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്തി.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി ലെ​യ്പ്സി​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് ഫ്രീ​ബേ​ർ​ഡ് എ​യ​ർ​ലൈ​ൻ​സ് പ്ര​ത്യേ​ക വി​മാ​നം നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രു​മാ​യി പ​റ​ന്നു​യ​ർ​ന്ന​ത്. ജ​ർ​മൻ ഫെ​ഡ​റ​ൽ പോ​ലീ​സി​ന്‍റെ (Bundespolizei) പ്ര​ത്യേ​ക സു​ര​ക്ഷാ സേ​ന​യു​ടെ കാ​വ​ലി​ൽ തു​ർ​ക്കി​യി​ലെ ട്രാ​ബ്‌​സ​ണി​ൽ (Trabzon) ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ ഇ​റ​ങ്ങി​യ വി​മാ​നം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കാ​ബൂ​ളി​ലെ​ത്തി.

ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​ർ: ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, വ​ധ​ശ്ര​മം, മാ​ര​ക​മാ​യ ക​വ​ർ​ച്ച​ക​ൾ, വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി​ക്ക​ട​ത്ത് തു​ട​ങ്ങി​യ ഗു​രു​ത​ര കേ​സു​ക​ളി​ൽ കോ​ട​തി ശി​ക്ഷി​ച്ച​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ഇ​വ​ർ​ക്ക് അ​ഭ​യാ​ർ​ഥി പ​ദ​വി​ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ക​ർ​ശ​ന നി​ല​പാ​ട്: ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ ന​മ്മു​ടെ രാ​ജ്യം വി​ട​ണം എ​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. താ​മ​സാ​നു​മ​തി​യി​ല്ലാ​ത്ത​വ​രും കു​റ്റ​വാ​ളി​ക​ളും നാ​ടു​ക​ട​ത്ത​പ്പെ​ടും; ഈ ​ന​യം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും എ​ന്ന് ഫെ​ഡ​റ​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് വ്യ​ക്ത​മാ​ക്കി.

താ​ലി​ബാ​നു​മാ​യു​ള്ള ധാ​ര​ണ​യും വി​മ​ർ​ശ​ന​ങ്ങ​ളും: അ​ഫ്ഗാ​നി​സ്ഥാ​ൻ ഭ​രി​ക്കു​ന്ന താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യാ​ണ് ജ​ർ​മ്മ​നി ഈ ​നീ​ക്കം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ക​വ​രു​ന്ന താ​ലി​ബാ​നു​മാ​യി സ​ർ​ക്കാ​ർ സ​ന്ധി ചെ​യ്യു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഗ്രീ​ൻ പാ​ർ​ട്ടി എം.​പി​മാ​ർ രം​ഗ​ത്തെ​ത്തി.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധം: നാ​ടു​ക​ട​ത്ത​ൽ ത​ട​യാ​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി ലെ​യ്പ്സി​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ന്നി​ൽ എ​ഴു​പ​തോ​ളം വ​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ആ​ഭ്യ​ന്ത​ര സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, അ​ഭ​യാ​ർ​ഥി നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള വി​ദേ​ശി​ക​ളെ എ​ത്ര​യും വേ​ഗം സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​മു​ള്ള ജ​ർ​മ​ൻ സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​മാ​ന സ​ർ​വീ​സ്.

ഭാ​വി​യി​ലും സ​മാ​ന​മാ​യ ശ​ക്ത​മാ​യ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സൂ​ച​ന.

Tags : Germany Deport AfghanNationals Kabul Prison

Recent News

Corehub Up