x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​കാ​സ്റ്റി​ൽ പൊ​ന്നോ​ണം 30ന്

റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
Published: August 27, 2026 02:42 PM IST | Updated: August 27, 2026 02:42 PM IST

പ്രതീകാത്മക ചിത്രം

​ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ലെ ന്യൂ​കാ​സ്റ്റി​ൽ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ Newcastle Buddies-ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "പൊ​ന്നോ​ണം 2026' Newcastle Community Hall-ൽ ​ആ​ഘോ​ഷ​പൂ​ർ​വം സം​ഘ​ടി​പ്പി​ക്കും.

ഓ​ണ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ, ഓ​ണ​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.

കൂ​ടാ​തെ കു​ടും​ബ​സൗ​ഹൃ​ദ​മാ​യ വ​ടം​വ​ലി, മ്യൂ​സി​ക്ക​ൽ ചെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, മ​റ്റ് ഗെ​യി​മു​ക​ൾ, ഡി​ജെ പാ​ർ​ട്ടി എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ന്യൂ​കാ​സ്റ്റി​ലി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ക​യും പ​ര​സ്പ​രം കാ​ണാ​നും പ​രി​ച​യ​പ്പെ​ടാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ഒ​ത്തു​ചേ​ർ​ന്ന് ഓ​ണ​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ടാ​നും മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​ക​ൾ സൃ​ഷ്ടി​ക്കാ​നും ഈ ​കൂ​ട്ടാ​യ്മ അ​വ​സ​ര​മൊ​രു​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ന്യൂ​കാ​സ്റ്റി​ലി​ലെ എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : NewCastle Onam Celebration

Recent News

Corehub Up