x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​വി​ളി​ക​ളു​മാ​യി ഡി​എം​എ​യു​ടെ ചി​ങ്ങ​നി​ലാ​വ്

വെബ്ഡെസ്ക്
Published: August 27, 2026 05:06 PM IST | Updated: August 27, 2026 05:07 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​ഡ​ൽ​ഹി: പൂ​വി​ളി​ക​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ചി​ങ്ങ​നി​ലാ​വ് ഈ​സ്റ്റ് ഡ​ൽ​ഹി വ​സു​ന്ധ​ര എ​ൻ​ക്ലേ​വി​ലെ മ​ഹാ​രാ​ജാ അ​ഗ്ര​സെ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി. സി​നി​മാ താ​ര​ങ്ങ​ളാ​യ ടി​നി ടോം, ​സു​ചി​ത്ര നാ​യ​ർ എ​ന്നി​വ​ർ ചി​ങ്ങ​നി​ലാ​വി​ന് താ​ര​ശോ​ഭ​യേ​കി.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കു​മാ​രി വീ​ണാ എ​സ്. നാ​യ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​ത​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ.​വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റും തി​രു​വാ​തി​ര​ക​ളി മ​ത്സ​രം ക​ൺ​വീ​ന​റു​മാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പൂ​ക്ക​ള മ​ത്സ​ര​ത്തി​ന്‍റെ​യും ത്രൈ​മാ​സി​ക​യു​ടെ​യും ക​ൺ​വീ​ന​ർ പി.​എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​റും ജോ​യി​ന്‍റ് ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​റു​മാ​യ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​റും ഡി​എം​എ പ​ശ്ചി​മ വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ജെ. ​സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​ദീ​പ് സ​ദാ​ന​ന്ദ​നും എ​ൻ. നി​ഷ​യു​മാ​യി​രു​ന്നു അ​വ​താ​ര​ക​ർ. ച​ട​ങ്ങി​ൽ 14-ാമ​ത് ല​ക്കം ഡി​എം​എ ത്രൈ​മാ​സി​ക ഓ​ണം വി​ശേ​ഷാ​ൽ​പ്പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ടി​നി ടോം ​നി​ർ​വ​ഹി​ച്ചു.

ആ​ർ​കെ പു​രം ഏ​രി​യ​യി​ലെ ശി​ശി​ർ ജ​യ​ന​ന്ദ​ൻ (കൊ​മേ​ഴ്‌​സ്), ദ്വാ​ര​ക ഏ​രി​യ​യി​ലെ ആ​ദി ഗൗ​രി (ഹ്യൂ​മാ​നി​റ്റീ​സ്) ദി​ൽ​ഷാ​ദ് കോ​ള​നി ഏ​രി​യ​യി​ലെ ര​തി​ൻ രാ​ജ​ൻ (സ​യ​ൻ​സ്) എ​ന്നി​വ​ർ​ക്ക് ഡി​എം​എ - സ​ലി​ൽ ശി​വ​ദാ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളും മാ​യാ​പു​രി-​ഹ​രി​ന​ഗ​ർ ഏ​രി​യ​യി​ലെ അ​ലീ​നാ വി​നു (എഐ), ആ​ർകെ ​പു​രം ഏ​രി​യ​യി​ലെ നി​ര​ഞ്ജ​നാ ന​ട​രാ​ജ്‌ (സൈ​ക്കോ​ള​ജി), മെ​ഹ്റോ​ളി ഏ​രി​യ​യി​ലെ ഷെ​റി​ൽ ഷാ​ജി, വി​ശാ​ൽ സോ​മ​ൻ (ഇം​ഗ്ലീ​ഷ്), ദി​ൽ​ഷാ​ദ് കോ​ള​നി ഏ​രി​യ​യി​ലെ ജോ​യ​ൽ തോ​മ​സ്, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഗാ​സി​പ്പു​ർ ഏ​രി​യ​യി​ലെ ആ​ൻ മ​രി​യ ടോം (​കെ​മി​സ്ട്രി) എ​ന്നി​വ​ർ​ക്ക് ഡി​എം​എ -​ പ​ണി​ക്കേ​ഴ്‌​സ് ട്രാ​വ​ൽ സ​ബ്ജ​ക്ട് മാ​സ്റ്റ​റി അ​വാ​ർ​ഡു​ക​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

ഓ​ണാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ​ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഒ​രു​ക്കി​യ പൂ​ക്ക​ള മ​ത്സ​ര​ത്തി​ലെ​യും തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ലേ​യും വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.

തു​ട​ർ​ന്ന് ഡോ. ​നി​ഷാ റാ​ണി​യു​ടെ നൃ​ത്ത സം​വി​ധാ​ന​ത്തി​ൽ രം​ഗ​പൂ​ജ​യോ​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​രാ​യ ദ്വാ​ര​ക ഏ​രി​യ തി​രു​വാ​തി​ര​ക​ളി അ​വ​ത​രി​പ്പി​ച്ചു.

അം​ബേ​ദ്ക​ർ ന​ഗ​ർ-​പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം-​ശ്രീ​നി​വാ​സ്പു​രി, മെ​ഹ്റോ​ളി, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ഗാ​സി​പ്പു​ർ, ആ​ർ കെ ​പു​രം, സൗ​ത്ത് നി​കേ​ത​ൻ, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, വി​കാ​സ്‌​പു​രി-​ഹ​സ്താ​ൽ, വി​ന​യ്ന​ഗ​ർ-​കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ഏ​രി​യ​ക​ളി​ൽ​നി​ന്നു​ള്ള ഇ​രു​ന്നൂ​റി​ൽ​പ്പ​രം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ചി​ങ്ങ​നി​ലാ​വി​ന് ചാ​രു​ത​യേ​കി.

ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ത്താ​ഴ വി​രു​ന്നോ​ടു​കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

Tags : chinganilavu dma onam

Recent News

Corehub Up