NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ വാർഷിക പൊതുയോഗം ഈ മാസം 29ന് ഡിഎംഎ ജനക്പുരി ഏരിയ ഓഫീസിൽ നടന്നു. ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, ഏരിയ സെക്രട്ടറി കെ.സി. സുശീൽ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയുടെ പുതിയ സാരഥികളായി ചെയർമാൻ കെ.എൻ. കുമാരൻ, വൈസ് ചെയർമാൻ വി.ആർ. കൃഷ്ണദാസ്, സെക്രട്ടറി ജി. തുളസീധരൻ, ജോയിന്റ് സെക്രട്ടറിമാർ ജി. അനീഷ് കുമാർ, ഷീനാ രാജേഷ്, ട്രഷറർ ജിനു എബ്രഹാം, ജോയിന്റ് ട്രഷറർ വെങ്കിടേഷ് പൈ, ഇന്റേണൽ ഓഡിറ്റർ കെ.വി. വേണുഗോപാലൻ, വനിതാ വിഭാഗം കൺവീനർ അമ്പിളി സന്തോഷ്, ജോയിന്റ് കൺവീനേഴ്സ് സ്മിതാ അനീഷ് കുമാർ, ഷിജി ജിനു, യുവജന വിഭാഗം കൺവീനർ അഭിമന്യു എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായി പദ്മകുമാർ, സി. രാജേഷ് കുമാർ, എൻ. സതീഷ്, എ.എസ്. പ്രദീപ്, വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണമോഹൻ, ലിസി സൈമൺ,അനിൽ കുമാർ, ആർ. മധുസൂദനൻ, രാജേഷ് ചന്ദ്രോത്, സതീഷ് കുമാർ, രാജേഷ് രാമൻ, പി.ഡി. രാജേഷ്, എം പി അരുൺ,സി ഡി സൈമൺ,സുജിത് കുമാർ, അശോക് കുമാർ, ടി. കെ. സന്തോഷ് കുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ഛത്തർപൂർ ഏരിയയുടെ ആദ്യത്തെ വാർഷിക പൊതുയോഗം മാർച്ച് 22ന് ഛത്തർപുർ മെയിൻ റോഡിലുള്ള പഞ്ചമുഖി കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
അഡ്ഹോക് കമ്മിറ്റി കൺവീനർ എ. ജോയിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, റിട്ടേണിംഗ് ഓഫീസർ നോവൽ ആർ. തങ്കപ്പൻ, രാജേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-ടു ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-ടുവിലെ പോക്കറ്റ് എഫിലുള്ള ലൈബ്രറി ഹാളിലായിരുന്നു ചടങ്ങുകൾ അരങ്ങേറിയത്.
ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലെഫ്നന്റ് കേണൽ പി.എസ്. സിന്ധു മുഖ്യാതിഥി ആയിരുന്നു.
ഡബ്ല്യുഎംസി ഡൽഹി റീജിയൺ പ്രസിഡന്റ് ഗീത രമേശ്, ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ ചെയർമാൻ എം.എൽ. ഭോജൻ, സെക്രട്ടറി പ്രസാദ് കെ. നായർ, വനിതാ വിഭാഗം ജോയിന്റ് കൺവീനർ ബീന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ അംബേദ്കർ നഗർ - പുഷ്പ് വിഹാർ ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ പുഷ്പ് വിഹാറിലെ ഓഫീസ് അങ്കണത്തിൽ നടത്തി.
ഏരിയ ചെയർമാൻ എം.എസ്. സലികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വസന്ത് കുഞ്ജ് സെന്റ് ജോസഫ്സ് ക്നാനായ കാത്തലിക് ചർച്ച് വികാരി ഫാ. സുനിൽ പാറക്കൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി വി പ്രദീപ്, ട്രഷറർ പി. മനോജ്, വൈസ് ചെയർമാൻ മധു നായർ, വനിതാ വിഭാഗം കൺവീനർ ഷൈലാ സജി, ജോയിന്റ് സെക്രട്ടറി പി. സജിമോൻ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ജാസ്മിൻ വിജു, സുശീല സലികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരിയയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും സ്വരമാധുരി ഡൽഹി അവതരിപ്പിച്ച ഗാനമേളയും ആസ്വാദകർക്ക് അനുഭൂതിയേകി. അത്താഴ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഡിഎംഎയുടെ ഓഫീസ് അങ്കണത്തിൽ ഏരിയ വൈസ് ചെയർമാൻ എസ്. പദ്മകുമാറും സെക്രട്ടറി സുജ രാജേന്ദ്രനും ചേർന്ന് ദേശീയ പതാക ഉയർത്തി.
തുടർന്ന് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കു വേണ്ടി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ജസോള പോക്കറ്റ് 11-ലെ കമ്യൂണിറ്റി സെന്ററിൽ അരങ്ങേറി.
ഏരിയ ചെയർമാൻ പി.ഡി. പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡിഎംഎ വൈസ് പ്രസിഡന്റ് കെ. വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി തോമസ് മാമ്പിള്ളി, വൈസ് ചെയർമാൻ ജയചന്ദ്രൻ നായർ, ട്രെഷറർ തോമസ് വർഗീസ് വനിതാ വിഭാഗം കൺവീനർ ദിവ്യ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ടീസ സാബു, ദൃശ്യ പ്രദീപൻ എന്നിവരായിരുന്നു അവതാരകമാർ. ഏരിയയിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ "കലാസന്ധ്യ' ആസ്വാദ്യ മധുരമായി. സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ആഘോഷിച്ചു. ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ ആശംസകൾ നൽകി.
കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, പി.വി. രമേശൻ, ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, ടി.വി. സജിൻ, കെ. സജേഷ്, രമ സുനിൽ, നളിനി മോഹനൻ, പാലം-മംഗലാപരി എരിയ ചെയർമാൻ എസ്. അനന്ത കൃഷ്ണപിള്ള, സെക്രട്ടറി ഉണ്ണികൃഷ്ണ മേനോൻ, ട്രഷറർ ടി.വി. ഹരിഹരസുതൻ, ആർകെ പുരം ഏരിയ ചെയർമാൻ എം. ജയചന്ദ്രൻ, പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, സംഗം വിഹാർ ഏരിയ സെക്രട്ടറി പി.എൻ. വാമദേവൻ, വിനയ് നഗർ-കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ജാനക്പുരി ഏരിയ ചെയർമാൻ സി.ഡി. ജോസ് തുടങ്ങിയവരും ഡിഎംഎ കുടുംബാംഗങ്ങളും പങ്കെടുത്തു.
തുടർന്ന് ജെ. രേവന്ത്, എം. ആദിത്യ എന്നിവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പായസ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
NRI
ന്യൂഡൽഹി: ഡിഎംഎ മഹിപാൽപുർ - കാപ്പസ്ഹേഡാ ഏരിയയുടെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ മഹിപാൽപുരിലെ ഡിഎംഎ ഓഫീസ് അങ്കണത്തിൽ അരങ്ങേറി. ഏരിയ ചെയർമാൻ ഡോ ടി എം ചെറിയാൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി. ജയകുമാർ, ഏരിയ സെക്രട്ടറി കെ. വി. ജഗദീശൻ, ട്രെഷറർ കെ. എം. ദിലീപ്, ഇന്റേണൽ ഓഡിറ്റർ സജി ഗോവിന്ദൻ, അഡ്വ. കെ.വി. ഗോപി, വനിതാ വിഭാഗം കൺവീനർ രത്നാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളായ "ശാന്തരാത്രി പുതുരാത്രി'യുടെ ഭാഗമായി നടത്തിയ ക്രിസ്മസ് കരോൾ ഗാന മത്സരം ഏഴാം സീസണിൽ ഒന്നാം സമ്മാനത്തിന് ഡിഎംഎ കാൽക്കാജി ഏരിയ ടീം അർഹരായി.
രണ്ടാം സമ്മാനത്തിന് ഡിഎംഎ മെഹ്റോളി ഏരിയ ടീമും മൂന്നാം സമ്മാനത്തിന് ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ ടീമും അർഹരായി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയമായിരുന്നു വേദി.
അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പുർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പുർ, മെഹ്റോളി, പട്ടേൽ നഗർ,ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ 14 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ "ശാന്തരാത്രി പുതുരാത്രി' ഞായറാഴ്ച ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.
2:30 മുതൽ അരങ്ങേറുന്ന കരോൾ ഗാന മത്സരത്തിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ആയാ നഗർ, ബദർപുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തംനഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ, 16 ഡിഎംഎ ഏരിയ ടീമുകൾ പങ്കെടുക്കും.
ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ സമ്മാനമായി നൽകും. വൈകുന്നേരം 5.30ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്മസ് സന്ദേശം നൽകും.
ചടങ്ങിൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ വിശിഷ്ടാതിഥിയുമാകും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷററുമായ മനോജ് പൈവള്ളിൽ, കരോൾ മത്സര കോഓർഡിനേറ്ററും ചീഫ് ട്രെഷററുമായ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ ഡിഎംഎ ത്രൈമാസിക ലക്കം 12, ക്രിസ്മസ് - പുതുവത്സരപ്പതിപ്പിന്റെ പ്രകാശനവും സ്ത്രീ ശാക്തീകരണ സമിതിയുടെ നേതൃത്വത്തിൽ ഡോണർ കൂപ്പണുകളുടെ നറുക്കെടുപ്പും നടക്കും.
തുടർന്ന് അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, കാൽക്കാജി, മഹിപാൽപുർ - കാപ്പസ്ഹേഡാ, മായാപുരി - ഹരിനാഗർ, മയൂർ വിഹാർ ഫേസ് 3 - ഗാസിപുർ, മെഹ്റോളി, പട്ടേൽ നഗർ, ആർ കെ പുരം, വികാസ്പുരി - ഹസ്തസാൽ എന്നീ ഏരിയകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ ശാന്ത രാത്രി പുതുരാത്രിക്ക് ചാരുതയേകും.
അന്വേഷണങ്ങൾക്ക് 9868990001, 9811285181 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ന്യൂഡൽഹി: കലയുടെ കാൽച്ചിലമ്പൊലി നാദവുമായി ഡൽഹി മലയാളി അസോസിയേഷന്റെ കലോത്സവം 2025 ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ സമാപിച്ചു. വികാസ്പുരി കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ, സീരിയൽ താരം സോനാ നായർ, ദീപിക നാഷണൽ അഫയഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ. വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, കോഓർഡിനേറ്ററും പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ, കൺവീനറും രജൗരി ഗാർഡൻ ഏരിയ സെക്രട്ടറിയുമായ എസ്. ഷാജികുമാർ, വികാസ്പുരി ഏരിയ ചെയർമാൻ എം.ആർ. വെങ്കിടാചലം തുടങ്ങിയവർ പ്രസംഗിച്ചു.
കേന്ദ്ര സമിതി അംഗം വീണ എസ്. നായർ ആയിരുന്നു അവതാരക. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, ആർ.ജി. കുറുപ്പ്, കെ. സജേഷ്, ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, പി.വി. രമേശൻ, എ.എം. സിജി, കെ. തോമസ്, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമ സുനിൽ, ടി.വി. സജിൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
NRI
ന്യൂഡൽഹി: കലയുടെ മാമാങ്കം തീർത്ത് ഡൽഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) കലോത്സവം രാജ്യതലസ്ഥാനത്ത് അരങ്ങേറി. വികാസ്പുരിയിൽ നടത്തിയ "കലോത്സവം 2025 ഫിനാലെ'' മത്സരങ്ങൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രതീതിയാണു ഡൽഹിയിൽ സൃഷ്ടിച്ചത്. വികാസ്പുരി കേരള സ്കൂളിൽ കലോത്സവുമായി ബന്ധപ്പെട്ടു നടന്ന പൊതുസമ്മേളനം നടി സോന നായർ ഉദ്ഘാടനം ചെയ്തു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, ദീപിക നാഷണൽ അഫയേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണന്പുഴ, ലീന രമണൻ, പി.എൻ. ഷാജി, കെ.ജി. രഘുനാഥൻ നായർ, സിന്ധു അനിൽ, മാത്യു ജോസ്, മനോജ് പൈവള്ളിൽ, കെ.വി. മണികണ്ഠൻ, ജെ.സോമനാഥൻ, കെ.വി. ബാബു എന്നിവർ പ്രസംഗിച്ചു. ഡിഎംഎ ടാലന്റ് അവാർഡുകളും കലാശ്രീ, സംഗീതശ്രീ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ബുറാടി - കിംഗ്സ്വേ ക്യാമ്പ് കേന്ദ്രമാക്കി ഡിഎംഎയുടെ 33-ാമത് ഏരിയ രൂപീകരിച്ചു.
ജിടിബി നഗറിലെ ടൈപ്പ്-സി, ക്വാർട്ടർ നമ്പർ 30ൽ ചേർന്ന ഏരിയ രൂപീകരണ യോഗം, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രജിത് കലാഭവൻ അധ്യക്ഷത വഹിച്ച ഏരിയ രൂപീകരണ യോഗത്തിൽ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി കൃതജ്ഞത പറഞ്ഞു.
അഡ്ഹോക് കമ്മിറ്റി കൺവീനറായി പ്രജിത് കലാഭവൻ, ജോയിന്റ് കൺവീനർമാരായി എസ്. ദേവൻ, സുമാ എസ്. കുമാർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി വിജി വർഗീസ്, കെ.വി. ഷിബു, അജിത നായർ എന്നിവരെയും തെരഞ്ഞെടുത്തു.
മധുര പലഹാര വിതരണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്. അഡ്ഹോക് കമ്മിറ്റിയുടെ ആദ്യ യോഗം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഈ മാസം 13ന് രാത്രി ഏഴിന് നടക്കും.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കേരളപ്പിറവി - മാതൃഭാഷാ ദിനാഘോഷങ്ങൾ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനോയ് ജോബ് മുഖ്യാതിഥിയും മാധ്യമപ്രവർത്തകൻ നിഷാ പുരുഷോത്തമൻ, സംരംഭകനും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ കെ. ആർ. മനോജ്, പത്രപ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറി ഡോ. ഡി. ധനസുമോദ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഡിഎംഎ കേന്ദ്ര നിർവാഹക സമിതി അംഗവും മലയാളം മിഷൻ ജോയിന്റ് സെക്രട്ടറിയുമായ സുജാ രാജേന്ദ്രൻ മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ ആറാമത് വാർഷികവും ഓണാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനവും അഡ്വ. കെ.വി. അരുൺ നിർവഹിച്ചു.
ജയചന്ദ്രൻ, സിനു കാട്ടണം, ഷീല മാലൂർ, ഷാജിമോൻ, സുരേഷ് കുമാർ,ഡോ. എന്നിവർ സന്നിഹിതരായി.
NRI
ന്യൂഡൽഹി: ഡൽഹി സാക്കിര് ഹുസൈന് കോളജിലെ മലയാളി വിദ്യാർഥികളെ അക്രമികളും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഡൽഹി മലയാളി അസോസിയേഷൻ നിവേദനം നൽകി.
സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കേസിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുക, വിദ്യാർഥികൾക്ക് പഠനം തുടരാൻ ആവശ്യമായ പിന്തുണ നൽകുക, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ടിരിക്കുന്ന നിവേദനത്തിന്റെ പകർപ്പ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനും ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും അയച്ചിട്ടുണ്ട്.
NRI
ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ത്രിവർണ പതാക ഉയർത്തിയ ശേഷം പ്രസിഡന്റ് കെ. രഘുനാഥ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ഇന്ത്യയിൽ ജനിക്കാൻ സാധിച്ചത് പുണ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ഏരിയ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ആർകെ പുരം ഏരിയ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. മധുര പലഹാര വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
NRI
ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി ആരംഭിക്കണമെന്ന ആവശ്യവുമായി ഡൽഹി മലയാളി അസോസിയേഷൻ ഭാരവാഹികൾ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
ഡൽഹി വിധാൻ സഭയിലെ മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ ആറിന് നടക്കുന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ രേഖ ഗുപ്തയെ ഡിഎംഎ സംഘം ക്ഷണിക്കുകയും ചെയ്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം 2025-ന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന ചടങ്ങിൽ മുഖ്യാതിഥി മാധ്യമപ്രവർത്തകൻ ടോമി തോമസ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. പ്രമുഖ ഡാൻസറും നൃത്താധ്യാപികയുമായ ഡോ. നിഷ റാണി വിശിഷ്ടാതിഥിയുമായിരുന്നു. ഡിഎംഎ വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ. ജി. രഘുനാഥൻ നായർ കൃതജ്ഞത പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ. വി. മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, സുജാ രാജേന്ദ്രൻ, ആശാ ജയകുമാർ, പി.വി. രമേശൻ, ടി.വി. സജിൻ, കലോത്സവം കോഓർഡിനേറ്ററും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവരും വിവിധ ഏരിയ ഭാരവാഹികളും പ്രവർത്തകരും ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
മേഖലാ തല മത്സരങ്ങൾ, ഒക്ടോബർ 11നും 19നും 26നും കാനിംഗ് റോഡ്, വികാസ്പുരി എന്നീ കേരളാ സ്കൂളുകളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലുമായി അരങ്ങേറും. സംസ്ഥാന തല മത്സരങ്ങൾ വികാസ്പുരി കേരളാ സ്കൂളിൽ നവംബർ എട്ട്, ഒമ്പത് തീയതികളിൽ അരങ്ങേറും.