x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം ന​ട​ത്തി ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ

പി.എൻ. ഷാജി
Published: October 5, 2026 05:39 PM IST | Updated: October 5, 2026 05:39 PM IST

ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ൽ​ക്കാ​ജി ഏ​രി​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി. അ​ള​ക് ന​ന്ദ​യി​ലെ ഡി​ഡി​എ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​യി​രു​ന്നു ആഘോഷം.

ഏ​രി​യ ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ത്തി​ൽ ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ നി​ല​വി​ള​ക്കു കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ്, ഏ​രി​യ സെ​ക്ര​ട്ട​റി ടി.എ​ൻ. ഹ​രി​ദാ​സ്, ട്രെ​ഷ​റ​ർ ജെ​സി വ​ർ​ഗീ​സ് മോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

K-Rail Survey

ച​ട​ങ്ങി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഏ​രി​യ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന തി​രു​വാ​തി​ര​ക​ളി, സി​നി​മാ​റ്റി​ക് - ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, സി​നി​മ ഗാ​ന​ങ്ങ​ൾ എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. ഓ​ണസ​ദ്യ​യോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.

Tags : OnamCelebration DMA KalkajiArea NRINews

Recent News

Corehub Up