അഖില ദാസിന് സമ്മാനം നൽകുന്നു
മനാമ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പ്രവാസി മിത്ര ബഹ്റിൻ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ അഖില ദാസ് വിജയം കരസ്ഥമാക്കി.
വിദ്വേഷവും ചേരിതിരിവുകളും വർധിച്ചുവരുന്ന സമകാലിക സാഹചര്യത്തിൽ സമാധാനപരമായ സഹവർത്തിത്വത്തിനും അക്രമരഹിത പ്രക്ഷോഭങ്ങൾക്കും ഗാന്ധിയൻ തത്വങ്ങൾ ഇന്നും പ്രസക്തമാണ്.
പരിസ്ഥിതി സൗഹൃദപരമായ വികസനം, സ്വയംപര്യാപ്തത, വർഗീയതയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടം എന്നിവയിൽ ഗാന്ധിയൻ ആശയങ്ങൾ എക്കാലത്തെയും മികച്ച വഴികാട്ടിയാണ്. ഈ ആശയങ്ങൾ പ്രവാസി സമൂഹത്തിൽ വീണ്ടും ഓർമ്മിപ്പിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിട്ടത്.
പ്രവാസി മിത്ര പ്രസിഡന്റ് സബീന കാദർ, ജനറൽ സെക്രട്ടറി റഷീദ ബദർ, വൈസ് പ്രസിഡന്റ് വഫ ഷാഹുൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുമയ്യ ഇർഷാദ്, ഷിജിന ആഷിഖ് എന്നിവർ വിജയിക്കുള്ള ഉപഹാരം സമ്മാനിച്ചു.