x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ദു - കേ​ളി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് പുരോഗമിക്കുന്നു

വെബ്ഡെസ്ക്
Published: October 5, 2026 02:57 PM IST | Updated: October 5, 2026 02:57 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ദു - കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ര​ണ്ടാം സീ​സ​ൺ സ​ഫ മ​ക്ക ക​പ്പി​ന്‍റെ നാ​ലാം വാ​ര​ത്തി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

കെ​സി​എ ഗ്രൗ​ണ്ടി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ടെ​ക്നോ​മാ​ക് ഗ്രൗ​ണ്ടി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ന്ന​ത്. 24 ടീ​മു​ക​ളും ഇ​തി​ന​കം മ​ത്സ​ര​ത്തി​നി​റ​ങ്ങി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ എം​സി​സി - 26 കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദി​നെ 15 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത എം​സി​സി - 26 നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 135 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിംഗി​നി​റ​ങ്ങി​യ കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് റി​യാ​ദി​ന് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 120 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 23 പ​ന്തി​ൽ 69 റ​ൺ​സ് നേ​ടി​യ റി​യാ​സ് പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ്ട്രൈ​ക്കേ​ഴ്സ് ഇ​ല​വ​ൻ റി​യാ​ദ് 25 റ​ൺ​സി​ന് ഹെ​യ്ക്സ് സ്ക്വാ​ഡി​നെ തോ​ൽ​പ്പി​ച്ചു.

 

K-Rail Survey

സ്ട്രൈ​ക്കേ​ഴ്സ് ഇ​ല​വ​ൻ റി​യാ​ദ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 107 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ ഹെ​യ്ക്സ് സ്ക്വാ​ഡി​ന് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 82 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 21 പ​ന്തി​ൽ 40 റ​ൺ​സ് നേ​ടി​യ അ​ഷീ​ഖ് പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഉ​സ്താ​ദ് ഇ​ല​വ​ൻ ഡി​എ​ഫ്സി റോ​ക്ക്സ്റ്റാ​റി​നെ 27 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഉ​സ്താ​ദ് ഇ​ല​വ​ൻ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 126 റ​ൺ​സ് നേ​ടി.

മ​റു​പ​ടി ബാ​റ്റിംഗി​ൽ ഡി​എ​ഫ്സി റോ​ക്ക്സ്റ്റാ​റി​ന് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 99 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 37 പ​ന്തി​ൽ 95 റ​ൺ​സ് നേ​ടി​യ ജം​ഷീ​ർ പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി.

നാ​ലാം മ​ത്സ​ര​ത്തി​ൽ സാ​റ്റ്കോം ട്രാ​വ​ൻ​കൂ​ർ 14 റ​ൺ​സി​ന് ഡെ​സ​ർ​ട്ട് ഡെ​മ​ൺ​സി​നെ തോ​ൽ​പ്പി​ച്ചു. സാ​റ്റ്കോം ട്രാ​വ​ൻ​കൂ​ർ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 135 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ ഡെ​സ​ർ​ട്ട് ഡെ​മ​ൺ​സ് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 121 റ​ൺ​സെ​ടു​ത്തു. 36 പ​ന്തി​ൽ 83 റ​ൺ​സ് നേ​ടി​യ മു​ഹ​മ്മ​ദ് ദാ​നി​ഷ് പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി.

കെ​സി​എ-1 മ​ത്സ​ര​ങ്ങ​ളി​ൽ ഖൈ​സും ഇ​സ്മാ​യി​ൽ കൊ​ടി​ഞ്ഞി​യും കെ​സി​എ-2 മ​ത്സ​ര​ങ്ങ​ളി​ൽ ഷാ​ബി അ​ബ്ദു​സ​ലാ​മും ഷ​ഫീ​ഖ് മ​ഞ്ചേ​രി​യും, ടെ​ക്നോ​മാ​ക്-1 മ​ത്സ​ര​ങ്ങ​ളി​ൽ മു​ഹ​മ്മ​ദ് മ​ൻ​സൂ​റും ഉ​നൈ​സ് ഖാ​നും, ടെ​ക്നോ​മാ​ക്-2 മ​ത്സ​ര​ത്തി​ൽ മ​ൻ​സൂ​റും റ​ഫീ​ഖും അ​മ്പ​യ​ർ​മാ​രാ​യി.

പ്ലെയർ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ ഗോ​പാ​ൽ ചെ​ങ്ങ​ന്നൂ​ർ, ഷാ​ജി മൊ​യ്തീ​ൻ, സു​നി​ൽ ഉ​ദി​നൂ​ക്കാ​ര​ൻ, രാ​കേ​ഷ് മ​ല​പ്പ​ട്ടം എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

കു​ദു പ്ര​സ​ന്‍റ്സ് സ​ഫ മ​ക്ക വി​ന്ന​ർ ട്രോ​ഫി​ക്കും മാ​ർ​ക് ആ​ൻ​ഡ് സേ​വ് റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി​ക്കു​മാ​യാ​ണ് മൂ​ന്ന് മാ​സം നീ​ളു​ന്ന ടൂ​ർ​ണ​മെ​ന്‍റ്.

നാ​ല് ടീ​മു​ക​ൾ വീ​ത​മു​ള്ള ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​നു​ശേ​ഷം പ്രീ ​ക്വാ​ർ​ട്ട​ർ, ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. സെ​മി ഫൈ​ന​ലും ഫൈ​ന​ലും ഡി​സം​ബ​റി​ലാ​ണ് ന​ട​ക്കു​ക.

Tags : KuduKeliCricket CricketTournament SportsLive Riyadh

Recent News

Corehub Up