x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംസിഎ "ആ​രോ​ഗ്യ 2026' മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​ഹാ​ത്മാ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു

എൻആർഐ ഡെസ്ക്
Published: October 5, 2026 12:37 PM IST | Updated: October 5, 2026 12:39 PM IST

കു​വൈ​റ്റ് സി​റ്റി: ഗാ​ന്ധി ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എം​സി​എ - കു​വെെ​റ്റ്) മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച "ആ​രോ​ഗ്യ 2026' മെ​ഡി​ക്ക​ൽ ക്യാ​മ്പ് ​വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

250-ല​ധി​കം പേ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​എ​ബി എ​ബ്ര​ഹാം പാ​ല​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എംസിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു കെ. ​എ​ബ്ര​ഹാം സ്വാ​ഗ​തം ആ​ശം​സി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് കോ​ർ​പ്പ​റേ​റ്റ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ബ​ഷീ​ർ ബ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

K-Rail Survey

എംസിഎ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​നു വി​ള​യി​ൽ രാ​ജ​ൻ മ​ഹാ​ത്മാ ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ മ​ല​ങ്ക​ര ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള മെ​ട്രോ പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് കോ​ർ​പ്പ​റേ​റ്റ് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ബ​ഷീ​ർ ബ​ത്ത, എംസിഎ പ്ര​സി​ഡ​ന്‍റ് എ​ബി എ​ബ്ര​ഹാ​മി​നും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​നു എ​ബ്ര​ഹാ​മി​നും കാ​ർ​ഡ് കൈ​മാ​റി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എംസിഎ ട്ര​ഷ​റ​ർ ടി​ങ്കു ജോ​യ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സി​ൽ​വി തോ​മ​സ് പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ളും മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച "ആ​രോ​ഗ്യ 2026' ശ്ര​ദ്ധേ​യ​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

Tags : Aarogya2026 MCA MedicalCamp MahatmaGandhi

Recent News

Corehub Up