x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​സ് ​ആഞ്ച​ലസി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ വെ​ടി​വയ്പ്; ര​ണ്ടുപേ​ർ കൊ​ല്ല​പ്പെ​ട്ടു

പി .പി. ചെ​റി​യാ​ൻ
Published: October 5, 2026 12:06 AM IST | Updated: October 5, 2026 12:06 AM IST

ലോ​സ് ആഞ്ച​ലസ്: കാ​ലി​ഫോ​ർ​ണി​യ​യി​ലെ നോ​ർ​ത്രി​ഡ്ജി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ വെ​ടി​വയ്പ്പി​ൽ ര​ണ്ടുപേ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കാ​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി നോ​ർ​ത്രി​ഡ്ജി​ന് സ​മീ​പ​മാ​ണ് ഈ ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി  പാ​ർ​ട്ടി ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ രണ്ടുപേർ വെ​ടി​യേ​റ്റ് മ​രിച്ചതായാണ് റിപ്പോർട്ട്.

രാ​ത്രി 11 മ​ണി​ക്ക് തൊ​ട്ടു​മു​മ്പ് വ​ലി​യൊ​രു പാ​ർ​ട്ടി ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ലോ​സ് ആ​ഞ്ച​ല​സ് പോ​ലീ​സ് (LAPD) സ്ഥ​ല​ത്തെ​ത്തി. സ്ഥ​ല​ത്ത് എ​ത്തി​യ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​വ​ധി വെ​ടി​യൊ​ച്ച​ക​ൾ കേ​ട്ടു.

വെ​ടി​വയ്പ്പി​നി​ട​യി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റ​താ​യും വി​വ​ര​മു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് നി​ര​വ​ധി പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​വി​ച്ചി​ട്ടു​ണ്ട്.

നോ​ർ​ത്രി​ഡ്ജ് നോ​ർ​ഡോ​ഫ് സ്ട്രീ​റ്റി​ലാ​ണ് (18400 ബ്ലോ​ക്ക്) സം​ഭ​വം ന​ട​ന്ന​ത്. വെ​ടി​വയ്പ്പിന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ശ​യാ​സ്പ​ദ​മാ​യ വി​വ​ര​ങ്ങ​ളോ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളോ പോ​ലീ​സ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Shooting at a Los Angeles shopping complex

Recent News

Corehub Up