ജര്‍മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം
ബ്രെമന്: ജര്‍മനിയുടെ ചരിത്രപരമായ 36~ാമത് പുനരേകീകരണ വാര്‍ഷിക ദിനാഘോഷങ്ങള്‍ക്ക് (Tag der Deutschen Einheit) വടക്കന്‍ നഗരമായ ബ്രെമനില്‍ ഔദ്യോഗികമായി തുടക്കമായി. ബുണ്ടസ്റാത്തിന്റെ (ജര്‍മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ) അധ്യക്ഷപദവി നിലവില്‍ ബ്രെമന് നഗരത്തിനായതിനാല്‍ ഇത്തവണത്തെ പ്രധാന ദേശീയ ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത് ഈ ചരിത്ര നഗരമാണ്.
ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ബുണ്ടെസ്ററാഗ് സ്പീക്കര്‍ യൂലിയ ക്ളോക്ക്നര്‍, നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ പ്രധാനമന്ത്രി ഹെന്‍ഡ്രിക് വൂസ്ററ്, ബാഡന്‍~വ്യൂര്‍ട്ടന്‍ബര്‍ഗ് പ്രധാനമന്ത്രി ചെം ഓസ്ഡെമിര്‍, ഷ്ലെസ്വിഗ്~ഹോള്സ്റൈ്റന് മുഖ്യമന്ത്രി ഡാനിയല്‍ ഗുന്തര്‍ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതൃനിര ബ്രെമന് മേയര്‍ ആന്‍ഡ്രിയാസ് ബോവന്ഷുല്ട്ടെയുടെ നേതൃത്വത്തില്‍ നഗരത്തില്‍ എത്തിച്ചേര്‍ന്നു.
ആഘോഷങ്ങള്‍ക്ക് തുടക്കം; കനത്ത സുരക്ഷയില്‍ ബ്രെമന്
നഗരമധ്യത്തിലെ മാര്‍ക്കറ്റ് പ്ളേസും ചരിത്രപ്രസിദ്ധമായ സിറ്റി ഹാളും സന്ദര്‍ശിച്ച നേതാക്കള്‍ ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. 'പല ശക്തികള്‍, ഒരൊറ്റ രാജ്യം' (Many strengths, one country) എന്ന ആപ്തവാക്യത്തിലാണ് ഇത്തവണത്തെ ഐക്യദിന പരിപാടികള്‍ അരങ്ങേറുന്നത്.
ശനിയാഴ്ച രാവിലെ 10 മണിക്ക് ബ്രെമനിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ നടന്ന പ്രത്യേക പ്രാര്‍ഥന ശുശ്രൂഷകളോടെ പ്രധാന ചടങ്ങുകള്‍ ആരംഭിച്ചു. ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനൊപ്പം ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയിന്മെയറും ചടങ്ങില്‍ പങ്കെടുത്തു.
ഭരണസഖ്യത്തില്‍ വിള്ളല്‍; മെര്സിന് അഗ്നിപരീക്ഷ
ദേശീയ ആഘോഷങ്ങള്‍ക്കിടയിലും ജര്‍മ്മന്‍ ഫെഡറല്‍ ഭരണസഖ്യത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം പുകയുകയാണ്. വിവിധ ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് യാഥാസ്ഥിതിക കക്ഷിയായ സിഡിയു/സിഎസ്യുവും ഇടത് പാര്‍ട്ടിയായ എസ്പി.ഡിയും തമ്മിലുള്ള ഭിന്നത രൂക്ഷമായിട്ടുണ്ട്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന നിര്‍ണ്ണായക ചര്‍ച്ചകളില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് മെര്‍സിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക വിഭാഗം എസ്.പി.ഡിയോട് കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ, പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഫോക്സ്വാഗന് തൊഴിലാളി കരാറുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നതും രാജ്യത്തെ രാഷ്ട്രീയ~സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ പ്രക്ഷുബ്ധതയ്ക്ക് വഴിവച്ചിരിക്കുകയാണ്.
തീവ്ര ഇടതുപക്ഷ പ്രതിഷേധം; പോലീസുമായി സംഘര്‍ഷാവസ്ഥ
ഐക്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം ബ്രെമന് നഗരത്തില്‍ തീവ്ര ഇടതുപക്ഷ ആന്റിഫാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. "സ്റേററ്റുമായി സമാധാനമില്ല" (No peace with the state) എന്ന ബാനറുകളുമായി എഴുന്നൂറോളം പ്രകടനക്കാരാണ് തെരുവിലിറങ്ങിയത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate German Unity Day celebrations