x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ റീജണൽ​​ ക​ലാ​മേ​ള​ക​ൾ​ക്ക് തു​ട​ക്കമായി; ആദ്യദിനം തന്നെ നാല് റീജണുകളിൽ കലാമാമാങ്കം

അലക്സ് വർഗീസ്
Published: October 4, 2026 07:05 AM IST | Updated: October 4, 2026 07:05 AM IST

യു​ക്മ റീജണൽ​​ ക​ലാ​മേ​ള


യു​കെ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന യു​ക്മ ക​ലാ​മേ​ള​ക്കാ​ല​ത്തി​ന് ഒ​ക്ടോ​ബ​ർ 3 ശ​നി​യാ​ഴ്ച തി​രി​തെ​ളിഞ്ഞു. ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ നാ​ല് റീ​ജണു​ക​ളി​ൽ ഒ​രേ​സ​മ​യം ക​ലാ​മേ​ള​ക​ൾ അ​ര​ങ്ങേ​റു​ന്ന​തോ​ടെ യു​ക്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ സീ​സ​ണി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​കും. സൗ​ത്ത് ഈ​സ്റ്റ്, ഈ​സ്റ്റ് ആം​ഗ്ലി​യ, യോ​ർ​ക്‌​ഷ​യ​ർ & ഹം​ബ​ർ, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജണു​ക​ളി​ലാ​ണ് ഒ​ക്ടോ​ബ​ർ 3ന് ​ക​ലാ​മേ​ള​ക​ൾ ന​ട​ത്തപ്പെട്ടത്.

റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ൽ അ​തി​ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട എ​ട്ടാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ​യും, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന 2026 ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും ആ​വേ​ശ​ത്തിന്‍റെ അ​ല​യൊ​ലി​ക​ൾ അ​ട​ങ്ങും മു​ൻ​പാ​ണ് യു​ക്മ​യു​ടെ മ​റ്റൊ​രു വ​ലി​യ സാം​സ്കാ​രി​ക ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യത്.

യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ലാ​സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യ പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​വം​ബ​ർ 7ന് ​ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ ന​ട​ക്കും. യു​ക്മ​യു​ടെ ഏ​ഴ് ശ​ക്ത​മാ​യ റീ​ജ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന പ്ര​തി​ഭ​ക​ളാ​ണ് ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

വി​വി​ധ റീ​ജ​ണു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന മി​ക​ച്ച ക​ലാ​പ്ര​തി​ഭ​ക​ൾ ഒ​രേ വേ​ദി​യി​ൽ സം​ഗ​മി​ക്കു​മ്പോ​ൾ, പ്ര​വാ​സ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ക​ലാ​മാ​മാ​ങ്ക​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ക​ലാ​മേ​ള മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ക്മ.​ഒ​ക്ടോ​ബ​ർ 3 ന് ​നാ​ല് റീ​ജി​യ​ണു​ക​ളി​ൽ ക​ലാ​മേ​ള​സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ക്രോ​ളി​യി​ലെ Hazelwick School-ൽ ​ന​ട​ക്കും.

Crawley Malayalee Community ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ക​ലാ​മേ​ള Crawley MP Peter Lamb ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. Cllr Michael Jones, Atif Nawaz, Cllr Neha Boghani എ​ന്നി​വ​രും അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. റീ​ജണ​ൽ പ്ര​സി​ഡ​ൻ്റ് ജി​പ്സ​ൺ തോ​മ​സി​ൻ്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ യു​ക്മ ദേ​ശീ​യ​സ​മി​തി​യം​ഗം സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട്, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി സാം​സ​ൺ പോ​ൾ, ട്ര​ഷ​റ​ർ തേ​ജു മാ​ത്യൂ​സ്, ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ മെ​ബി മാ​ത്യു, മ​റ്റ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ അ​സ്സോ​സ്സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ക്കും.

സ​മാ​പ​ന​യോ​ഗ​ത്തി​ൽ യു​ക്‌​മ ദേ​ശീ​യ ജോ​യി​ൻ്റ് ട്ര​ഷ​റ​ർ പീ​റ്റ​ർ താ​ണോ​ലി​ൽ മു​ഖ്യാ​തി​ഥി​യാ​യി​.​ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണ​ൽ ക​ലാ​മേ​ള Rayleighയി​ലെ The Sweyne Park School-ൽ ​അ​ര​ങ്ങേ​റും. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ്റ് സ്മി​ത തോ​ട്ടം ക​ലാ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി സ​ണ്ണി​മോ​ൻ മ​ത്താ​യി മു​ഖ്യാ​തി​ഥി​യാ​യി. റീ​ജണ​ൽ പ്ര​സി​ഡ​ൻ്റ് ജോ​ബി​ൻ ജോ​ർ​ജി​ൻ്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർന്ന യോ​ഗ​ത്തി​ൽ ദേ​ശീ​യ സ​മി​തി​യം​ഗം ജ​യ്സ​ൺ ചാ​ക്കോ​ച്ച​ൻ, സെ​ക്ര​ട്ട​റി ഭു​വ​നേ​ഷ് പീ​താം​ബ​ര​ൻ, ട്ര​ഷ​റ​ർ ഷി​ൻ്റോ സ്‌​ക​റി​യ, ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​ർ സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ, മ​റ്റ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, അം​ഗ അ​സ്സോ​സ്സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate YUKMA regional arts festivals

Recent News

Corehub Up