x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​കെ മ​ല​യാ​ളി നാ​ട്ടി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: October 5, 2026 10:30 AM IST | Updated: October 5, 2026 10:30 AM IST

വി​നു

സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഇം​ഗ്ല​ണ്ടി​ലെ സ്റ്റാ​ഫോ​ർ​ഡ്ഷ​യ​റി​ലു​ള്ള സ്റ്റോ​ക്ക് ഓ​ൺ ട്രെന്‍റി​ൽ താ​മ​സി​ച്ചി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി വി​നു (37) നാ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ അ​ന്ത​രി​ച്ചു.

നോ​ർ​ത്ത് മി​ഡ്‌ലാ​ൻ​ഡ്സി​ലെ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു ന​ഴ്സിംഗ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വി​നു, നാ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് വി​ട​വാ​ങ്ങി​യ​ത്.

ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ നാ​ലാം ഘ​ട്ട കാ​ൻ​സ​ർ ക​ണ്ടെ​ത്തുകയായിരുന്നു.

ഭാ​ര്യ ഷെ​റി​ൻ, വി​നു ജോ​ലി ചെ​യ്തി​രു​ന്ന ഐ​സി​യു​വി​ൽ ത​ന്നെ ന​ഴ്സാ​ണ്. മ​ക്ക​ൾ: നേ​ത​ൻ, യോ​ഹ​ൻ, ഇ​ഹാ​ൻ.

വി​നു​വി​ന്‍റെ അ​കാ​ല​വി​യോ​ഗം സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

Tags : Vinu PassedAway UK ObitNews

Recent News

Corehub Up