x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

റ​ജി ന​ന്തി​കാ​ട്ട്
Published: October 5, 2026 03:07 PM IST | Updated: October 5, 2026 03:07 PM IST

ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ക്കുന്നു

ല​ണ്ട​ൻ: അ​ഹിം​സ​യു​ടെ​യും സേ​വ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശം ഓ​ർ​മി​പ്പി​ക്കു​ന്ന ഗാ​ന്ധി ജ​യ​ന്തി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് ആ​ഘോ​ഷി​ച്ചു.

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ഈ​സ്റ്റ് ല​ണ്ട​നി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ല​ണ്ട​നി​ലെ പ്ര​സി​ദ്ധ​മാ​യ പാ​ർ​ല​മെ​ന്‍റ് സ്‌​ക്വ​യ​റി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ഒ​ത്തു​കൂ​ടി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ നേ​താ​ക്ക​ൾ പ്ര​സി​ഡ​ന്‍റ് സു​ജു കെ. ​ദാ​നി​യേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ബ്‌​ദു​ള്ള, യൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ഫ്രേം സാം, ​പി​ആ​ർ​ഒ അ​ജി ജോ​ർ​ജ്, ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ഷൈ​നു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജ​ൻ ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഈ ​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ, ഗാ​ന്ധി​ജി​യു​ടെ ന​ല്ല ആ​ശ​യ​ങ്ങ​ൾ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പി​ന്തു​ട​രാ​നും സ​ത്യ​ത്തിന്‍റെയും സ​മാ​ധാ​ന​ത്തി​ന്‍റെ​യും വ​ഴി​യി​ൽ സ​ഞ്ച​രി​ക്കാ​നും ന​മു​ക്ക് പ്ര​തി​ജ്ഞ ചെ​യ്യാമെന്ന് സു​ജു കെ. ​ഡാ​നി​യേ​ൽ ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ല​ളി​ത​മാ​യ ജീ​വി​ത​വും ഉ​യ​ർ​ന്ന ചി​ന്ത​ക​ളും ആ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ പ്ര​ത്യേ​ക​ത. മ​റ്റു​ള്ള​വ​രെ സ്നേ​ഹി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നും അ​ദ്ദേ​ഹം ന​മ്മെ പ​ഠി​പ്പി​ച്ചെന്ന് അ​ഷ​റ​ഫ് അ​ബ്‌​ദു​ള്ള പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മി​പ്പി​ച്ചു.

Tags : IOCUKKeralaChapter EastLondonUnit GandhiJayanti

Recent News

Corehub Up