Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EastLondonUnit

Europe

ഐ​ഒ​സി ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റ് ഓ​ണാ​ഘോ​ഷം 29ന്

​ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഈ​സ്റ്റ് ല​ണ്ട​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. ഈ മാസം 29ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാല് വ​രെ ഈ​സ്റ്റ് ഹാ​മി​ലെ സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് ഹാ​ളി​ൽ (E6 2EU) ആ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​വും സൗ​ഹൃ​ദ​വും ഒ​ത്തു​ചേ​രു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ണ​സ​ദ്യ, വ​ടം​വ​ലി, തി​രു​വാ​തി​ര, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് എ​ന്നി​വ​യ്ക്കൊ​പ്പം വി​വി​ധ ക​ലാ-​വി​നോ​ദ മ​ത്സ​ര​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ഓ​ണ​സ​ദ്യ​യ്ക്ക് ഒ​രാ​ൾ​ക്ക് £15, മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് £40, നാ​ല് പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് £50 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്. ഈ​സ്റ്റ് ല​ണ്ട​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്ന് ഓ​ണ​ത്തി​ന്‍റെ സ​ന്തോ​ഷ​വും കേ​ര​ളീ​യ പാ​ര​മ്പ​ര്യ​വും ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും കൂ​പ്പ​ൺ ല​ഭി​ക്കു​ന്ന​തി​നു​മാ​യി റ​ജി ന​ന്തി​കാ​ട്ട് (07852 437505), ഹി​ഷാം (07393 701757) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

കേ​ര​ള​ത്തി​ന്‍റെ ന​ന്മ​യും ഐ​ക്യ​വും സൗ​ഹൃ​ദ​വും വി​ളി​ച്ചോ​തു​ന്ന ഓ​ണാ​ഘോ​ഷം ഈ​സ്റ്റ് ല​ണ്ട​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​റി​ട്ടൊ​രു ആ​ഘോ​ഷാ​നു​ഭ​വ​മാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ.

Latest News

Corehub Up