ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കാൽക്കാജി ഏരിയ ഓണാഘോഷം നടത്തി. അളക് നന്ദയിലെ ഡിഡിഎ കമ്യൂണിറ്റി സെന്ററിലായിരുന്നു ആഘോഷം.
ഏരിയ ചെയർമാൻ മുരളീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളത്തിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി ടി.എൻ. ഹരിദാസ്, ട്രെഷറർ ജെസി വർഗീസ് മോണി തുടങ്ങിയവർ പ്രസംഗിച്ചു.